ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 30, 2011

കുട്ടികളുടെ പക്ഷത്ത് നിന്നു രചന പ്രക്രിയ വിഭാവനം ചെയ്യാറുണ്ടോ ?

(ആസൂത്രണത്തിന്റെ മാനസിക പ്രക്രിയ )
അതെങ്ങനെ ആണെന്ന് ആലോചിക്കാം . 
  • ഓരോ പ്രവര്‍ത്തനം നിര്‍ദേശിക്കുമ്പോഴും ഞാനാണ് കുട്ടി എന്നു കരുതുക. 
  • എങ്കില്‍ എനിക്ക് ഇതു മനസ്സിലാകുമോ?, 
  • ഞാന്‍ എങ്ങനെ സ്വീകരിക്കും
  • എങ്ങനെ തുടങ്ങും ,
  • നേരിടാവുന്ന  പ്രശ്നങ്ങള്‍ ,ആഗ്രഹിക്കുന്ന സഹായങ്ങള്‍ ...ഒക്കെ ആലോചിക്കണം .ഇങ്ങനെ പറഞ്ഞാല്‍ പൊതു ആശയമേ ആകൂ.വ്യക്തത കിട്ടില്ല.(ട്രെയിനിങ്ങില്‍ ഉദാഹരണം  നല്‍കാതെ ആശയം അവതരിപ്പിക്കുന്ന ആര്‍ പി മാരെ പോലെ ആകും.)
താരതമ്യകുറിപ്പ്  മുന്നിരുത്തി ഒരു പരിശോധന (ഞാന്‍-കുട്ടി ) താരതമ്യകുറിപ്പ്  തയ്യാരാക്കുമ്പോള്‍ എന്തെല്ലാം ചെയ്യണം.?
1. തന്നിട്ടുള്ള ഒന്നിലധികം ഇനങ്ങള്‍ നന്നായി വായിക്കണം
വായിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

  • ആശയങ്ങള്‍
  • ആവിഷ്കാര രീതി (-ഘടന/ക്രമം/..)
  • ഭാഷ സവിശേഷതകള്‍ -
  • കാഴ്ചപ്പാടുകള്‍ ./നിലപാടുകള്‍ /പ്രസക്തി.
ഇവയില്‍ ഓരോന്നിലും എങ്ങനെ രണ്ട് രചനകളും -
  • സമാനതകള്‍ പങ്കു വെക്കുന്നു-ഉദാഹരണം 
  • മികവുകള്‍ പുലര്‍ത്തുന്നു,
  • വ്യത്യസ്തത പാലിക്കുന്നു.
ശക്തമായത്‌/ദുര്‍ബലമായത്  എന്‍റെ  പക്ഷത്തില്‍ ഏതു ?..
ഇങ്ങനെ ആഴത്തില്‍ വായിക്കണം എങ്കില്‍ എനിക്ക് വായന രീതി സംബന്ധിച്ച് ആ തോന്നല്‍ /ധാരണ  ഉണ്ടാകണം. അതു അധ്യാപിക ക്ലാസില്‍ ഒരുക്കാതെ ഞാന്‍ എന്തെങ്കിലും എഴുതിയിട്ട് ഗ്രൂപ്പില്‍ പങ്കു വെച്ചാല്‍ കുഴയും.
അതുകൊണ്ട്  വായനക്ക് മുന്‍പ് ക്ലാസില്‍ ഒരു ചര്‍ച്ച /അല്ലെങ്കില്‍ രണ്ട് കാര്യങ്ങളുടെ താരതമ്യം ചെയ്യുമ്പോള്‍ എന്തെല്ലാം പരിഗണിക്കണം ഒരു ബ്രെയിന്‍ സ്റ്റോമിംഗ് നടക്കണം.
2 ഇനി കുറിപ്പിലേക്ക് കടക്കും മുമ്പ് ഞാന്‍ ചെയ്യേണ്ടത് എന്താണ് വായനില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ ചിട്ടപ്പെടുത്തണം.അല്ലങ്കില്‍ ഗ്രാഫിക് ഓര്‍ഗനൈസര്‍ രീതിയില്‍ താരതമ്യ ചാര്‍ട്ട് ഉണ്ടാക്കണം.
3ഇനി ഞാന്‍ കുറിപ്പ് എഴുതാന്‍ പോവുകയാണ്
എന്താണ് ആദ്യം പരിഗണിക്കേണ്ടത്-ഇവയില്‍ ഏത്? .

  • ആശയങ്ങള്‍
  • ആവിഷ്കാര രീതി (-ഘടന/ക്രമം/..)
  • ഭാഷ സവിശേഷതകള്‍ -
  • കാഴ്ചപ്പാടുകള്‍ ./നിലപാടുകള്‍ /പ്രസക്തി.
ഏതു വേണമെങ്കിലും ആകാം എന്നു പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസം കിട്ടും
ഏതായാലും തുടക്കം വളരെ പ്രധാനം.
ഓരോ കാര്യവും ഉദാഹരണ സഹിതം വ്യക്തമാക്കണം
ശക്തമായ ക്രമം വേണം.-ഓരോ കാര്യവും ഉറപ്പിച്ചിട്ടു അടുത്തത് എന്നു തീരുമാനിക്കാം
താരതമ്യത്തിന്റെ ഭാഷ -ആവര്‍ത്തന വിരസതയില്ലാതെ ഉപയോഗിക്കണം.(അതില്‍ ഇങ്ങനെ, ഇതില്‍ അങ്ങനെ എന്നു എല്ലായിടത്തും  എഴുതിയാലോ ..!)
എങ്ങനെ  അവസാനിപ്പിക്കും അതും പ്രധാനം.
4 കുറിപ്പ് എഴുതിയ ശേഷം എനിക്ക് തിരുത്തല്‍ ആകാമോ.?
അതേ, 

  • വീണ്ടും രചനകളില്‍  ഒന്ന് കൂടി കടന്നു പോയി പ്രധാനപ്പെട്ടതു  വിട്ടുപോയിട്ടില്ലെന്നു ഉറപ്പിക്കാം
  • എഴുതിയ കുറിപ്പിലെ ആശയ ക്രമീകരണം മാറ്റാം,
  • ഭാഷ വീണ്ടും മെച്ചപ്പെടുത്താം.
ഇത്രയുമാണ് നടക്കേണ്ടതെങ്കില്‍  ഇതിലൂടെ എനിക്ക് നേടാന്‍ കഴിയുന്ന ശേഷികള്‍ എന്തെല്ലാം ആയിരിക്കും.?

  • ഒന്നിലധികം രചനകള്‍ വിശകലനം ചെയ്തു ആശയങ്ങള്‍ ,ആവിഷ്കാര രീതി (-ഘടന/ക്രമം/..),ഭാഷ സവിശേഷതകള്‍ -,കാഴ്ചപ്പാടുകള്‍ , നിലപാടുകള്‍ /പ്രസക്തി.എന്നിവ കണ്ടെത്താനുള്ള   വായനാശേഷി
  • രണ്ട് രചനകളും മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ എങ്ങനെ സമാനതകള്‍ പങ്കു വെക്കുന്നു-ഉദാഹരണം,മികവുകള്‍ പുലര്‍ത്തുന്നു,വ്യത്യസ്തത പാലിക്കുന്നു എന്നു വിശകലനം ചെയ്തു കണ്ടെത്താനുള്ള കഴിവ്
  • ഇവ പരിഗണിച്ചും  അനുയോജ്യമായ ക്രമം പാലിച്ചും താരതമ്യത്തിന്റെ ഭാഷയില്‍ യുക്തിപൂര്‍വ്വം കണ്ടെത്തല്‍ എഴുതി ബോധ്യപ്പെടുത്താനുള്ള കഴിവ്.
നിരന്തര വിലയിരുത്തല്‍ ഇതു പരിഗണിച്ചു മതി
കുട്ടി കഴിവ് നേടാനുള്ള ഇടപെടല്‍ ആണ് നിരന്തര വിലയിരുത്തല്‍ .
സ്വയം വിലയിരുത്താന്‍ ചെക്ക് ലിസ്റ്റ് നല്‍കിയാല്‍ കുട്ടികള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തും.
ഗ്രൂപ്പ് പ്രവര്‍ത്തനം വിലയിരുത്തുന്നത്തുമ്പോള്‍  വ്യവഹാര രൂപത്തെ മാനിക്കെണ്ടേ ?
ഞാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ
ഗ്രൂപ്പില്‍ ചെയ്യേണ്ടത്-ക്രമം.

  • എന്തെല്ലാം ആശയങ്ങള്‍ ആണ് ഓരോ രചനയിലും ഉള്ളത് എന്ന് പങ്കിടണം.ഒരാള്‍ ഒരു ആശയം പറഞ്ഞാല്‍ മറ്റുള്ളവര്‍ അത് അംഗീകരിക്കാവുന്നതാണോ  എന്ന് പരിശോധിക്കണം.എല്ലാവര്ക്കും അവസരം ലഭിക്കണം.
  • ആശയപരമായ സമാനതകള്‍ പിന്നീടു പങ്കിടണം
  • ആശയപരമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയത് പങ്കിടണം
  • ആവിഷ്കാര രീതി താരതന്മ്യം ചെയ്തപ്പോള്‍ പരിഗണിച്ചത് പങ്കിടണം
  • ഭാഷാപരമായ കാര്യങ്ങള്‍ താരതമ്യം ചെയ്തത്  പങ്കിടണം.
  • അതിനു ശേഷം എന്തെങ്കിലും കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ടോ എന്ന് ഗ്രൂപ്പ് പരിശോധിക്കണം
  • ഓരോരുത്തരും താരതംയക്കുരിപ്പ് അവതരിപ്പിക്കണം.
  • തുടക്കം ഇതാണ് നല്ലത്.ആരുടെ.ഇനിയും മെച്ചപ്പെടുത്താമോ,വേറെ രീതി സാധ്യമോ
  • അവതരണ ക്രമം ആരുടെതാണ് നല്ലത് ഇനിയും അത് മെച്ചപ്പെടുത്താമോ,കൂടുതല്‍ നല്ല രീതി ഉണ്ടോ
  • താരതമ്യ ഭാഷ ആരുടെതാണ് നല്ലത് ആരൊക്കെ എഴുതിയതില്‍  നിന്നും നല്ലത് എടുക്കാം
ഇത്തരം പങ്കിടല്‍ കഴിയുമ്പോള്‍ ഓരോ കുട്ടിക്കും തോന്നും എനിക്ക് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉണ്ടെന്നു.ഗ്രൂപ്പ് വര്‍ക്ക് അവരുടെ കഴിവിനെ ഉയര്‍ത്തും.വളരെ വ്യക്തത കിട്ടും.
പൊതു അവതരണവും  ഇതേ ക്രമം  പാലിച്ചാനെങ്കില്‍ ധാരണ വികസിക്കും
ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു താരതമ്യ കുറിപ്പ് അവര്‍ക്ക് അപ്പോള്‍ തന്നെ എഴുതാന്‍ കഴിയും.വ്യക്തിഗതം.
അത് വിലയിരുത്താം.
അടുത്ത ഒരു സന്ദര്‍ഭത്തിലെ താരതമ്യ കുറിപ്പ് എഴുതുമ്പോള്‍ വളര്‍ച്ച ,ധാരണയുടെ സ്ഥായീ സ്വഭാവം ഇവ കണ്ടെത്തുകയും ആകാം.
ഒരു കാര്യം കുട്ടികള്‍ക്ക് ഓരോ സമയവും അധ്യാപിക നല്ക്കേണ്ട പിന്തുണ പ്രധാനം.അത് മുകളില്‍ സൂചിപ്പിച്ച പ്രക്രിയകളില്‍ ഊന്നല്‍ നല്‍കുന്ന സൂക്ഷ്മാംഷങ്ങളില്‍ ആകണം.

3 comments:

premjith said...

ഈ ലക്കം വായിച്ചപ്പോള്‍ ചില ചോദ്യങ്ങളാണ് മനസ്സില്‍ പൊന്തിയത് .... അത് താഴെ കുറിക്കുന്നു
ഒരു പ്രവര്‍ത്തനം നല്‍കുന്നതിനു മുമ്പ് അതിന്റെ ആസൂത്രണ ഘട്ടത്തില്‍ കലാധരന്‍ മാഷ്‌ ചിന്തിച്ചത് പോലെചിന്തിച്ചു ടി എം തയ്യാറാക്കുന്ന എത്ര അധ്യാപകരുണ്ട് നമ്മുടെ കൂട്ടത്തില്‍ ?
ഓരോ വ്യവഹാരതിന്റെയും സൂക്ഷ്മ പ്രക്രിയ മനസ്സില്‍ കണ്ടു പാഠ ഭാഗങ്ങള്‍ക്ക് അനുസരിച്ച് അവതരിപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കുന്നുവോ ?
വ്യവഹാരങ്ങളുടെ രൂപീകരണ ശാസ്ത്രം കുട്ടികളില്‍ ചിന്തയ്ക്ക് വഴി മരുന്നിടുന്ന തരത്തിലുള്ള ചര്‍ച്ച ക്ലാസ് മുറിയില്‍ ക്രമമായി നടക്കുന്നുണ്ടോ ?
ഇതു സമയ ബന്ധിതമായി നിര്‍വഹിക്കാനുള്ള മാര്‍ഗത്തെ കുറിച്ച് ആലോചിച്ചവര്‍ എത്ര പേര്‍ ?
" കൂട്ടിയ്ക്കു കഴിവ് നേടാനുള്ള ഇടപെടലാണ് നിന്തര വിലയിരുത്തല്‍ " - വിലയിരുത്തല്‍ ഘട്ടങ്ങള്‍ ഓരോ പ്രവത്തനത്ത്തിനും അനുസരിച്ച് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത് ആരെല്ലാം ?
" ഗ്രൂപ്പ് അവതരനങ്ങളിലാണ് ആശയങ്ങളുടെ പങ്ക്കിടല്‍ സജീവമാകേണ്ടത് "ഗ്രൂപ്പ് പങ്കിടല്‍ സജീവമാകുന്നതിനു അധ്യാപികയുടെ ഇടപെടല്‍ എത്രമാത്രം ശക്തമാണ് ?

ഈ ചോദ്യങ്ങള്‍ ഓരോ അധ്യാപകനും തന്നോട് തന്നെ ചോദിക്കെണ്ടാവയാണെന്ന് ഞാന്‍ കരുതുന്നു .....താരതമ്യ കുറുപ്പിനെ കുറിച്ചുള്ള ചിന്തയ്ക്ക് നന്ദി ....മറ്റു വിഷയങ്ങളിലും ഇത്തരം ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു ....

drkaladharantp said...

ഈ പോസ്റ്റ്‌ തയ്യാറാകുന്നത് ശ്രീ രാമനുണ്ണി മാഷുമായുള്ള ചര്‍ച്ചയുടെ ഭാഗമായാണ്
വിവിധ വിഷയങ്ങളിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്
അതിനു ചര്‍ച്ചകള്‍ നടക്കണം
പ്രേംജിത്തിനും ചര്‍ച്ചയ്ക്കു തുടക്കം ഇടാം.
പ്രതീക്ഷിക്കാമോ
ആസൂത്രണത്തിന്റെ മാനസിക പ്രക്രിയ ആണ് ഞാന്‍ അവതരിപ്പിച്ചതു
അതില്‍ പിഴവുണ്ടോ എന്നു പറഞ്ഞില്ല

seema g nair.irayam said...

സൂക്ഷ്മപ്രക്രീയകള്‍ പാലിച്ച് മൊഡ്യൂള്‍ തയ്യാറാക്കുമ്പോള്‍ ക്ലാസ്സ് വളരെ ഫലപ്രദമാകും, ഇതനുഭവം. ഇതെന്തിനാ ടീച്ചറേ എല്ലാ പ്രവര്‍ത്തനത്തിനും ഇത്രവിശദമായ ടി,എം, ഒന്നോ രണ്ടോ പ്രാവശ്യം ചെയ്തുകഴിഞ്ഞാല്‍ ഘട്ടങ്ങള്‍ നമുക്ക് മനസ്സിലുണ്ടാകുമല്ലോ എഴുത്ത് ചുരുക്കിക്കൂടേ.. . ഇത് പലപ്പോഴും ഉയര്‍ന്നു കേട്ടപ്പോള്‍ ഒരു കൗതുകം, ഒരുപ്രാവശ്യം ഒന്നു ചെയ്തുനോക്കി. സൂക്ഷ്മഘട്ടങ്ങള്‍ പലതും വഴുതിപ്പോയത് വ്യക്തമായി അനുഭവിച്ചറിഞ്ഞു. ആസൂത്രണം വിശദമായി തയ്യാറാക്കുകതന്നെ വേണമെന്ന് അനുഭവം. .

ഇതൊക്കെയാണെങ്കിലും ഭാഷാക്ലാസ്സുകളില്‍ കുറച്ചെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നു, പേരിനെങ്കിലും ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുന്നു... സത്യം ഗണിതശാസ്ത്രത്തില്‍ ഗ്രൂപ്പ് ഗ്രൂപ്പിനുവേണ്ടി മാത്രം. ഒറ്റയ്ക്കുപോലും ചെയ്യാന്‍ കൂടുതല്‍ കുട്ടികള്‍ക്കും അവസരമില്ല. ഗണിതത്തില്‍ ഒരിടപെടലിന് സമയം അതിക്രമിച്ചിരിക്കുന്നു.