2014ൽ
ശ്രീ.എം.പി.രാഘവൻ
മാസ്റ്റർ പ്രഥമാധ്യാപകനായി
ചുമതലയേൽക്കുന്ന അവസരത്തിൽ
ഒന്നാം തരത്തിൽ7പേർമാത്രം.
ഒന്നു മുതൽ
നാലുവരെ ക്ലാസ്സുകളിലായി
ആകെ 32 കുട്ടികൾ.
അധ്യാപകരെയും
രക്ഷിതാക്കളെയും ഒപ്പം നിർത്തി
അക്കാദമിക മികവിനായി വ്യക്തമായ
കർമ്മ പരിപാടികളുമായി മാഷ്
മുന്നോട്ടു പോയി
ഒരു
വർഷം പിന്നിട്ടപ്പോൾ
2015-16ൽ
ഒന്നാം ക്ലാസ്സിലേക്ക് 22
കുട്ടികൾ
പ്രവേശനം നേടി.ആകെ
കുട്ടികളുടെ എണ്ണം 56
ആയി.
2016-17ൽ
68 ഉം
2017-18 ൽ
82 ഉം
ആയി കുട്ടികളുടെ എണ്ണം
വീണ്ടും വർധിച്ചു.
ചുറ്റുവട്ടത്തുള്ള
ചില വിദ്യാലയങ്ങൾ സമാന്തര
ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ
ആരംഭിച്ച് കുട്ടികളുടെ
എണ്ണത്തിൽ വർധനവ് ഉണ്ടാക്കാൻ
ശ്രമിക്കുമ്പോൾ മലയാളം
മീഡിയത്തിൽ പഠിച്ച കുട്ടികളുടെ
മികവ് രക്ഷിതാക്കളെയും പൊതു
സമൂഹത്തെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ്
രാഘവൻ മാഷും സഹപ്രവർത്തകരും
എൻറോൾമെന്റ് ക്യാമ്പെയിൻ
നടത്തുന്നത്.
എം.എൽ.എ,
എസ്.എസ്.എ
ഗ്രാമപഞ്ചായത്ത് തുടങ്ങി
കിട്ടാവുന്ന ഏജൻസികളിൽ
നിന്നെല്ലാം സാമ്പത്തിക
സഹായം ലഭ്യമാക്കി വിദ്യാലയാന്തരീക്ഷം
ആകർഷകമാക്കാനും,
ആവശ്യമായ
അടിസ്ഥാന
സൗകര്യങ്ങൾ ഒരുക്കാനും
ഇതിനകം സാധിച്ചു.ഇത്
സ്കൂളിന്റെ മുഖച്ഛായ തന്നെ
മാറ്റി.
നാലു
ക്ലാസ്മുറികളും സ്മാർട്ട്
ആയതോടെ ഐ.സി.ടി
സാധ്യതകൾ പൂർണമായും
പ്രയോജനപ്പെടുത്തി. ഗണിത
ലാബും പഠനപ്രവർത്തനങ്ങൾക്ക്
ഏറെ സഹായകമാകും.
സർവ്വശിക്ഷ
അഭിയാന്റെ സഹായത്തോടെ നിർമ്മിച്ച
മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം
പുതിയ അധ്യയന വർഷത്തിന്റെ
തുടക്കത്തിൽ ഉദ്ഘാടനം
ചെയ്യപ്പെടുന്നതോടെ പുറം
വാതിൽ പഠനം കൂടുതൽ കാര്യക്ഷമമാകും...
കാര്യങ്ങൾ
ഇത്രയുമായപ്പോൾ
അധ്യാപകർ
കുട്ടികളെ അന്വേഷിച്ച്
അങ്ങോട്ടു പോകാതെ അഡ്മിഷനു
വേണ്ടി സ്കൂൾ അന്വേഷിച്ച്
രക്ഷിതാക്കൾ ഇങ്ങോട്ടു വരുന്ന
അവസ്ഥയിൽ എത്തിയിരിക്കുന്നു
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ
'ഗവ:
എൽ.പി.സ്കൂൾ
കൂലേരി 'എന്ന
ഈ പൊതു വിദ്യാലയം.
ഈ വർഷം ഒന്നാ
ക്ലാസ്സിലേക്ക് 33
കുട്ടികൾ
ഇതിനകം ചേർന്നു കഴിഞ്ഞു.
2,
3, 4 ക്ലാസ്സുകളിലേക്ക്
അൺ എയിഡഡ് വിദ്യാലയങ്ങൾ വിട്ട്
കുറച്ചു കുട്ടികൾ കൂടി
എത്തുമെന്നും മാഷ് പ്രതീക്ഷിച്ചു.
അത്
യാഥാര്‍ഥ്യമായി 16
വർഷത്തിനു
ശേഷം കൂലേരിയിലെ കുട്ടികളുടെ
എണ്ണം ഇക്കുറി 101ൽ
എത്തി!
2
കുട്ടികളുമായി
ആനാദായപ്പട്ടികയിൽ ഇടം
പിടിച്ച് അടച്ചു പൂട്ടലിന്റെ
വക്കോളമെത്തിയ ഈ സർക്കാർ
വിദ്യാലയത്തിന്റെ ഉയർത്തെഴുന്നേൽപ്പ്
പൊതുവിദ്യാഭ്യാസ സംരക്ഷണ
പ്രവർത്തകർക്കെല്ലാം ആവേശം
പകരുന്നതാണ്.അതുകൊണ്ടുതന്നെയാണ്
കൂലേരി
സ്കൂളിനെ തെരഞ്ഞെടുത്തത്.
നാലാം
തരം വിട്ടിറങ്ങുന്ന മുഴുവൻ
കുട്ടികളെയും എല്ലാ പഠന
നേട്ടങ്ങളുടെയും അവകാശികളാക്കി
മാറ്റുകയെന്ന ലക്ഷ്യത്തോടെ
ഒരു കുട്ടിയും പിന്നിലാവാത്ത
വിദ്യാഭ്യാസത്തിനുള്ള പുതിയ
വർഷത്തെ കർമ്മ പരിപാടികൾ
പ്രവേശനോത്സവ വേദിയിൽത്തന്നെ
അവതരിപ്പിച്ചാണ് കൂലേരിയിലെ
അധ്യാപകരും,
പി.ടി.എ,
എം.പി.ടി.എ
കമ്മറ്റികളും വിദ്യാലയ വികസന
സമിതിയും മുന്നോട്ട് പോകുന്നത്.
പ്രവേശനോത്സവ
സംഘാടക സമിതി രൂപീകരണ യോഗം
ഉദ്ഘാടനം ചെയ്യാനെത്തിയ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
വി.പി.ഫൗസിയ
വിദ്യാലയത്തിന്റെ അക്കാദമിക
മികവിനെ പ്രകീർത്തിക്കുകയും
പുതുവർഷത്തിൽ എല്ലാ വിധ
പിന്തുണ വാഗ്ദാനം നൽകുകയും
ചെയ്തിട്ടുണ്ട്..
1 comment:
വേണമെങ്കിൽ നല്ല ഫലങ്ങൾ പൊതുവിദ്യാലയങ്ങളിലും കായ്ക്കും. ആത്മവിശ്വാസം നൽകുന്ന അനുഭവങ്ങൾ.
Post a Comment