പഠനോപകരണ
വൈവിധ്യങ്ങളുടെ നിറ കാഴ്ച്ചയുമായി
പാപ്പിനിശ്ശേരി സബ്ജില്ലയിലെ
വിദ്യാലയങ്ങൾ പുതിയ അധ്യയന
വർഷത്തിലേക്ക് മിഴിതുറന്നു
പാപ്പിനശേരി
ഉപജില്ലയിലെ 73
എൽ പി
സ്കൂളുകളും ക്ലാസ് ഗണിതലാബ്
ഉദ്ഘാടനം ചെയ്തുകൊണ്ടാണ്
ഇത്തവണത്തെ പ്രവേശനോത്സവം
മാതൃകാപരമാക്കിയത്.
മൂന്ന്
ലക്ഷം രൂപ മൊത്തം ചെലവ് വന്നു.
വിവിധ
പഞ്ചായത്തുകളിലെ സി ആർ സി
ഫണ്ടുകൾ വിദ്യാലയത്തിന്റെ
അക്കാദമിക നിലവാരം ഉയർത്താനായി
ഫലപ്രദമായി ഉപയോഗിക്കുക എന്ന
എസ് എസ് എ കണ്ണൂർ ജില്ലാ
പ്രൊജക്റ്റ് ഓഫീസറുടെ നിർദേശത്തെ
പാപ്പിനിശ്ശേരി ബി.പി.ഒ
ശ്രീ. സി.
ശിവദാസന്റെയും,
ട്രെയിനർ
ശ്രീ. വി.പി.
ശശിധരന്റെയും
നേതൃത്വത്തിലുള്ള ബി.ആർ.സി.
പ്രവർത്തകർ
മുഴുവൻ വിദ്യാലയങ്ങളിലും
ഗണിത ലാബ് എന്ന സ്വപ്ന പദ്ധതിയായി
മാറ്റുകയായിരുന്നു.
ചില വിദ്യാലയങ്ങൾ
കൂടുതൽ തുക സ്വരൂപിക്കാൻ
തയ്യാറായതോടെ പദ്ധതി കൂടുതൽ
യാഥാർത്ഥ്യത്തോട് അടുക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ
പഞ്ചായത്ത് തല ശില്പശാലകളും
തുടർന്ന് വിദ്യാലയ തല ശില്പശാലകളും
നടത്തിക്കൊണ്ടാണ് പഠനോപകരണ
നിർമ്മാണം നടത്തിയത്.
പഞ്ചായത്ത്തല
ശില്പശാലകളിൽ ഒരോ വിദ്യാലയങ്ങളിൽ
നിന്നും ഓരോ അധ്യാപിക ഓരോ
രക്ഷിതാവ് എന്ന നിലയിൽ
പങ്കാളിയാവുകയും അവർ വിദ്യാലയ
തല ശില്പശാലകൾക്ക് നേതൃത്വം
നൽകുകയും ചെയ്തു.
എൽ.പി.തലത്തിലെ
ഗണിത പഠനം ആസ്വാദ്യകരവും,
രസകരവും
ആക്കി മാറ്റുന്ന 30
പഠനോപകരണങ്ങളുടെ
3 സെറ്റ്
വീതം ഓരോ വിദ്യാലയത്തിനും
ലഭ്യമാക്കി.
ശില്പശാലകൾക്ക്
നേതൃത്വം നൽകുന്ന ബി.ആർ.സി.
പ്രവർത്തകരോടൊപ്പം
എസ്.എസ്.എ.ജില്ലാ
ഓഫീസർമാർ, വിവിധ
പഞ്ചായത്ത് പ്രസിഡന്റ് മാർ.
അധ്യാപകർ.പി.ടി.എ.അംഗങ്ങൾ,
പൂർവ്വ
വിദ്യാർത്ഥികൾ,
നാട്ടുകാർ
എന്നിവർ കൂടെ സഹകരണവുമായി
എത്തിയതോടെ പഠ നോപകരണ നിർമ്മാണ
ശിൽപശാലകൾ വൻ ജനകീയ
പങ്കാളിത്തത്തോടെയുള്ള
കൂട്ടായ്മയുടെ വിജയമായി
മാറി.
No comments:
Post a Comment