ഒരുപാട് കാഴ്ചകളും അതിലേറെ വിശേഷങ്ങളുമായി പഠനയാത്ര സ്വപ്നസാക്ഷാല്‍ക്കാരമായതിന്റെ ആഹ്ലാദത്തിലാണ് കോഴഞ്ചേരി നല്ലാനിക്കുന്ന് സിഎംഎസ് യുപി സ്കൂളിലെ കുട്ടികള്‍ . വിമാനത്തിലും ട്രെയിനിലും സഞ്ചരിച്ച കുട്ടികള്‍ക്ക് പഠനയാത്ര അവിസ്മരണീയ അനുഭൂതിയാണ് ഒരുക്കിയത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള നല്ലാനിക്കുന്ന് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ ബിനു ജേക്കബ് നൈനാന്റെ നേതൃത്വത്തിലാണ് പഠനയാത്രയെ നൂതനവല്‍ക്കരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ എറണാകുളത്തേക്ക് പോയ സംഘം നഗരക്കാഴ്ച കണ്ട് കായലും കപ്പല്‍ശാലയും കണ്ട് ബോള്‍ഗാട്ടി പാലസിലേക്ക് ഉല്ലാസ യാത്രയും നടത്തി രാത്രി വേണാട് എക്സപ്രസിന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
വിമാനം ആകാശത്തിലൂടെ പറന്നുപോകുന്നതും ട്രെയിനുകള്‍ ടെലിവിഷന്‍ ചാനലുകളിലുടെ കൂകിപ്പായുന്നതും മാത്രം കണ്ടിട്ടുള്ള കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ വിമാനത്തിലും ട്രെയിനിലും കയറുന്നതിന് അവസരം ലഭിച്ചതില്‍ അഭിമാനമാണുള്ളത്.
അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ ഹെഡ്മാസ്റ്ററുടെ നിര്‍ദേശം രക്ഷാകര്‍ത്താക്കളും സഹഅധ്യാപകരും വിദ്യാര്‍ഥികളും സന്തോഷത്തോടെ നടപ്പിലാക്കുകയാണുണ്ടായത്.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന അലീനയും ആദിത്യനും നന്ദനയും ഒക്കെ അടങ്ങിയ 22 അംഗ സംഘമാണ് പഠനയാത്രയില്‍ പങ്കെടുത്തത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു കാട്ടുന്ന ഈ വിദ്യാലയം ആകാശ-ട്രെയിന്‍ യാത്രയിലൂടെ പഠനയാത്രയിലും പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്.
ഒരു കുട്ടിക്ക് വിമാനയാത്രയ്ക്ക് 1400 രൂപ വീതമാണ് ചെലവായത്. അഞ്ച് അധ്യാപകരും വിനോദസഞ്ചാരസംഘത്തില്‍ ഉണ്ടായിരുന്നു.
പുനലൂര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആകാശയാത്ര നടത്തി
പുനലൂര്‍: ഗേള്‍സ് ഹൈസ്‌കൂളിലെ 45 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും ആകാശയാത്ര നടത്തി . തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ആയിരുന്നു യാത്ര. അതിരപ്പിള്ളി ജലപാതം ഉള്‍പ്പെടെ കണ്ടശേഷം സംഘം തിരിച്ചെത്തി . അധ്യാപകനായ ടി.എ.ഷാജിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.. പി.ടി.എ.അംഗം മധു മോഹന്‍, സീനിയര്‍ അസിസ്റ്റന്റ് ഡോ. ഐഷ ബീവി, സുജ, അനു, സുജാദേവി എന്നീ അധ്യാപികമാരും സംഘത്തിലുണ്ടായിരുന്നു. .
No comments:
Post a Comment