ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, June 18, 2018

കെ ടെറ്റ് വിജയവഴി - ഭാഗം 2

ഈ ചിത്രം നോക്കൂ. മൂന്നു മഹാരഥന്മാര്‍. ലോകത്തിലെ വിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ത്തവര്‍. കുട്ടി അറിവിന്റെ നിര്‍മാതാവാണെന്ന് പറഞ്ഞവര്‍. അവരെക്കുറിച്ച് ചര്‍ച്ച ചെയ്യാം.
ജ്ഞാന നിര്‍മിതിവാദം

  • ജീന്‍ പിയാഷെയുടെ സിദ്ധാന്തങ്ങള്‍ ആണ് പ്രധാന അടിത്തറ.
    1. വൈജ്ഞാനിക അസന്തുലിതാവസ്ഥ
    2. വിജ്ഞാന ശകലങ്ങള്‍ ( സ്കീമ)
    3. സ്വാംശീകരണം
    4. സംസ്ഥാപനം
    5. അനുരൂപീകരണം
    • മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസികപ്രക്രിയകളാണ്പഠനവിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം .
    • ജീവികള്‍ ചുറ്റുപാടുമായി ശാരീരികമായി പൊരുത്തപ്പെടുന്നതിനു സമാനമായി മാനസികമായും പൊരുത്തപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രക്രിയയാണ് അനുരൂപീകരണം (adaptation).
    • ചുറ്റുപാടുമായി ബന്ധപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. വ്യക്തിയുടെ നിലവിലുള്ള വൈജ്ഞാനികനിലവാരത്തിന് അപ്പുറമുള്ള കാര്യങ്ങളാവും പ്രശ്നമായി അനുഭവപ്പെടുന്നത്. അതോടെ വ്യക്തിയുടെ വൈജ്ഞാനികഘടനയില്‍ ഒരു അസന്തുലിതാവസ്ഥ (disequilibrium) ഉടലെടുക്കുന്നു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാവണമെങ്കില്‍ പ്രസ്തുതപ്രശ്നം പരിഹരിക്കപ്പെടണം.  പുതിയ സ്കീമകള്‍ വൈജ്ഞാനിക ഘടനയിലേക്ക് ചേര്‍ക്കുന്ന പ്രക്രിയക്ക് സ്വാംശീകരണം (assimilation) എന്നുംഅത്  വൈജ്ഞാനിക ഘടനയുടെ ഭാഗമായിത്തീരുന്ന  പ്രക്രിയയ്ക്ക് സംസ്ഥാപനം (accommodation) എന്നും പറയുന്നു.
    • പഠിതാവിന്റെ മനസ്സില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ട അനവധി അറിവുകളുണ്ട്. ഓരോ വൈജ്ഞാനിക ശതകലതത്തെയും ഓരോ സ്കീമ എന്നു വിളിക്കുന്നു. അനവധി സ്കീമകള്‍ ചേരുമ്പോഴാണ് വിജ്ഞാനഘടനകള്‍ (schemes) ഉണ്ടാവുന്നത്. ഓരോ പുതിയ നിഗമനം രൂപീകരിക്കുമ്പോഴും പല അറിവുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഒരു വിജ്ഞാനഘടനയ്ക്കു രൂപംകൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അറിവുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് സംയോജനം (organisation).

      ചുരുക്കത്തില്‍ ചുറ്റുപാടുമായി  ഇടപെടുന്ന കുട്ടികള്‍ തുടര്‍ച്ചയായി നടത്തുന്ന സ്വാംശീകരണവും സംയോജനവുമാണ് പഠനത്തിന്റെയും അതുവഴി വികാസത്തിന്റെയും  അടിസ്ഥാനം.
      പിയാഷെ മുന്നോട്ടുവെച്ച പഠനസങ്കല്‍പത്തിന്റെ സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു.
    • അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അറിവു നിര്‍മിക്കപ്പെടുന്ന പ്രക്രിയയാണ് പഠനം
    • പരിസരവുമായി ഇടപഴകുമ്പോഴാണ് പഠനം നടക്കുന്നത്.
    • വൈജ്ഞാനിക അസന്തുലിതാവസ്ഥയാണ് പഠനത്തിലേക്ക് നയിക്കുന്നത്.
    • പഠനം സ്വാഭാവികമായ പ്രക്രിയയാണ്
    • പഠനം തുടര്‍ച്ചയായ പ്രക്രിയയാണ്
    • പഠനം ഒരു ബൗദ്ധികപ്രക്രിയയാണ്
    • കുട്ടി അറിവ് നിര്‍മിക്കുകയാണ്
    • കുട്ടി ഏകാകിയായ ഗവേഷകനാണ്
    സാമൂഹ്യജ്ഞാതൃവാദം (Social constructivism)
    ജെറോം എസ്.ബ്രൂണര്‍


    ബ്രൂണര്‍ ആശയരൂപീകരണത്തിന് ചില ഘട്ടങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി.
    1. പ്രവര്‍ത്തനഘട്ടം (enactive stage) - ഈ ഘട്ടത്തില്‍ മൂര്‍ത്തവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള  പ്രവര്‍ത്തനങ്ങളാണ് നടത്തുക
    2. രൂപാത്മകഘട്ടം (iconic stage) - അടുത്ത ഘട്ടത്തില്‍ ചിത്രങ്ങള്‍, മോഡലുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവാം.
    3. പ്രതീകാത്മകഘട്ടം (symbolic stage) - മുന്‍പറഞ്ഞ രണ്ടുഘട്ടങ്ങളും പിന്നിട്ടുകഴിഞ്ഞ നിലയ്ക്ക് ഇനി ആശയരൂപീകര​ണത്തിലേക്കു കടക്കാം. നിര്‍വചനം, പ്രതീകങ്ങള്‍, സൂത്രവാക്യങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ആശയം രൂപപ്പെടുത്താം
      ( ഗണിതപഠനത്തിലെ ELPS എന്നതുമായി ബന്ധിപ്പിക്കൂ)


  1. മറ്റു പ്രധാന ആശയങ്ങള്‍
    • കണ്ടെത്തല്‍ പഠനം
    • സംവാദാത്മക പഠനം
    • പ്രവര്‍ത്തനങ്ങളിലൂടെ പഠിക്കുന്നു
    • ആകാംക്ഷയും അനിശ്ചിതത്വവും
    • ചാക്രികാരോഹണരീതി
    • തരം തിരിക്കല്‍
    • ആശയാധാന രീതി, ആശയാര്‍ജന മാതൃക (concept attainment model) –പൊരുത്തമുളളതും പൊരുത്തില്ലാത്തതുമായ സവിശേഷതകള്‍ മനസിലാക്കി ആശയരൂപീകരണം
ആശയരൂപീകരണം നേരിട്ടു നടത്തരുത് എന്ന് ബ്രൂണര്‍ ചൂണ്ടിക്കാട്ടുന്നു. മൂര്‍ത്താനുഭവങ്ങളില്‍ തുടങ്ങുകയും അര്‍ധമൂര്‍ത്താവസ്ഥയിലേക്കു കടക്കുകയും ഒടുവില്‍ ആശയരൂപീകരണം നടത്തുകയും ചെയ്താല്‍ കുട്ടിക്ക് ഏത് ആശയം മനസ്സിലാവുമെന്ന് ബ്രൂണര്‍ വ്യക്തമാക്കി.

ലവ് വിഗോട്സ്കി

താഴപ്പറയുന്നവയില്‍ വൈഗോട്സ്കിയുടെ പഠനാശയങ്ങളുമായി ബന്ധമില്ലാത്തത് ഏത്?
  1. കൈത്താങ്ങ് നല്‍കല്‍
  2. ആശയാധാന മാതൃക
  3. സഹവര്‍ത്തിത പഠനം
  4. വികസനത്തിന്റെ സമീപസ്ഥ മണ്ഡലം
  • പഠനത്തില്‍ കുട്ടി ഇടപെടുന്ന സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് വമ്പിച്ച സ്വാധീനം ചെലുത്താനാവുമെന്ന് വിശദീകരിച്ച മന:ശാസ്ത്രജ്ഞനാണ് വിഗോട്സ്കി.
  1. socio cultural context
  2. collaborative learning ( സഹവര്‍ത്തിത പഠനം)
  3. പ്രതിക്രിയാപഠനം
  4. സംവാദാത്മക പഠനം
  5. കൂടുതല്‍ കഴിവുളള ആള്‍ ( more skilled person)
  • വിഗോട്സ്കിയുടെ പഠിതാവ് സമൂഹവുമായി നിരന്തരം ഇടപെടുന്നു.
  • ഈ ഇടപെടലിന്റെ ഫലമായി കുട്ടിയുടെ ഉള്ളില്‍ അതിനകം രൂപപ്പെട്ടിട്ടുള്ള ദൈനംദിനധാരണകള്‍ ശാസ്ത്രീയധാരണകളായി മാറുന്നു.
  • കുട്ടി കൂടുതല്‍ അറിവുള്ളവരുമായി നടത്തുന്ന സംവാദമാണ് ഈ മാറ്റത്തിന്റെ അടിസ്ഥാനം.
  • ഇക്കാര്യത്തില്‍ ഭൗതികവും മാനസികവുമായ ഉപകരണങ്ങള്‍ കുട്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. എഴുതാനും വായിക്കാനും വിവരശേഖരണം നടത്താനും പരീക്ഷണത്തിലേര്‍പ്പെടാനും കണക്കുകൂട്ടാനും നിര്‍മാണം നടത്താനും ഒക്കെ സഹായിക്കുന്ന വസ്തുക്കളും സാമഗ്രികളും യന്ത്രങ്ങളുമൊക്കെയാണ് ഭൗതിക ഉപകരണങ്ങള്‍. കുട്ടി അതിനകം നേടിയിട്ടുള്ള അറിവുകളും മാനസികപ്രക്രിയകളും ചിഹ്നങ്ങളും ഭാഷാപ്രയോഗവും ഒക്കെയാണ് കുട്ടി പ്രയോജനപ്പെടുത്തുന്ന മാനസിക ഉപകരണങ്ങള്‍.
  • മറ്റുള്ളവര്‍ നല്‍കുന്ന കൈത്താങ്ങുകള്‍ പഠനത്തിന്റെ വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്നും  വിഗോട്സ്കി സൂചിപ്പിച്ചിരിക്കുന്നു.
  • ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത് കുട്ടിയുടെ വികസനത്തിന്റെ സമീപസ്ഥമണ്ഡലത്തിലാണെന്ന വിശദീകരണവും അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നു.
  • മികച്ച സാമൂഹ്യ-സാംസ്കാരിക വളര്‍ച്ച നേടിയ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിയിലാണ് കൂടുതല്‍ മെച്ചപ്പെട്ട വികാസം ഉണ്ടാവുക എന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.
  • സഹവര്‍ത്തിത പഠനം
    • തന്ത്രങ്ങള്‍- ഗ്രൂപ്പ് വര്‍ക്, റോള്‍ പ്ലേ, നാടകീകരണം, സിമുലേഷന്‍, സര്‍വേ, പ്രോജക്ട്..
    • സവിശേഷതകള്‍- രണ്ടോ അതിലധികമോ അംഗങ്ങള്‍. പ്രവര്‍ത്തന ലക്ഷ്യം കൂട്ടായി തീരുമാനിക്കുന്നു. ചുമതലകള്‍ വിഭജിച്ചെടുക്കുന്നു. പരസ്പരം സഹായിക്കുന്നു. ശേഖരിക്കുന്ന വിഭവങ്ങളും വിജ്ഞാനവും പരസ്പരം പങ്കിടുന്നു. എല്ലാവരെയും നേട്ടത്തിന് ഉടമകളാക്കുന്നു.
    • നേട്ടങ്ങള്‍- സജീവപങ്കാളിത്തം, എല്ലാവര്‍ക്കും അവസരം, ഭാഷസ്വായത്തമാക്കല്‍ സ്വാഭാവികമായി നടക്കുന്നു. എല്ലാ നിലവാരക്കാര്‍ക്കും നേട്ടം.
മികച്ച പഠനം സാധ്യമാവാന്‍ ZPD യില്‍ വരുന്ന ഒരു പഠനപ്രശ്നം തന്നെ നല്‍കണം. ആവശ്യമായ ഭൗതിക ഉപകരണങ്ങള്‍ നല്‍കിയും സ്വന്തം മാനസിക ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയും ഉചിതമായ കൈത്താങ്ങുകള്‍ പ്രദാനം ചെയ്തും പഠനത്തെ ഫലപ്രദമാക്കേണ്ട ചുമതലയാണ് അധ്യാപകനില്‍ അര്‍പ്പിതമായിരിക്കുന്നത്.
7. മാനവികതാവാദം ( humanism )
  • കാള്‍ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിന്റെയും ആശയങ്ങളില്‍ നിന്നും രൂപപ്പെട്ടു.
  • വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിര്‍ത്തു. കാരണം അവ മനുഷ്യരെ മൃഗതുല്യരായി കാണുന്നു.
  • പകരം മനുഷ്യന്റെ ആത്മശേഷികളെ മാനവികതാവാദം ഉയര്‍ത്തിപ്പിടിച്ചു.
  • പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും മനുഷ്യനു കഴിയുമെന്നു വിശ്വസിക്കുകയും അപ്രകാരം രോഗചികില്‍സയില്‍ ഏര്‍പ്പെടുകയും ചെയ്തു.
മനുഷ്യന്റെ സവിഷേഷമായ കഴിവുകളില്‍ ഊന്നുന്ന മാനവികതാവാദം  വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള ശേഷിയെയും സ്വാതന്ത്ര്യത്തെയും പ്രധാനമായി കാണുന്നു.

കാള്‍ റോജേഴ്സ്
  • ഓരോ വ്യക്തിക്കും തന്റെ വിധിയെ തിരുത്തിയെഴുതാനും തന്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്. വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണര്‍ത്തുകയാണ് വേണ്ടത്. കുട്ടികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് റോജേഴ്സ് കരുതുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളര്‍ത്തുകയാണ്.
    ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി. ഫലപ്രദമായ പഠനത്തിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.
  • കുട്ടിക്കു ബന്ധമുള്ള യഥാര്‍ഥ പഠനപ്രശ്നങ്ങളുമായി കുട്ടിയെ ബന്ധപ്പെടുത്തണം
  • അധ്യാപകന്‍ പഠിതാവുമായി താദാത്മ്യം പ്രാപിക്കണം
  • അധ്യാപകന്‍ ഊഷ്മളതയോടെ പഠിതാവിനെ സ്വീകരിക്കണം
  • അധ്യാപകന് പഠിതാവിനോട് ഉപാധികളില്ലാത്ത താത്പര്യം വേണം
  • പുതിയ സന്ദര്‍ഭത്തില്‍ കുട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അനുതാപത്തോടെ ഉള്‍ക്കൊള്ളണം
  • ഏതാനും പഠനതത്വങ്ങളും റോജേഴിസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
  • മനുഷ്യന് പഠിക്കാനുള്ള കഴിവ് ജന്മസിദ്ധമായിത്തന്നെ ഉണ്ട്
  • പഠിതാവിന്റെ സ്വത്വത്തെ അംഗീകരിക്കണം
  • ബാഹ്യഭീഷണി നാമമാത്രമായിരിക്കണം
  • ഉത്തരവാദിത്വത്തില്‍ പഠിതാവ് പങ്കാളിയായിരിക്കണം
  • പഠനച്ചുമതല സ്വയം ഏറ്റെടുക്കുന്നതാണ് നല്ലത്
  • സ്വയം വിലയിരുത്തലിന് അവസരമുണ്ടാക്കണം
  • പഠിക്കാന്‍ പഠിക്കുന്നതിന് ഊന്നല്‍ നല്കണം
  • പ്രവര്‍ത്തിച്ചു പഠിക്കുന്നതാണ് ഉത്തമം
അബ്രഹാം മാസ്ലോ
അബ്രഹാം മാസ്ലോയുടെ അഭിപ്രായത്തില്‍ ഏറ്റവും പ്രാഥമികമായ ആവശ്യം താഴെപ്പറയുന്നവയില്‍ ഏതാണ്?
  1. സുരക്ഷിതത്വം
  2. സൗഹൃദബന്ധം
  3. ആത്മസാക്ഷാത്കാരം
  4. കൂട്ടത്തില്‍ ഉള്‍പ്പെടല്‍
  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്. പിരമിഡിന്റെ താഴെതലം മുതല്‍ നോക്കുക.
    1. ശാരീരികാവശ്യങ്ങള്‍ - ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ ഇതില്‍ പെടുന്നു.
    2. സുരക്ഷാപരമായ ആവശ്യങ്ങള്‍ - ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത് തുടങ്ങിയവഇക്കൂട്ടത്തിലാണ്
    3. മാനസികാവശ്യങ്ങള്‍ -സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം
    4. ആദരക്കപ്പെടണമെന്ന ആഗ്രഹം -ആത്മവിശ്വാസം, ബഹുമാനം
    5. ആത്മസാക്ഷാത്കാരം -ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍
നാഡീമന:ശാസ്ത്രം ( Neuropsychology)

  1. പഠനം എന്നത്  നാഡീശാസ്ത്രപരമായ ഒരു പ്രക്രിയയാണ് എന്നതാണ് നാഡീമന:ശാസ്ത്രം മുന്നോട്ടുവെക്കുന്നത്. അതായത് നാഡീകോശങ്ങള്‍ക്ക് പഠനപ്രക്രിയയില്‍ കാര്യമായ പങ്കുണ്ട്.
  • തലച്ചോറില്‍ കോടിക്കണക്കിന് നാഡീകോശങ്ങള്‍ ഉണ്ട്. ജനിക്കുമ്പോള്‍ അവ തമ്മില്‍ വളരെ കുറച്ചു മാത്രമേ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ജനനശേഷം കുഞ്ഞ് നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഒരോ അനുഭവവും കുഞ്ഞിന്റെ തലച്ചോറിലുള്ള നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കാരണമാവുന്നു. കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടാകുന്നതിന് അനുസരിച്ച് കോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണമായ വലക്കണ്ണികള്‍ രൂപ്പെടുന്നു. അനുഭവത്തില്‍ നിന്നും എന്താണോ പഠിക്കുന്നത് അതാണ് ഈ വിധത്തില്‍ തലച്ചോറില്‍ രേഖപ്പെടുത്തപ്പെടുന്നത്.
  • ഒരു കോശത്തിന്റെ ഡെന്‍ഡ്രോണ്‍ മറ്റൊരു കോശത്തിന്റെ ആക്സോണുമായാണ് ബന്ധിക്കപ്പെടുന്നത്. ഒരു കോശത്തിന് മറ്റ് ഒട്ടേറെ കോശങ്ങളുമായി ബന്ധമുണ്ടാവാം. ഇങ്ങനെയാണ് ബന്ധങ്ങളുടെ വലക്കണ്ണികള്‍ ഉണ്ടാവുന്നത്. ഇവ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ ദാര്‍ഢ്യമാണ് ആ അറിവിന്റെ ഓര്‍മയെ നിര്‍ണയിക്കുന്നത്.
  • ഒരോ അനുഭവത്തിനും പുനരനുഭവം ഉണ്ടാകുമ്പോള്‍ ഈ ബന്ധം കൂടുതല്‍ ദൃഢവും സങ്കീര്‍ണവുമാടിത്തീരുന്നു. പുനരനുഭവം എത്രകണ്ട് രസകരമായും താത്പര്യമുണര്‍ത്തിന്നതും ആകാമോ അത്രയും നല്ലത്. അതുകൊണ്ട് അര്‍ഥപൂര്‍ണമായ പുനരനുഭവം ഓരോ അനുഭവത്തിനും നല്‍കാന്‍ ശ്രമിക്കണമെന്ന് നാഡീമന:ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിക്കുന്നു.
  • പ്രായമാകുന്നതോടെ നാഡീകോശങ്ങള്‍ക്ക് ക്ഷയം സംഭവിക്കുന്നു. അത് ഓര്‍മയുടെ ക്ഷയത്തിന് കാരണമാവുന്നു.
     രണ്ട്

      വ്യത്യസ്ത മന:ശാസ്ത്ര ശാഖകള്‍

      കാശ്മീരിലെ കഠുവ എന്ന പ്രദേശത്ത് ഒരു കൊച്ചുപെണ്‍കുട്ടി ബലാത്സംഗത്തിനു വിധേയമായി ക്രൂരമായി കൊലചെയ്യപ്പെട്ടു. ഈ കുറ്റവാളിയുടെ മനസിനെക്കുറിച്ച് പഠിക്കാന്‍ ഏത് മനശാസ്ത്രശാഖയാണ് അനുയോജ്യം?

    1. ചികിത്സാ മനശാസ്ത്രം

    2. വികാസ മനശാസ്ത്രം

    3. സാമൂഹ്യ മനശാസ്ത്രം

    4. ക്രമിനല്‍ മനശാസ്ത്രം

    1. വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology)
    കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സമായോജനംപഠനപ്രശ്നങ്ങള്‍, പഠനതന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മന:ശാസ്ത്രപരമായ തിരിച്ചറിവുകള്‍ പ്രയോഗിക്കല്‍
    2.
    ചികിത്സാ മന:ശാസ്ത്രം (Clinical psychology)
    മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവയുടെ കാരണങ്ങള്‍ കണ്ടെത്തല്‍, അതു പരിഹരിക്കാന്‍ രോഗികളെ സഹായിക്കല്‍ എന്നിവ തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ നിര്‍വഹിക്കുന്ന ശാസ്ത്രശാഖ
    3.
    ക്രിമിനല്‍ മന:ശാസ്ത്രം (Criminal psychology)
    കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ പഠിക്കല്‍, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവരെ മാറാന്‍ സഹായിക്കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു.
    4.
    വ്യവസായ മന:ശാസ്ത്രം (Industrial psychology)
    വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന്  മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കുന്ന ശാസ്ത്രശാഖ. ശാസ്ത്രീയമായ ടെസ്റ്റുകള്‍ നടത്തി മെച്ചപ്പെട്ട ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി സൂപ്പര്‍വൈസ് ചെയ്യല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇതിലുള്ള അറിവ് സഹായിക്കുന്നു. അതുപോലെ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ മനസ്സിനെ കീഴ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനവും ഇതിന്റെ ഭാഗമാണ്.
    5.
    വികാസ മന:ശാസ്ത്രം (Developmental psychology)
    ജനനം മുതല്‍ മരണം വരെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികാസത്തിന്റെ വിവിധ വശങ്ങള്‍ ഇതില്‍ പഠനവിധേയമാക്കുന്നു. വികസനത്തില്‍ പാരമ്പര്യം, പക്വത, കുടുംബസാഹചര്യം, സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവ വഹിക്കുന്ന പങ്ക് ഇതില്‍ ഉള്‍പ്പെടുന്നു.
    6.
    സാമൂഹ്യ മന:ശാസ്ത്രം (Social psychology)
    സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പഠനവിധേയമാകുന്നത്. സാമൂഹ്യകാഴ്ചപ്പാടുകള്‍, സാമൂഹ്യബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍ എന്നിവ ഇവിടുത്തെ പരിഗണനാവിഷയങ്ങളാണ്.
    7.
    നാഡീമന:ശാസ്ത്രം (Neuro-psychology)
    മനുഷ്യവ്യവഹാരങ്ങള്‍ക്കു പിന്നിലെ നാഡീസംബന്ധമായ മാറ്റങ്ങള്‍ സ്കാനിങ്ങ് തുടങ്ങിയ രീതികളുപയോഗിച്ച് പഠിക്കുന്നു.
    8.
    പരിസര മന:ശാസ്ത്രം (Environmental psychology)
    പരിസരത്തിലെ വിവിധ ഘടകങ്ങള്‍ മനുഷ്യവ്യവഹാരത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ഈ ശാഖയില്‍ പഠനവിധേയമാക്കുന്നത്.
    9.
    കായിക മന:ശാസ്ത്രം (Sports psychology)
    കായികതാരങ്ങളെ മെച്ചപ്പെട്ട പ്രകടനത്തിന് പ്രാപ്തമാക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയലും പ്രയോജനപ്പെടുത്തലുമാണ് ഇതിന്റെ ഉള്ളടക്കം

        മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies)

    താഴെപ്പറയുന്നവയില്‍ ഏറ്റവും വസ്തുനിഷ്ഠമായ മനശാശ്ത്ര പഠനരീതി ഏത്?
  • അന്തര്‍ നീരീക്ഷണം
  • നിരീക്ഷണം
  • അഭിമുഖം
  • മനശാസ്ത്രശോധകങ്ങള്‍
നിങ്ങളുടെ ക്ലാസിലെ ഒരു കുട്ടി എന്നും താമസിച്ചു വരുന്നു. ഈ കുട്ടിയെ പഠിക്കാന്‍ പ്രയോജനപ്പെടുത്താവുന്ന ഏറ്റവും അനുയോജ്യമായ മനശാസ്ത്രപഠനരീതി
  1. ഏകവ്യക്തിപഠനം
  2. നിരീക്ഷണം
  3. സര്‍വേ
  4. അഭിമുഖം

1. അന്തര്‍ദര്‍ശനം ( introspection)

  • ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി.ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു.
  • വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി. എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി.കുട്ടികള്‍അബ് നോര്‍മലായ മുതിര്‍ന്നവര്‍വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ലഅതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല.
2. നിരീക്ഷണം ( observation)
  • പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം.
  • വിവരശേഖരണത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാംനേരിട്ടുള്ളത് /അല്ലാത്തത്നിയന്ത്രിതം അനിയന്ത്രിതംപങ്കാളിത്തപരം /അല്ലാത്തത് എന്നിവ ഉദാഹരണം.
  • സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്.
3. അഭിമുഖം ( interview)
  • മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം.
  • ഇന്റര്‍വ്യൂവും പല തരത്തിലാവാംക്രമീകൃതമായത് / അര്‍ധക്രമീകൃതമായത് ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്
4. ഉപാഖ്യാനരീതി ( anecdotal method)
  • ഒരാള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതിക്ക് ഉദാഹരണമാണ്ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു.
  • ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ നിരീക്ഷകന്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്നുഇത് രണ്ട് കോളത്തില്‍ ചെയ്യാംഒന്നാം കോളത്തില്‍ സംഭവവിവരണവും രണ്ടാം കോളത്തില്‍ അതിന്റെ വ്യാഖ്യാനവും.
  • സ്കൂള്‍ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാന്‍ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.
5. സഞ്ചിതരേഖാരീതി ( cumulative record)
  • ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്ഉദാഹരണമായി ശാരീരികസ്ഥിതികള്‍ആരോഗ്യനിലപഠനനേട്ടങ്ങള്‍,വ്യക്തിത്വസവിശേഷതകള്‍ എന്നിവ
  • വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കുംഅതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയുംസഹായിക്കാനാവും.
6. പരീക്ഷണരീതി ( experimental method)
  • ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നുഇതില്‍ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable)എന്നും പറയുന്നുരണ്ടാമത്തെ ഘടകത്തില്‍ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തില്‍ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു.
  • പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു.ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നുപരീക്ഷണഗ്രൂപ്പില്‍ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു.അതിലൂടെ പരീക്ഷണഫലം നിര്‍ണയിക്കുന്നു.
7. ഏകവ്യക്തിപഠനം ( case study)
  • ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരുംപലതരം വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരുംചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കുംഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.
8. സര്‍വെ (survey)
  • ഒരുവിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാന്‍ സര്‍വെ ഉപകരിക്കുന്നു.രക്ഷിതാക്കള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഇടയിലൊക്കെ സര്‍വെ നടത്താറുണ്ട്സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.
9. ക്രിയാഗവേഷണം ( action research)
  • ഏതെങ്കിലും പ്രത്യേകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനമാണ് ഇത്.

ചുവടെ നല്‍കിയിരിക്കുന്ന ചിത്രം കണ്ടിട്ട് എന്തു തോന്നി? ഏതു മനശാസ്ത്ര പഠനരീതിയില്‍ പെടും.?


പ്രക്ഷേപണതന്ത്രങ്ങളിലെ മറ്റിനങ്ങളേതെല്ലാം?

മനശാസ്ത്രപഠനോപാധികള്‍

1. ചെക് ലിസ്റ്റ് (check list)  
വിവിധവ്യവഹാരങ്ങള്‍കഴിവുകള്‍താത്പര്യമേഖലകള്‍ തുടങ്ങിയവ വിലയിരുത്താനും കണ്ടെത്താനും ഉപയോഗിക്കുന്നു. 
പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ സവിശേഷതകളുടെ ചെക് ലിസ്റ്റ്  തയ്യാറാക്കുന്നു 
ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു
 ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിന്‍ ചില നിഗമനങ്ങളിലെത്തുന്നു
2. റേറ്റിങ്ങ് സ്കെയില്‍ (rating scale)
ഇതില്‍ ഒരോ സവിശേഷതയുടെയും നിലയെ സൂചിപ്പിക്കുന്ന പോയിന്റുകള്‍ ഗ്രേഡ് നിലവാരസൂചിക നല്‍കിയിരിക്കും. 3,5,7തുടങ്ങിയ പോയിന്റുകള്‍ ആണ് സാധാരണ നല്‍കാറുള്ളത്.

3. ചോദ്യാവലി ( questionnaire)
ഒരു വലിയ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടാന്‍ കുറേയേറെ ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ ചോദ്യാവലിയായിസര്‍വേകളില്‍ ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്പ്രതികരിക്കുന്ന വ്യക്തിക്ക് എഴുതിയോ പറഞ്ഞോ മറുപടി നല്‍കാം.
4. മന:ശാസ്ത്രശോധകം ( psychological tests)
വ്യക്തികളുടെ ബുദ്ധിവ്യക്തിത്വംവികാരം തുടങ്ങിയവ കണ്ടെത്താന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങള്‍  ഉപയോഗിക്കാറുണ്ട്. ഇവയാണ് മന:ശാസ്ത്രശോധകങ്ങള്‍ഇവ വാചികംലിഖിതം,നിര്‍വഹണം എന്നിങ്ങനെ മൂന്നു രീതികളിലാവാം.
5. സാമൂഹ്യാലേഖനരീതി ( sociometry)

വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെ സംബന്ധിച്ച വിവരം ലഭിക്കാന്‍ ഈ രീതി പ്രയോജനപ്പെടുംവ്യക്തികള്‍ തങ്ങള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ എഴുതുകയാണെങ്കില്‍
  • കൂടുതല്‍ പേര്‍ ആരെയാണ് തെരഞ്ഞടുത്തതെന്ന് അറിയാനാകും. ഇവരാണ് stars. 
  • പരസ്പരം തെരഞ്ഞെടുത്ത ചെറുഗ്രൂപ്പുകളെയും ഇതിലൂടെ കണ്ടെത്താംഅത്തരം ഗ്രൂപ്പുകളാണ് cliques. 
  • ആരും തെരഞ്ഞടുക്കാത്തവരും ഉണ്ടായേക്കാം.അവരാണ്  isolates.
6. പ്രക്ഷേപണ രീതികള്‍
  1. റോഷാ മഷിയൊപ്പ് പരീക്ഷ

  2. തീമാറ്റിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ് TAT . മുപ്പത്തിയൊന്നു ചിത്രകാര്‍ഡുകളാണ് ഉപയോഗിക്കുക.ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കഥകള്‍ നിര്‍മിക്കാനാണ് ആവശ്യപ്പെടുക. കഥ വിശകലനം ചെയ്ത് വിധേയനായ വ്യക്തിയുടെ മനോവ്യാപാരങ്ങള്‍ കണ്ടെത്തുന്നു.

  3. പദസഹചരത്വ പരീക്ഷ ( പദക്കൂട്ടം നല്‍കും അതുണര്‍ത്തുന്ന ചിന്തകളുമായി ബന്ധപ്പെട്ട വാക്കുകള്‍ പറയിച്ച് വിശകലനം ചെയ്യും)
  4. വാക്യപൂരണ പരീക്ഷ
    മറ്റു ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക
    വിശദമായ കുറിപ്പുകള്‍


    1. കെ ടെറ്റ് /PSC പഠനസഹായി.1
    2. കെ ടെറ്റ് പഠനസഹായി 2
    3. കെ ടെറ്റ് /PSCപഠനസഹായി -3
    4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
    5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
    6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
    7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
    8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
    9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
    10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
    11. കെ ടെറ്റ് /PSC പഠനസഹായി 11,12  
    12. ടെറ്റ് /PSC പഠനസഹായി 13,14
    13. കെ ടെറ്റ്/ PSC പഠനസഹായി 15 
    14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
    15. കെ ടെറ്റ് /PSC പഠനസഹായി 17 
    16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
    17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
    18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
    19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

8 comments:

Unknown said...

very useful

Unknown said...

Thank u sir
Very useful

Unknown said...

Thank you so much.....



Unknown said...

നന്ദി..

vasantham said...

Useful

Unknown said...

It's a very useful marvellous blog

Ushas said...

It's very useful

Anonymous said...

Very useful thanks