ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 21, 2018

കെ ടെറ്റ് വിജയവഴി - ഭാഗം 5


 

പഠനം

പഠനത്തെ സംബന്ധിച്ച ചില വിശദാംശങ്ങള്‍
 • പഠനപ്രക്രിയ
 • ചിന്താപ്രക്രിയ
 • പഠനശൈലി
 • പഠനവേഗത
 • സംഘപഠനം
 • സഹകരണാത്മക പഠനം
 • സഹവര്‍ത്തിത പഠനം
 • സ്വയംപഠനം
 • കണ്ടെത്തല്‍ പഠനം
 • പഠനപ്രവര്‍ത്തനത്തിന്റെ സവിശതകള്‍
 • ഭിന്നതലപഠനം
 • ചാക്രികാരോഹണം
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
 • പ്രചോദനം (motivation)
 • ഓര്‍മ (memory)
 • ശ്രദ്ധ (attention)
 • പക്വത (maturity)
 • താത്പര്യം (interest)
 • മനോഭാവം (attitude)
 • അഭിരുചി (aptitude)
 • അഭിലാഷനില (level of aspiration)
 • ഉത്കണ്ഠ (anxiety)
 • പിരിമുറുക്കം (stress)
 • കുടുംബ-സാമൂഹ്യഘടകം (social-familial aspects)
പ്രചോദനം ( അഭിപ്രേരണ)
 1. ആന്തരിക പ്രചോദനം
 2. ബാഹ്യ പ്രചോദനം
പ്രാഥമിക പ്രചോദനം ( ജീവശാസ്ത്രപരമായ ആവശ്യങ്ങള്‍)
മനശാസ്ത്രപരമായ പ്രചോദനം
അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
 1. അഭിരുചി
 2. ബാഹ്യ പ്രചോദകങ്ങള്‍
 3. മത്സരം , സഹകരണം
 4. പുരോഗതിയെക്കുറിച്ചുളള അറിവ്
 5. പരാജയ/ വിജയബോധം
 6. അഭിലാഷനില ( അഭിലാഷ സ്തരം)
ശ്രദ്ധ
സ്വാധീനിക്കുന്ന ഘടകങ്ങള്‍
 1. താല്പര്യം
 2. ആകര്‍ഷകത്വം
 3. വൈവിധ്യം
 4. ആവശ്യബോധം
 5. സംതൃപ്തി
 6. ലക്ഷ്യബോധം
 7. ആരോഗ്യം
 8. തീവ്രത
 9. വലുപ്പം
 10. ആവര്‍ത്തനം
 11. ചലനാത്മകത
 12. വൈരുദ്ധ്യം
ശ്രദ്ധയെ ഇങ്ങനെ തരം തിരിക്കാം
 • സ്വേച്ഛാപരം
 • നിര്‍ബന്ധിതം
 • ശീലാനുവര്‍ത്തി
മനോഭാവം
( അഭിഭാവം ) attitude
നമ്മുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന മാനസീക ഭാവം
ലിക്കര്‍ട്ട് സ്കെയില്‍
The format of a typical five-level Likert item, for example, could be:
 1. Strongly disagree
 2. Disagree
 3. Neither agree nor disagree
 4. Agree
 5. Strongly agree

Semantic Differential test

The semantic differential technique reveals information on three basic dimensions of attitudes: evaluation, potency (i.e. strength) and activity.
Evaluation is concerned with whether a person thinks positively or negatively about the attitude topic (e.g. dirty – clean, and ugly - beautiful).
Potency is concerned with how powerful the topic is for the person (e.g. cruel – kind, and strong - weak).
Activity is concerned with whether the topic is seen as active or passive (e.g. active – passive).
Projective Techniques

അഭിരുചിയും അഭിക്ഷമതയും

 • ഒരുവന്റെ ജന്മസിദ്ധമായ അഭിക്ഷമത (aptitude), അഭിരുചിയില്‍ നിന്ന് വ്യത്യസ്തമാണ്.
 • ഒരാള്‍ക്ക് സംഗീതത്തില്‍ അഭിക്ഷമത (കഴിവ്) ഉണ്ടെങ്കില്‍ സാധാരണഗതിയില്‍ അതില്‍ അഭിരുചിയും ഉണ്ടായിരിക്കാം.
 • എന്നാല്‍ അഭിക്ഷമതയുള്ള എല്ലാറ്റിനോടും അയാള്‍ക്ക് അഭിരുചി (താത്പര്യം) ഉണ്ടായിരിക്കണമെന്നില്ല.
 • കൂടാതെ അഭിക്ഷമത ഇല്ലാത്ത കാര്യങ്ങളില്‍ അഭിരുചി ഉണ്ടായെന്നും വരാം. ഉദാഹരണമായി നാടകാഭിനയത്തില്‍ കഴിവുള്ള ഒരുവ്യക്തിക്ക് അതില്‍ താത്പര്യമില്ലായിരിക്കാം. കഴിവില്ലാത്ത ഒരുവ്യക്തിക്ക് അഭിനയത്തില്‍ അതീവ താത്പര്യം ഉണ്ടായെന്നും വരാം.
അഭിരുചി പരീക്ഷ
 • പ്രത്യേകതരം പ്രവര്‍ത്തനങ്ങളോട് ഒരുവ്യക്തിക്ക് തോന്നുന്ന താത്പര്യം അഥവാ അഭിരുചി അളക്കുവാന്‍ ഉപയോഗിക്കുന്ന മനഃശാസ്ത്രമാപിനികള്‍. ഒരു പ്രത്യേക കഴിവില്ലായ്മയില്‍ തോന്നുന്ന അപകര്‍ഷതാബോധത്തെ പരിഹരിക്കാന്‍ ആ കഴിവില്‍ ഒരാള്‍ അതീവ താത്പര്യം പ്രകടിപ്പിക്കാനും ഇടയുണ്ട്.
അഭിരുചി പരീക്ഷകളെ പൊതുവേ തൊഴില്‍പരമെന്നും അല്ലാത്തവയെന്നും വിഭജിക്കാം.
 • ദി സ്റ്റ്രോങ് ഇന്ററസ്റ്റ് ഇന്‍വെന്ററി (The Strong Interest Inventory),
 • ദി ഗ്രിഗറി അക്കാഡമിക് ഇന്ററസ്റ്റ് ഇന്‍വെന്ററി (The Gregory Academic Interest Inventory),
 • ദി കൂഡര്‍ പ്രിഫറന്‍സ് റിക്കോര്‍ഡ് (The Kuder Preference Record ),
 • എ സ്റ്റഡി ഒഫ് വാല്യൂസ് (A Study of Values) തുടങ്ങിയവ അഭിരുചി പരീക്ഷകള്‍ക്ക് ഉദാഹരണങ്ങളാണ്.

അഭിക്ഷമതാപരീക്ഷകൾ

 • ഓരോ വ്യക്തിയിലും അന്തർലീനമായ അഭിക്ഷമത അഥവാ ഏത് പ്രവർത്തനമേഖലയിലാണ് നൈപുണ്യം നേടാൻ സാധ്യതകൂടുതലുള്ളത് എന്ന് കണ്ടെത്തുവാൻ സഹായിക്കുന്ന മാനസിക പരീക്ഷകൾ‍ അഭിക്ഷമതാപരീക്ഷകൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഘടകാപഗ്രഥനത്തിലൂടെ മനസ്സിലാക്കുക
 • നിരീക്ഷണത്തിലൂടെ വാസനകൾ കുറെയൊക്കെ മനസ്സിലാക്കാം. എന്നാൽ കുറെക്കൂടെ വസ്തുനിഷ്ഠമായിരിക്കും പരീക്ഷകളിലൂടെ ചെന്നെത്തുന്ന നിഗമനങ്ങൾ. ഒരുകാലത്ത് അഭിക്ഷമതയെ ഒന്നായി കണ്ടിരുന്നു. ഇന്ന് ഘടകാപഗ്രഥനത്തിന്റെ (factor analysis) ഫലമായി, പല പ്രത്യേക രംഗങ്ങളിൽ കാട്ടുന്ന പ്രത്യേക അഭിക്ഷമതയുടെ ആകെത്തുകയാണ് ഏതെങ്കിലും ഒരു രംഗത്ത് അത്യുന്നതസ്ഥാനം കൈവരിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നതെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
 1. വാചികം (verbal)
 2. സാംഖ്യികം (numerical)
 3. സ്ഥാലികം (spatial)
 4. പ്രാവർത്തികം (motor)
 5. സാമൂഹികം (social)
 6. ഗാനാത്മകം (musical)
 7. യാന്ത്രികം (mechanical)
എന്നിങ്ങനെ ഏഴ് ഘടകങ്ങളാണ് കെല്ലി (Kelly) കണ്ടെത്തിയത്. തഴ്സ്റ്റൺ (Thurstone) വാക്ശേഷി, സംഖ്യാപരസാമർഥ്യം, ഓർമശക്തി, പ്രതലവിജ്ഞാനം, കാര്യകാരണവിചിന്തനം, സംശ്ളേഷണം, വിശ്ളേഷണം എന്നിവയാണ് ഘടകങ്ങളായി നിർദ്ദേശിച്ചത്. ഒരർഥത്തിൽ അഭിക്ഷമതാ പരീക്ഷകളെ പ്രവചന പരീക്ഷകൾ (Prognostic tests) എന്നു പറയാം.

ചില അഭിക്ഷമതാ പരീക്ഷകൾ

പ്രസിദ്ധങ്ങളായ ചില അഭിക്ഷമതാ പരീക്ഷകൾ ഇവയാണ്.

യാന്ത്രികാഭിക്ഷമത (Mechanical Aptitude)

ഉദാഹരണം
 • മിനസോട്ടാമെക്കാനിക്കൽ അസംബ്ളി ടെസ്റ്റ് (Minnesota Mechanical Assembly Test),
 • ബെന്നറ്റ് മെക്കാനിക്കൽ കോംപ്രിഹെൻഷൻ ടെസ്റ്റ് (Bennett Mechanical Comperhension Test),
 • ഓകോണർ ഫിംഗർ ഡെക്സ്റ്ററിറ്റി ടെസ്റ്റ് (O'Conner Dexterity Test).

ഗുമസ്തനാകാനുള്ള കഴിവ് (Clerical Aptitude)

ഉദാഹരണം മിനസോട്ടാ ക്ലെറിക്കൽ ടെസ്റ്റ് (Minnesota Clerical Test ).

സംഗീതാഭിക്ഷമത (Musical Aptitude)

സീഷോർ മെഷേഴ്സ് ഒഫ് മ്യൂസിക്കൽ ടാലന്റ്സ് (Seashore Measures of Musical Talents).

അധ്യാപനാഭിക്ഷമത (Teacher Aptitude)

കോക്സ്-ഓർലിൻസ് പ്രോഗ്നോസ്റ്റിക് ടെസ്റ്റ് ഒഫ് റ്റീച്ചിങ് (Coxe Orleans Prognostic Test of teaching).
ഇവയെല്ലാം ഏതെങ്കിലും പ്രത്യേക മണ്ഡലമോ മണ്ഡലങ്ങളോ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. എന്നാൽ പല മണ്ഡലങ്ങൾക്ക് പല രൂപത്തിൽ ഉപയോഗിക്കാവുന്ന ടെസ്റ്റ് ബാറ്ററികളും ലഭ്യമാണ്. അവയിൽ പ്രധാനപ്പെട്ടവയാണ്
 • ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Differential Aptitude Test),
 • ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (G.A.T.B:General Aptitude Test Battery),
 • ഫ്ളാനഗൻ ആപ്റ്റിറ്റ്യൂഡ് ക്ളാസിഫിക്കേഷൻ ടെസ്റ്റ് (FACT:Flanagan Aptitude Classification Test) എന്നിവ.
ഓരോന്നിനും വെവ്വേറെയും പൊതുവിലും പ്രൊഫൈലുകൾ (profiles) രേഖപ്പെടുത്തുന്നതുകൊണ്ട് അഭിക്ഷമതാ പരീക്ഷകൾക്ക് ഉത്തരമെഴുതുന്ന ഒരാൾക്ക് ഏതെല്ലാം മണ്ഡലങ്ങളിൽ പ്രത്യേകാഭിക്ഷമത ഉണ്ടെന്ന് ഏറെക്കുറെ പ്രവചിക്കാൻ കഴിയും.
അഭിക്ഷമതാപരീക്ഷകൾ വിവിധ ഭാഷകളിൽ ലഭ്യമാണ്. സംഗീതം, ചിത്രരചന, കണക്കെഴുത്ത്, സംഖ്യാത്മകവും പ്രതലസംബന്ധിയുമായ കാര്യങ്ങൾ, യാന്ത്രികഘടന എന്നിവയിലൊക്കെയുള്ള അഭിക്ഷമതകൾക്ക് കേരളസർവകലാശാലാ വിദ്യാഭ്യാസവകുപ്പിൽ പല പരീക്ഷകളും തയ്യാറാക്കിയിട്ടുണ്ട്.
 • വിവിധ പാഠ്യകോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നതിനും അഭിക്ഷമതാപരീക്ഷകൾ വെളിച്ചം നല്കും.
 • സംഗീതത്തിൽ വാസനയുള്ളയാളെ ക്ളാർക്കായും ഡോക്ടറായും നിയമിക്കുന്നതും അധ്യാപനത്തിൽ താത്പര്യമുള്ളയാളെ ഖനിയിൽ നിയമിക്കുന്നതും ദേശീയനഷ്ടം വരുത്തും. ഈ നഷ്ടം ഒഴിവാക്കാൻ അഭിക്ഷമതാപരീക്ഷകൾ ഒരളവിൽ സഹായിക്കുന്നു.
 • ഓരോരുത്തർക്കും അഭിക്ഷമതയുള്ള രംഗത്ത് മാത്രം അവരെ കടത്തിവിടുന്നത് വ്യക്തികളുടെ സംതൃപ്തിക്കും സാമൂഹികപുരോഗതിക്കും സഹായകമായിരിക്കും.

ബുദ്ധി (INTELLIGENCE)താഴെപ്പറയുന്നവരില്‍ ബുദ്ധി സിദ്ധാന്തകരല്ലാത്ത മനശാസ്ത്രജ്ഞനേത്?

 1. തേസ്റ്റണ്‍
 2. കൊഹ്ലര്‍
 3. ഗാര്‍ഡ്നര്‍
 4. സ്പിയര്‍മാന്‍
അമൂര്‍ത്തമായ ആശയങ്ങള്‍ ഗ്രഹിക്കുന്നതിലും യുക്തിപരമായി ചിന്തിക്കുന്നതിലും  നേടിയ അറിവ് പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്നതിലും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിലുമൊക്കെ വ്യക്തികള്‍ തമ്മില്‍ അന്തരം കാണാം. ഈ അന്തരത്തിന് കാരണം അവരുടെ 'ബുദ്ധി'യിലുള്ള വ്യത്യാസമാണ്.
എങ്കില്‍ എന്താണ് ബുദ്ധി ?
ബുദ്ധിയെ പല മന:ശാസ്ത്രജ്ഞരും പലരീതികളിലാണ് നിര്‍വചിട്ടുള്ളത്.
 • അനുഭവങ്ങളില്‍ നിന്ന് അനായാസം പഠിക്കുന്നതിനും അമൂര്‍ത്തമായി ചിന്തിക്കുന്നതിനുമുള്ള കഴിവാണ് ബുദ്ധി എന്ന്ഫ്ലിന്‍ പറയുന്നു.
 • വ്യക്തിയുടെ ഉള്ളിലുള്ള പൊതുവായ ബൗദ്ധികശേഷിയാണ് ബുദ്ധിയെന്ന് സിറില്‍ ബര്‍ട്ട് അഭിപ്രായപ്പെടുന്നു.
 • യുക്തിപൂര്‍വം ചിന്തിക്കുന്നതിനും സോദ്ദേശപൂര്‍വം പ്രവര്‍ത്തിക്കുന്നതിനും പരിതോവസ്ഥകളോട് ഫലപ്രദമായി പൊരുത്തപ്പെടുന്നതിനുമുള്ള എല്ലാവിധത്തിലുമുള്ള കഴിവിനെയാണ് ഡേവിഡ് വെഷ്ലര്‍ ബുദ്ധിയെന്നു വിശേഷിപ്പിക്കുന്നത്.
ഇതില്‍ വെഷ്ലറുടെ നിര്‍വചനമാണ് കൂടുതല്‍ അംഗീകാരം നേടിയത്.
ബുദ്ധിയെ സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകള്‍

തഴ്സ്റ്റണ്‍

സ്പീയര്‍മാന്‍ -ദ്വിഘടകസിദ്ധാന്തം


കേറ്റല്‍ഗില്‍ഫോര്‍ഡ്

ഗാര്‍ഡ്നര്‍1. ആല്‍ഫ്രഡ് ബീനെ
1905 ല്‍ പാരീസ് സ്കൂള്‍ ബോര്‍ഡിനുവേണ്ടി ആല്‍ഫ്രഡ് ബീനെയും തിയോഡര്‍ സിമണും ചേര്‍ന്ന് ബുദ്ധി അളക്കുന്നതിനുള്ള ഒരു മാര്‍ഗം ആവിഷ്കരിക്കുകയുണ്ടായിമന്ദപഠിതാക്കളായ വിദ്യാര്‍ഥികളെ കണ്ടെത്താനും അവര്‍ക്ക് പ്രത്യേകവിദ്യാഭ്യാസം നല്‍കുവാനും വേണ്ടിയാണ്  അവര്‍ ഇത്തരമൊരു അന്വേഷണത്തില്‍ ഏര്‍പ്പെട്ടത്.
ഇവരുടെ നിഗമനമനുസരിച്ച് ഏത് വ്യക്തിയുടെയും ബുദ്ധിമാനം (intelligence quotient) താഴെ ചേര്‍ത്ത സമവാക്യം ഉപയോഗിച്ച് കണക്കാക്കാം.
IQ = MA(മാനസികവയസ്സ്) x 100
CA(കാലികവയസ്സ്)
പിന്നീട് ലൂയി എം. ടെര്‍മാന്‍ ബിനെയുടെ ആശയത്തെ പരിഷ്കരിച്ചു.
മേല്‍ സൂചിപ്പിച്ച സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ വെഷ്ലര്‍ ഒരു സ്കെയില്‍ ആവിഷ്കരിച്ചു. ഇതാണ് വെഷ്ലര്‍ സ്കെയില്‍.
 • > = 130  വളരെ മികച്ചത്
 • 120-129  മികച്ചത്
 • 110-119  ശരാശരിക്കു മുകളില്‍
 • 90-109    ശരാശരി
 • 80-89      ശരാശരിയില്‍ താഴെ
 • 70-79      കുറവ്
 • 60-69      വളരെ കുറവ് (mentally retarded)
വ്യക്തികളെ താരതമ്യം ചെയ്യുന്നതിനും മിടുക്കരെന്നും മണ്ടന്മാരെന്നും തരംതിരിക്കുന്നതിനും ബീനെയുടെ IQ സ്കെയില്‍ ഇന്നും പല സ്ഥലത്തും ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ബീനെയുടെ ബുദ്ധിസങ്കല്‍പവും ബുദ്ധി അളക്കുന്ന രീതിയും പലരുടെയും വിമര്‍ശനവും  ഏറ്റുവാങ്ങുകയുണ്ടായി.
 • അത് ഒരു വ്യക്തിയുടെ വിഭിന്നങ്ങളായ കഴിവുകളെ ഒറ്റസ്കോറില്‍ ഒതുക്കുന്നു.
 • ബുദ്ധി എന്നത് ചുറ്റുപാടിന്റെ സ്വാധീനം കൊണ്ടുകൂടിയാണ് രൂപപ്പെടുന്നത്. അതായത് ഒരാളുടെ ബുദ്ധി വികസിക്കുന്നതില്‍ സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് കാര്യമായ പങ്കുണ്ട്. ഇതു കണക്കിലെടുക്കാതെ ആളുകളെ കഴിവുള്ളവരെന്നും മണ്ടന്മാരെന്നും തരംതിരിക്കുന്നതില്‍ അപാകതയുണ്ട്
 • ബുദ്ധിക്ക് പല മുഖങ്ങളുണ്ടെന്ന കാര്യം ഇവിടെ പരിഗണിക്കപ്പെടുന്നേയില്ല
 • യുക്തിചിന്ത, ഭാഷാപരമായ ശേഷി തുടങ്ങിയ ചുരുക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് IQ കണക്കാക്കുന്നത്. ഈ മേഖലകളില്‍ കഴിവുള്ളവര്‍ ബുദ്ധിമാന്മാരായും അല്ലാത്തവര്‍ കഴിവു കുറഞ്ഞവരായും കണക്കാക്കപ്പെടുന്നത് നീതിയുക്തമല്ല. പല ജോലിക്കും ആളെ തെരഞ്ഞടുക്കുമ്പോള്‍ IQ വിന് വലിയ പ്രാധാന്യം കൊടുക്കുന്ന സാഹചര്യത്തില്‍ ആ അളവുരീതി ചിലര്‍ക്ക് ഗുണമായും മറ്റു ചിലര്‍ക്ക് ദോഷമായും ഭവിക്കുന്നു. ജ്ഞാതൃശേഷിയുടെ ചില വശങ്ങളെ മാത്രം പരിഗണിക്കുന്ന ആ സ്കെയില്‍ ഭൂരിഭാഗം പേരോടും അനീതിയാണ് കാണിക്കുന്നത്. അതുകൊണ്ട് IQ വിനെ മാത്രം  കണക്കിലെടുത്തുകൊണ്ട്  കോഴ്സുകള്‍ക്കും തൊഴിലുകള്‍ക്കും ആളുകളെ തെരഞ്ഞടുക്കുന്ന രീതി ആശാസ്യമല്ല.
2. റെയ്മണ്ട് കേറ്റല്‍
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബുദ്ധിക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്, ഫ്ലൂയിഡ് ഇന്റലിജന്‍സ് എന്നിവയാണവ.
ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്
 • നേരത്തെ നേടിയ അറിവ്, നൈപുണി, അനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഘടകമാണിത്
 • ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനം, പദപരിചയം, സംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു
 • ദീര്‍ഘകാല ഓര്‍മയും ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സിനെ സഹായിക്കുന്നു
 • വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്നു
 • ഇത് ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു
ഫ്ലൂയിഡ് ഇന്റലിജന്‍സ്
 • മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെ, പുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നത് ആ ബുദ്ധിഘടകമാണെന്ന് കേറ്റല്‍ പറയുന്നു.
 • പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുക, പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുക, യുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക - ഇതിനൊക്കെ ഫ്ലൂയിഡ് ഇന്റലിജന്‍സ് സഹായിക്കുന്നു.
 • ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
 • ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു
 • ശാസ്ത്ര - ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്
 • ഇതില്‍ inductive reasoning ഉം deductive reasoning ഉം അടങ്ങിയിരിക്കുന്നു
3. ഗില്‍ഫോര്‍ഡ്
180 ഓളം ബൗദ്ധികശേഷികള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു സങ്കല്‍പനമാണ് ഗില്‍ഫോര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.
ഈ കഴിവുകള്‍ 3 തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു.
അവ ഇവയാണ്.
 • പ്രക്രിയകള്‍ ( operations)
 • ഉള്ളടക്കം (content)
 • ഉത്പന്നങ്ങള്‍ (products)
പ്രക്രിയകള്‍ 5 എണ്ണമാണ്
 • ചിന്ത (cognition)
 • ഓര്‍മയില്‍ രേഖപ്പെടുത്തല്‍ (memory recording)
 • ഓര്‍മയില്‍ സൂക്ഷിക്കല്‍ (memory retention)
 • ഉദ്ഗ്രഥിത നിര്‍മാണം (convergent production)
 • വിലയിരുത്തല്‍ (evaluation)
ഉള്ളടക്കം 4 തരത്തിലുണ്ട്
 • ദൃശ്യപരം (visual)
 • ശബ്ദപരം (auditory)
 • അര്‍ഥവിജ്ഞാനീയം (semantics)
 • വ്യവഹാരപരം (behavioral)
 • പ്രതീകാത്മകം (symbolic)
ഉത്പന്നങ്ങള്‍ 6 തരത്തിലാണ്
 • ചെറുഘടകങ്ങള്‍ (units)
 • സംയോജിതഘടകങ്ങള്‍ (classes)
 • ബന്ധങ്ങള്‍ (relations)
 • ഘടനകള്‍ (systems)
 • പരിവര്‍ത്തനങ്ങള്‍ (transformations)
 • പ്രതിഫലനങ്ങള്‍ (implications)
4. ഹവാര്‍ഡ് ഗാര്‍ഡ്നര്‍
മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു. മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
 1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
 2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
 3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
 4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
 5. സംഗീതപരമായ ബുദ്ധി (musical intelligence)
 6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
 7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
 8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
 9. അസ്തിത്വപരമായ ബുദ്ധി (existential intelligence)
1993 ല്‍ രചിച്ച 'Frames of mind' എന്ന പുസ്തകത്തിലാണ് ആദ്യത്തെ ഏഴ് ബുദ്ധികളെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
1999 ല്‍ രചിച്ച 'Intelligence re-framed : multiple intelligence for the 21st century' എന്ന ഗ്രന്ഥത്തിലാണ് മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഒടുവിലത്തേതിനെ കുറിച്ച് വേണ്ടത്ര വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി.
ഭാഷാപരമായ ബുദ്ധി
 • എല്ലാ വ്യക്തികളിലും ഇതുണ്ടാവുമെങ്കിലും ഇതില്‍ മുന്‍തൂക്കമുള്ളവര്‍ക്ക് നന്നായി എഴുതാനും പ്രഭാഷണങ്ങള്‍ നടത്താനും കഴിയും.
 • സംവാദങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, വ്യത്യസ്ത ഭാഷാരൂപങ്ങള്‍ തയ്യാറാക്കല്‍, പ്രഭാഷണം, അഭിമുഖം തുടങ്ങിയവ ഈ ബുദ്ധി വളരാന്‍ സഹായിക്കും
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
 • യുക്തിപൂര്‍വം ചിന്തിക്കാനും പരസ്പരബന്ധം കണ്ടെത്താനും അമൂര്‍ത്തമായി ചിന്തിക്കാനും സഹായിക്കുന്നു. ഗണിതപരവും ശാസ്ത്രപരവുമായ വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ ഇതു സഹായിക്കുന്നു.
 • പാറ്റേണുകള്‍ നിര്‍മിക്കല്‍, ചാര്‍ട്ടുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ തയ്യാറാക്കല്‍, പരസ്പരബന്ധം കണ്ടെത്തല്‍, വ്യാഖ്യാനിക്കല്‍, നിരീക്ഷിക്കല്‍, അളക്കല്‍, തരംതിരിക്കല്‍, ഊഹിക്കല്‍, പ്രവചിക്കല്‍, അപഗ്രഥിക്കല്‍, നിഗമനം രൂപീകരിക്കല്‍, പരീക്ഷണങ്ങളില്‍ ഏര്‍പ്പടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്‍കണം.
ദൃശ്യ-സ്ഥലപര ബുദ്ധി
 • വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി
 • ചിത്രം വരയ്ക്കല്‍, മാപ്പുകള്‍ തയ്യാറാക്കല്‍, രൂപങ്ങള്‍ നിര്‍മിക്കല്‍, നിറം നല്‍കല്‍, കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം
സംഗീതപരമായ ബുദ്ധി
 • സംഗീതാലാപനം, താളബോധം, സംഗീതാസ്വാദനം തുടങ്ങിയവയില്‍ മികവു കാണിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുമ്പില്‍ നില്‍ക്കുന്നവരാണ്.
 • താളവും ഈണവും കണ്ടെത്തല്‍, സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തല്‍, സമാനതാളമുള്ളവ കണ്ടെത്തല്‍, കവിതാസ്വാദനവും ആലാപനവും തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ശാരീരിക-ചലനപരമായ ബുദ്ധി
 • സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്. നൃത്തം, കായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.
 • നിര്‍മാണം, പരീക്ഷണം, കളികള്‍, കായികവിനോദം, നീന്തല്‍, സൈക്കിള്‍ പഠനം, അനുകരണം, നാടകീകരണം, മൈമിങ്ങ്, ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും.
വ്യക്ത്യാന്തര ബുദ്ധി
 • മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധി. മികച്ച സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നു.
 • ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍, പഠനയാത്ര, അഭിമുഖം, ആതുരശുശ്രൂഷ, സര്‍വേ, സാമൂഹികപഠനങ്ങള്‍, പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.
ആന്തരിക വൈയക്തിക ബുദ്ധി
 • സ്വന്തം ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും സ്വന്തം കഴിവിന്റെ പരമാവധിയിലേക്കുയരാനും തെറ്റുകള്‍ തിരുത്തി മെച്ചപ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.
 • സ്വതന്ത്രമായി ചിന്തിക്കാനും സ്വയം പ്രകടിപ്പിക്കാനും തന്റെ നിലപാടുകള്‍ അവതരിപ്പിക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കാനും സ്വയം വിമര്‍ശനം നടത്താനും അവസരങ്ങള്‍ നല്‍കുന്നത് നല്ലതാണ്.
പ്രകൃതിപരമായ ബുദ്ധി
 • പ്രകൃതിയെ നിരീക്ഷിക്കാനും സവിശേഷതകള്‍ കണ്ടെത്താനും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.
 • പ്രകൃതിപഠനയാത്ര, ക്യാമ്പുകള്‍, തോട്ടനിര്‍മാണം, സസ്യപരിപാലനം, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍, ആല്‍ബങ്ങള്‍ തയ്യാറാക്കല്‍, പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും

വൈകാരികബുദ്ധി (emotional intelligence)
ഗാര്‍ഡ്നറുടെ കണ്ടെത്തലുകള്‍ ഐ. ക്യൂ. സങ്കല്‍പത്തിന്റെ ആശയാടിത്തറ തകര്‍ത്തു. ഒരു മനുഷ്യന്റെ ജീവിതവിജയത്തില്‍ ഏറെ പങ്കുവഹിക്കുന്നത് വ്യക്ത്യാന്തരബുദ്ധിയും ആന്തരികവൈയക്തികബുദ്ധിയും ചേര്‍ന്ന വ്യക്തിപരബുദ്ധി (personal intelligence) ആണെന്ന് പീറ്റര്‍ സലോവെ, ജോണ്‍ മേയര്‍ എന്നിവര്‍ 1990 ല്‍ വെളിപ്പെടുത്തി. ഈ ബുദ്ധിയെ അവര്‍ വൈകാരികബുദ്ധി എന്നു വിശേഷിപ്പിച്ചു.
ഈ ബുദ്ധിയെ അഞ്ചു മണ്ഡലങ്ങളിലുള്ള കഴിവായി പീറ്റര്‍ സലോവെ വിശദീകരിച്ചു. അവ ഇവയാണ്.
 • സ്വന്തം വൈകാരികതയെ കുറിച്ചു തിരിച്ചറിയല്‍
 • വൈകാരികമായ നിയന്ത്രണശേഷി
 • സ്വന്തം വൈകാരികതയെ ക്രമപ്പടുത്താനും ലക്ഷ്യപ്രാപ്തിക്കായി സ്വയം മുന്നേറാനുമുള്ള കഴിവ്
 • മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനുല്ള കഴിവ്
 • ആരോഗയകരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ്

വൈകാരികമാനം (emotional quotient - EQ)
ഡാനിയല്‍ ഗോള്‍മാന്‍ ഈ മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient - EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു. 1995 ല്‍ ഇദ്ദേഹമെഴുതിയ 'Emotional Intelligence' എന്ന പുസ്തകം പ്രശസ്തമാണ്.
മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്, സഹകരണാത്മകത, അനുതാപം, പ്രതിപക്ഷബഹുമാനം, സമന്വയപാടവം, സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണല്‍, കൂടിയാലോചനകളിലൂടെ പൊതുധാരണകളില്‍ എത്തിച്ചേരല്‍, തീരുമാനങ്ങളെടുക്കല്‍, മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങളായി കരുതപ്പെടുന്നു. ആത്മപരിശോധന നടത്തല്‍, ലക്ഷ്യബോധം, വൈകാരികപക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായി കാണല്‍, ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളില്‍ വരുന്നവയാണ്.
ആത്മബുദ്ധിമാനം (Spiritual Quotient - SQ)

സ്വന്തം ജീവിതലക്ഷ്യത്തെ കുറിച്ചുള്ള അന്വേഷണത്തിലൂടെ സ്വത്വത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ബുദ്ധിഘടകത്തെയാണ്  ആത്മബുദ്ധിമാനം എന്നതിലൂടെ മാര്‍ഷലും സോഹലും ഉദ്ദേശിച്ചത്. ആത്മബുദ്ധിമാനത്തിന്റെ ഘടകങ്ങളായി കരുതപ്പെടുന്നത് ഇനിപ്പറയുന്നവയാണ്.
 • സന്ദര്‍ഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്
 • സ്വന്തം കഴിവിനെക്കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള ഉയര്‍ന്ന ബോധം
 • പ്രശ്നസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി
 • വേദനകളെ അഭിമുഖീകരിക്കാനും അവയെ സന്തോഷകരമായി പരിവര്‍ത്തിപ്പിക്കാനുമുള്ള കഴിവ്
 • മൂല്യങ്ങളാലും കാഴ്ചപ്പാടുകളാലും പ്രചോദിതമാവാനുള്ള കഴിവ്
 • മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസ്സിലാക്കാനും ആദരിക്കാനുമുള്ള കഴിവ്
 • വൈവിധ്യങ്ങള്‍ പൊരുത്തപ്പെടുത്താനും അവയെ സമഗ്രമായി കാണാനുമുള്ള കഴിവ്
 • എന്തുകൊണ്ട്, അങ്ങനെയെങ്കിലെന്ത് തുടങ്ങിയ ചോദ്യങ്ങളിലൂടെ അടിസ്ഥാനപരമായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള കഴിവ്
 • മാറിനിന്ന് കാര്യങ്ങള്‍ കാണാനും സ്വയം പ്രകടിപ്പിക്കാനുമുള്ള കഴിവ്

സര്‍ഗാത്മകത, വ്യക്തിത്വ വികാസം
താഴെപ്പറയുന്നവയില്‍ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട പ്രതിരോധതന്ത്രമേത്?
 1. പ്രതിഗമനം
 2. പ്രക്ഷേപണം
 3. സബ്ലിമേഷന്‍
 4. റിപ്രഷന്‍
താഴെപ്പറയുന്നവയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ വിദ്യാഭ്യാസവുമായി ബന്ധമില്ലാത്തത്?
 1. സീറോ റിജക്ഷന്‍
 2. തടസ്സങ്ങളില്ലാത്ത ചുറ്റുപാട്
 3. പൊതുപാഠ്യപദ്ധതി
 4. അഡാപ്ടഡ് പാഠ്യപദ്ധതി
പ്രൈമറി തലത്തില്‍ നിരന്തര മൂല്യനിര്‍ണയത്തിന്റെ പ്രധാന ഉദ്ദേശ്യം
 1. കുട്ടിയുടെ പഠനപുരോഗതി ഉറപ്പാക്കുക
 2. രക്ഷിതാക്കളെ അറിയിക്കുക
 3. അധ്യാപകരുടെ ബോധനനിലവാരം ഉറപ്പുവരുത്തുക
 4. കുട്ടികളുടെ പഠനപുരോഗതി മേലധികാരികളെ അറിയിക്കുക

മറ്റു ലക്കങ്ങള്‍ വായിക്കാന്‍

 

 

 

 

 

 


No comments: