ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, December 23, 2010

അനുഭവ വിവരണം എഴുതുമ്പോള്‍( ഒന്നാം ഭാഗം )

മിക്ക ക്ലാസുകളിലും ഭാഷയില്‍ കുട്ടികള്‍ക്ക് വിവരണം എഴുതാനുണ്ട്.പലപ്പോഴും അധ്യാപക പരിശീലനത്തിലെ ചര്‍ച്ച വിവരണത്തിന്റെയും വര്‍ണനയുടെയും അതിര് ചൊല്ലിയാണ്.എന്നാല്‍ വിവരണങ്ങള്‍ എല്ലാം ഒരേപോലെയാണോ എന്ന് ചോദ്യം ഉന്നയിക്കാന്‍ മറക്കുകയും ചെയ്യും.
വസ്തുവിവരണം.സംഭവ വിവരണം,സ്ഥല വിവരണം,യാത്രാവിവരണം,അനുഭവ വിവരണം...ഇവയൊക്കെ ഒരേ പോലെ ആണോ എഴുതേണ്ടത്?
അവയുടെ സവിശേഷതകളില്‍ ഒരു വ്യത്യാസവുമില്ലേ? വിലയിരുത്തല്‍ സൂചകങ്ങളും സമാനമാണോ? രചനാ പ്രക്രിയ ?
എന്താ സംശയം തോന്നിത്തുടങ്ങിയോ?
ഒരു കഥ മുന്‍നിറുത്തി ഒരാലോചന.
നീല തടാകത്തിലെ കൂട്ടുകാര്‍ എന്ന കഥ. കുഞ്ഞു താറാവ് നീലത്തടാകത്ത്തില്‍ വെച്ച് അരയന്നമായി മാറുന്നു. അരയന്നം വളര്‍ത്തമ്മയായ താറാവിനെ കണ്ടു മുട്ടുകയാണെന്നു കരുതൂ. നീലത്തടാകത്ത്തില്‍ ഉണ്ടായ അനുഭവം അപ്പോള്‍അമ്മയോട് എങ്ങനെ വിവരിച്ചിരിക്കും?.ഇതാണ് ചോദ്യം.
സന്ദര്‍ഭം ഒന്നുകൂടി വ്യക്തമാക്കാം
കേള്‍ക്കുമ്പോള്‍ നിസ്സാരം.അല്ലെ.?ഈ പ്രവര്‍ത്തനം നല്‍കുന്നതിനു മുമ്പ് അധ്യാപിക സ്വയം ഉന്നയിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്.
 • ഇവിടെ ആര് ആരോടാണ് വിവരിക്കേണ്ടത്.
 • അതിന്റെ സന്ദര്‍ഭം ശക്തമാണോ?. അതോ അധ്യാപിക പറയുന്നത് കൊണ്ട് അനുസരിക്കുന്നു എന്ന രീതിയാണോ?
 • എന്തെല്ലാം അനുഭവങ്ങളാണ് വിവരിക്കാന്‍ ഉണ്ടാവുക?
 • സംഭവങ്ങളും അനുഭവവും തമ്മിലുള്ള വ്യത്യാസം കുട്ടികള്‍ എങ്ങനെ മനസ്സിലാക്കും.?
 • അനുഭവം വിവരിക്കുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്കും സമാന ചിന്ത ഉണ്ടാക്കുന്ന അവതരണം എങ്ങനെ?
 • അനുഭവ വിവരണത്തിന്റെ ഭാഷാ സവിശേഷതകള്‍ എന്തെല്ലാം?
 • ഏതു നിലവാരത്തിലുള്ള രചനയാണ് പ്രതീക്ഷിക്കുന്നത്?
 • ഗ്രൂപ്പ് പ്രവര്‍ത്തനം ഉണ്ടോ.ഉണ്ടെങ്കില്‍ എങ്ങനെ?
 • പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ എഴുത്തില്‍ എങ്ങനെ പരിഗണിക്കും.
 • അനുഭവവിവരണ സാധ്യതകള്‍ പരിശോധിക്കണം .
അനുഭവ വിവരണം-ഗുണാത്മക സൂചകങ്ങള്‍-
 • തീവ്രമായ വൈകാരിക അനുഭവ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകണം.
കൂടുതല്‍ സന്തോഷം നല്‍കിയ അനുഭവം.
വേദനിപ്പിച്ച അനുഭവം
ആകാംഷ ഉളവാക്കിയത്
പേടിപ്പിച്ചത്‌
മനസ്സിനെ ഉലച്ചത്‌
പ്രതീക്ഷിക്കാത്തത്
മനസ്സലിഞ്ഞത്‌....
അത്ഭുതം.അതിശയം..ഇവയൊക്കെ
 • സ്വാനുഭവം വിവരിക്കുന്ന ആവിഷ്കാര രീതി
കഥാപാത്രമായി സ്വയം സങ്കല്പിച്ചുള്ള രചന. ഞാനായിരുന്നു എന്ന് കരുതി.ഞാന്‍ എന്റെ എനിക്ക് ...
ആരോടാണോ വിവരിക്കുന്നത് ആ ആളുടെ മനസ്സില്‍ പതിയുന്ന തരത്തില്‍ അനുഭവാംശം പ്രതിഫലിപ്പിക്കണം .
 • നേരനുഭവ പ്രതീതി (കണ്ണിനും കാതിനും ഉണ്ടായ അനുഭവം,രുചിയനുഭവം,തൊട്ടനുഭാവം,ഗന്ധാനുഭവം,വിശദാംശങ്ങള്‍.)
 • അനുഭവം ഉണ്ടായപ്പോളുള്ള ചിന്തകള്‍ ,ഓര്‍മ്മകള്‍,മാനസീകാവസ്ഥ,ശാരീരിക പ്രതികരണങ്ങള്‍..താരതമ്യം,പ്രയോഗം ശൈലി..
 • ആരോടാണോ പറയുന്നത് അയാള്‍ക്ക്‌ മനസ്സിലാകുന്ന തെളിമയുള്ള ഭാഷ.
 • അയാളുമായുള്ള അടുപ്പം/ അയാളുടെ പദവി പരിഗണിച്ചുള്ള ഭാഷ.
 • ആശയങ്ങള്‍ ക്രമീകരിച്ച രീതി ഒഴുക്കുള്ളതാണോ.
സൂചകങ്ങളുമായ് പൊരുത്തപെടുത്തൂ .(വര്‍ക്ക് ഷീറ്റ്)
 • തടാകത്തിലേക്ക് ഊര്‍ന്നിറങ്ങിയപ്പോള്‍ ആകെ അങ്കലാപ്പും ഭയവും.
 • അരയന്നങ്ങളെ കണ്ടപ്പോള്‍ സമാധാനമായി.
 • എന്റെ മനസ്സ് കുളിര്‍ത്തു
 • എന്റെ കണ്ണ് നിറഞ്ഞു.
 • കണ്ണാടി പോലെ തിളങ്ങുന്ന തടാകം.
 • ഞാന്‍ പേടിച്ചു പോയി..ഈശ്വരാ ..ഇവര്‍ അടുത്തേക്ക് വരുന്നല്ലോ.
 • എന്റെ മനസ്സില്‍ വെള്ളിടി മുഴങ്ങി.
 • പേടിച്ചരണ്ട ഞാന്‍ താമരയിലയുടെ അടിയില്‍ ഒളിച്ചു,
 • അവര്‍ നീണ്ട ചുണ്ടുകള്‍ കൊണ്ട് താമരത്തണ്ടുകള്‍ പിളര്‍ത്തി മെല്ലെ മെല്ലെ താമര നൂല് ഊരിയെടുത്തു.
 • നല്ല സ്വര്‍ണ നിറത്തില്‍ സുഗന്ധമുള്ള താമര നൂലുകള്‍.
 • പട്ടു പോലെ നേര്‍ത്ത താമര നൂലുകള്‍.
 • അവര്‍ പറഞ്ഞു മോളെ ഇത് തിന്നോ.എല്ലാം ശരിയാകും.
 • മടിച്ചു മടിച്ചാണെങ്കിലും ചേച്ചിമാര്‍ പറഞ്ഞത് അനുസരിച്ച്.
 • അതൊരു കുളിരായി തൊണ്ടയില്‍ അലിഞ്ഞിറങ്ങി.
 • അവര്‍ എന്നെ നോക്കി പോട്ടിചിരിക്കുന്നതെന്തിനാ.! ഞാന്‍ വെള്ളത്തിലേക്ക് നോക്കി അയ്യോ എന്റെ തൂവലുകള്‍ എവിടെ?!
 • തൂവലുകള്‍ കൊഴിഞ്ഞപ്പോള്‍ എനിക്ക് സങ്കടം സഹിക്കാനായില്ലമ്മേ.ഞാന്‍ അമ്മയെ വിളിച്ചു കരഞ്ഞു.
 • അവര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും എനിക്ക്സങ്കടം അടക്കാനായില്ല
 • ഞാന്‍ തടാകത്തിലെ ജലത്തില്‍ കണ്ടു എനിക്കും പൊന്‍ തൂവലുകള്‍.
 • വെള്ളത്തില്‍ വീണ്ടും നോക്കി.ചുണ്ടിന്റെ നിറം- താമര നൂല് പോലെ എത്ര മനോഹരം.
 • ഹായ് ഞാനുമൊരു അരയന്നമായി മാറി

2 comments:

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

congratulations

Unknown said...

ഒന്നാം ഭാഗം വായിച്ചപ്പോള്‍ തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു.വളരെ ഭംഗിയായി അനുഭവവിവരണം എഴുതാന്‍ കഴിയുന്ന വിധത്തില്‍ കുട്ടികളെ തയ്യാറാക്കന്‍ കഴിയുമെന്നു ഇപ്പോള്‍ തൊന്നുന്നു.വളരെ സന്തോഷത്തോടെ നിര്‍ത്തുന്നു.