ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, October 3, 2011

പാക്കേജ്: പത്രങ്ങള്‍ പറഞ്ഞതും നിയമസഭാ രേഖ പറയുന്നതും


ജനാധിപത്യത്തില്‍ അറിയാനുള്ള അവകാശം പ്രധാനം. സുതാര്യമായി കാര്യങ്ങള്‍ നടക്കണം എന്ന് നാം ആഗ്രഹിക്കുന്നു.
നിയമസഭ എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു ? പലതും നാം അറിയുന്നില്ല. പത്രങ്ങളില്‍ വരുന്ന അവലോകനങ്ങളാകട്ടെ പലപ്പോഴും ഭാഷ കൊണ്ടുള്ള കസര്‍ത്തുകള്‍ ആയി മാറാറും ഉണ്ട്.
ഇപ്പോള്‍ നിയമസഭാ ചോദ്യോത്തരങ്ങള്‍ വെബ്സൈറ്റില്‍ കൊടുക്കുന്നു.അത് അധ്യാപകര്‍ അറിയണം.വികസന പാഠങ്ങള്‍ എന്ന നിലയില്‍ കുട്ടികളെ പരിചയപ്പെടുത്താം .സ്റാഫ് റൂം അക്കാദമിക ചര്‍ച്ചകളില്‍ ഉപയോഗിക്കാം.തെറ്റിദ്ധാരണ മാറ്റാം. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംബന്ധിയായ തീരുമാനങ്ങള്‍ ,നയങ്ങള്‍ ,നടപടികള്‍ ഒക്കെ ആധികാരികമായി അറിയാം.
 ഉദാഹരണമായി വിദ്യാഭ്യാസ പാക്കേജ് എടുക്കാം .പത്രങ്ങള്‍ പറയാത്ത ചില കാര്യങ്ങള്‍ നിയമസഭാ രേഖകളില്‍ കാണുന്നു.
  • 31-3 - 2011 നു ശേഷം  നിയമനം  അനുവദിക്കില്ല , 
  • ഈ  അക്കാദമിക    വര്ഷം  നിയമിതരായവരെ  ദിവസ  വേതനാടിസ്ഥാനത്ത്തിലെ  നിയമിക്കൂ, ..
  • സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പി എസ സി മാതൃകയില്‍ DPI നോട്ടിഫൈ ചെയ്യും . 
  • 2011-12 വര്ഷം  മുതല്‍ ഏകദിന പരിശോധന അവസാനിപ്പിച്ചു യു ഐ ഡി സിസ്റ്റം നടപ്പിലാക്കുന്നതാണ്, 
  • ആഡിറ്റ് ആന്റ് മോനിട്ടരിംഗ് കമ്മറ്റി രൂപീകരിക്കുന്നതാണ് ..
 കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക .ചില ചോദ്യങ്ങള്‍ ചുവടെ കൊടുക്കുന്നു. അവയുടെ ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്‌താല്‍ ഉത്തരം കിട്ടും.


ശ്രീ. കെ. വി. വിജയദാസ്
ഡോ. കെ. ടി. ജലീല്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
() അദ്ധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എന്താണ്;
(ബി) അദ്ധ്യാപക സംഘടനകളും എയിഡഡ് സ്കൂള്‍ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ എന്തെല്ലാം സംഗതികളില്‍ ധാരണയായിട്ടുണ്ട് ; വിശദമാക്കുമോ;
(സി) മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;
(ഡി) മാനേജ്മെന്റുകള്‍ അംഗീകരിക്കാത്ത, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;
() മാനേജ്മെന്റുകളുടെ ഏതെല്ലാം ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി?

ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. എം. എ ബേബി
'' കെ. കുഞ്ഞമ്മത് മാസ്റര്‍
'' ആര്‍. രാജേഷ്
() സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ പരീക്ഷാസമ്പ്രദായത്തിലോ, തുടര്‍ മൂല്യ നിര്‍ണ്ണയ രീതിയിലോ ഈ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ;
(ബി) ഏതെങ്കിലും വിദഗ്ദ്ധ ഏജന്‍സിയുടെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണോ ഇതു നടപ്പിലാക്കിയത്
(സി) കേരളത്തില്‍ തുടര്‍മൂല്യനിര്‍ണ്ണയ രീതി നിലവിലില്ലാതിരുന്ന കാലത്ത് ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ എന്നിങ്ങനെ സ്കൂള്‍ പരീക്ഷ നടത്തിയിട്ടുണ്ടായിരുന്നോ;
(ഡി) ബോധനത്തിന്റെ കാര്യക്ഷമത പരിശോധിക്കാനുളള പരീക്ഷാപരിഷ്കരണം അക്കാദമികമായിട്ടാണോ തീരുമാനിക്കപ്പെട്ടിരുന്നത്; എങ്കില്‍ ഓണപ്പരീക്ഷ എന്ന നിലയിലേക്കുളള മാറ്റം എന്തിന് വേണ്ടിയുളളതായിരുന്നു; വിശദമാക്കാമോ?

ശ്രീ. കെ. കെ. നാരായണന്‍
,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
,, ബി. ഡി. ദേവസ്സി
,, കെ. കുഞ്ഞമ്മത് മാസ്റര്‍
() അദ്ധ്യാപകരുടെ കാര്യക്ഷമത വിലയിരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(സി) സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളേയും ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒഴിവാക്കപ്പെട്ടത് ഏവ; ഇതിന്റെ കാരണം വെളിപ്പെടുത്തുമോ;
(ഡി) അദ്ധ്യാപക സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നോ?


ശ്രീ. അന്‍വര്‍ സാദത്ത്
,, ജോസഫ് വാഴക്കന്‍
,, ബെന്നി ബെഹനാന്‍
,, പി.സി. വിഷ്ണുനാഥ്
() ഹൈസ്ക്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് ആര്‍.എം.എസ്.. (രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍)പദ്ധതി പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ ;
(ബി)ഈപദ്ധതിയുടെഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാം;
(സി) ഇതിന് എത്ര കോടി രൂപയുടെ ധനസഹായമാണ് നല്‍കുന്നത് ; ആദ്യഘട്ടത്തില്‍ ഇത് എവിടെയൊക്കെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ?

ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, വി. ഡി. സതീശന്‍
'' പാലോട് രവി
'' വര്‍ക്കല കഹാര്‍
() വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
(ബി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി) സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുവാന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്./.സി.എസ്.ഇ സ്കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1 comment:

jayasree.k said...

അഭിനന്ദനങ്ങള്‍ !! ആധികാരിക പഠനത്തിന്റെ (Authentic Learning) അനുകരണീയ മാതൃക ..അധ്യാപകര്ക്ക് ജൈവിക പഠനത്തിന് ഏറ്റവും അനുയോജ്യമായ പോസ്റ്റ്‌ .