ഞാന്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ വളരെ ഹൃദ്യമായ ഒരു അക്കാദമിക അന്തരീക്ഷം അനുഭവപ്പെട്ടു.
പ്രഭാവതി ടീച്ചര്‍ എന്നെ ഓഫീസിലേക്ക് നയിച്ചു.
ഞാന്‍ ചോദിച്ചു എന്തൊക്കെയാണ് ടീച്ചര്‍, സ്കൂള്‍ വിശേഷങ്ങള്‍?
ടീച്ചര്‍ :ഇവിടെ സമാന്തര ഇംഗ്ലീഷ് മീഡിയം ഇല്ല, ഞാന്‍ പി ഇസി ചുമതല വഹിക്കുന്നു.,പതിമൂന്ന് അധ്യാപകരില്‍ ആറ് പേര്‍ ഡി ആര്‍ ജി മാരാണ്.ഇരുന്നൂറ്റി അന്പത്തിയെട്ടു കുട്ടികള്‍. നല്ല അധ്യാപകര്‍.ദാ ഇപ്പോള്‍ ഫീല്‍ഡ് ട്രിപ്പ് കഴിഞ്ഞു കുട്ടികള്‍ വന്നതേയുള്ളൂ..ഒരു ഡിവിഷന്‍ കൂടി. ...ക്ലബ്,പ്രതി ദിന വായന, പരിസ്ഥിതി...
ഞാന്‍ :ഒത്തിരി നല്ല പ്രവര്‍ത്തനങ്ങള്‍ . നന്നായിട്ടുണ്ട്.ആട്ടെ ഓരോ ക്ലാസിലെയും മികവുകള്‍ പറയാമോ?
ടീച്ചര്‍:ഒന്നാം ക്ലാസ് സുമ ടീച്ചര്‍,കലാപരമായി കഴിവുണ്ട്. വരയ്കും.കുട്ടികള്‍ മിടുക്കര്‍. ഗണിതം എല്ലാം അറിയാം .ഇംഗ്ലീഷില്‍ അത്യാവശ്യം വാക്യങ്ങള്‍ എഴുത്തും.
രണ്ടാം ക്ലാസ് നല്ല ക്ലാസ്.ഇംഗ്ലീഷ് ഗണിതം ഭാഷ എല്ലാവരും- നല്ല നിലവാരം.
അംബിക ടീച്ചറാ പഠിപ്പിക്കുന്നത്.
മൂന്നില്‍ ഷീല ടീച്ചര്‍ ..കുട്ടികള്‍ക്ക് ചതുഷ് ക്രിയകള്‍ നന്നായി അറിയാം .വാക്യങ്ങള്‍ തെറ്റില്ലാതെ എഴുതും.ഇംഗ്ലീഷില്‍ സ്വന്തം വാക്യം..ഷീല ഡി ആര്‍ ജിയാ, നാലിലെ ബിന്ദുവും ഡി ആര്‍ ജിയാ. ആ ക്ലാസും നല്ലത്.അഞ്ചില്‍ റാണി ടീച്ചറാ ഇംഗ്ലീഷ്.ആയിഷയും രാജാമാണിയും റാണിയും ഡി ആര്‍ ജി മാര്‍. അഞ്ചില്‍ ഇംഗ്ലീഷില്‍ കുട്ടികള്‍ പ്രതികരിക്കും.
മേരി ,പങ്കജം,രാജാമണി ഇവരാ യു പി യില്‍ ശാസ്ത്രം.കുട്ടികള്‍ സ്വയം പരീക്ഷണം ചെയ്യും.പഠന യാത്രകള്‍,ക്ലബ്,സെമിനാര്‍,...സാമൂഹിക ശാസ്ത്രം ഗീതാഭായി. അതും മികച്ച ക്ലാസ്..
-------------------------
തൃശൂര്‍ -വെള്ളാങ്ങല്ലൂരിലെ കുട്ടികള്‍ ഭാഗ്യം ചെയ്തവര്‍.
No comments:
Post a Comment