ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, May 7, 2017

 ജൈവവൈവിധ്യം അധ്യാപക പരിശീലനത്തിൽ സജീവ ചർച്ചയായി
ചെറുവത്തൂരിൽ ഒരു പടി കൂടി മുന്നേറി
നാട്ടിലെ വൈവിധ്യം അനുഭവ തലത്തിലേക്ക് കൊണ്ടുവന്നു
ചെറുവത്തൂർ ഉപജില്ല പല കാര്യങ്ങളിലും മാതൃക കാട്ടുന്നവരാണ്.
ഈ മാതൃകയും ഗംഭീരം
ഇനി വിദ്യലയവളപ്പിലേക്ക് നാട്ടുമാവുകൾ വരട്ടെ.

ഫലവൃക്ഷങ്ങൾ ഓരോന്നായി തിരിച്ചു വരട്ടെ
തുടങ്ങിയോ ഒരുക്കം !
ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം കേരള ചരിത്രത്തിൽ ഇടം പിടിക്കും
സർവ്വശിക്ഷാ അഭിയാൻ വേനൽപ്പച്ച തയ്യാറാക്കിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും ചെറിയ ധനസഹായം നൽകുമെന്നറിയുന്നു.
അതത് വിദ്യാലയം തീരുമാനിച്ചാൽ വേഗം തിരിച്ചെടുക്കാം നാടിന്റെ പച്ചപ്പിനെ
ജീവിതപ്പച്ചയെ '

അനുബന്ധം
ചെറുവത്തൂർ ബി.പി.ഒയുടെ കുറിപ്പ് -
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'കാമ്പസ് ഒരു പാഠപുസ്തകം' എന്ന ആശയം യാഥാർഥ്യമാകുമ്പോൾ....
ഓരോ വിദ്യാലയത്തിലും 'ജൈവ വൈവിധ്യ ഉദ്യാനം'-സങ്കൽപ്പത്തിൽ നിന്ന്  യാഥാർഥ്യത്തിലേക്ക് എത്തുമ്പോൾ ...
നാട്ടിൻ പുറത്തിന്റെ പഴയ നന്മകൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയാണ് അവധിക്കാല പരിശീലനത്തിൽ ഒത്തുചേർന്ന ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപകർ... പരിശീലനത്തിന്റെ ഏഴാം നാൾ തങ്ങളുടെ പ്രദേശത്ത് ലഭ്യമായ പരമാവധി നാട്ടു മാങ്ങകളുമായാണ്  ഓരോരുത്തരും പരിശീലന കേന്ദ്രമായ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.സ്കൂളിൽ എത്തിയത്.നിമിഷ നേരം കൊണ്ട് അമ്പതോളം ഇനങ്ങളിലായി എഴുനൂറിലധികം മാങ്ങളുടെ പ്രദർശനം സ്കൂളിലെ ഗോ മാവിൻ ചുവട്ടിൽ ഒരുങ്ങിയപ്പോൾ, പലരുടെയും മനസ്സ് കുട്ടിക്കാലത്തേക്ക് ഊളിയിട്ടു....മാഞ്ചോട്ടിൽ കളിവീടു വെച്ചു കളിച്ചതും, കാറ്റത്തു വീഴുന്ന മാമ്പഴം കൈക്കലാക്കാൻ മത്സരിച്ചതും, വഴക്കിട്ടതും എല്ലാമെല്ലാം മനസ്സിൽ മിന്നി മറഞ്ഞു....അന്ന് എല്ലായിടത്തും സമൃദ്ധമായിരുന്ന നാട്ടുമാങ്ങകൾ ചിലയിടത്തെങ്കിലും ഇന്നും ബാക്കിയുണ്ടെന്ന് മനസ്സിലാക്കാൻ പ്രദർശനം സഹായകമായി...മാങ്ങകൾ തൊട്ടും, തലോടിയും, മണത്തും നിർവൃതിയടഞ്ഞുവെങ്കിലും കടിച്ചു തിന്നാൻ കിട്ടാത്തതിൽ ചിലർക്കെങ്കിലും പരിഭവം. അടുത്ത ദിവസം ഒരുക്കുന്ന സ്നേഹസദ്യയിൽ 'മാങ്ങാ പെരക്ക് ' ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാകുമെന്ന് പ്രദർശനത്തിന്റെ മുഖ്യ ചുമതലക്കാർ അറിയിച്ചതു മാത്രമാണ് ഏക പ്രതീക്ഷ.. മാങ്ങ കിട്ടിയില്ലെങ്കിലും, ഇഷ്ടപ്പെട്ട മാങ്ങയുടെ അണ്ടിയെങ്കിലും കിട്ടിയിൽ മതിയെന്ന പക്ഷക്കാരാണ് മറ്റു ചിലർ.. സ്കൂളിൽ ഒരുക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിലേക്ക് അപൂർവമായ ഒരു നാട്ടു മാവെങ്കിലും തന്റെ വക എത്തിക്കാൻ കഴിയുമല്ലോ! ഇതാണ് അവരുടെ വാദം ...
അതെ, ഇതു തന്നെയായിരിക്കണം പരിശീലനം കഴിഞ്ഞു പോകുമ്പോൾ ഓരോ അധ്യാപകന്റെയും അധ്യാപികയുടെയും ചിന്ത... കാമ്പസ് ഒരു പാഠപുസ്തകമായി മാറുമ്പോൾ അതിൽ വ്യത്യസ്തമായ ഒരു ഏട് എന്റെ വകയുണ്ടാകും, തീർച്ച.

No comments: