- എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കേണ്ടത്?
- എങ്ങനെ ജാവവൈവിധ്യ ഉദ്യാനം നിര്‍മിക്കാം?
ഒട്ടേറെ
പേര്‍ അന്വേഷിക്കുന്നു
ജൂണ്‍
- ജൈവവൈവിധ്യ ഉദ്യാനം സംബന്ധിച്ച് സ്കൂള്‍ തലത്തില്‍ കാഴ്ചപ്പാട് രൂപീകരിക്കണം. ഒരു കരട് കര്‍മപദ്ധതി തയ്യാറാക്കുകയും വേണം
- നാട്ടിലുളള സസ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. അതില്‍ ഏതെല്ലാം സ്കൂള്‍ വളപ്പിലേക്ക് വേണം എന്നു നിശ്ചയിക്കണം. സ്കൂളിന് ലഭ്യമായ സ്ഥലസൗകര്യങ്ങള്‍ പരിഗണിച്ചാവണം ഇത് . ഒരു ഹരിതസമിതി രൂപീകരിക്കാം. കുട്ടികളും അധ്യാപകരും എസ് എം സി പ്രവര്‍ത്തകരും പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം അടങ്ങുന്നതായാല്‍ നന്ന്. ജനപ്രതിനിധിയും വേണം.
- ജൂണില്‍ മഴക്കൊയ്തുത്സവമാണ്. മഴക്കുഴി നിര്‍മാണം വീട്ടിലും വിദ്യാലയത്തിലും നടത്തണം. ഇതിനായി പ്രചരണപ്രവര്‍ത്തനം ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കണം
- എത്ര മഴക്കുഴികള്‍ സ്കൂള്‍ വളപ്പില്‍ എവിടെയെല്ലാം ആകാം എന്നു തീരുമാനിക്കണം അത് സുരക്ഷ ഉറപ്പാക്കി എങ്ങനെ നിര്‍മിക്കാം പരിപാലിക്കാം എന്നു ആലോചിക്കേണ്ടതുണ്ട്. (മഴക്കുഴികളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്. കുഴികളില്‍ മണ്ണുനിറയുമ്പോള്‍ കോരിമാറ്റുകയും വേണം. )
- വൃക്ഷവത്കരണമാണ് പരിസ്ഥിതിദിനത്തില്‍ നിര്‍ദേശിച്ചിട്ടുളള മറ്റൊരു പ്രവര്‍ത്തനം. സ്കൂളിനു ലഭ്യമാകുന്ന വൃക്ഷങ്ങളില്‍ പ്രിതിനിധ്യ സ്വഭാവത്തോടെ ഇനങ്ങള്‍ സ്കൂള്‍ വളപ്പില്‍ നടാം. പക്ഷേ ഇതുകൊണ്ടു മാത്രം ജൈവവൈവിധ്യ ഉദ്യാനമാകില്ല
- ഓരോ കുട്ടിയും ഓരോ സസ്യം എന്നു തീരുമാനിക്കാം. അവ വേറിട്ടതാവുകയും വേണം. സസ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഓരോ ക്ലാസിനുമായി നല്‍കിയാല്‍ മതി. ക്ലാസ് പി ടി എ വിളിച്ചു ചേര്‍ത്ത് ലിസ്റ്റ് അവതരിപ്പിക്കുന്നത് കൂടുതല്‍ നന്നാകും. അപ്പോള്‍ ആര്‍ക്കൊക്കെ എവിടെ നിന്നെല്ലാം അവ സംഘടിപ്പിക്കാം എന്നു തീരുമാനിക്കാനും കഴിയും
- ഇങ്ങനെ ശേഖരിച്ചവ ജനപങ്കാളിത്തത്തോടെ നടണം
ജൂലൈ
-
പരമാവധി നാടന്‍ മരത്തൈകള്‍, വിത്തുകള്‍ എന്നി ശേഖരിക്കല്‍, നടല്‍ ( മരങ്ങളുടെ ലിസ്റ്റ് ചുവടെ)
-
ഭൗതികസൗകര്യങ്ങള്‍ അനുകൂലമാക്കല്‍
-
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
-
മാലിന്യസംസ്കരണപ്രവര്‍ത്തനങ്ങള്‍
-
ശലഭോദ്യാനം ലക്ഷ്യമിട്ടുളള സസ്യങ്ങള്‍ നടീല്‍
-
കാമ്പസിനെ പാഠപുസ്തകമാക്കല്‍- അക്കാദമിക പ്ലാന്‍ തയ്യാറാക്കല്‍
ആഗസ്റ്റ്
-
ഓണസദ്യക്കുളള വിഭവങ്ങള്‍ ലക്ഷ്യമിട്ടുളള പച്ചക്കറികൃഷി
-
സ്കൂള്‍ ഉച്ചഭക്ഷണപരിപാടിയുമായി വിഷരഹിതപച്ചക്കറികൃഷിയെ ബന്ധിപ്പിക്കല്‍
സെപ്തം
ബര്‍
-
നാടന്‍ പൂക്കള്‍ മാത്രം ഉപയോഗിച്ചുളള അത്തപ്പൂക്കളം
-
പൂക്കള്‍- പഠനപ്രോജക്ട്
-
ഔഷധത്തോട്ട നിര്‍മാണം
ഒക്ടോബര്‍
-
ചെറുകുളം- നിര്‍മാണം
-
ആവാസവ്യവസ്ഥ പഠനം
-
ശലഭ നിരീക്ഷണം
നവംബര്‍
ഏതു പ്രവര്‍ത്തനം ചെയ്യുന്നതിനും ആവശ്യബോധം സൃഷ്ടിക്കണം. പഠനപ്രവര്‍ത്തനത്തിന്‍റെ തലത്തില്‍ തന്നെ കാണണം.
-
പക്ഷിനിരീക്ഷണം ( വിശദവിവരങ്ങള്‍ക്ക് പക്ഷിനിരീക്ഷണം നോക്കുക)
-
പക്ഷികളെ ആകര്‍ഷിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍
ഡിസംബര്‍
-
പ്രകൃതിപഠനയാത്രകള്‍
-
ജൈവവൈവിധ്യ ഉദ്യാനം വിപുലീകരണം
ജനുവരി
- ജൈവവൈിധ്യരജിസ്റ്റര്‍ തയ്യാറാക്കല്‍ (Format 1 - National Biodiversity Authority )
- സ്കൂള്‍
- വീട്
- നാട്
- പ്രാദേശിക വൃക്ഷകാനേഷുമാരി
പ്രവര്‍ത്തനക്രമം മാറ്റാം. കൂട്ടിച്ചേര്‍ക്കാം. പങ്കുവെക്കാം.
അനുബന്ധം
മൂന്നു തരം നിലയിലാകും നമ്മള്‍. 1. പേരറിയാം. പക്ഷേ മരത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല. 2. മരമറിയാം പക്ഷേ പേരറയില്ല. 3. ഇങ്ങനെ ഒരു മരത്തെക്കുറിച്ച് കേട്ടിട്ടില്ല. അപ്പോള്‍ കുട്ടികളോ? അതിനാല്‍ ഓരോ മരത്തെയും പരിചയപ്പെടുത്തൂ. ചിത്രം കാണിക്കൂ. അതിനു ശേഷമാകട്ടെ അവയെ വളര്‍ത്തല്‍
3 comments:
വളെരെ നന്നായി. നന്ദി
വിദ്യാലയങ്ങൾക്ക് പ്രയോജനപ്രദം .ഓണസദ്യയ്ക്ക് വിഭവങ്ങൾ കുറയും
Good attempt.Each school can think of their own innovative plan.
Post a Comment