രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. അതില്‍ ശ്രേദ്ധേയമായ ചിലത് ഇന്ന് പങ്കിടുന്നു.
ആയഞ്ചേരി: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി ആയഞ്ചേരി റഹ്മാനിയ ഹൈസ്‌കൂള്‍ കുട്ടികള്‍ നടത്തിയ വിവിധ പരീക്ഷണങ്ങള്‍ ശ്രദ്ധേയമായി.
- എട്ട്, ഒമ്പത് ക്ലാസുകളിലെ 100 ഓളം കുട്ടികള്‍ പരീക്ഷണ മത്സരത്തില്‍ പങ്കെടുത്തു.
- കുട്ടികള്‍ സ്വന്തമായി വസ്തുക്കള്‍ ശേഖരിച്ച് വീട്ടില്‍ പരീക്ഷണം നടത്തിയ ശേഷമാണ് സ്‌കൂളില്‍ മത്സരത്തിനെത്തിയത്.
കുട്ടികള്‍ക്ക് പുത്തനറിവുമായി രസതന്ത്രോത്സവം
- അരിമാവ് പുളിച്ചുപൊങ്ങുന്നതെങ്ങനെ?
- മൈദ ഭക്ഷ്യവസ്തു എന്നതിലുപരി പോസ്റ്ററൊട്ടിക്കാനുള്ളതല്ലേ?
- കറിപ്പൊടികളില്‍ വിഷപദാര്‍ഥമായ ലെഡ്ക്രോമേറ്റും, ഇഷ്ടികപ്പൊടിയും ചാണകപ്പൊടിയും ചേര്‍ക്കുന്നതാര്?
- സുറുമയെഴുതുന്ന മിഴികള്‍ക്ക് ലെഡ് അപകടകാരിയാവുന്നതെങ്ങനെ?
- സോപ്പിന്റെയും, പേസ്റ്റിന്റെയും പിന്നിലെ വാണിജ്യ താല്‍പര്യങ്ങളെന്താക്കെ?
- കരയുന്നതിലും ചിരിക്കുന്നതിലും സ്വപ്നം കാണുന്നതിലും പ്രേമിക്കുന്നതില്‍പോലും നടക്കുന്ന രാസതന്ത്ര പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ അനുഭവിച്ചറിഞ്ഞു. പ്രൊഫ. എം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി വി കുഞ്ഞമ്പു അധ്യക്ഷനായി. ഡോ. കെ എം ശ്രീകുമാര്‍ , വി മധുസൂദനന്‍ , പി യു ചന്ദ്രശേഖരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ടി പി രഘു, എം ഗോവിന്ദന്‍ എന്നിവര്‍ രസതന്ത്ര ക്വിസ് നയിച്ചു. രാജേഷ് പാടി, എ വി പ്രവിരാജ് എന്നിവര്‍ രസതന്ത്രപാട്ടുകളും അവതരിപ്പിച്ചു. ക്വിസ് മത്സരത്തില്‍ അതുല്‍ ഗണേഷ് (ബല്ലാ ഈസറ്റ് ഗവ. ഹയര്‍സെക്കന്‍ഡറി), ശ്രീരാഗ് (പി സ്മാരക ഹയര്‍ സെക്കന്‍ഡറി വെള്ളിക്കോത്ത്), സി എം രജിത് (ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി) എന്നിവര്‍ ജേതാക്കളായി. സി കൃഷ്ണലേഖ സ്വാഗതവും സി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
കൗതുകത്തില്‍വിരിഞ്ഞ പരീക്ഷണം; 'കുട്ടിശാസ്ത്രജ്ഞര്‍' വിസ്മയിപ്പിച്ചു
വിദ്യാര്‍ഥികള്‍ നിത്യ ജീവിതത്തിലെ ശാസ്ത്രം എന്ന വിഷയത്തിലൂന്നി നടത്തിയ പരീക്ഷണങ്ങള്‍ വിസ്മയകാഴ്ചയൊരുക്കി. കൗതുകത്തില്‍ നിന്ന് വിരിഞ്ഞ പരീക്ഷണങ്ങള്‍ വിശദീകരിച്ചും പ്രവര്‍ത്തിപ്പിച്ചും കൈയ്യടി നേടിയപ്പോള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കാള്‍ക്കും അഭിമാന നിമിഷങ്ങളായി. രസതന്ത്ര വര്‍ഷാഘോഷത്തിന്റെ ഭാഗമായി പറയകാട് ഗവ. യു.പി.സ്‌കൂള്‍ ഹാളിലാണ് വിദ്യാര്‍ഥികള്‍ ശാസ്ത്ര കൗതുകത്തിന്റെ മഴവില്ലുവിരിയിച്ചത്.
വിദ്യാര്‍ഥികളായ നിഥിന്‍, അഖില്‍, സ്വാതികൃഷ്ണ, സല്‍മാന്‍ സിറാജ്, അക്ഷര, സുദര്‍ശന, ശരണ്യ, നസിയ, അഞ്ജുമോള്‍ തുടങ്ങിയവര്‍ കൊച്ചുപരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. കെ.ബി. സജീവ്, ഹെഡ്മിസ്ട്രസ് കെ.ജി. ശ്രീദേവി എന്നിവര്‍ കുട്ടിശാസ്ത്രജ്ഞരെ അനുമോദിച്ചു. അധ്യാപകരായ എസ്. സീമ, സന്ധ്യ വി.പ്രഭു, കെ.എസ്. ശ്രീലത, കെ.കെ. തിലകദാസ്, വി.പി. മുരളീധരന്‍, എന്‍.എ. മനോജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
: ലഹരിവസ്തുക്കളുടെ ദൂഷ്യം ബോധവല്‍ക്കരണ ക്ലാസുകള്‍ക്കപ്പുറം
പുകവലി ശരീരത്തെ എത്രമാത്രം ബാധിക്കുമെന്ന് തെളിവുസഹിതം ബോധ്യമായപ്പോള്‍ ആദ്യം എയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ -അവരൊന്നമ്പരന്നു. പിന്നെ ഉറപ്പിച്ചു വീട്ടിലും നാട്ടിലും ഏവരെയും ഞങ്ങളിത് കാണിച്ചുകൊടുത്ത് ബോധ്യപ്പെടുത്തും. രസതന്ത്രവര്‍ഷത്തോടനുബന്ധിച്ച് മാഡം ക്യൂറി ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മലപ്പുറം എയുപി സ്കൂള്‍ കുട്ടികളാണ് ശാസ്ത്രസത്യം പരീക്ഷണത്തിലൂടെ പഠിച്ചത്. നാന്നൂറോളം കുട്ടികള്‍ പരീക്ഷണത്തില്‍ പങ്കാളികളായി. ഏഴാംതരം വിദ്യാര്‍ഥിനി അസ്ന പരീക്ഷണത്തിന് നേതൃത്വം നല്‍കി. ഏഴിലെ ബേസില്‍ ബിജു മാഡം ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി.
രസതന്ത്രത്തിന്റെ നാള്‍വഴികള്‍'

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് തയ്യാറാക്കിയ 'രസതന്ത്രത്തിന്റെ നാള്‍വഴികള്‍' എന്ന ചിത്ര പാനലുകള്‍ പ്രകാശനം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സര്‍വ വിജ്ഞാനകോശം മുന്‍ ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടിയാണ് ചിത്രപാനല്‍ പ്രകാശനം ചെയ്തത്. രസതന്ത്ര വര്‍ഷാചരണ ആഘോഷങ്ങള്‍ കാലിക്കറ്റ് സര്‍വലാശാല രസതന്ത്ര വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ എം. അബുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, പി.എ. ഭാഷ്യം, സന്തോഷ്, കെ.വി. ലത, ടോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ.പി. മനോജ് സ്വാഗതവും സുധ നന്ദിയും പറഞ്ഞു. ജ്യോതി ശാസ്ത്രം, രസതന്ത്ര വര്‍ഷം എന്നീ വിഷയങ്ങളില്‍ ക്ലാസുകളുമുണ്ടായി.
രസതന്ത്ര ചരിത്രം ലളിതമായി പ്രതിപാദിക്കുന്ന 39 പാനലുകളാണ് രസതന്ത്രത്തിന്റെ നാള്‍വഴികള്‍. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഐ.വൈ.സി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ പാനലുകള്‍ പ്രദര്‍ശനത്തിന് ലഭിക്കും. എസ്.എസ്.എയുടെ നേതൃത്വത്തില്‍ മറ്റ് ജില്ലകളിലേക്കും ഈ പാനലുകള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്ന് കണ്‍വീനര്‍ കെ.പി. മനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446352439
--

1 comment:
രസതന്ത്രോല്‍സവത്തിന്റെ പുത്തന്‍ അറിവുകള്‍ കുട്ടികള്‍ക്ക് രസകരമാകും. നിത്യ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും chemistry യുടെ സാന്നിധ്യമുണ്ടെന്ന് ബോധ്യപ്പെടുത്തല്‍ എന്ത് എളുപ്പം ! ...സ്കൂളിനും ചൂണ്ടുവിരലിനും നന്ദി
Post a Comment