മാരാരിക്കുളം
ടാഗോര്‍ സ്മാരക പഞ്ചായത്ത്
എല്‍ പി സ്കൂളിലെ ഒന്നാം
ക്ലാസിലെ കുട്ടികളുടെ പോര്‍ട്ട്
ഫോളിയോ ഫയലില്‍ നിന്നും
നൂറില്‍പരം രേഖകള്‍ എനിക്കു
സമ്മാനമായി കിട്ടി.
അസൂയാവഹമായ
പ്രവര്‍ത്തനമാണ് അവിടെ
നടന്നത്.
ഒന്നാം
ക്ലാസിലെ കുട്ടികള്‍ പരസ്പരം
കത്തെഴുതി.
അങ്ങനെ
ലേഖനത്തിന്റെ ആധികാരികസന്ദര്‍ഭത്തെ
പ്രയോജനപ്പെടുത്തി.
കൂടെ തപ്പാല്‍
ഉരുപ്പടിയുമായി പോസ്റ്റ്
മാന്‍ വന്ന് ഒരോ കുട്ടിയുടെയും
പേര് വിളിച്ച് അത് സമ്മാനിച്ചപ്പോള്‍
ആ കാര്‍ഡില്‍ പതിഞ്ഞ സീല്‍
മാത്രമായിരുന്നില്ല സഹപാഠി
വരച്ച ചിത്രവും കുറിപ്പുമെല്ലാം
കൗതുകമായി.
2.03.2016 നാണ്
കത്തെഴുത്ത് നടത്തിയത്.
മാര്‍ച്ച്
മാസത്തെ ഈ ലേഖനപ്രവര്‍ത്തനം
വാര്‍ഷിക മൂല്യനിര്‍ണയത്തിന്റെ
കലവൂര്‍ മാതൃകയായി.
















