ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, May 12, 2017

പ്രകൃതിയെ പാഠപുസ്തകമാക്കാം 2


 ചെറിയ ക്ലാസിലെ കുട്ടികളോട് എങ്ങനെ തുടങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങളാകും ഉചിതം


ത്രയോപൂമ്പാറ്റകളെ നാം കണ്ടിരിക്കുന്നു. ഒന്നു വരയ്കാന്‍ നോക്കൂ. ഏത് പൂമ്പാറ്റയെ വരയ്കണം. നിറം തിട്ടമില്ല. കാരണം ശ്രദ്ധിച്ചിട്ടില്ല. നിരീക്ഷിച്ചിട്ടില്ല . സാരമില്ല ചിത്രം നോക്കി വരച്ചാല്‍ മതി.
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി ശലഭോദ്യാനം നിര്‍മിക്കേണ്ടതുണ്ട്
ശലഭങ്ങള്‍ വരും
അപ്പോള്‍ തുടങ്ങിയാല്‍ മതിയോ ശലഭ നിരീക്ഷണം
പോര ശലഭോദ്യാന നിര്‍മിതി തന്നെ ശലഭപഠനത്തിന്റെ ഒരു ആവശ്യമായി വരണം
അതിന് ചെറിയ ക്ലാസില്‍ തന്നെ തുടങ്ങണം
ഇങ്ങനെയാണ് തുടങ്ങിയത്
ആദ്യം പേപ്പര്‍ ക്രാഫ്റ്റ്
ചിത്രശലഭങ്ങളെ നിര്‍മിച്ചു
നിറം നല്‍കല്‍
അതിനു ശേഷം വെളളനിറമുളള ഒറിഗാമി ചിത്രശലഭങ്ങളെ നല്‍കി
അവയ്ക് യഥാര്‍ഥ ശലഭങ്ങളുടെ നിറം നല്‍കണം.
അറിയില്ല
പടം കാണിച്ചു.
അതു നോക്കി നിറം നല്‍കി. ( ആദ്യ ചിത്രം നോക്കുക)
നരിവരയനും ചെഞ്ചോരത്തുഞ്ചനുമെല്ലാം പരിചിതമായി
നിരീക്ഷണം
ഇനി പുറത്തുപോയി നിരീക്ഷിക്കണം. അവയുടെ പ്രത്യേകതകള്‍ കുറിച്ചുവെക്കണം.


പൂമ്പാറ്റകളെ നിരീക്ഷിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?( ക്ലാസ് നിലവാരം അനുസരിച്ച് പരിഗണനകള്‍ കൂട്ടുകയോ കുറയ്കുകയോ ചെയ്യണം)
ഒന്ന് , രണ്ട് ക്ലാസുകള്‍
 1. ചിറകിലെ നിറങ്ങള്‍
 2. ശലഭത്തിന്റെ വലുപ്പം
 3. വന്നിരിക്കുന്ന പൂക്കള്‍ 
 4. മറ്റു പ്രത്യേകതകള്‍
 5.  .................................
മൂന്ന് , നാല് ക്ലാസുകാര്‍ 
 1. ചിറകിലെ നിറങ്ങള്‍ . നിറങ്ങള്‍ നോക്കിയാണ് പൂമ്പാറ്റകളെ തിരിച്ചറിയുക.
  1. ചിറകിന്റെ പുറത്തും അടിയിലും കാണുന്ന നിറങ്ങള്‍ ഒരേപോലെ ആണ?.
  2. ശലഭം ഇരിക്കുമ്പോള്‍ കാണാത്ത നിറങ്ങള്‍ പറക്കുമ്പോള്‍ ഉണ്ടോ?.
  3. മുന്‍ ചിറകിലെയും പിന്‍ചിറകിലെയും നിറങ്ങള്‍ക്കു വ്യത്യാസമുണ്ട?.
  4. ചിറകുകളില്‍ വരകളോ പുള്ളികളോ മറ്റ് അടയാളങ്ങളോ ഉണ്ടോ
 2. ചിറകിന്റെ ആകൃതി
  1. ചിറകോരം വൃത്താകൃതിയിലോ കോണാകൃതിയിലോ?
  2. പിന്‍ചിറക് നീണ്ട് വാല്‍പോലെയാണോ?
 3. ഒറ്റയ്ക്കാണോ അതോ കൂട്ടമായിട്ടാണോ സഞ്ചരിക്കുന്നത്
  1. കൂട്ടമായിട്ടാണെങ്കില്‍ ഒരു കൂട്ടത്തില്‍ ഏതാണ്ട് എത്രയെണ്ണം ?
 4. എല്ലാ ശലഭങ്ങളും ഒരേ രീതിയിലാണോ പറക്കുന്നത്? (തെന്നിപ്പറക്കുന്നവ, ഒഴുകിപ്പറക്കുന്നവ, മിന്നിമറഞ്ഞ് പറക്കുന്നവ, ഉയര്‍ന്നും താണും പറക്കുന്നവ....)
 5. ശലഭങ്ങള്‍ വന്നിരിക്കുന്ന ചെടികളേതൊക്കെ?
   അഞ്ചുമുതലുളള ക്ലാസുകാര്‍ 
  മുകളില്‍ സൂചിപ്പിച്ചവയ്ക് പുറമേ ചുവടെ നല്‍കിയിട്ടുളളതും പരിഗണിക്കണം
 6. പൂമ്പാറ്റകള്‍ സന്ദര്‍ശിക്കുന്ന ചെടിയുടെ ഇലകളില്‍ അവയുടെ മുട്ടകളോ പുഴുക്കളോ പ്യൂപ്പയോ ഉണ്ടോ?
  1. മുട്ടകളുണ്ടെങ്കില്‍ അവയുടെ നിറവും ആകൃതിയും എണ്ണവും
  2. പുഴുവിനെ കണ്ടാല്‍ അതിന്റെ നിറവും വലിപ്പവും രൂപവും ആഹാരവും
  3. പ്യൂപ്പയുണ്ടെങ്കില്‍ അതിന്റെ നിറവും വലിപ്പവും രൂപവും
  4. മുട്ട വിരിഞ്ഞ് പുഴുവായത് എത്ര ദിവസംകൊണ്ടാണ്?
  5. പുഴു പ്യൂപ്പയാകാനും പ്യൂപ്പ പൊട്ടിച്ച് ശലഭം പുറത്തുവരാനും എത്ര നാളെടുത്തു?
 7. ചിത്രശലഭങ്ങളെ കാണുന്ന സമയം ( കാലത്തും വൈകീട്ടും കാണുന്നവ. ഉച്ചവെയിലത്തു കാണുന്നവ)
 8. ചിത്രശലഭങ്ങളെത്തുന്ന കാലം ഏത്?
നിരീക്ഷണത്തിന് ഇറങ്ങുമ്പോള്‍
 
എന്തൊക്കെ കരുതണം
 • നോട്ട് ബുക്ക് :നിരീക്ഷണക്കുറിപ്പുകള്‍ക്ക്.
 • പെന്‍സിലും മായിക്കാനുളള റബറും: ചിത്രശലഭങ്ങളുടെ രേഖാചിത്രം വരയ്ക്കണം. ചിറകിലെ പ്രധാനനിറങ്ങള്‍ അടയാളപ്പെടുത്തണം.
 • കൈപ്പുസ്തകം:ചിത്രശലഭങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നത് .
അന്വേഷണം
എന്തിനാണ് പൂമ്പാറ്റകള്‍ പൂക്കള്‍ സന്ദര്‍ശിക്കുന്നത്?
പൂക്കളും പൂമ്പാറ്റകളും പരസ്​പരം സഹകരിച്ചുകഴിയുന്ന. പ്രകൃതിയിലെ ഇത്തരം ബന്ധങ്ങളെയാണ് സഹജീവനം (Symbiosis) എന്നു വിളിക്കുന്നത്.
പൂക്കള്‍ പൂമ്പാറ്റകള്‍ക്ക് നറുതേന്‍ നല്കന്നു.
പകരം പൂക്കളുടെ പരാഗണത്തിനു പൂമ്പാറ്റകള്‍ സഹായിക്കുന്നു.
തേന്‍ നുകരുമ്പോള്‍ പൂമ്പൊടികള്‍ പൂമ്പാറ്റകളുടെ ദേഹത്തു പറ്റിപ്പിടിക്കും. ഇവ വീണ്ടും ചെന്നിരിക്കുന്ന പൂക്കളില്‍ പൂമ്പൊടികള്‍ എത്തും. ഇങ്ങനെയാണ് പൂമ്പാറ്റകള്‍ പൂക്കളില്‍ പരാഗണം നടത്തുന്നത്.
 ശലഭോദ്യാനം ഒരുക്കല്‍
ഈ അനുഭവങ്ങള്‍ ശലഭോദ്യാന നിര്‍മിതിയിലേക്ക് വികസിപ്പിക്കണം.
വായന നടക്കണം. ശലഭപാര്‍ക്ക് എങ്ങനെ എന്ന് തീരുമാനിക്കണം
കഴിയുമെങ്കില്‍ തട്ടേക്കാട് പോലെയുളള പ്രദേശങ്ങളിലെ ശലഭോദ്യാനങ്ങള്‍ ഒരു ടീം സന്ദര്‍ശിക്കണം

ശലഭപാര്‍ക്ക് നിര്‍മാണത്തിനുളള പടവുകള്‍
 1. ഏതൊക്കെയാണ് നമ്മുടെ നാട്ടിലെ ശലഭങ്ങള്‍ . അവ ആഹാരമാക്കുന്ന സസ്യങ്ങള്‍, മുട്ടയിടുന്നതും പുഴുക്കള്‍ ആഹാരമാക്കുന്നതുമായ സസ്യങ്ങള്‍ എന്നിവയെക്കുറിച്ച് വായിച്ച് മനസിലാക്കുക. നിരീക്ഷണം നടത്തുക
 2. ശലഭങ്ങള്‍ ആഹാരമാക്കുന്ന സസ്യങ്ങളെക്കുറിച്ച് അന്വേഷിക്കുക. അവ നാട്ടിലെവിടെ ഉണ്ടെന്നു മനസിലാക്കുക
 3. ശലഭങ്ങള്‍ മുട്ടയിടുന്നതും പുഴുക്കള്‍ ആഹാരമാക്കുന്നതുമായ സസ്യങ്ങള്‍ പരിചയപ്പെടുക. അവയെക്കുറിച്ച് പഠിക്കുക. എവിടെ ഉണ്ടെന്നു മനസിലാക്കുക
 4. പറ്റിയ സ്ഥലം കണ്ടെത്തുക
 5. ചെടികള്‍ നടുന്നതിനു ഒരു രൂപരേഖ വരച്ചുണ്ടാക്കുക
 6. വിത്തുകളോ തൈകളോ സംഘടിപ്പിക്കുക
 7. നടുക, പരിചരിക്കുക
 8. ചെടികള്‍ വളര്‍ന്നുകഴിഞ്ഞാല്‍ ശലഭങ്ങള്‍ വരും. നിരീക്ഷിക്കുക. ആസ്വദിക്കുക. സംരക്ഷിക്കുക
സ്റ്റാമ്പ് ശേഖരണം 
അനുബന്ധം 1
അനുബന്ധം2

കേരളത്തിലെ ശലഭങ്ങൾ

ക്ലിക് ചെയ്യുക . കണ്ടെത്തുക

(വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്ന പുസ്തകത്തിനോടും വിക്കി പീഡിയയോടും ജൈവവൈവിധ്യ പഠനത്തിനായുളള വിവിധ ഏജന്‍സികളോടും കടപ്പാട്)

2 comments:

kavyam said...

ജൈവ വൈവിദ്ധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ച കേരളത്തിലെ ചിത്രശലഭങ്ങള്‍ (സുരേഷ് ഇളമ മണ്‍) എല്ലാ സ്കൂളിലും വാങ്ങി സൂക്ഷിക്കുക.

വി.എം.രാജമോഹന്‍ said...

സുരേഷ് ഇളമണ്‍ എന്ന് തിരുത്തി വായിക്കുക