മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേറിട്ട വിദ്യാലയമാണ്. ഈ വര്ഷം ജൂണില്‍ ഈ സ്കൂള്‍ സന്ദര്‍ശിക്കാന്‍ ഇടയായി.
അവിടെ നല്ല ഒരു ടീം ഉണ്ട്.
എല്ലാ കുട്ടികളും എ പ്ലസ് വാങ്ങുന്ന സ്കൂള്‍ ആയതിനാല്‍ പുറത്ത് നാട്ടുകാരുടെ അനുമോദന പോസ്റര്‍ .യു പി വിഭാഗത്തിലെ ഓരോ യൂണിറ്റിനും ഇംഗ്ലീഷ് പതിപ്പുകള്‍
മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളില്‍ ഒരേ പോലെ.
എല്ലാ കുട്ടികളുടെയും പങ്കാളിത്തം.
വളര്‍ച്ച പ്രകടം. ഇതേ പോലെ എല്ലാ സ്കൂളുകളിലും കുട്ടികളുടെ വളര്‍ച്ചാ പുസ്തകം സൂക്ഷിക്കാം.സ്കൂളിനെ മേല്‍ ചുമരില്‍ ശാസ്ത്ര വിഷയങ്ങളുടെ ചിത്രീകരണങ്ങള്‍ ,ത്രിമാന രൂപങ്ങള്‍ ..കുട്ടികളോടുള്ള കരുതല്‍ പ്രകടം.
''പരസ്യം തൂക്കാന്‍ മരത്തില്‍ ആണി അടിച്ചു കയറ്റുമ്പോള്‍ ജീവനുള്ള ശരീരത്തിലേക്കാണ് ഇരുമ്പാണി തുളഞ്ഞുകയറുന്നതെന്ന് ആരും ചിന്തിക്കുന്നില്ല...മനുഷ്യരാശിയുടേതടക്കം ജീവന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഒരു വൃക്ഷം ആയുസു നല്‍കുന്നതെന്ന് ഇവരറിയുന്നില്ലേ?'' കുട്ടികള്‍ കണ്ടെത്തിയ ഈ നൊമ്പരക്കാഴ്ച നീതിപീഠത്തിന്റെയും അതുവഴി സര്‍ക്കാരിന്റെയും കണ്ണു തുറപ്പിച്ചതിന്റെ ആഹ്ലാദവും ചാരിതാര്‍ഥ്യവും തുറന്നു പങ്കുവയ്ക്കുന്നതിനൊപ്പം മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ കുട്ടികളും അധ്യാപകരും ഈ ആശങ്കയും മറച്ചുവയ്ക്കുന്നില്ല.
വഴിയോരങ്ങളിലെ വൃക്ഷങ്ങളില്‍ പരസ്യഫലകങ്ങള്‍ വയ്ക്കാനും ബാനറുകള്‍ തൂക്കാനുമൊക്കെ വലിയ ഇരുമ്പാണികള്‍ തുളച്ചുകയറ്റുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇവിടത്തെ പരിസ്ഥിതി സ്‌നേഹികളായ കുട്ടികളാണ്.
''സര്‍ക്കാര്‍ തീരുമാനം വലിയ അംഗീകാരമാണ്. അതിലേക്കു വഴിതുറന്ന മാതൃഭൂമിയോടും കോടതിയോടും ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു''. പ്രധാനാധ്യാപിക സിസ്റ്റര്‍ ലിസീന, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റീനറ്റ് എന്നിവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
യാത്രകള്‍ക്കിടെയാണ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരായ കുട്ടികള്‍ വഴിയോരത്തെ ഈ ദുരന്തക്കാഴ്ച കണ്ടത്. അവര്‍ ഈ വിവരം സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റീനറ്റിനേയും പ്രധാനാധ്യാപിക സിസ്റ്റര്‍ ലിസീനയേയും അറിയിച്ചു. പിന്നീട് സിസ്റ്റര്‍ റീനറ്റും കുട്ടികളും ഒരുമിച്ചായി യാത്ര. മൂവാറ്റുപുഴ-തൊടുപുഴ, മൂവാറ്റുപുഴ-എറണാകുളം, കോതമംഗലം-അടിമാലി, കോതമംഗലം-കട്ടപ്പന തുടങ്ങിയ പ്രധാന പാതയോരങ്ങളിലെല്ലാം നിഷ്ഠുരമായ വൃക്ഷഹത്യയാണ് കണ്ടത്. ഓരോ വഴിയിലും നൂറിലേറെ മരങ്ങള്‍ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത് ഇവര്‍ കണ്ടു. വാഴക്കുളത്ത് ആണികള്‍ കയറി ഉണങ്ങിപ്പോയ മരവും ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്.
പരിസ്ഥിതി സംഘടനകളെ ഈ വിവരങ്ങള്‍ ആദ്യം അറിയിച്ച വിദ്യാര്‍ഥികളും സ്‌കൂളധികൃതരും ഹൈക്കോടതിക്ക് ഈ കാഴ്ചകള്‍ ചിത്രങ്ങള്‍ സഹിതം അയച്ചത് കഴിഞ്ഞ ജനവരിയിലാണ്. ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വറും ജസ്റ്റിസ് ആന്റണി ഡോമിനിക്കും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കത്ത് പരിഗണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പരിസ്ഥിതി സെക്രട്ടറിക്കും തദ്ദേശ സെക്രട്ടറിക്കും നോട്ടീസയച്ചു. വകുപ്പുതലവന്‍മാര്‍ ഏറെ ഗൗരവത്തോടെ ഈ പ്രശ്‌നം കണക്കിലെടുത്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇപ്പോള്‍ മരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവ് സര്‍ക്കാരിറക്കി
സൂക്ഷ്മമായി പ്രകൃതിയെ നിരീക്ഷിക്കുക എന്നാല്‍ വിമര്‍ശനാത്മകമായി കാണുക വന്നു കൂടിയാണ് അര്‍ഥം .
പരിസ്ഥിതി പ്രവര്‍ത്തനത്തിലും പഠനത്തിലും മുന്നില്‍.
-------------------------------------------------------------------
അധ്യാപക പാക്കേജ്: ഉത്തരവിറങ്ങി
തിരുവനന്തപുരം: അധ്യാപക പാക്കേജ് നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് (ജിപിഒ നമ്പര്‍ 199/2011) ഇറങ്ങി. 10 പേജുള്ള പ്രാഥമിക ഉത്തരവാണ് ഈ മാസം ഒന്നാം തീയതി വച്ച് ചൊവ്വാഴ്ച ഇറക്കിയത്. അധ്യാപക തസ്തികകളില്‍ ശമ്പളം നല്‍കേണ്ടവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി വിശദമായ ഉത്തരവ് അടുത്തയാഴ്ച ഇറങ്ങും. ഈ അധ്യയനവര്‍ഷം അധികമായി ഉണ്ടാകുന്ന അധ്യാപക തസ്തികകള്‍ 2013-14 അധ്യയനവര്‍ഷത്തിലായിരിക്കും അംഗീകരിക്കുക.
അതുവരെ ഈ തസ്തികകളിലേക്കുള്ള അധ്യാപകര്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യും. ഇതു സര്‍ക്കാര്‍ നല്‍കും. കഴിഞ്ഞ അധ്യയനവര്‍ഷം വരെ സര്‍വീസില്‍ അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കാണു സ്ഥിരം ശമ്പളം ലഭിക്കുക. ഒന്നു മുതല്‍ നാലു വരെ ക്ളാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30, അഞ്ചു മുതല്‍ 10 വരെ ക്ളാസുകളിലേത് 1:35 ആയിരിക്കുമെന്നു പൊതു വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

--------------------------------------------------------------------------------------------------------
Education Package |
Scientific method of Appointment and Deployment of Teachers in Aided Schools - Implementation of Package Order -G.O.(P) No.199/2011/G.Edn dated 01.10.2011(click here) |
2 comments:
Students and Staff of St.Augastines Girls H S Muvattupuzha is certainly a model for others to emulate.Their endeavors awesome.
it seems that some our teachers have to become at least humans
sunandan
Post a Comment