
കാസര്‍കോട് ജില്ല
കാലുകള്‍ തളര്ന്നതിനാല് നടക്കാന്‍ കഴിയില്ല
എല്ലൊടിയുന്ന അസുഖവും
എന്‍ഡോ സള്ഫാന് ദുരന്തത്തിന് ഇരയായ കുരുന്നു.
സ്കൂളില്‍ ചേര്‍ത്തെങ്കിലും പോയില്ല.അല്ല പോകാനായില്ല
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
കൂട്ടുകാര്‍ സ്കൂളില്‍ പോകുന്നത് അവള് നോക്കി കിടന്നു...
"ഞാന്‍ ശില്പയുടെ വീട്ടില്‍ എത്തി .അവളുടെ അമ്മ പറഞ്ഞു ശില്പ പാട്ട് പാടും എണ്ണാനും അറിയാം.
ഞാന്‍ ചോദിച്ചു" ശില്പാ എണ്ണിത്തരാമോ ?"
അവള് കരയാന്‍ തുടങ്ങി.പാവം ശില്പയെ വിഷമിപ്പിച്ചല്ലോ.എനിക്കും വിഷമമായി.
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുതായിരുന്നു.
ഞാനും സുരേഷും( റിസോഴ്സ് അദ്ധ്യാപകന് ) രണ്ടാം ദിവസവും അവള്‍ക്കരികില്‍ എത്തി.
അവളുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു.
ക്രയോനും കഥാ പുസ്തകങ്ങളും ലഭിച്ചപ്പോള്‍ അവളുടെ കണ്ണില്‍ തിളക്കം.
അവള് അമ്മയെ നോക്കി.വിശ്വസിക്കാനാകത്ത്ത ഒരനുഭവം ഉണ്ടായത് പോലെ.
ലാപ് ടോപ്പില്‍ ഞങ്ങള്‍ അവളെ കുഞ്ഞു സിനിമകള്‍ കാണിച്ചു .ഈയര്‍ ഫോണ്‍ വെച്ച് പാട്ടുകള്‍ കേള്‍പിച്ചു.
കണ്ട ദൃശ്യങ്ങളും കേട്ട പാട്ടുകളും അവള്‍ക്കു വര്‍ത്തമാനം പറയാന്‍ വിഭവങ്ങളായി.ഞങ്ങള്‍ സുഹൃത്തുക്കളായി
ശില്പ എന്റെ ബുക്കില്‍ അവളുടെ പേരെഴുതി.ഞാന്‍ അവളുടെ ബുക്കില്‍ ചിത്രങ്ങള്‍ വരച്ചു. അവള് അവയ്ക്ക് നിറം നല്കി അടുത്ത ദിവസം കാണിക്കും. ശില്പയുടെ അടുത്ത് എന്നും എത്താന്‍ കഴിയില്ല. ജോലിയുടെ സ്വഭാവം അങ്ങനെ.എങ്ങനെ അവളെ