ആദ്യം കെ ടെററിന്റെ ഒരു ചോദ്യം പരിശോധിക്കാം.
ഒരു ബോള്‍പോയന്റ് പേന എത്രനാള്‍ ഉപയോഗിക്കാനാകും? ഈ ചോദ്യം അഞ്ചാം ക്ലാസിലെ കുട്ടി ഉന്നയിച്ചു. എങ്ങനെ കണ്ടെത്താം എന്നായി ചര്‍ച്ച. വിവിധ ബോള്‍പോയ്ന്റ് പേനകള്‍ താരതമ്യം ചെയ്തു. ഉചിതമായ യൂണിറ്റുകള്‍ ഉപയോഗിച്ച് അളവുകള്‍ രേഖപ്പെടുത്തി. വിശകലനം ചെയ്തു. ഇത് ചുവടെ നല്‍കിയിരിക്കുന്ന ഏതു ബോധനരീതിയുമായി പൊരുത്തപ്പെടുന്നതാണ്?
-
സ്വതന്ത്ര പഠനം പ്രോത്സാഹിപ്പിക്കുന്ന ബോധനരീതി
-
സര്‍ഗാത്മകത വികസിപ്പിക്കുന്ന ബോധനരീതി
-
അന്വേഷണാത്മക, പ്രശ്നപരിഹരണ ശേഷികള്‍ വികസിപ്പിക്കുന്ന ബോധനരീതി
-
പരിസ്ഥിതി മലിനീകരണം നിരുത്സാഹപ്പെടുത്തുന്ന ബോധനരീതി
പ്രക്രിയാധിഷ്ഠിതമായി ക്ലാസനുഭവം സൈദ്ധാന്തിക വിശകലനത്തോടെ അധ്യാപകവിദ്യാഭ്യാസത്തിന്റെ ഭാഗമായി ടീച്ചര്‍ എജ്യുക്കേറ്റര്‍മാരില്‍ നിന്നും ലഭിക്കുകയും ടീച്ചീംഗ്പ്രാക്ടീസ് വേളയില്‍ അതൊരുക്കുകയും ചെയ്തിട്ടുളളവര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ക്ക് അനായാസം ഉത്തരം എഴുതാനാകും.
കാണാപ്പാഠം
പഠിത്തം
(https://www.youtube.com/watch?v=rzMwID2FTxA) പാട്ട് കേട്ടല്ലോ. പഠനത്തിനിടയ്ക് മനസ് ഇത്തരം കാര്യങ്ങളിലേക്ക് പോയി അയവുളളതാക്കണം.
- കെ ടെറ്റ് പരീക്ഷ ബോധനശാസ്ത്രപരവും ഉളളടക്കപരവുമായ ധാരണ എത്രമാത്രം അധ്യാപകരിലുണ്ടെന്നു വിലയിരുത്താനുളളതാണ്. എത്രമാത്രം കാണാതെ പഠിക്കാന്‍ ശേഷി ഉണ്ടെന്നു പരിശോധിക്കാനല്ല. ദൗര്‍ഭാഗ്യമെന്നു കരുതട്ടെ ആദ്യകാലങ്ങളില്‍ കെ ടെറ്റ് ചോദ്യനിര്‍മാണ ശില്പശാലയില്‍ പങ്കെടുത്തവര്‍ പിന്നീട് കെ ടെറ്റ് ഗൈഡെഴുത്തുകാരായി രംഗപ്രവേശം ചെയ്തതായി നാട്ടില്‍ സംസാരമുണ്ട്. ഇപ്പോഴിറങ്ങുന്ന ഗൈഡുകള്‍ കാണാതെ പഠിച്ചാല്‍ പലതവണ തോല്‍ക്കുമെന്ന അനുഭവമുളളവരാണ് കൂടുതല്‍ അധ്യാപകരും എന്നിട്ടും അവര്‍ വീണ്ടും ഗൈഡിനെ ആശ്രയിക്കുന്നു. ശ്രമപരാജയ സിദ്ധാന്തക്കാരാകുമോ ഇവര്‍? ശ്രമപരാജയ സിദ്ധാന്തം ആരുടെ ആശയമാണ്?
- പാവ് ലോവ്
- സ്കിന്നര്‍
- വാട്സണ്‍
- തൊണ്ടൈക്ക്
ഗൈഡ് ആശ്രയിച്ച് തോല്‍ക്കുന്നതിന്
പല കാരണങ്ങളുണ്ടാകാം ( ഈ വാക്യം എങ്ങനെ മാറ്റിയെഴുതിയാല്‍ മെച്ചപ്പെടുത്താം എന്ന രീതിയിലുളള ചോദ്യങ്ങളും വരും)
ഇതില്‍ ബാധകമായത് ഏതെന്നു പരിശോധിക്കുക
ഇതില്‍ ബാധകമായത് ഏതെന്നു പരിശോധിക്കുക
-
അവര്‍ ടി ടിസി( ഡി എഡ്) പഠിച്ച കാലയളവില്‍ ഗൈഡുകളായിരിക്കും ടീച്ചര്‍ എഡ്യൂക്കേറ്റര്‍ നല്‍കിയിട്ടുണ്ടാവുക
-
റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്ന യാന്ത്രികമായ പ്രവര്‍ത്തനത്തിന് ഊന്നല്‍ ലഭിക്കുകയും ആഴത്തിലുളള ധാരണ ലഭിക്കുന്നതിനു സഹായകമായ പ്രക്രിയ ദുര്‍ബലമാവുകയും ചെയ്തിട്ടുണ്ടാകാം.
-
അധ്യാപകര്‍ക്ക് വേണ്ടതിലധികം ആശയങ്ങള്‍ തിരുകിനിറച്ചതും പ്രക്രിയാനിരാസമുളളതുമായ അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി
-
നിരന്തര വിലയിരുത്തല്‍ വേണ്ടവിധം നടക്കാത്തതിനാല്‍ ശരിയായ അറിവുകള്‍ ആര്‍ജിക്കാത്തതുമൂലമുളള ആശ്രയത്വം
-
..................................................
ഈ കുറിപ്പുകള്‍ സംഗ്രഹങ്ങളാണ്. കെ ടെറ്റിനു വന്ന ചില ചോദ്യങ്ങള്‍ അവതരിപ്പിക്കുന്നത് അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമോ എന്ന് സ്വയം പരിശോധിക്കാനാണ്. പിയാഷെ സൂചിപ്പിക്കുന്നതു പോലെ വൈജ്ഞാനിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ്. ആ ചോദ്യങ്ങള്‍ക്ക് ശേഷം ചില കുറിപ്പുകളാണ് ഉളളത്. അവ വായിക്കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ ആലോചിക്കണം. ആവശ്യമെങ്കില്‍ പഴയ നോട്ടുകള്‍ വായിക്കണം. പരസ്പരം ബന്ധിപ്പിച്ച് ആലോചിക്കണം. ഉദാഹരണായി മനശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും ഭാഷാ വിഷയങ്ങളിലുണ്ട്. ഇംഗ്ലീഷില്‍ എല്ലാ വിചാരധാരകളും ചര്‍ച്ച ചെയ്യുന്നു. ഭാഷയും ചിന്തയും ഉണ്ട്. ഗണിതത്തില്‍ ബ്രൂണറും വൈഗോഡ്സ്കിയും വരുന്നു. അതായത് ഒരു വിഷയം മറ്റു വിഷയങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആലോചിക്കണം. വിദ്യാഭ്യാസ മനശാസ്ത്രത്തിലെ പ്രധാന ആശയങ്ങളുടെ പ്രയോഗതലം ആയിരുന്നു സ്വന്തം അധ്യാപനപരിശീലനം എന്നും ഓര്‍ക്കണം.
ഒന്ന്.
വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍/പഠനസിദ്ധാന്തങ്ങള്‍
പ്രധാനപ്പെട്ട
മനശാസ്ത്ര സിദ്ധാന്തങ്ങളുമായി
ബന്ധപ്പെട്ട് അറിവ് എത്രമാത്രമുണ്ട്?
ഓരോന്നിന്റെയും
പ്രധാന വക്താവാര്?
പ്രധാന
ആശയങ്ങളേത്?
ഓര്‍ത്തുനോക്കൂ..
വില്യം
ജയിംസ്,
വാട്സണ്‍...
വില്യം..
വില്യം..????
സാരമില്ല
ഫ്രോയിഡിനെ മറക്കില്ലല്ലോ.
ഇതാ
ഒരു ചോദ്യം.
ഫ്രോയിഡിന്റെ
അഭിപ്രായത്തില്‍ ഏതു വ്യക്തിത്വ
ഘടനയാണ് സന്തോഷതത്വത്തില്‍
അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നത്?
-
ഇഗോ
-
ഇദ്ദ്
-
സൂപ്പര്‍ ഈഗോ
-
ലിബിഡോ
ഉത്തരത്തിനു
വേണ്ടി ആലോചിച്ചു.
സംശയമുണ്ട്.
സംശയമില്ല
എന്ന് രണ്ട് സാധ്യത.
അതിലേക്ക്
കടക്കാം.
ആദ്യം
ഘടനാവാദം.
എന്താണ്
മനശാസ്ത്രം എന്ന ചോദ്യത്തിനുളള
ഉത്തരം പലതായപ്പോള്‍ പല
വിചാരധാരകളായി.
1.
ഘടനാവാദം
(Structuralism)
-
വില്യം വുണ്ട് തുടങ്ങി വെച്ചു
-
വുണ്ടിന്റെ ശിഷ്യനായ എഡ്വേര്‍ഡ് ടിച്ച്നറാണ് പ്രധാന വക്താവ്.
-
മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മന:ശാസ്ത്രത്തില്‍ പഠിക്കേണ്ടതെന്നും ഇവര്‍ കരുതി.
-
മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവര്‍ വാദിച്ചു.
-
ഇങ്ങനെ മനസ്സിന്റെ ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ അന്തര്‍ദര്‍ശനം എന്ന രീതിയെയും അവര്‍ ആശ്രയിച്ചു.
-
എന്നാല്‍ രസതന്ത്രത്തില്‍ ഒരു സംയുക്തത്തെ ഘടകമൂലകങ്ങളാക്കി വിഭജിക്കും പോലെ മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന് മറ്റു പലരും വാദിച്ചു.
2.ധര്‍മവാദം
(
Functionalism )
-
വില്യം ജെയിംസാണ് ധര്‍മവാദത്തിന്റെ പ്രമുഖവക്താവ്
-
മനസ്സിന്റെ ധര്‍മങ്ങളാണ് പ്രധാനമെന്നും അതാണ് പഠിക്കേണ്ടതെന്നു ധര്‍മവാദികള്‍ കരുതുന്നു.
-
പഠനം, ഓര്‍മ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധര്‍മങ്ങളാണ്.
3.
ഗസ്റ്റാള്‍ട്
സിദ്ധാന്തം (
Gestalt )
-
കര്‍ട് കൊഫ്ക, വുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
-
1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
-
ഭാഗങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
-
ഫൈ പ്രതിഭാസം
-
സാമീപ്യം (LAW OF PROXIMITY) # ## # ## The objects that are closed to each other are grouped together
-
സാദൃശ്യം, ( law of similarity) Items that are similar to each other are grouped together”
3. പൂര്‍ത്തീകരണം, (law of closure) “The tendency of our mind to perceive incomplete shapes as a whole figure”.
-
4. ലാളിത്യം “Reality should be transformed or to reduced into the simplest form”.
-
5 രൂപപശ്ചാത്തല നിയമം
-
കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന കുരങ്ങില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി.
-
സുല്‍ത്താന് പഴം സ്വന്തമാക്കാന്‍ കഴിഞ്ഞത് പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്.
-
ഘടകങ്ങള്‍ക്കല്ല സമഗ്രതയ്കാണ് പ്രാധാന്യം എന്നു സിദ്ധാന്തിച്ചു
-
ഉദ്ഗ്രഥിത പഠനത്തിന് ആശയാടിത്തറ
-
ഉള്‍ക്കാഴ്ചാപഠനം
-
ചിന്തയ്ക് പ്രാധാന്യം4. മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )
-
ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
-
- അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
-
വ്യക്തിത്വത്തിന്റെ മൂന്നു ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
-
ഇദ്, (മൃഗവാസന, വൈകാരിക നിയന്ത്രണമില്ല, അബോധ മനസ് )
-
ഈഗോ ( യാഥാര്‍ഥ്യവുമായി പൊരുത്തം, ബോധ മനസ്)
-
സൂപ്പര്‍ ഈഗോ ( ആദര്‍ശാത്മകം, ധാര്‍മികത)
-
കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
5. വ്യവഹാരവാദം ( behaviourism)ഒരു പട്ടിക്കോ പൂച്ചയ്കോ എലിക്കോ പ്രാവിനോ നിങ്ങളെ കെ ടെറ്റിന് വിജയിപ്പിക്കാനാകും. തോല്പിക്കാനാുമാകും. അവരാണ് താരങ്ങള്‍. ആരുടെ പട്ടി. റഷ്യയിലെ പട്ടി. റഷ്യയിലെ പട്ടിക്ക് കേരളത്തിലെന്തുകാര്യം? വ്യവഹാരവാദികള്‍ മൃഗങ്ങളിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്.-
ജീവികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങള്‍ മനുഷ്യര്‍ക്കും ബാധകമാണെന്ന് കരുതി.
-
ജോണ്‍ ബി. വാട്സണ്‍ ഇതിനു രൂപം നല്‍കി.
-
മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാല്‍ അതിനെ അവര്‍ തീര്‍ത്തും അവഗണിച്ചു.
-
മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങള്‍ ചോദക-പ്രതികരണബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്ന് വാദിച്ചു. S-R connection
-
അനുകരണം, ആവര്‍ത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി.
-
സ്കിന്നര്‍, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കള്‍.
-
1906 ല്‍ നായയില്‍ നടത്തിയ പരീക്ഷണങ്ങളാണ് പഠനത്തെ സംബന്ധിച്ച വ്യവഹാരവാദപരമായ കാഴ്ചപ്പാടുകള്‍ക്ക് അടിത്തറയിട്ടത്.
-
സ്വാഭാവിക ചോദകത്തിനു പകരം കൃത്രിമ ചോദകം ഉപയോഗിച്ച് പ്രതികരണം സൃഷ്ടിച്ചപ
-
ഇവിടെ ബന്ധിച്ചു നിര്‍ത്തിയ വിശക്കുന്ന നായയുടെ മുമ്പില്‍ ഭക്ഷണം കൊണ്ടുവരുമ്പോള്‍ അതിന്റെ വായില്‍ ധാരാളം ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നു. ഉമിനീരിന്റെ അളവു കണക്കാക്കാന്‍ ഉമിനീര്‍ ഗ്രന്ഥിയിലേക്ക് ഒരു ട്യൂബും കടത്തിവെക്കുന്നു. പിന്നീട് ഭക്ഷണം കൊണ്ടുവന്നപ്പോഴെല്ലാം പരീക്ഷകന്‍ ഒരു മണിശബ്ദവും കേള്‍പ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഭക്ഷമില്ലാതെ തന്നെ മണിശബ്ദം കേള്‍പ്പിച്ചപ്പോഴും നായയുടെ വായില്‍ ഉമിനീര്‍ ഊരുന്നതായി കണ്ടു.
-
ഇതില്‍ നിന്നും സ്വാഭാവികചോദനയായ ഭക്ഷണത്തോടൊപ്പം ചേര്‍ത്തുപയോഗിച്ചതുകൊണ്ടാണ് നിഷ്ക്രിയ ചോദനയായിട്ടുകൂടി മണിശബ്ദത്തിന് ഉമിനീര്‍ എന്ന പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് അനുമാനിക്കപ്പെട്ടു.
-
ഇങ്ങനെ ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ഉപയോഗക്രമത്തിലൂടെ ജീവികളില്‍ നിശ്ചിതമായ പ്രതികരണം ഉണ്ടാക്കാനാവുമെന്ന വ്യവഹാരവാദ പഠനസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടു.
ജെ.ബി.വാട്സണ്‍
-
പാവ് ലോവിന്റെ പരീക്ഷണങ്ങളെയും സ്വന്തമായ പരീക്ഷണനിരീക്ഷണങ്ങളെയും ആസ്പദമാക്കി
ജെ.ബി.വാട്സണ്‍ ഈ സിദ്ധാന്തത്തെ വിപുലീകരിച്ചു. 11 മാസം മാത്രം പ്രായമുള്ള ആല്‍ബര്‍ട്ട് എന്ന കുഞ്ഞില്‍ വാട്സണ്‍ നടത്തിയ പരീക്ഷണം ഏഠെ പ്രശസ്തമാണ്. ഇവിടെ വെളുത്തഎലിയുമായി നല്ല പോലെ ഇടപെട്ടിരുന്ന കുട്ടി പിന്നീട് അതിനെ ഭയപ്പെടുന്നു. അതിന് ഇടവരുത്തിയത് വെളുത്ത എലിയ്ക്കൊപ്പം കളിക്കുന്ന ഘട്ടത്തില്‍ വലിയ ശബ്ദം കൂടി കേള്‍പ്പിച്ചതാണ്. ഇത് ആവര്‍ത്തിച്ചപ്പോള്‍ എലിയെ മാത്രമല്ല മറ്റു വെളുത്ത വസ്തുക്കളെയും ഭയപ്പെടുന്ന സ്ഥിതി ഉണ്ടാകുന്നു.
സ്കിന്നറുടെ
operant
/ instrumental conditioning പ്രക്രിയാനുബന്ധനം
,
പ്രവര്‍ത്തനാനുബന്ധനം
ഒരു
അസുഖകരമായ ചോദകം നീക്കം ചെയ്ത്
പ്രതികരണസാധ്യത വര്‍ധിപ്പിക്കുന്ന
പ്രക്രിയ
-
പോസിറ്റീവ് പ്രബലനം
-
നെഗറ്റീവ് പ്രബലനം
-
അടിസ്ഥാന പ്രബലനം
-
ദ്വിതീയ പ്രബലനം
1938 ല്‍ സ്കിന്നര്‍ നടത്തിയ പരീക്ഷണങ്ങള്‍ പഠനത്തെ സംബന്ധിച്ച വ്യവഹാരവാദ കാഴ്ചപ്പാടില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.
-
സമ്മാനം, ശിക്ഷ, പ്രബലനം, ആവര്‍ത്തനം
- സ്കിന്നര്‍ സവിശേഷമായ ഒരു പെട്ടിയുണ്ടാക്കി. അതില്‍ വിശന്ന എലിയെ പൂട്ടിയിട്ടു. പെട്ടിക്കു പുറത്ത് ഭക്ഷണവും ഒരുക്കി. ഭക്ഷണം വായിലാക്കാനുള്ള ശ്രമത്തില്‍ അത് വെപ്രാളത്തോടെ പെട്ടിയില്‍ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. ഈ ഓട്ടത്തിനിടയില്‍ യാദൃശ്ചികമായി ഒരു ലിവറില്‍ തട്ടിയപ്പോള്‍ ഭക്ഷണം ലഭ്യമായി. പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ എലി ഭക്ഷണം കൈക്കലാക്കാന്‍ എടുക്കുന്ന സമയം കുറഞ്ഞുവരുന്നതായി സ്കിന്നര്‍ കണ്ടു. ഇതില്‍ നിന്നും പഠനത്തെ സംബന്ധിച്ച ചില അനുമാനങ്ങളില്‍ സ്കിന്നര്‍ എത്തിച്ചേര്‍ന്നു.
- ഈ പരീക്ഷണത്തില്‍, അനുകൂലമായ പ്രതികരണം ഉണ്ടായതിനാല്‍ ഒരു നിശ്ചിത പ്രവര്‍ത്തനം എലി ആവര്‍ത്തിക്കുന്നതായും അതുവഴി ആ പ്രവര്‍ത്തനം പ്രബലനം ചെയ്യപ്പെടുന്നതായും നാം കാണുന്നു. ഇവിടെ എലി തന്റെ പരിസരത്ത് പ്രവര്‍ത്തിക്കുന്നു (operates). ഭക്ഷണത്തിന്റെ ലഭ്യതയ്ക്ക് ആ പ്രവര്‍ത്തനം നിദാനമായി ( instrumental) തീരുന്നു.
-
ഭക്ഷണം എന്നത് ഒരു സമ്മാനമായി (reward) അനുഭവപ്പെടുന്നു. അഥവാ അനുകൂലപ്രബലനം നടക്കുന്നു (positive reinforcement).
-
ജീവിതത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഉടനുടനുള്ള ഗുണഫലങ്ങള്‍ ചില കാര്യങ്ങളില്‍ തുടര്‍ന്നും ഏര്‍പ്പെടാനുള്ള പ്രചോദനം നമുക്കും ഉണ്ടാക്കുന്നു എന്നത് വസ്തുതയാണ്.
എന്നാല്‍ പഠനം നടക്കണമെങ്കില്‍ ഒരോ ഘട്ടത്തിലും സമ്മാനങ്ങള്‍ കിട്ടണം എന്നു വരുന്നത് ആശാസ്യമല്ല. മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കുന്നത് ബാഹ്യമായ പ്രചോദനം കൊണ്ടാണോ എന്ന ചോദ്യവും പ്രസക്തമാണ്.
തോണ്ടൈക്ക്
ചുവടെ
നല്‍കിയിരിക്കുന്നതില്‍
ഏതാണ് തോണ്ടൈക്കിന്റെ
ആശയങ്ങളുമായി ബന്ധമില്ലാത്തത്?
-
പ്രശ്നപേടകം
-
വിശന്ന പൂച്ച
-
ശ്രമപരാജയ സിദ്ധാന്തം
-
ഫല നിയമം
-
സന്നദ്ധതാ നിയമം
-
അഭ്യാസ
നിയമം ,
പരിശീലന
നിയമം
എഡ്വേഡ് തോണ്‍ഡൈക്ക് ആവിഷ്‌കരിച്ച ചോദക പ്രതികരണ സിദ്ധാന്തമാണ് ശ്രമപരാജയ സിദ്ധാന്തം.
ശ്രമപരാജയ പരീക്ഷണങ്ങള്‍ തോണ്‍ഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു. പ്രശ്നപേടകത്തിനുളളില്‍ പൂച്ച. വെറും പൂച്ചയല്ല വിശന്ന പൂച്ച. പുറത്ത് ഭക്ഷണം. അത് കണ്ട ആക്രാന്തം പൂണ്ട പൂച്ച കൂടിനുളളില്‍ ചലിക്കുന്നു. പലവട്ടം പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നു. യാദൃശ്ചികമായി ലിവറില്‍അമര്‍ത്തുന്നു വാതില്‍ തുറക്കുന്നു. ക്രമേണ വേഗം പുറത്തിറങ്ങാന്‍ പഠിക്കുന്നു. തോണ്‍ഡൈക്ക് ആവിഷ്‌കരിച്ച മൂന്ന് പഠന നിയമങ്ങള്‍
1.സന്നദ്ധതാ നിയമം(Law of Readiness)
2.ഫല നിയമം(Law of effect)
3.അഭ്യാസ നിയമം(Law of Exercise)
1. സന്നദ്ധതാ നിയമം
-
സ്വയം സന്നദ്ധതയും താല്‍പ്പര്യവും ഉള്ള സമയമാണ് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യം
-
താല്‍പ്പര്യമില്ലെങ്കില്‍ പ്രവര്‍ത്തിക്കുക എന്നത് അസ്വാധ്വജനകമാണ്.
-
എന്നാല്‍ സന്നദ്ധതയുള്ള സമയത്ത് പ്രവര്‍ത്തിക്കാതിരിക്കുന്നതും അതിലേറെ അസ്വാസ്ഥ്യകരമാണ്.
-
ഫല നിയമ പ്രകാരം നല്ല ഫലം കിട്ടിയാല്‍ മാത്രമേ ചോദക-പ്രതികരണങ്ങള്‍ തമ്മില്‍ കാര്യക്ഷമമായ ബന്ധം സ്ഥാപിതമാവൂ. . പൂച്ചയ്ക് മീന്‍ കിട്ടി.
-
ചോദക പ്രേരിതമായ ഒരു പ്രതികരണം എത്ര കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്നുവോ അത്ര കൂടുതല്‍ അത് നിലനില്‍ക്കും
-
എന്നാല്‍ അഭ്യാസം ലഭിക്കുന്നില്ലെങ്കില്‍ ആ ബന്ധം ശിഥിലമാകും ഈ നിയമമാണ് അഭ്യാസനിയമം
പ്രത്യാവര്‍ത്തനം, സ്വാംശീകരണം, സംസ്ഥാപനം ഇതൊല്ലാം ആരുടെ ആശയങ്ങളാണ്?
- ബ്രൂണര്‍
- ക്രാഷന്‍
- വിഗോഡ്സ്കി
- പിയാഷെ
- കെ ടെറ്റ് വിജയവഴി - ഭാഗം 2
- കെ ടെറ്റ് വിജയവഴി -ഭാഗം 3
- കെ ടെറ്റ് വീജയവഴി -ഭാഗം 4
- കെ ടെറ്റ് വിജയവഴി - ഭാഗം 5
- കെ ടെറ്റ് വിജയവഴി -ഭാഗം 6
ഓര്‍ക്കുക
150 മാര്‍ക്കില്‍ 90 കിട്ടിയാലേ കെ ടെറ്റ് വിജയിക്കാനാകൂ
അഞ്ചു പേപ്പറിനും കൂടി .
20 മാര്‍ക്ക് വീതം ഓരോന്നിനും ലഭിച്ചാലേ നൂറുമാര്‍ക്ക് കിട്ടൂ.
പ്രതീക്ഷാ നില ഉയര്‍ത്തണം
നൂറ്റിയിരുപത് മാര്‍ക്ക് ലക്ഷ്യമിടണം
ഭാഷയില്‍ പുറത്തു നിന്നുളള ചോദ്യങ്ങളാണധികവും വരിക.
പരിസരപഠനത്തിലാകട്ടെ സ്കൂള്‍ പാഠ്യപദ്ധതിയുമായി നേര്‍ബന്ധമുളളത് കൂടും
ഗണിതത്തിലും
അഞ്ചാം ക്ലാസിലെ ഉളളടക്കവും ബാധകമാണ്.
കൂടുതല്‍ വിപുലീ്‍കരിച്ച നോട്ടുകള്‍ക്ക്- മറ്റു ലക്കങ്ങള്‍ വായിക്കാന്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
17 comments:
ഫലപ്രധമായ അവതരണം
Excellent
ഇത് എല്ലാവർക്കും ഉപകാരപ്രദമാവട്ടെ എല്ലാവരും പാസാവട്ടെ
Very useful
വളരെ ഉപകാരപ്രദമായിട്ടുണ്ട്,
Verygood
Excellent
Excellent
വളരെ ഉപകാരപ്രദം
മനസ്സിലാകുന്ന രീതിയിലുള്ളഅവതരണം
good.
ഉപകാരപ്രദം
Very useful 😄
Very useful 👍
Thank you
Thank you so much
Thank you so much
Post a Comment