ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, October 1, 2011

കാടിന്റെ നൊമ്പരമായി "ഈ കിളിമരച്ചോട്ടില്‍"


 കാടിന്റെ ഉള്ളറകളിലേക്ക് കടന്നുകയറാനുള്ള മനുഷ്യന്റെ ദുരാഗ്രഹത്തിന്റെയും ആര്‍ത്തിയുടെയും കഥ പറയുകയാണ് കോഴിക്കോട് ആഴ്ചവട്ടം ഗവ. ഹൈസ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച "ഈ കിളിമരച്ചോട്ടില്‍" സംഗീത നാടകം.
45 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തില്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യന്റെ നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്ന ഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അന്താരാഷ്ട്ര വനവര്‍ഷ ദിനാചരണത്തോടനുബന്ധിച്ച് റീജണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റേറിയം സംഘടിപ്പിച്ച "വനവും ജൈവവൈവിധ്യവും" സെമിനാറിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. 
അബദ്ധത്തില്‍ കാട്ടില്‍നിന്ന് നാട്ടിലെത്തിയ കുട്ടിയാനക്കൊപ്പം കാട് കയറിയ ഗൗതമന്‍ എന്ന കുട്ടി കാട്ടിലെ ജീവജാലങ്ങളോടൊപ്പം കഴിയുന്നതും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. മണ്ണും മനുഷ്യനും മൃഗങ്ങളും ഒരുമിച്ച് കഴിഞ്ഞിരുന്ന കാലത്തെ വിവരിച്ചുകൊണ്ടാണ് നാടകം ആരംഭിക്കുന്നത്. ഗൗതമന് കാടിന്റെ വൈവിധ്യങ്ങള്‍ ആദ്യം ഭയവും പിന്നീട് ആഹ്ലാദവും നല്‍കുന്നു. പുലി, ആമ, മുയല്‍ , ചിതശലഭം, ആന എന്നീ മൃഗങ്ങളോടൊപ്പം ഗൗതമന്‍ പെട്ടെന്ന് ഇണങ്ങുന്നു. അവര്‍ക്കിടയിലേക്ക് എത്തുന്ന ദേശാടനക്കിളികള്‍ മനുഷ്യന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുത്തുന്ന നാശങ്ങളെക്കുറിച്ച് വിവരിക്കുന്നു. മഞ്ഞുരുകി പുഴകള്‍ നിറയുന്നതും മഞ്ഞുകട്ടകള്‍ ഇല്ലാതാകുന്നതും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളുടെ രൂക്ഷത വെളിവാക്കുന്നതായി. ദേശാടനത്തിനിടെ വിഷമയമായ വെള്ളം കുടിച്ചതിനാല്‍ തിരിച്ച് പറക്കാന്‍ പോലും കഴിയാതെ അവയും എരിഞ്ഞടങ്ങുന്നു. ശേഷിച്ച വനം കൂടി പിടിച്ചടക്കുന്ന മനുഷ്യനെ കാടിന്റെ മക്കള്‍ പാഠം പഠിപ്പിക്കുന്നതോടെ നാടകം അവസാനിക്കുന്നു. മനോജ് നാരായണനാണ് സംവിധാനം നിര്‍വഹിച്ചത്. രചന എ അബൂബക്കര്‍ . സംഗീതം പി മനോഹരന്‍ . 

ഈ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിച്ചു കൂടാ .. കുട്ടികള്‍ ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നാടകങ്ങള്‍ രചിക്കുകയും അത് അരങ്ങത്തു അവതരിപ്പിക്കുകയും വേണം 
വിഷയം തീരുമാനിച്ചു രചനാ ശില്പശാല നടത്താം 
ഇവയും ഉയര്‍ന്ന പഠനം തന്നെ .

3 comments:

ഷാജി said...

ആഴ്ചവട്ടം സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും എന്റെ എല്ലാ ഭാവുകങ്ങളും. ഇങ്ങനെയെല്ലാം ഉണ്ടായിട്ടും നമ്മുടെ സമൂഹം കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് പോകുന്നു! ഇതിനെന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കഴിവുള്ള വിദ്യാർത്ഥികൾ പ്രൊഫഷണൽ ആസക്തി കാണിക്കുമ്പോൾ സാമൂഹ്യ സേവന ത്വരയേക്കാൾ അവരെ അതിനു പ്രേരിപ്പിക്കുന്നത് സ്വാർത്ഥമോഹങ്ങളാണ് എന്നതും സത്യമല്ലേ? ചുറ്റുപാടുകൾ ഇവരിലേക്കു ചൊരിയുന്ന പ്രലോഭനങ്ങളിൽ നിന്ന് ഇവരെ രക്ഷിച്ചെടുക്കാൻ വിദ്യാലയങ്ങൾക്ക് എത്രത്തോളമാകും? എത്ര അദ്ധ്യാപകർ ഇങ്ങനെയൊരു ലക്ഷ്യബോധം വെച്ചു കൊണ്ട് പ്രവർത്തിക്കുന്നുണ്ട്? ഇതും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശരിയാ ഈ പ്രവര്‍ത്തനം ഇവിടെ ഒരിക്കലും അവസാനിപ്പിച്ചു കൂടാ തുടരണം
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

പ്രേം I prem said...

ഈ പ്രവര്‍ത്തനം ഇവിടെ ഒരിക്കലും അവസാനിപ്പിച്ചു കൂടാ... ആഴ്ചവട്ടം സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും എന്റെ എല്ലാ ഭാവുകങ്ങളും.നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍