കെ
ടെറ്റ് പരീക്ഷയില്‍ പരിസരപഠന
ചോദ്യങ്ങള്‍ യു പി തലം വരെയുള്ള
ശാസ്ത്ര പാഠപുസ്തകങ്ങളെയും
ശാസ്ത്രബോധനരീതിയേയും
ആധാരമാക്കിയാണ് .
എന്തൊക്കെയാകും
പരിഗണിക്കപ്പെടുക.
ഒരു
സമഗ്രവീക്ഷണം (
ഗസറ്റാള്‍ട്ട്
)
വേണ്ടേ?
ഇതാ
-
പരിസരപഠന സമീപനം
-
പാഠ്യപദ്ധതിസവിശേഷതകള്‍
-
പാഠപുസ്തക സവിശേഷതകള്‍
-
പരിസരപഠന ലക്ഷ്യങ്ങള്‍
-
പഠനതന്ത്രങ്ങള്‍
-
ശാസ്ത്രപരിപോഷണ ഉപാധികള്‍
-
ശാസ്ത്രീയരീതി/ അന്വേഷണാത്മക പഠനം ഘട്ടങ്ങള്‍
-
പ്രക്രിയാശഷികള്‍
-
പരിസരപഠനത്തിന്റെ ഉദ്ഗ്രഥിതസമീപനം
-
പാഠപുസ്തകസവിശേഷതകള്‍
-
കുട്ടിയുടെ പ്രകൃതം
-
പഠനോപകരണങ്ങള്‍
-
പഠനാന്തരീക്ഷം
-
ആസൂത്രണം - വാര്‍ഷികാസൂത്രണം, യൂണിറ്റ് സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം
-
മൂല്യനിര്‍ണയം, വിലയിരുത്തല്‍ (പഠനത്തെ വിലയിരുത്തല്‍, പഠനത്തിനായുളള വിലയിരുത്തല്‍, വിലയിരുത്തല്‍ തന്നെ പഠനം, നിരന്തര വിലയിരുത്തല്‍, പ്രക്രിയാപേജും വിലയിരുത്തല്‍ പേജും, വിലയിരുത്തല്‍ സൂചകങ്ങള്‍, ഫീഡ് ബാക്ക് )
-
ക്രിയാഗവേഷണം
തുടങ്ങിയ
ബോധനശാസ്ത്ര മേഖലകളുമായി
ബന്ധപ്പെടുത്തിയാണ്
ചോദ്യങ്ങളുണ്ടാവുക.
ചോദ്യങ്ങള്‍
യു പി തലം വരെയുള്ള ശാസ്ത്രപാഠപുസ്തക
ഉള്ളടക്കവുമായി ബന്ധിപ്പിച്ചാവും
ഉണ്ടാവുക.
യുക്തിപൂര്‍വം
ചിന്തിച്ചാല്‍ ഉത്തരം ലഭിക്കും.
അടിസ്ഥാന
ധാരണകളും വേണം.
പുതിയസന്ദര്‍ഭത്തിലെ
അറിവിന്റെ പ്രയോഗമാണ് പലപ്പോഴും
ആവശ്യപ്പെടുന്നത്
ഉദാഹരണം
-
പ്രകാശപ്രകീര്‍ണനം എന്ന ആശയം കുട്ടിയിലെത്തിക്കാന്‍ പ്രയോജനപ്പെടുത്താവുന്ന ഏറ്റവും അനുയോജ്യമായ പഠനതന്ത്രം തെരഞ്ഞെടുക്കുക
-
എ) നിരീക്ഷണംബി) പ്രോജക്ട്സി) പരീക്ഷണംഡി) സെമിനാര്‍
ഇവിടെ
പ്രകാശപ്രകീര്‍ണനം എന്ന
പ്രതിഭാസം എന്തെന്ന്
അറിയാമെങ്കില്‍ മാത്രമെ
പഠനതന്ത്രം തെരഞ്ഞെടുക്കാന്‍
കഴിയൂ.
പരിസരപഠനത്തിന്റെ
അഞ്ച് മണ്ഡലങ്ങളിലൂടെയും
കുട്ടിയെ കടത്തിവിടാന്‍
സാധ്യതയുള്ളതും പഠനനേട്ടം
ആര്‍ജിക്കുന്നതിനു യോജിച്ചതുമായ
തന്ത്രം തെരഞ്ഞെടുക്കണമെങ്കില്‍
ഉള്ളടക്കത്തെക്കുറിച്ചും
പ്രക്രിയയെക്കുറിച്ചും
ചിന്തിക്കേണ്ടതുണ്ട്. പഠനതന്ത്രങ്ങളുടെ ലിസ്റ്റ് നോക്കുക.
പരിസരപഠനത്തിലെ
അഞ്ചുമണ്ഡലങ്ങളില്‍ പെടാത്തവ
ഏത്
Aവിജ്ഞാനം,
Bപ്രക്രിയ,
Cമനോഭാവം,D
പ്രയോഗം,E
സര്‍ഗാത്മകം
F
ഇവയെല്ലാം
പെടുന്നവയാണ്)
അടുത്ത
ചോദ്യം നോക്കാം
-
ദിനാചരണമായി മാര്‍ച്ച് 22 ഒരു വിദ്യാലയം ഏറ്റെടുക്കുമ്പോള്‍ എന്തിനായിരിക്കണം പ്രാധാന്യം നല്‍കുന്നത്?എ) പ്രകൃതിസംരക്ഷണ മനോഭാവംബി) വനനശീകരണവിരുദ്ധമനോഭാവംസി) വന്യജീവിസംരക്ഷണമനോഭാവം
വിദ്യാലയം
ഏറ്റെടുത്ത് നടപ്പിലാക്കുന്ന
പ്രധാനപ്പെട്ട ദിനാചരണങ്ങളും
അവയുടെ ലക്ഷ്യങ്ങളും
കൃത്യതപ്പെടുത്തിയാല്‍
ശരിയുത്തരത്തിലെത്തുന്നതിന്
പ്രയാസമില്ല
-
ശാസ്ത്രക്ലാസിന്റെ വൈകാരികാന്തരീക്ഷത്തില്‍ ഉള്‍പ്പെടാത്ത പ്രസ്താവന ഏത്?എ) പഠനോല്പന്നങ്ങളുടെ പ്രദര്ശനംബി) സംശയങ്ങള്‍ ഉന്നയിക്കല്സി) പഠനസാമഗ്രികളുമായുള്ള അധ്യാപക-വിദ്യാര്‍ത്ഥി സംവദിക്കല്ഡി) ഓരോ പഠിതാവിനെയും പരിഗണിക്കല്‍
പരിസരപഠന
ക്ലാസിന്റെ ഭൗതികാന്തരീക്ഷത്തില്‍
എന്തൊക്കെ ഉള്‍പ്പെടും എന്നും
നല്ല വൈകാരികാന്തരീക്ഷം ഉള്ള
ക്ലാസില്‍ കുട്ടികളും
അധ്യാപികയും എങ്ങനെയായിരിക്കും,
പഠനസാമഗ്രികള്‍
എങ്ങനെ പഠനത്തിന്റെ ഭാഗമാകും
തുടങ്ങിയ കാര്യങ്ങളെ
വേര്‍തിരിച്ചറിയേണ്ടതുണ്ട്
പരീക്ഷാര്‍ത്ഥി.
-
ബീജാങ്കുരണത്തിന് ആവശ്യമായ ഘടകങ്ങളുടെ കൂട്ടം കണ്ടെത്തുക?എ) വായു, ജലം, മണ്ണ്ബി) ജലം, മണ്ണ്, സൂര്യപ്രകാശംസി) വായു, സൂര്യപ്രകാശം, ജലംഡി) വായു, ജലം, താപനില
വളരെ
ലളിതമെന്ന് തോന്നുന്ന ചോദ്യമാണ്.
ബീജാങ്കുരണത്തെ
സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച്
വ്യക്തമായ ധാരണയില്ലെങ്കില്‍
ശരി തിരിച്ചറിയാതെപോകും.
യു
പി തലം വരെയുള്ള എല്ലാ
ശാസ്ത്രാശയങ്ങളുടെയും
സൂക്ഷ്മമായ വിശകലനം നടത്തി
പരീക്ഷക്ക് തയ്യാറാകേണ്ടതുണ്ട്.
-
ആശയഭൂപടം തയ്യാറാക്കുന്നത് അധ്യാപികയെ ക്രിയാത്മകമായി ശാസ്ത്രാശയം വിനിമയം ചെയ്യുന്നതിന് സഹായിക്കും എന്നതിന് ചുവടെ കൊടുത്തിരിക്കുന്നതില്‍ ഏതൊക്കെ പ്രസ്താവനകള്‍ പിന്തുണക്കുംii)പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്iii)ആശയങ്ങള്‍ പൂര്‍ണമായി വിനിമയം ചെയ്തോ എന്ന് വിലയിരുത്തുന്നതിന്iv)പഠനപ്രവര്‍ത്തനങ്ങള്‍, പഠനസാമഗ്രികള്‍ എന്നിവ നിശ്ചയിക്കുന്നതിന്എ) i,ii,iiiബി) ii,iii,ivസി) i,iii,ivഡി) i,ii,iv
വാര്‍ഷികാസൂത്രണം
മുതല്‍ ദൈനംദിനാസൂത്രണം
വരെയുള്ള ഓരോ ആസൂത്രണ ഘട്ടത്തിലും
എന്തെല്ലാം എന്നും ആസൂത്രണത്തിലെ
ഉപഘട്ടങ്ങളിലെ ഫോര്‍മാറ്റും
ഓരോ ഘട്ടവും അധ്യാപനത്തെ
എങ്ങനെ സഹായിക്കും എന്നും
സ്കൂള്‍ അനുഭവപരിപാടിയുടെ
ഭാഗമായി ഏറ്റെടുത്ത
പ്രവര്‍ത്തനത്തിലൂടെ വീണ്ടും
കടന്നുപോയി ഓര്‍മ പുതുക്കണം.
സാമാന്യബുദ്ധിയും
യുക്തിയും
ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍
പരിസരപഠനത്തില്‍ 90%നു
മുകളില്‍ സ്കോര്‍ ലഭിക്കുന്നതിന്
പ്രയാസമില്ല.
അഞ്ചാം
ക്ലാസ് വരെയുളള ഉളളടക്കം കെ
ടെറ്റ് ഒന്നിന് പരിഗണിക്കും.
കെ
ടെററ് രണ്ടിനു തുടര്‍ന്നുളള
ക്ലാസുകളിലെയും.
പാഠപുസ്തകം
വായിച്ച് പ്രധാന ആശയങ്ങള്‍
കുറിച്ച് വെക്കുന്നത് പല
രീതിയില്‍ പ്രയോജനപ്പെടും
-
കെ ടെറ്റ് വിജയിക്കുന്നതിന്
-
പരിസരപഠനത്തെ സംബന്ധിച്ച ധാരണ ഭാവിയില്‍ അധ്യാപനജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉപകാരപ്പെടുന്നതിന്
-
.................................................
മാതൃകാവിശകലനം
ചുവടെ നല്‍കുന്നു
ക്ലാസ്
അഞ്ച്
യൂണിറ്റ്
ഒന്ന് -സസ്യലോകത്തെ
അടുത്തറിയാം
|
|
| ഔഷധസസ്യങ്ങള്‍ | ആടലോടകം,കറിവേപ്പ്, കുറുന്തോട്ടി, പനിക്കൂര്‍ക്ക, ആര്യവേപ്പ്, തൊട്ടാവാടി |
| പ്രകാശസംശ്ലേഷണം | ആസ്യരന്ധ്രങ്ങള്‍(വാതകവിനിമയം) |
| വര്‍ണകണങ്ങള്‍ | പച്ച -ഹരിതകം മഞ്ഞ -സാന്തോഫില്‍ ഓറഞ്ച് -കരോട്ടീന്‍ ചുവപ്പ് - ആന്തോസയാനിന്‍ |
| പഠനത്തിനും നിരീക്ഷണത്തിനും വേണ്ടി സസ്യങ്ങളെയും ജന്തുക്കളെയും സൂക്ഷിക്കുന്ന സ്ഥലം - വിവേറിയം | പലതരം
വിവേറിയങ്ങള്‍ അക്വേറിയം ഓഷ്യാനേറിയം ഇന്‍സക്റ്റേറിയം ഫോര്‍മിക്കേറിയം (ഉറുമ്പ്) ടെറേറിയം (Dry habit-desert,woodland, forest..) പാലുഡേറിയം (ചതുപ്പ് നിലം) ഹെര്‍പ്പറ്റേറിയം (ഉരഗങ്ങള്‍) പെന്‍ഗ്വിനേറിയം ഓര്‍ക്കിഡേറിയം |
| ഹരിതസസ്യങ്ങള്‍ | സ്വപോഷികള്‍ (ഉല്‍പ്പാദകര്‍)- സ്വന്തമായി ആഹാരം നിര്‍മിക്കുന്നു |
| സ്വപോഷികളല്ലാത്ത സസ്യങ്ങള്‍ | പരാദങ്ങള്‍
- പൂര്‍ണപരാദം
(ആതിഥേയ
സസ്യത്തില്‍ നിന്നും ആഹാരം
വലിച്ചെടുക്കും (റഫ്ലേഷ്യ,
മൂടില്ലാത്താളി),
അര്‍ദ്ധപരാദം
(ആതിഥേയ
സസ്യത്തില്‍ നിന്നും ജലവും
ലവണവും വലിച്ചെടുക്കും(ഇത്തിള്‍) ശവോപജീവികള്‍ - ജീര്‍ണാവശിഷ്ടങ്ങളില്‍ നിന്ന് പോഷണം വലിച്ചെടുക്കുന്നു. (മോണോട്രോപ്പ, നിയോട്ടിയ,...) |
| എപ്പിഫൈറ്റുകള്‍ | വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്നു -ഓര്‍ക്കിഡുകള്‍ |
| ആരോഹികള്‍ | ദുര്‍ബലകാണ്ഡസസ്യങ്ങള്‍. മറ്റു ചെടികളില്‍ പടര്‍ന്ന് കയറാന്‍ -പ്രതാനം - പാവല്‍, പടവലം,...പറ്റുവേര് -കുരുമുളക്, വെറ്റില, മണിപ്ലാന്റ്... |
| ഇഴവള്ളികള്‍ | ദുര്‍ബലകാണ്ഡസസ്യങ്ങള്‍. നിലത്ത് പടര്‍ന്ന് വളരും. പ്രതാനമോ പറ്റുവേരോ ഇല്ല. മധുരക്കിഴങ്ങ്, കൊടങ്ങല്‍...) |
| താങ്ങുവേര് | പേരാല്‍ |
| പൊയ്ക്കാല്‍ വേര് | കൈത |
| ശ്വസനവേര് | കണ്ടല്‍ച്ചെടി |
| സംഭരണവേര് | മരച്ചീനി, മധുരക്കിഴങ്ങ്, കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട്... |
| ഭൂകാണ്ഡം | ഉരുളക്കിഴങ്ങ്,
ഇഞ്ചി,
ചേന,
മഞ്ഞള്‍... സസ്യങ്ങളുടെ ഭാഗങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ക്ലിക് ചെയ്യുക http://p4plantkingdom.blogspot.com/2016/03/blog-post_26.html |
യൂണിറ്റ്
രണ്ട് ജീവജലം
|
|
| ജലത്തിന്റെ ഉപയോഗങ്ങള്‍ | കുടിക്കാന്‍ ആഹാരം പാകം ചെയ്യാന്‍ കൃഷിചെയ്യാന്‍ പാത്രം കഴുകാന്‍ കുളിക്കാന്‍ |
| ജലത്തിന്റെ സവിശേഷതകള്‍ | വസ്തുക്കളെ
ലയിപ്പിക്കുന്നു -
സാര്‍വികലായകം ഒഴുകുന്നു, താപം വഹിക്കാന്‍ കഴിയുന്നു നിശ്ചിത ആകൃതിയില്ല. ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യുന്നു വിതാനം പാലിക്കുന്നു |
| ലീനം | ലയിക്കുന്ന വസ്തു - പഞ്ചസാര ലായനിയില്‍ പഞ്ചസാര ലീനമാണ് |
| ലായകം | ലീനം ഏതിലാണോ ലയിക്കുന്നത് അത് ലായകം- പഞ്ചസാര ലായനിയില്‍ ജലം ലായകമാണ് |
| ലായനി | ലീനം ലായകത്തില്‍ ലയിച്ചുണ്ടാകുന്നത് ലായനി - പഞ്ചസാര ലായനി |
| ഖരം ദ്രാവകത്തില്‍ ലയിച്ചുണ്ടാകുന്ന ലായനികള്‍ | പഞ്ചസാര ലായനി, ഉപ്പുവെള്ളം, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി,തുരിശ് ലായനി... |
| വാതകം ദ്രാവകത്തില്‍ ലയിച്ചുണ്ടാകുന്ന ലായനികള്‍ | സോഡാവെള്ളം (Co2 ഉം ജലവും), |
| ഖരം ഖരത്തില്‍ ലയിച്ചുണ്ടാകുന്ന ലായനികള്‍ | ബ്രാസ് (പിച്ചള) – സിങ്ക് +കോപ്പര്‍ |
| വാതക വാതകത്തില്‍ ലയിച്ചുണ്ടാകുന്ന ലായനികള്‍ | വായു - നൈട്രജന്‍, ഓക്സിജന്‍, Co2,ജലബാഷ്പം... |
| ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ് | ശുദ്ധജലം
3.5% സമുദ്രജലം 96.5% |
| ജലമലിനീകരണം കാരണങ്ങള്‍ | കീടനാശിനി,
കളനാശിനി,
രാസവളം
എന്നിവ കൃഷിയിടത്തില്‍
നിന്നും കലരുന്നത് കുളിക്കുന്നത് വാഹനങ്ങള്‍ കഴുകുന്നത്, കന്നുകാലികളെ കുളിപ്പിക്കുന്നത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് - വീടുകളില്‍ നിന്ന്, വ്യവസായശാലകളില്‍ നിന്ന്, കൃഷിയിടങ്ങളില്‍ നിന്ന്, ചന്തകളില്‍ നിന്ന്,.... |
| ജലപരിവൃത്തി
|
ജലാശയം ---സൂര്യതാപം---നീരാവി---തണുത്ത് മേഘം---തണുത്ത് മഴ |
| ബാഷ്പീകരണം | ദ്രാവകം താപം സ്വീകരിച്ച് വാതകമാകുന്ന പ്രക്രിയ -ജലം നീരാവിയാകുന്നത് |
| സാന്ദ്രീകരണം | വാതകം താപം നഷ്ടപ്പെടുത്തി ദ്രാവകമാകുന്ന പ്രക്രിയ – നീരാവി ജലമാകുന്നത് |
| ജലസംരക്ഷണ/ സംഭരണ മാര്‍ഗങ്ങള്‍ | മഴക്കുഴി, കയ്യാല നിര്‍മാണം, ചരിഞ്ഞഭൂമി തട്ടുകളാക്കല്‍, വൃക്ഷങ്ങള്‍ക്കു തടമെടുക്കല്‍,മഴവെള്ള സംഭരണി, കിണര്‍ റീചാര്‍ജിംഗ്, |
| മഴക്കാലക്കെടുതികള്‍ | വെള്ളപ്പൊക്കം, മള്ളൊലിപ്പ്ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മരങ്ങള്‍ കടപുഴകി വീഴല്‍, വീടുകളും മറ്റ് കെട്ടിടങ്ങളും തകരല്‍, കടല്‍ക്ഷോഭം, കൃഷിനാശം, മഴക്കാലരോഗങ്ങള്‍,... |
യൂണിറ്റ്
മൂന്ന് -
മാനത്തെ
നിഴല്‍ക്കാഴ്ചകള്‍
|
|
| പ്രകാശത്തിന്റെ
സവിശേഷതകള്‍ |
നേര്‍രേഖയില്‍
സഞ്ചരിക്കുന്നു സുതാര്യവസ്തുക്കള്‍-പ്രകാശത്തെ പൂര്‍ണമായും കടത്തിവിടുന്നവ അതാര്യവസ്തുക്കള്‍ (ഇവ നിഴല്‍ ഉണ്ടാക്കുന്നു)- പ്രകാശത്തെ കടത്തിവിടാത്തവ അര്‍ദ്ധതാര്യവസ്തുക്കള്‍-പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്നവ |
| ഭൂമി അതാര്യമാണ് | അതിനാലാണ് പ്രകാശം പതിക്കുന്ന ഭാഗത്ത് പകലും മറുഭാഗത്ത് രാത്രിയുമാകുന്നത് |
| സൂര്യഗ്രഹണം | സൂര്യനും
ഭൂമിക്കുമിടയില്‍ ചന്ദ്രന്‍
നേര്‍രേഖയില്‍ വരുന്നു.
ചന്ദ്രന്റെ നിഴല്‍ ഭൂമില്‍ പതിക്കുന്നു. ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ പതിയുന്നിടത്തു നിന്ന് നോക്കുമ്പോള്‍ സൂര്യനെ കാണാന്‍ കഴിയില്ല. |
| ചന്ദ്രഗ്രഹണം | സൂര്യനും ചന്ദ്രനുമിടയില്‍ ഭൂമി നേര്‍രേഖയില്‍ വരുന്നു. ഭൂമിയുടെ നിഴലില്‍ ചന്ദ്രനന്‍ വരുന്നു. ചന്ദ്രനെ കാണാന്‍ കഴിയില്ല. |
യൂണിറ്റ്
നാല് -
വിത്തിനുള്ളിലെ
ജീവന്‍
|
|
| ബീജാങ്കുരണം (വിത്തുമുളയ്ക്കല്‍) | ഭ്രൂണം
തൈച്ചെടിയാകുന്നത്.
ആദ്യം
ബീജമൂലവും (വേരുപടലമാകും)
തുടര്‍ന്ന് ബീജശീര്‍ഷവും (കാണ്ഡവും ഇലയുമാകും) പുറത്ത് വരും ഇല പ്രകാശസംശ്ലേഷണം നടത്താന്‍ പാകമാകുന്നതുവരെ ബീജപത്രത്തിലെ ആഹാരമാണ് മുളച്ചുവരുന്ന സസ്യം ഉപയോഗിക്കുന്നത്. |
| ബീജാങ്കുരണത്തിന് ആവശ്യമായ ഘടകങ്ങള്‍ | വായു,
ജലം,
അനുകൂല
താപനില മണ്ണ്, സൂര്യപ്രകാശം എന്നിവ അനിവാര്യമല്ല. |
| കായികപ്രജനനം | സസ്യങ്ങളുടെ വേര്, തണ്ട്, ഇല എന്നിവയില്‍ നിന്ന് പുതിയ സസ്യം ഉണ്ടാകുന്ന പ്രക്രിയ |
| വിത്തുവിതരണ രീതികള്‍ | കാറ്റ് --
അപ്പൂപ്പന്‍താടി,
മഹാഗണി,... ജലം -- തെങ്ങ് ജന്തുക്കളിലൂടെ --ആല്‍മരം, പ്ലാവ്, പേര, കശുമാവ്, മാവ്, അത്തി, അസ്ത്രപ്പുല്ല്, ... പൊട്ടിത്തെറിച്ച് --വെണ്ട, കാശിത്തുമ്പ,... |
| വിത്തുവിതരണം നടക്കുന്നില്ലെങ്കില്‍ | മാതൃസസ്യത്തിന്റെ ചുവട്ടില്‍ വീണുമുളയ്ക്കുന്ന എല്ലാ തൈച്ചെടികള്‍ക്കും വളരാനാവശ്യമായ മണ്ണ്, വെള്ളം, സൂര്യപ്രകാശം, ധാതുലവണങ്ങള്‍ എന്നിവ ലഭിക്കാതെ ഏറെയും നശിച്ചുപോകും. |
| കൃഷിയ്ക്കനുയോജ്യമായ മണ്ണ് | വളക്കൂറുള്ളത്, സൂര്യപ്രകാശം ലഭിക്കുന്നിടത്തുള്ളത്, നീര്‍വാര്‍ച്ചയുള്ളത്. |
| കൃഷിയില്‍ ശ്രദ്ധിക്കേണ്ടത് | മണ്ണ് വളക്കൂറുള്ളത്, സൂര്യപ്രകാശം ലഭിക്കുന്നിടത്തുള്ളത്, നീര്‍വാര്‍ച്ചയുള്ളത്, ഗുണമേന്മയുള്ള വിത്ത്, ജലലഭ്യത, ശരിയായ വളപ്രയോഗം, കീടനിയന്ത്രണം, കളനിയന്ത്രണം,... |
യൂണിറ്റ്
അഞ്ച് -
ഊര്‍ജത്തിന്റെ
ഉറവകള്‍
|
|
| ഇന്ധനങ്ങള്‍ | കത്തുമ്പോള്‍
താപം പുറത്തുവിടുന്ന
വസ്തുക്കള്‍ എല്ലാ ഇന്ധനങ്ങളും ഊര്‍ജ സ്രോതസുകളാണ്. ജ്വലനം മൂലം ഊര്‍ജം പുറത്തുവരും. |
| ഖര ഇന്ധനങ്ങള്‍ | വിറക്, കല്‍ക്കരി,... |
| ദ്രാവക ഇന്ധനങ്ങള്‍ | ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ,... |
| വാതക ഇന്ധനങ്ങള്‍ | എല്‍ പി ജി (Liquefied Petroleum Gas), സി എന്‍ ജി (Compressed Natural Gas), ഹൈഡ്രജന്‍, ... |
| വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം | ഏവിയേഷന്‍ ഫ്യുവല്‍ |
| ജന്തുക്കള്‍ക്ക് ഊര്‍ജം ലഭിക്കുന്നത് | കഴിക്കുന്ന ആഹാരത്തില്‍ നിന്ന് . ആഹാരം ഓക്സിജനുമായി പ്രവര്‍ത്തിച്ച് ഊര്‍ജം സ്വതന്ത്രമാക്കും. |
| ഏത് വസ്തു കത്താനും വായു ആവശ്യം | വായുവിലെ ഓക്സിജനാണ് കത്താന്‍ സഹായിക്കുന്നത് |
| പാരമ്പര്യ ഊര്‍ജ സ്രോതസുകള്‍ / പുനസ്ഥാപിക്കാന്‍ കഴിയാത്ത വിഭവങ്ങള്‍ | പെട്രോളിയം
(പെട്രോള്‍,
ഡീസല്‍,
മണ്ണെണ്ണ,
ടാര്‍,
എല്‍ പി
ജി എന്നിവ പെട്രോളിയത്തില്‍
നിന്നും ഉല്‍പ്പാദിപ്പിക്കും),
കല്‍ക്കരി പെട്രോളിയം, കല്‍ക്കരി എന്നിവ ഫോസില്‍ ഇന്ധനങ്ങളാണ്. |
| പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ / പുനസ്ഥാപിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ | സൗരോര്‍ജം, കാറ്റ്, തിരമാല |
| സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ | കാല്‍ക്കുലേറ്റര്‍, സോളാര്‍ തോരുവുവിളക്ക്, സോളാര്‍ ഹീറ്റര്‍, സോളാര്‍ കുക്കര്‍,... |
| സോളാര്‍ സെല്‍ | സൗരോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നു |
| CFL | Compact Fluorescent Lamp |
| LED |
Light-Emitting
Diode
|
| ദേശീയ ഊര്‍ജ സംരക്ഷണ ദിനം | ഡിസംബര്‍ 14 |
യൂണിറ്റ്
ആറ് - ഇത്തിരി
ശക്തി ഒത്തിരി ജോലി
|
|
| ലഘുയന്ത്രങ്ങള്‍ | ജോലി
എളുപ്പമാക്കുന്ന ഉപകരണങ്ങള്‍
- ചുറ്റിക,
പാര,
പാക്കുവെട്ടി,
കപ്പി,
നാരാങ്ങാഞെക്കി,
കത്രിക,... യത്നത്തിന്റെ സ്ഥാനം മാറ്റി ക്രമീകരിച്ച് പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കാം. |
| ഉത്തോലകങ്ങള്‍ | ഒരു നിശ്ചിത
ബിന്ദുവിനെ ആധാരമാക്കി
ചലിക്കുന്ന ദൃഢദണ്ഡുകള്‍. ഉത്തോലകങ്ങളും ലഘുയന്ത്രങ്ങളാണ്. |
| ധാരം | ഉത്തോലകം ചലിക്കാന്‍ ആധാരമാക്കുന്ന ബിന്ദു |
| യത്നം | ഉത്തോലകത്തില്‍ പ്രയോഗിക്കുന്ന ബലം |
| രോധം | യത്നം ഉപയോഗിച്ച് നേരിടുന്ന പ്രതിരോധം |
യൂണിറ്റ്
ഏഴ് - അറിവിന്റെ
ജാലകങ്ങള്‍
|
|
| പഞ്ചേന്ദ്രിയങ്ങള്‍ | കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് |
| കണ്ണ് | കണ്‍പോള, കണ്‍പീലി, കൃഷ്ണമണി, കോണ്‍വെക്സ് ലെന്‍സ്, റെറ്റിന (തലതിരിഞ്ഞതും ചെറുതുമായ പ്രതിബിംബം രൂപപ്പെടുന്നിടം), നേത്രനാഡി (റെറ്റിനയില്‍ നിന്നും സന്ദേശത്തെ തലച്ചോറിലെത്തിക്കുന്നു), തലച്ചോറ് വസ്തുവിന്റെ യഥാര്‍ത്ഥവും നിവര്‍ന്നതുമായ കാഴ്ച സാധ്യമാക്കുന്നു. |
| ദ്വിനേത്രദര്‍ശനം | രണ്ടുകണ്ണും
ഒരേസമയം ഒരു വസ്തുവില്‍
കേന്ദ്രീകരിച്ച് കാണാന്‍
കഴിയുന്നത്. വസ്തുക്കളുടെ അകലം, സ്ഥാനം, ത്രിമാനരൂപം എന്നിവ തിരിച്ചറിയുന്നതിന് സഹായകം |
| വൈറ്റ് കെയിന്‍ | അന്ധര്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വെളുത്ത വടി |
| എമ്പോസ്ഡ് മാപ്പുകള്‍ | പശയില്‍ മുക്കിയ നൂല്, മണല്‍, തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് സംസ്ഥാനാതിര്‍ത്തികള്‍, പര്‍വതങ്ങള്‍, നദികള്‍ എന്നിവ സ്പര്‍ശിച്ചറിയാവുന്ന തരത്തില്‍ തയ്യാറാക്കുന്ന ഭൂപടങ്ങള്‍. |
| ബ്രെയില്‍ ലിപി | അന്ധര്‍ക്ക്
എഴുതാനും വായിക്കാനുമുള്ള
ലിപി സമ്പ്രദായം |
| അന്ധര്‍ക്കുള്ള സഹായ സംവിധാനങ്ങള്‍ | വൈറ്റ് കെയിന്‍, ബ്രെയില്‍ ലിപി, എമ്പോസ്ഡ് മാപ്പുകള്‍, ടാക്‌റ്റൈല്‍ വാച്ച്, ടോക്കിങ് വാച്ച്,... |
| നേത്രസംരക്ഷണം | കണ്ണില്‍
പൊടി വീണാല്‍ തണുത്ത വെള്ളെ
കൊണ്ട് കഴുകണം,
ഊതുകയോ
തിരുമ്മുകയോ ചെയ്യരുത് മങ്ങിയ പ്രകാശം, തീവ്രപ്രകാശം, ഓടിക്കൊണ്ടിരിക്കുന്ന വാഹനം -എന്നിവയില്‍ വായിക്കരുത് നിശ്ചിത അകലത്തിലിരുന്നു മാത്രമേ ടി വി കാണാവൂ. മുറിയില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടാവണം രാസവസ്തുക്കളോ അന്യവസ്തുക്കളോ കണ്ണില്‍ വീഴാതെ സൂക്ഷിക്കണം കൂര്‍ത്ത വസ്തുക്കള്‍ കണ്ണില്‍ കൊള്ളാതെ നോക്കണം |
| ചെവി -കേള്‍വി | ചെവിക്കുട, കര്‍ണനാളം, കര്‍ണപടം, മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ്, ഓവല്‍ വിന്‍ഡോ, കോക്ലിയ, ശ്രവണനാഡി, തലച്ചോറ് |
| രുചി | നാക്കിലെ രസമുകുളങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുന്നതുമൂലം |
| രസമുകുളങ്ങളുടെ സ്ഥാനം | മധുരം -
നാക്കിന്റെ
മുന്‍ അറ്റത്ത് ഉപ്പ് - നാക്കിന്റെ മുന്‍അറ്റത്ത് ഇരു വശങ്ങളില്‍ പുളി - നാക്കിന്റെ മധ്യഭാഗത്ത് ഇരുവശങ്ങളില്‍ കയ്പ് -നാക്കിന്റെ മപിന്‍ അറ്റത്ത് |
| ത്വക്ക് | മനുഷ്യശരീരത്തിലെ
ഏറ്റവും വലിയ അവയവം ചൂട്, തണുപ്പ്, മര്‍ദം, സ്പര്‍ശം, വേദന,... എന്നിവ തിരിച്ചറിയുന്നു |
| സ്നെല്ലന്‍ ചാര്‍ട്ട് | കാഴ്ച
പരിശോധനക്കുപയോഗിക്കുന്ന
ചാര്‍ട്ട് .
അക്ഷരങ്ങളോ
അക്കങ്ങളോ ചിഹ്നങ്ങളോ
വ്യത്യസ്ത വലുപ്പത്തില്‍
ഏഴു വരികളായി രേഖപ്പെടുത്തിയിരിക്കും. |
യൂണിറ്റ്
എട്ട് - അകറ്റി
നിര്‍ത്താം രോഗങ്ങളെ
|
|
| രോഗകാരികളായ സൂക്ഷ്മ ജീവികള്‍ | ബാക്ടീരിയ
-(കുഷ്ഠം,
എലിപ്പനി,
കോളറ,
ടൈഫോയ്ഡ്,
ടെറ്റനസ്,
വില്ലന്‍ചുമ,...) വൈറസ് - (പോളിയോ, പേവിഷബാധ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ചിക്കന്‍പോക്സ്, വസൂരി, മണ്ണന്‍, AIDS, നിപ, ...) ഫംഗസ് |
| രോഗങ്ങള്‍ | പകരുന്നവയും പകരാത്തവയും |
| പകര്‍ച്ച വ്യാധികള്‍ | വായുവിലൂടെ - (ജലദോഷം, ചിക്കന്‍പോക്സ്, മണ്ണന്‍(മീസില്‍സ്), ക്ഷയം, ...) |
| ജലം, ആഹാരം എന്നിവയിലൂടെ - ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ, എലിപ്പനി,...) | |
| ഈച്ച മുഖേന – (കോളറ, വയറിളക്കം,...) | |
| കൊതുക് മുഖേന - (ഡെങ്കിപ്പനി, മന്ത്, ചിക്കന്‍ഗുനിയ, മലമ്പനി,...) | |
| സമ്പര്‍ക്കം മുഖേന - (ചെങ്കണ്ണ്, കുഷ്ഠം,...) | |
| പകരാത്ത രോഗങ്ങള്‍ | പ്രമേഹം, വിളര്‍ച്ച, കാന്‍സര്‍, തിമിരം,... |
| ഡ്രൈഡേ ആചരണം | കെട്ടിക്കിടക്കുന്ന
ജലം ആഴ്ചയില്‍ ഒരിക്കല്‍
ഒഴിവാക്കുന്നു എട്ടുദിവസം കൊണ്ടാണ് കൊതുകുമുട്ടകള്‍ വിരിയുന്നത്. ഡ്രൈഡേ ആചരണം കൊതുകുമുട്ടകള്‍ വിരിയുന്നതും പെരുകുന്നതും തടയും |
| സൂക്ഷ്മജീവികള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ | ജൈവാവശിഷ്ടങ്ങള്‍
ജീര്‍ണിപ്പിച്ച് മണ്ണില്‍
ചേര്‍ക്കുന്നു പാല് തൈരാക്കുന്നു അരിമാവ് പുളിപ്പിക്കുന്നു അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മണ്ണില്‍ ചേര്‍ക്കുന്നു വിസര്‍ജ്യങ്ങളെ വിഘടിപ്പിച്ച് മണ്ണില്‍ ചേര്‍ക്കുന്നു പാലുല്‍പ്പന്നങ്ങള്‍, വിനാഗിരി, ചണം, പുകയില, തുകല്‍,..തുടങ്ങിയ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്നു ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്തുന്നു |
| സൂപ്പര്‍ബഗുകള്‍ | എണ്ണ
ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ ആനന്ദ് മോഹന്‍ ചക്രബര്‍ത്തി ജനിതക എന്‍ജിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്തത് |
| പ്രതിരോധകുത്തിവയ്പുകള്‍ | |
| ശുചിത്വശീലങ്ങള്‍ | ഭക്ഷണത്തിനു
മുമ്പും പിന്‍പും കൈകഴുകള്‍ നഖം മുറിക്കല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെയ്ക്കല്‍ രാവിലെയും രാത്രിയും പല്ല് തേക്കല്‍ വൃത്തിയുള്ള വസ്ത്രം ധരിക്കല്‍ തുറന്നുവെച്ചതും പഴകിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കല്‍ ടോയ്‌ലറ്റില്‍ പോയതിനുശേഷം സോപ്പുപയോഗിച്ച് കൈകഴുകല്‍ പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കല്‍ |
യൂണിറ്റ്
ഒണ്‍പത് -
ബഹിരാകാശം
വിസ്മയങ്ങളുടെ ലോകം
|
|
| ബഹിരാകാശം | ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള ശൂന്യപ്രദേശം |
| ചന്ദ്രന്‍ | ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം |
| യൂറിഗഗാറിന്‍ | ആദ്യബഹിരാകാശ
സഞ്ചാരി 1961 ഏപ്രില്‍ 12 ന് വോസ്റ്റോക്ക് -1 എന്ന ബഹിരാകാശപേടകത്തല്‍ യാത്ര ഭൂമിയുടെ ഗോളാകൃതി നേരില്‍ കാണാന്‍ ആദ്യഅവസരം ലഭിച്ചയാള്‍ |
| കൃത്രിമോപഗ്രഹങ്ങള്‍ | വിവിധ
ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍
ബഹിരാകാശത്തേക്കയക്കുന്ന
ഉപകരണങ്ങളടങ്ങിയ പേടകം 1957 ഒക്ടോബര്‍ 4 ന് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്നിക് -1 ആണ് ആദ്യ കൃത്രിമോപഗ്രഹം |
| ബഹിരാകാശവാരം | ഒക്ടോബര്‍
4 മുതല്‍
10 വരെ (1957 ഒക്ടോബര്‍ 4 ന് നടന്ന സ്പുട്നിക് -1 വിക്ഷേപണം, 1959 ഒക്ടോബര്‍ 10 ന്റെ അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി എന്നിവയുടെ ഓര്‍മ്മയ്ക്ക്) |
| കൃത്രിമോപഗ്രഹങ്ങള്‍ -ഉപയോഗങ്ങള്‍ | ഭൂവിഭവങ്ങളായ
പെട്രോളിയം,
ധാതുലവണങ്ങള്‍
എന്നിവ കണ്ടെത്തല്‍ മത്സ്യസമ്പത്ത് കണ്ടെത്തല്‍ കാലാവസ്ഥാപഠനം വാര്‍ത്താവിനിമയം ബഹിരാകാശ ഗവേഷണം വനഭൂമി, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം സൈനികപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര-സമുദ്ര-വ്യോമ ഗതാഗതങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കല്‍ |
| ലൈക്ക | ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവി (1957) |
| ആര്യഭട്ട | ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം -1975 |
| റോക്കറ്റുകള്‍ | ബഹിരാകാശ പഠനത്തിനായി കൃത്രിമോപഗ്രഹങ്ങളെയും മനുഷ്യനേയും ബഹിരാകാശത്തെത്തിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ |
| സാറ്റേണ്‍ -5 | മനുഷ്യന്‍ ഇന്നുവരെ നിര്‍മിച്ച റോക്കറ്റുകളില്‍ ഏറ്റവും വലുത്. |
| രാകേഷ് ശര്‍മ | ബഹിരാകാശ സഞ്ചാരിയായ ആദ്യ ഇന്ത്യാക്കാരന്‍ |
| കല്പനാചൗള | കൊളമ്പിയ സ്പെയ്സ് ഷട്ടിലിനുണ്ടായ അപകടത്തില്‍ മരണപ്പെട്ട ഇന്ത്യന്‍ വനിത ബഹിരാകാശ സഞ്ചാരി |
| സുനിത വില്യംസ് | ഇന്ത്യന്‍
വനിത ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം കഴിച്ചുകൂട്ടിയതും ഏറ്റവും കൂടുതല്‍ സമയം നടന്നതുമായ വനിത |
| ചാന്ദ്രദിനം - ജൂലൈ 21 | മനുഷ്യന്‍
ഇന്നേവരെ കാലുകുത്തിയ ഏക
അന്യഗോളം ചന്ദ്രനാണ്.
1969 ജൂലൈ 21 ന് അമേരിക്കക്കാരായ നീല്‍ ആംസ്ട്രോങ്, എഡ്‌വിന്‍ ബസ് ആല്‍ഡ്രിന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങി. അവര്‍ സഞ്ചരിച്ച നാസയുടെ അപ്പോളോ -II എന്ന വാഹനത്തെ മൈക്കില്‍ കോളിന്‍സ് നിയന്ത്രിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നു. ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിന്റെ വാര്‍ഷികദിനമാണ് ചാന്ദ്രദിനം |
| വിക്രം സാരാഭായ് | ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് |
| ഇന്‍സാറ്റുകള്‍ | വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ |
| ഐ ആര്‍ എസ് | ഭൂവിഭവ പഠനം, കാലാവസ്ഥാപഠനം എന്നിവക്കുപയോഗിക്കുന്ന ഉപഗ്രഹങ്ങള്‍ |
| എഡ്യൂസാറ്റ് | വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങള്‍ |
| ചന്ദ്രയാന്‍ | ഇന്ത്യയുടെ
ചന്ദ്ര പരിവേഷണ പദ്ധതി 2008 ഒക്ടോബര്‍ 1 ന് വിക്ഷേപിച്ചു ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തി |
| മംഗള്‍യാന്‍ | ഇന്ത്യയുടെ ചൊവ്വാദൗത്യം |
| ആദിത്യ | ഇന്ത്യയുടെ സൗരദൗത്യം |
യൂണിറ്റ്
പത്ത് -
ജന്തുവിശേഷങ്ങള്‍
|
|
| സാലിം അലി | ലോകപ്രശസ്തനായ
പക്ഷിനിരീക്ഷകന്‍ അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 12 ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുന്നു ആത്മകഥ – ഒരു കുരുവിയുടെ പതനം ബേഡ്സ് ഓഫ് ഇന്ത്യ, ബേഡ്സ് ഓഫ് കേരള എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ് |
| ഉഭയജീവികള്‍ | തവള (Frog & Toad), സീസിലിയന്‍, സാലമാന്റര്‍ |
| മുട്ടയിടുന്ന ജീവികള്‍ | പ്രാണികള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ |
| രൂപാന്തരണം | ചില ജീവികളുടെ
മുട്ട വിരിഞ്ഞ് മാതൃജീവിയോട്
സാദൃശ്യമില്ലാത്ത ലാര്‍വകളുണ്ടാകും.
അവ വിവിധ
ഘട്ടങ്ങളിലൂടെ കടന്ന്
മാതൃജീവിയോട് സാദൃശ്യമുള്ളവയായി
മാറുന്ന പ്രക്രിയ. ഉദാ - പൂമ്പാറ്റ, കൊതുക്, തവള, |
| സസ്തനികള്‍ | കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജീവികള്‍ |
| വവ്വാല്‍ | പറക്കുന്ന സസ്തനി |
| എക്കിഡ്ന, പ്ലാറ്റിപ്പസ് | മുട്ടയിടുന്ന സസ്തനികള്‍ |
| പ്രസവിക്കുന്ന അച്ഛന്‍ | കടല്‍ക്കുതിര (പെണ്‍ കടല്‍ക്കുതിരകള്‍ ആണ്‍ജീവിയുടെ ഉദരഭാഗത്തെ സഞ്ചിയില്‍ മുട്ടകളിടും. ആണ്‍ കടല്‍ക്കുതിരകളുടെ ഉദര സഞ്ചിയില്‍ നിന്നും മുട്ട വിരിഞ്ഞ് കുട്ടുങ്ങള്‍ പുറത്തുവരും. ആണ്‍ കടല്‍ക്കുതിരകള്‍ പ്രസവിക്കുന്നതുപോലെ തോന്നും) |
| സഞ്ചിമൃഗം | കംഗാരു |
| പ്രസവിക്കുന്ന പാമ്പ് | അണലി |
| പവിഴപ്പുറ്റുകള്‍ | കടലിലെ
മഴക്കാടുകള്‍ എന്നു
വിശേഷിപ്പിക്കുന്ന ജീവിവര്‍ഗം ഏറ്റവും വലിയ പവിഴപ്പുറ്റ് ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് ആണ്. 1997, 2008 പവിഴപ്പുറ്റ് വര്‍ഷമായി ആചരിച്ചു. |
മറ്റു ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക് ചെയ്യുക
- കെ ടെറ്റ് വിജയിക്കാനുളള വഴി -1.
- കെ ടെറ്റ് വിജയത്തിലേക്കുളള വഴി - ഭാഗം 2
- കെ ടെറ്റ് വിജയവഴി -ഭാഗം 3
- കെ ടെറ്റ് വിജയവഴി - ഭാഗം 5
- കെ ടെറ്റ് വിജയവഴി -ഭാഗം 6
- തുടരും
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)















No comments:
Post a Comment