ശിശുവികാസം
താഴെപ്പറയുന്നവയില്‍
അന്ത്യബാല്യത്തില്‍ പ്രകടമാകാത്ത
വികാസപ്രവൃത്തി
-
സംസാരിക്കാന്‍ പഠിക്കുന്നത്
-
സാധാരണ ഗയിമുകള്‍ക്ക് ആവശ്യമായ നൈപുണികള്‍ സ്വായത്തമാക്കുക
-
കൂട്ടുകാരുമായി പൊരുത്തപ്പെട്ടു പോകുവാന്‍ പഠിക്കുക
-
വായന, എഴുത്ത്, ഗണിതം എന്നിങ്ങനെയുളള അടിസ്ഥാന നൈപുണികള്‍ സ്വായത്തമാക്കുക
കുട്ടികളുമായി
ഫലപ്രദമായി ഇടപഴകുന്നതിനും
അവരുടെ വികാസത്തിനാവശ്യമായ
സഹായങ്ങള്‍ നല്‍കുന്നതിനും
ശിശുവികാസത്തെ കുറിച്ചുള്ള
ശാസ്ത്രീയമായ ധാരണ
ആവശ്യമാണ്.
വളര്‍ച്ചയും
വികാസവും
ശിശുവിന്റെ
വളര്‍ച്ചയും വികാസവും ഒന്നല്ല.
താഴെ
നല്‍കിയിരിക്കുന്ന പ്രസ്താവനകളെ
ആസ്പദമാക്കി ഒരു ചോദ്യം
തയ്യാറാക്കാമോ?
-
വളര്‍ച്ച എന്നത് ശരീരത്തിനുണ്ടാവുന്ന അളവുപരമായ മാറ്റമാണ്. എന്നാല്‍ വികാസം വ്യക്തിത്വത്തിന്റെ വിവിധ മേഖലകളിലുണ്ടാവുന്ന അളവുപരവും ഗുണപരവുമായ മാറ്റമാണ്
-
വളര്‍ച്ച എന്നത് ഒരു നിശ്ചിതപ്രായം വരെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ വികാസം എന്നത് ജീവിത്തിലുടനീളം നടക്കുന്ന മാറ്റമാണ്
-
വളര്‍ച്ച അളക്കാനാവുന്ന മാറ്റമാണ്. വികാസമെന്നത് നിരീക്ഷിക്കാനാവും. എന്നാല്‍ പൂര്‍ണമായും അളക്കുക പ്രയാസമാണ്.
-
വളര്‍ച്ച കോശവിഭജനത്തിന്റെ ഫലമാണ്. വികാസമെന്നത് ശാരീരികമാറ്റത്തോടൊപ്പം മറ്റു പല മേഖലകളിലുമുള്ള മാറ്റമാണ്.
വികാസമേഖലകള്‍
വികാസം
ഒട്ടേറെ മേഖലകളിലുണ്ടാവുന്ന
മാറ്റമാണ്.
അതുകൊണ്ട്
വിവിധ വികാസമേഖലകളിലുള്ള
മാറ്റമായാണ് വികാസത്തെ
കുറിച്ച് പഠിക്കുക പതിവ്.
ഇവ
പ്രധാനമായും താഴെ ചേര്‍ത്തവയാണ്.
പക്ഷേ
രണ്ടെണ്ണത്തില്‍ മനശാസ്ത്രജ്ഞര്
മാറിപ്പോയി.
എതെല്ലാമെന്നു
പറയാമോ?
-
ശാരീരികം ( എറിക്സണ്‍, ബന്ദൂര)
-
വൈജ്ഞാനികം (പിയാഷെ, ബ്രൂണര്‍, വിഗോട്സ്കി)
-
വൈകാരികം (ബ്രിഡ്ജസ്, ബെന്‍ഹാം)
-
സാമൂഹികം ( തോംസണ്‍, ഹര്‍ലോക്ക്)
-
ഭാഷാപരം (ചോംസ്കി, വിഗോട്സ്കി, ബ്രൂണര്‍)
-
നൈതികം (കോള്‍ബര്‍ഗ്)
വികാസ
തത്വങ്ങള്‍
-
വികാസം അനുസ്യൂതമാണ്
-
വികാസം ക്രമീകൃതമാണ്
-
വികാസം സഞ്ചിത സ്വഭാവത്തോടു കൂടിയതാണ്
-
വികാസം പഠനത്തെയും പരിപക്വനത്തെയും ആശ്രയിക്കുന്നു
-
വികാസം പാരമ്പര്യത്തെയും പരിസരത്തെയും ആശ്രയിച്ചിരിക്കുന്നു
-
വികാസം വ്യത്യസ്ത ശരീര ഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിരക്കില്‍ സംഭവിക്കുന്നു
-
വികാസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
-
വികാസം പ്രവചനീയമാണ്
-
വ്യക്തിവ്യത്യാസം വികാസത്തെ സ്വാധീനിക്കും
ശാരീരിക
വികാസം
ചോദ്യം-
താഴെപ്പറയുന്നവയില്‍
വിളംബിത ചാലക വികാസത്തിനു
കാരണമല്ലാത്ത ഘടകം?
-
ന്യൂന ബുദ്ധി
-
ഉത്തേജനമില്ലായ്മ
-
പരിശീലനക്കുറവ്
-
സ്ഥൂലപേശീചലനങ്ങള്‍ അഭ്യസിച്ചതിനു ശേഷം സൂക്ഷ്മ പേശീ ചലനങ്ങള്‍ അഭ്യസിക്കുന്നത്.
-
ശാരീരികവികാസം എന്നത് ശാരീരികാവയവങ്ങളുടെ വലിപ്പം, ആകൃതി, മറ്റു സവിശേഷതകള്‍ എന്നിവയില്‍ വരുന്ന കാലാനുസൃതമായ മാറ്റമാണ്. പ്രധാനമായും ഉയരം, ഭാരം, ശാരീരിക അനുപാതത്തിലുള്ള മാറ്റം, ബാഹ്യവും ആന്തരികവുമായ അവയവങ്ങളില്‍ വരുന്ന മാറ്റം, അസ്ഥി-പല്ല്-പേശി എന്നിവയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ശരിരവളര്‍ച്ച
സംബന്ധിച്ച തത്വങ്ങള്‍ നേരത്തെ
സൂചിപ്പിച്ച വികാസതത്വങ്ങളില്‍
നിന്നും കണ്ടെത്തൂ.
ചാലകവികാസംസ
സാമാന്യതത്വങ്ങള്‍?
-
സ്ഥൂലചലനങ്ങളില്‍ നിന്ന് സൂക്ഷ്മചലനങ്ങളിലേക്ക്
-
സ്ഥൂലപേശികളില്‍നിന്ന് സൂക്ഷ്മപേശികളിലേക്ക്
-
ശിരോഭാഗത്തുനിന്ന് പാദങ്ങളിലേക്ക്
-
ശരീര മധ്യത്തു നിന്നും വശങ്ങളിലേക്ക്
-
അധികോര്‍ജവിനിമയത്തില്‍നിന്ന് ലഘുപ്രയത്നത്തിലേക്ക്...
ശാരീരിക
വികാസവുമായി ബന്ധപ്പെട്ട
പ്രധാന അംശങ്ങള്‍?
-
ശരീര വലുപ്പം
-
കായികാനുപാതം
-
നാഡീവ്യൂഹം
-
ആന്തരാവായവങ്ങള്‍
a)
ഉയരം,
ഭാരം
-
ജനിക്കുമ്പോള്‍ ഉയരം ഏതാണ്ട് 50 സെ.മീ. , ഭാരം 3 കി.ഗ്രാം
-
ആദ്യ രണ്ടുവര്‍ഷങ്ങള്‍ ധൃതഗതിയിലുള്ള മാറ്റം
-
5 വയസ്സോടെ ഭാരം അഞ്ച് ഇരട്ടിയായും ഉയരം ഇരട്ടിയായും മാറുന്നു
-
കൗമാരത്തില്‍ തീവ്രമായ വളര്‍ച്ച; പെണ്‍കുട്ടികളില്‍ കൂടുതല്‍
-
18 വയസ്സോടെ പരമാവധി വളര്‍ച്ച കൈവരിക്കുന്നു
-
തലച്ചോറിന്റെ വലര്‍ച്ച - 4 വയസ്സില്‍ 80%, 8 വയസ്സില്‍ 80%, 20 വയസ്സില്‍ 90%
b)
ശാരീരികാനുപാതം
-
ജനനത്തില്‍ തലക്ക് ശരീരത്തിന്റെ 1/4 ഭാഗം
-
കൗമാരത്തോടെ 1/8 ഭാഗം
c)
എല്ല്,
പല്ല്
-
ചെറുപ്പത്തില്‍ എല്ല് ചെറുത്, മൃദു, രക്തപ്രവാഹം കൂടുതല്‍
-
2 വയസ്സോടെ പാല്‍പ്പല്ല് മുഴുവനും
-
5 വയസ്സോടെ സ്ഥിരം പല്ല്
-
(17-25) വയസ്സോടെ wisdom teeth- 4 എണ്ണം
d)
ആന്തരികാവയവങ്ങള്‍
-
നാഡീവ്യവസ്ഥ - 4 വയസ്സുവരെ നാഡീകോശങ്ങള്‍ തീവ്രമായി വളരുന്നു. തുടര്‍ന്ന് വേഗത കുറയുന്നു.
-
പേശി - ജനനശേഷം പുതിയ പേശീനാരുകള്‍ ഉണ്ടാവുന്നില്ല. ഉള്ളവയുടെ ശക്തി കൂടുന്നു, വലിപ്പം കൂടുന്നു, രൂപം മാറുന്നു
-
ശ്വസനവ്യവസ്ഥ, രക്തപര്യയനവ്യവസ്ഥ - ശ്വാസകോശംവും ഹൃദയവും ജനനഘട്ടത്തില്‍ ചെറുത്. കൗമാരത്തോടെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു
-
ദഹനവ്യവസ്ഥ - ജനനസമയത്ത് ട്യൂബ് രൂപത്തില്‍. പിന്നീട് ബോളിന്റെ രൂപത്തിലേക്ക്
-
പ്രത്യുല്പാദനാവയവങ്ങള്‍ - ജനനത്തില്‍ ചെറുത്. കൗമാരത്തോടെ തീവ്രവളര്‍ച്ചയിലേക്ക്
വിളംബിത
ചാലക വികാസം
കാരണങ്ങള്‍
-
അനാരോഗ്യം
-
തടിച്ച ശരീരം
-
ന്യൂനബുദ്ധി
-
അഭ്യാസക്കുറവ്
-
ഭയം
-
പ്രോത്സാഹനമില്ലായ്മ
-
വിദഗ്ധ പരിശീലനക്കുറവ്
ശാരീരിക
ചാലകവികാസം വിദ്യാലയം,
വീട്
,
കൂട്ടുകാര്‍
എന്നിവരുടെ റോളുകള്‍
എന്തെല്ലാമായിരിക്കും?
വൈകാരിക
വികാസം
താഴെപ്പറയുന്നവയില്‍
കുട്ടിയുടെ വൈകാരിക വികസനവുമായി
ബന്ധപ്പെട്ടത് ഏത്?
-
ഫ്ലോ ചാര്‍ട്ട്
-
ബ്രിഡ്ജസ് ചാര്‍ട്ട്
-
സ്നെല്ലന്‍സ് ചാര്‍ട്ട്
-
റേബ്സ് പിക്ചര്‍
ഒരു
സിനിമാപ്പാട്ട് ആയാലോ?
ജീവിക്കാന്‍
മറന്നു പോയ സ്ത്രീ എന്ന
സിനിമയ്കു വേണ്ടി വയലാര്‍
എഴുതി യേശുദാസ് പാടിയത്.
വികാരവതി
നീ വിരിഞ്ഞുനിന്നപ്പോൾ
വിരൽതൊട്ടുണർത്തിയ ഭാവനകൾ
കവിഭാവനകൾ
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി - കവികൾ
മന്മഥൻ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കി - മല്ലീശരമാക്കി
വിരൽതൊട്ടുണർത്തിയ ഭാവനകൾ
കവിഭാവനകൾ
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി - കവികൾ
മന്മഥൻ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കി - മല്ലീശരമാക്കി
വിഷാദവതി
നീ കൊഴിഞ്ഞുവീണപ്പോൾ
വിരഹമുണർത്തിയ വേദനകൾ
നിൻ വേദനകൾ
വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി - ആശാൻ
വിണ്ണിലെ കൽപദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ - വാടാമലരാക്കീ
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ
വീണപൂവേ - വീണപൂവേ.....
വിരഹമുണർത്തിയ വേദനകൾ
നിൻ വേദനകൾ
വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി - ആശാൻ
വിണ്ണിലെ കൽപദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ - വാടാമലരാക്കീ
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ
വീണപൂവേ - വീണപൂവേ.....
ഏതൊക്കെ
വികാരങ്ങളെക്കുറിച്ചാണ് ഈ
പാട്ടില്‍ പരാമര്‍ശിക്കുന്നത്?
വികാരവിവശയാവുക
എന്നു പറഞ്ഞാല്‍ ഏതെങ്കിലും
പ്രത്യേക വികാരമെന്നുണ്ടോ?
നിങ്ങള്‍ക്ക്
ഏതെല്ലാം തരത്തിലുളള
വികാരങ്ങളുണ്ട്?
അവ
പ്രകടിപ്പിച്ച സന്ദര്‍ഭങ്ങള്‍
ഓര്‍മയിലുണ്ടോ?
വികാരത്തിന്റെ
സവിശേഷതകള്‍
-
എല്ലാ ജീവികള്‍ക്കും വികാരമുണ്ട്
-
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വികാരമുണ്ട്
-
വികാരം പെട്ടെന്നുണ്ടാകും. സാവകാശം അപ്രത്യക്ഷമാകും
-
വികാരത്തെ നിയന്ത്രിക്കാന്‍ ബുദ്ധിക്ക് കഴിയും
-
ഒരു വികാരം മറ്റു പല വികാരങ്ങള്‍ക്കും കാരണമാകും
-
വികാരത്തിന്റെ കേന്ദ്രം സംവേദനമാണ്
-
ഒരേ വികാരം പലകാരണങ്ങള്‍ കൊണ്ട് ഉണ്ടാകും
-
വികാരം തികച്ചും വ്യക്തിപരമാണ്
-
വികാരങ്ങള്‍ക്ക് നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉണ്ട്
-
വികാരം
-
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
-
രക്തചംക്രമണം വര്‍ധിപ്പിക്കുന്നു.
-
രക്തസമ്മര്‍ദ്ദം കൂട്ടുന്നു,
-
ദഹനപ്രക്രിയയെ ബാധിക്കുന്നു,
-
ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു,
-
ശരീരോഷ്മാവില്‍ വ്യത്യാസം വരുന്നു,
-
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവികാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
-
ബുദ്ധിശക്തി
-
ആരോഗ്യം
-
കുടുംബസാഹചര്യം
-
സമൂഹബന്ധങ്ങള്‍
-
സ്കൂള്‍
-
അധ്യാപകര്‍
കുട്ടികളിലുണ്ടാകുന്ന പ്രധാന വികാരങ്ങള്‍ -
-
കോപം, ദേഷ്യം
-
ഭയം
-
അസൂയ, ഈര്‍ഷ്യ ( തനിക്ക് ലഭിക്കേണ്ടത് മറ്റൊരാള്‍ക്ക് ലഭിക്കുന്നു എന്ന തോന്നലില്‍ നിന്നും)
-
ആകുലത ( ഭയത്തിന്റെ സാങ്കല്പിക രൂപം. അതിശക്തമായ ആകുലത ഉത്കണ്ഠയായി മാറും)
-
സ്നേഹം , പ്രിയം
-
ആഹ്ലാദം
ശിശുവികാരങ്ങളുടെ
പ്രത്യേകതകള്‍
-
ക്ഷണികത ( ദേ വന്നു ദേ പോയി, പ്രായമാകുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കും)
-
തീവ്രത ( അനിയന്ത്രിതം )
-
ചഞ്ചലത ( പെട്ടെന്നു മാറി മറ്റൊന്നാകും)
-
വൈകാരികദൃശ്യത ( ശരീരമിളക്കി വൈകാരിക പ്രകടനം)
-
സംക്ഷിപ്തത ( പെട്ടെന്ന് തീരും)
-
ആവൃത്തി (കൂടെക്കൂടെയുണ്ടാകും ഒരു ദിവസം തന്നെ ഒത്തിരി പ്രാവശ്യം)
-
ഇടവേളകള്‍കുറവ്
കാതറിന്‍
ബ്രിഡ്ജസ്
-
നവ ജാത ശിശുക്കള്‍ സംത്രാസം ( ഇളക്കം )
-
മൂന്നു മാസം അസ്വാസ്ഥ്യം ഉല്ലാസം
-
ആറുമാസം ദേഷ്യം, വെറുപ്പ്, ഭയം
-
പന്ത്രണ്ടാം മാസം സ്നേഹം,പ്രിയം,പ്രഹര്‍ഷം
-
പതിനെട്ടാം മാസം അസൂയ സ്നേഹം , വാത്സല്യം
-
ഇരുപത്തിനാലമാസം ആനന്ദം
a)
ആദിബാല്യം
/
ശൈശവം
-
ജനനം തൊട്ട് പലതരം വികാരങ്ങള്‍
-
ആദ്യകാലത്ത് പൊതുവായ വികാരപ്രകടനം. അതാകട്ടെ ചെറിയ സമയത്തേക്ക്
-
ആറു മാസം വരെ pleasant & unpleasant responses only
b)
കുട്ടിക്കാലം
-
സ്വന്തം സുഖത്തെ ആസ്പദമാക്കി മാത്രം
-
ക്രമേണ തീവ്രത കുറയുന്നു. നിയന്ത്രണം ഉണ്ടായിത്തുടങ്ങുന്നു
c)
കൗമാരം
-
വീണ്ടും വികാരംങ്ങള്‍ തീവ്രത കൈവരിക്കുന്നു
-
പെട്ടെന്നു നിയന്ത്രിക്കാന്‍ പ്രയാസകരമാവുന്നു
-
ഒരു വികാരത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുന്നു
d)
മുതിര്‍ന്ന
ഘട്ടം
-
വൈകാരികപക്വത കൈവരിക്കുന്നു
-
സമൂഹത്തിന് യോജിച്ച രീതിയില്‍ വികാരം പ്രകടിപ്പിക്കാനാവുന്നു
-
വികാരം മറച്ചുവെക്കാനും സാധിക്കുന്നു
-
ചിന്ത, യുക്തി എന്നിവ ഉപയോഗിക്കുന്നു
സാമൂഹ്യവികാസം
എറിക്
എറിക്സണ്‍ (Eric
Erikson) 8 മനോസാമൂഹ്യ
വികാസഘട്ടങ്ങളെ കുറിച്ചു
പറയുന്നു.
ഓരോന്നും
ഓരോ പ്രതിസന്ധിഘട്ടങ്ങള്‍
ആയാണ് അനുഭവപ്പെടുക.
ചിത്രം
നോക്കുക
ഓരോ
പ്രായത്തിലും കുട്ടി നേരിടുന്ന
പ്രതിസന്ധികളാണ് തലയ്ക്
മുകളിലും ഏറ്റവും താഴെയുമായി
നല്‍കിയിട്ടുളളത്.
നിങ്ങളുടെ
ജീവിതത്തില്‍ സമാനമായിരുന്നോ?
കൂട്ടുകാരുമായി
പങ്കിടൂ.
1.
വിശ്വാസം
Vs
അവിശ്വാസം
(
Trust Vs Mistrust ) - (0-1) വയസ്സ്
-
സ്നേഹം, പരിചരണം, സുരക്ഷിത്വം എന്നിവ ലഭിക്കണം. മറ്റുള്ളവരില്‍ വിശ്വാസം വളരണം.
2.
സ്വേച്ഛാപ്രവര്‍ത്തനം
Vs
സംശയം
(
Autonomy Vs Doubt or Shame ) - (1-2) വയസ്സ്
-
സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം. അത് തടയപ്പെട്ടാല്‍ അസ്വാതന്ത്ര്യം അനുഭവപ്പെടുന്നു
3.
സന്നദ്ധത
Vs
കുറ്റബോധം
(
Initiative Vs Guilt ) - (3-5) വയസ്സ്
-
പുതിയ കാര്യങ്ങള്‍ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകള്‍ വികസിക്കുന്ന ഘട്ടം
4.
കര്‍മോത്സുകത
Vs
അപകര്‍ഷതാബോധം
(
Industry Vs Inferiority ) - (6-10) വയസ്സ്
-
കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷികളുടെ വികസനം
5.
സ്വത്വബോധം
Vs
വ്യക്തിത്വശങ്ക
(
Identity Vs Identity confusion ) - (10-20) വയസ്സ്
-
അവനവനെ കുറിച്ചുള്ള ബോധം വികസിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്നു
6.
അടുപ്പം
Vs
ഏകാകിത
(
Intimacy Vs Isolation ) - (20-30) വയസ്സ്
-
മറ്റുള്ളവരുമായി അടുത്തിടപഴകേണ്ട ഘട്ടം. നല്ല പങ്കാളി / സുഹൃത്ത് ആവശ്യമാണ്
7.
ക്രിയാത്മകത
Vs
മന്ദത
(
Creativity Vs Stagnation )- (40-50) വയസ്സ്
-
കുഞ്ഞുങ്ങളെ പരിചരിച്ചുകൊണ്ട് അടുത്ത തലമുറക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം
8.
സമ്പൂര്‍ണതാബോധം
Vs
നിരാശ
(
Integrity Vs Despair ) - (60 നു
മുകളില്‍)
-
സ്വന്തം ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തുന്നു. തൃപ്തികരമായി അനുഭവപ്പെട്ടാല്‍ നന്ന്ഭാഷാവികാസംനോം ചോംസ്കി
-
കുട്ടികളില്‍ ജന്മസിദ്ധമായ ഭാഷാഘടകമുണ്ട് ( LAD)
-
ഭാഷ എന്നത് ജീവശാസ്ത്രപരമായി ചിട്ടപ്പെടുന്ന ഒരു സംവിധാനമാണ്
-
കുട്ടിക്ക് സ്വന്തമായി ഭാഷ ഉത്പാദിപ്പിക്കാനുള്ള അസാമാന്യമായ ശേഷിയുണ്ട്
-
അനുകരണത്തിലൂടെയും ആവര്‍ത്തനത്തിലൂടെയും ഭാഷാപഠനം സാധ്യമല്ല
-
2 മുതല്‍ 12 വയസ്സുവരെയാണ് ഭാഷാപഠനം തീവ്രമായി നടക്കുക
-
പ്രകടമായ തിരുത്തലുകള്‍ ഭാഷാപഠനത്തെ ദോഷകരമായി ബാധിക്കും
-
സാര്‍വ ഭാഷിക വ്യാകരണം. എല്ലാ ഭാഷകള്‍ക്കും ബാധകമായ വ്യവസ്ഥ
-
- ലവ് വൈഗോഡ്സ്കി
-
ചിന്തയുടെ സംഘാടനത്തിനുള്ള മുഖ്യ ഉപാധിയാണ് ഭാഷ
-
2 വയസ്സുവരെ ചിന്തയും ഭാഷയും സമാന്തരമായാണ് വികസിക്കുന്നത്
-
2 വയസ്സിനുശേഷം ഇവ രണ്ടും സംയോജിക്കുന്നു. അതോടെ ഭാഷാശേഷിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ദൃശ്യമാകുന്നു
-
ഭാഷ ഏറ്റവും കരുത്തുള്ള സാംസ്കാരിക ഉപകരണമാണ്. അതുകൊണ്ട് ഭാഷാവികാസം മറ്റു മേഖലകളിലുള്ള വികാസത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു
-
ഭാഷയുടെ വികാസത്തില്‍ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം നിര്‍ണായകമായ പങ്കു വഹിക്കുന്നു
-
സാമൂഹ്യസാഹചര്യത്തില്‍ നിന്നാണ് കുട്ടി ഭാഷ പഠിക്കുന്നത്
-
ശരിയായ പഠനം ത്വരിതപ്പെടാന്‍ ഭാഷ സഹായിക്കുന്നു
-
ഭാഷയിലൂടെ കുട്ടിയുടെ താത്പര്യത്തെ ഉണര്‍ത്താന്‍ കഴിയും
ചിന്തയും ഭാഷയുംപിയാഷെ-
ചിന്ത ആദ്യം ഭാഷ പിന്നീട്
-
അഹംകേന്ദ്രിത ഭാഷണം (ego centric lengauge)
-
സാമൂഹീകരണ ഭാഷണം ( socialised language)
വൈഗോട്സ്കി
ചിന്തയും ഭാഷയും രണ്ടു സ്രോതസുകളില്‍ നിന്നും ഒരേ സമയം വികസിപ്പിക്കുന്നു-
ചിന്താരഹിത ഭാഷയും
-
ഭാഷാരഹിത ചിന്തയും
-
അവ ഒരു പ്രത്യേകഘട്ടത്തില്‍ ഒന്നിച്ചു ചേരുന്നു
-
inner speech
ചോംസ്കി-
ഇ ലാംഗ്വേജ്
-
ഐ ലാംഗ്വേജ്
-
ഭാഷയും ചിന്തയും പരസ്പരപൂരകമാണ്
നൈതിക വികാസംലോറന്സ് കോള്‍ബര്‍ഗ് (Lawrence Kohlberg)-
കുട്ടികളുടെ നൈതികവികാസത്തെ 6 ഘട്ടങ്ങളടങ്ങിയ 3 തലങ്ങളായി തിരിച്ചു.
-
ഇതിന്റെ മുന്നോടിയായി അദ്ദേഹം 11 കഥകള്‍ തയ്യാറാക്കി. പല പ്രായക്കാരോടും ഈ കഥകള്‍ പറഞ്ഞു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ചു. നൈതികപ്രശ്നങ്ങള്‍ അടങ്ങിയ ആ ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത പ്രായക്കാര്‍ വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. അതിലൊന്ന് കാന്‍സര്‍ രോഗിയായ ഭാര്യയുള്ള ഒരാളെക്കുറിച്ചായിരുന്നു. ഭാര്യ മരണത്തിലേക്കു നീങ്ങുകയാണ്. എന്നാല്‍ ഒരു പ്രത്യേകമരുന്നു നല്‍കിയാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാം. അതിനാകട്ടേ പത്തിരട്ടി വിലയാണ് മരുന്നു കച്ചവടക്കാരന്‍ ചോദിക്കുന്നത്. അയാളുടെ കയ്യില്‍ അതിന്റെ പകുതി തുകയേ ഉള്ളൂ. ആ തുകയ്ക്ക് മരുന്ന് നല്‍കാന്‍ കച്ചവടക്കാരന്‍ തയ്യാറായില്ല. നിവൃത്തികേടു കൊണ്ട് ഒടുവില്‍ അയാള്‍ മരുന്ന് മോഷ്ടിക്കുന്നു. ഭാര്യയുടെ രോഗം മാറ്റുന്നു. ഭര്‍ത്താവിന്റെയും മരുന്നുകച്ചവടക്കാരന്റെയും നടപടികള്‍ ശരിയോ എന്ന ചോദ്യമാണ് കോള്‍ബര്‍ഗ് ഉയര്‍ത്തിയത്. ഈ ഉത്തരങ്ങളെ അപഗ്രഥിച്ചപ്പോഴാണ് വ്യക്തികള്‍ നൈതികബോധത്തിന്റെ വിവിധ പടവുകളിലൂടെ കടന്നുപോകുന്നുവെന്ന് കോള്‍ബര്‍ഗ് കണ്ടെത്തിയത്.
-
പ്രായം കൂടുന്നതിനനുസരിച്ച് വ്യക്തികള്‍ക്ക് സ്വയം മികച്ച നിലപാടുകളിലേക്ക് എത്താനാവുന്നതായി കോള്‍ബര്‍ഗിനു കാണാനായി. ബാഹ്യനിയന്ത്രണങ്ങളില്‍ നിന്ന് ആന്തരികനിലപാടുകളിലേക്കുള്ള വളര്‍ച്ചയാണ് അദ്ദേഹം പൊതുവില്‍ കണ്ടത്.
പ്രാഗ്-യാഥാസ്ഥിതിക ഘട്ടം ( Pre-conventional stage)-
മൂല്യപരമായ ആന്തരികവത്കരണം നടക്കാത്ത ഘട്ടമാണിത്. അതുകൊണ്ട് ഏറ്റവും താഴ്ന്ന നൈതികബോധത്തിന്റെ ഘട്ടമായി ഇത് കണക്കാക്കപ്പെടുന്നു. ഇതിന് രണ്ട് ഉപഘട്ടങ്ങള്‍ ഉണ്ട്
a) ശിക്ഷയും അനുസരണയും (Punishment & Obedience)-
ശാരീരികമായ അനന്തരഫലങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നു
-
അതിനാല്‍ ശിക്ഷ ഒഴിവാക്കാന്‍ അധികാരികളെ അനുസരിക്കുന്നു
b) പ്രായോഗികമായ ആപേക്ഷികത്വം (Instrumental relativism)-
ഭാവിയിലെ നേട്ടം പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുക.
-
വ്യക്തിപരമായ നേട്ടം ആണ് പ്രധാനം. വ്യക്തിപരമായ ഗുണമുണ്ടെങ്കില്‍ നിയമങ്ങള്‍ പാലിക്കാം. ഇല്ലെങ്കില്‍ എന്തിന് നിയമം പാലിക്കണം എന്നു ചിന്തിക്കുന്ന ഘട്ടം. നീതിനിഷ്ഠ എന്നത് ലാഭത്തെ അടിസ്ഥാനമാക്കി വീക്ഷിക്കുന്ന കാലം
യാഥാസ്ഥിതികഘട്ടം (Conventional stage)-
ഭാഗികമായ ആന്തരികവത്കരണം നടക്കുന്ന ഘട്ടമാണിത്.
a) അന്തര്‍വൈയക്തിക സമന്വയം (Interpersonal concordance)
-
മറ്റുള്ളവരുടെ പ്രതീക്ഷകള്‍ അനുസരിച്ച് ജീവിക്കുക
-
മറ്റുള്ളവരെ കൊണ്ട് നല്ലതു പറയിക്കാന്‍ ശ്രമിക്കുക
b) സാമൂഹിക നിയമപാലനം (Social maintanance / Law and order)-
സാമൂഹിക നിയമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക
-
നിയമം അനുസരിക്കുക
യാഥാസ്ഥിതിക പൂര്‍വ ഘട്ടം (Post-Conventional stage)പൂര്‍ണമായ ആന്തരികവത്കരണം
a) സാമൂഹിക ഉടമ്പടി പാലനം (Social contract orientation)-
സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മ ഉറപ്പുവരുത്തുന്നേടത്തോളം നല്ലത്
-
നിയമം ആപേക്ഷികം. വ്യക്തികളുടെ ഗുണത്തിന് ഉതകുന്നില്ലെങ്കില്‍ നിയമം തിരുത്തിയെഴുതേണ്ടതുണ്ട്
b) സാര്‍വജനീന സദാചാര തത്വം (Universal ethical principle)-
ന്യായം, നീതി, സമത്വം തുടങ്ങിയ സാര്‍വദേശീയ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മന:സാക്ഷിക്കനുസരിച്ച് പ്രവര്ത്തിക്കല്വൈജ്ഞാനിക വികാസംകുട്ടികളുടെ വൈജ്ഞാനികവികാസം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി വിദ്യാഭ്യാസഗവേഷകന്‍മാര്‍ സിദ്ധാന്തിക്കുന്നു.ജീന്‍പിയാഷെയുടെ വൈജ്ഞാനിക വികസനഘട്ടത്തില്‍ കുട്ടിക്ക് പ്രത്യാവര്‍ത്തന ശേഷി ഉണ്ടായി തുടങ്ങുന്നത്(A) പ്രാഗ്-മനോവ്യാപാര ഘട്ടത്തില്‍(Pre-operational stage)(B) ഔപചാരിക മനോവ്യാപാര ഘട്ടത്തില്‍(Formal operational stage)(C) സമൂര്‍ത്ത മനോവ്യാപാരഘട്ടത്തില്‍(Concrete operational stage)(D) ഇന്ദ്രിയശ്ചാലക ഘട്ടത്തില്‍(sensory motor stageപിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടങ്ങള്‍
-
ഘട്ടങ്ങള്സവിശേഷതകള്ഇന്ദ്രിയശ്ചാലക ഘട്ടം0-2
ഇന്ദ്രിയാനുഭവങ്ങളും ചലനാനുഭവങ്ങളും ഉപയോഗിച്ച് വൈജ്ഞാനിക വികാസം
1.അനിശ്ചാഘട്ടം ( തന്റെ ഇശ്ച അനുസരിച്ചല്ലാതെ പ്രതികരിക്കല്‍)
2.വര്‍ത്തുളഘട്ടങ്ങള്‍- ഒരേ പ്രവര്‍ത്തനം അതേ പോലെ ആവര്‍ത്തിക്കുന്നതിനാല്‍ ( സന്തോഷം നല്‍കുന്നവ, ഫലം ആഗ്രഹിച്ച്, വസ്തുസ്ഥിരത-കണ്‍വെട്ടത്തു നിന്നു മറഞ്ഞാലും അതുണ്ടെന്ന് ത്രിതീയവര്‍ത്തുള ഘട്ടത്തില്‍ ധാരണ
3. മാനസിക പ്രതിനിധാനഘട്ടം ( ചിന്താപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍, ഓര്‍ത്തുപറയല്‍..
മനോവ്യാപാരപൂര്‍വഘട്ടം
2-7പ്രതീകാത്മകമായ ചിന്തനം ( തലയിണയെ കുട്ടിയായി സങ്കല്പിക്കും
ജീവികളുടെ പ്രത്യേകതകള്‍ വസ്തുക്കളില്‍ ആരോപിക്കല്‍
അഹംകേന്ദ്രിത ചിന്ത ( തന്റെ വീക്ഷണകോണില്‍ മാത്രം എല്ലാം കാണുന്നു. മറ്റുളളവരും അങ്ങനെ തന്റെതന്നെ രീതിയിലുളള കാഴ്ചയാണ് കാണുന്നതെന്ന വിചാരം )
പ്രത്യാവര്‍ത്തനത്തിന് കഴിയില്ല. ( ചുവടെയുളള ചിത്രം നോക്കുക)
മൂര്‍ത്ത മനോവ്യാപാരഘട്ടം
7-11വിവിധ സവിശേഷതകള്‍ ഏകോപിപ്പിച്ച് ചിന്തിക്കും
പ്രത്യാവര്‍ത്തനശേഷി കൈവരും
ബാഹ്യരൂപത്തില്‍ വ്യത്യാസം വരുത്തിയാലും അതേ അളവ് എന്നു പറയും
തരംതിരിക്കാനുളള കഴിവ്, ക്രമീകരിക്കാനുളള കഴിവ്
യുക്തിചിന്ത
സമയം, ദൂരം, വേഗത എന്നിവയുമായി ബന്ധപ്പെട്ട ധാരണകള്അനൗപചാരിക മനോവ്യാപാര ഘട്ടം
11-അമൂര്‍ത്തമായി ചിന്തിക്കും, സാമാന്യവത്കരണം, യുക്തിചിന്തനം, പരികല്പനരൂപീകരിക്കും, സങ്കീര്‍ണമായ മനോവ്യാപാരങ്ങള്‍, നാനാവശങ്ങളും അപഗ്രഥിക്കും പാഠ്യപദ്ധതിയും ഉളളടക്കവും തീരുമാനിക്കുമ്പോള്‍ ഈ ആശയങ്ങള്‍ എങ്ങനെ പ്രതിഫലിക്കണം?
തുടരും - അടുത്ത ലക്കം പരിസരപഠനം
-
- കെ ടെറ്റ് വിജയിക്കാനുളള വഴി -1.
- കെ ടെറ്റ് വിജയത്തിലേക്കുളള വഴി - ഭാഗം 2
- കെ ടെറ്റ് വീജയവഴി -ഭാഗം 4
- കെ ടെറ്റ് വിജയവഴി - ഭാഗം 5
- കെ ടെറ്റ് വിജയവഴി -ഭാഗം 6
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
2 comments:
നന്നായിട്ടുണ്ട്
?
Adipwoli
Post a Comment