ഓരോ ക്ലാസിലും നാല് പ്ലാസ്ടിക് പായ വീതം.
ഇതു ഗ്രൂപ്പ് പഠന പ്രവര്‍ത്തന സംസ്കാരം ഉയര്‍ത്തി പിടിക്കുന്ന സ്കൂളിന്റ്റ് മാത്രം സ്വന്തം.
കുട്ടികള്‍ ഗ്രൂപ്പാകുക എന്നാല്‍ വെറും നിലത്ത്തിരിക്കുക എന്നാല്ലല്ലോ അര്‍ഥം
മാന്യമായി ഇരിക്കുക എന്നു കൂടിയാണ്.ടീച്ചര്‍ക്കും ഒപ്പം ഇരിക്കാന്‍ കഴിയണം.
കുട്ടികളെ സഹായിക്കണമെങ്കില്‍ അവരിലൊരാളായി മാറണം.അതാണ് ശിശു സൗഹൃദം..സൌഹൃദത്തില്‍ അധികാരിയുടെ മേല്‍കോയ്മ ഇല്ല.സ്നേഹത്തിന്റെ സാന്നിധ്യം ഉണ്ട്.
കുട്ടികളുടെ പക്ഷത്ത് നിന്നു ചിന്തിക്കുന്നുണ്ടോ എന്നു ക്ലാസ് ക്രമീകരണം കാണുമ്പോള്‍ മനസ്സിലാകും.
സഹവര്‍ത്തിത ഗ്രൂപ്പ് പ്രവര്‍ത്തനം ആഗ്രഹിക്കുന്നുണ്ടോ എന്നും.
തേര്‍ഡ് ക്യാമ്പ് സ്കൂള്‍ ഇക്കാര്യത്തില്‍ നമ്മള്‍ക്ക് മാതൃക.
(അടുത്ത എസ് ആര്‍ ജി യില്‍ ഇക്കാര്യം നിങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമോ?)
No comments:
Post a Comment