34 വർഷമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപികയാണ്. ഒത്തിരി സങ്കടം തോന്നുന്നു, കാരണം ഇനി രണ്ടു വർഷക്കാലമേ ഈ തട്ടകത്തിലുള്ളത്.
- ഇപ്രാവശ്യത്തെ അവധിക്കാല പരിശീലനത്തിൽ നിന്ന് കിട്ടിയ സംയുക്ത ഡയറിയും സചിത്രപാഠപുസ്തകവും ഞങ്ങൾ മൂന്നുപേരിലും ട്രീച്ചർ, കൂട്ടി, രക്ഷിതാവ് )നല്ല മാറ്റം വരുത്താൻ കഴിഞ്ഞു.
- സംയുക്ത ഡയറിയെ ശരിക്കും ആശങ്കയോടെയാണ് സമീപിച്ചത്.
- ക്ലാസ് പി ടി .എ യിൽ ചർച്ചകളുടെ ഭാഗമായി ആദ്യആഴ്ച തന്നെ സംയുക്തമായി ആരംഭിച്ചു.
- 85% കുട്ടികളും ആദ്യ ആഴ്ചകളിൽ തന്നെ എഴുതി തുടങ്ങി.ബാക്കിയുള്ള കുറച്ചു പേർ രണ്ടാമത്തെ ആഴ്ച തുടങ്ങി ,
- ഓഗസ്റ്റ് മാസം ആദ്യത്തെ ആഴ്ച പേനയെഴുത്ത് വളരെ കുറവ്. എനിക്ക് ഒത്തിരി സന്തോഷം ഉണ്ടാക്കി
- സാധാരണ ജനുവരി, ഫെബ്രുവരി, മാർച്ചാകുമ്പോഴേക്ക് കുട്ടികൾ വായനക്കാരാകുന്ന സ്ഥലത്ത് ഓഗസ്റ്റ് മാസം അവസാനമായപ്പോൾ 75 ശതമാനം പേർ വായിക്കാനുള്ള ഉത്സാഹത്തിൽ.
- അവരെഴുതുന്ന ഡയറി അവർ സ്വയം വായിക്കുന്നു. അതുവഴി അവരുടെ വായനാശീലം വർദ്ധിക്കുന്നു.
- ആദ്യ അവസരങ്ങളിൽ സചിത്ര പാഠപുസ്തകം എഴുതുമ്പോൾ കൂടുതൽ സമയം ചിലവഴിച്ചെങ്കിലും അവരുടെ ചിത്രങ്ങൾ വരച്ചപ്പോൾ എഴുതാൻ കഴിയുന്നവരുടെ കഴിവുകൂടിയായി. എഴുതാനുള്ള താൽപര്യവും ഉണ്ടാക്കുന്നു.
- എനിക്ക് 31 മക്കളുണ്ട് . എട്ടു പേർ മറ്റു മക്കളുടെ ഒപ്പം വരാൻ കൂടുതൽ പ്രവർത്തനങ്ങൾ കൊടുക്കേണ്ടതായി വരുന്നു.ചില ദിവസങ്ങളിൽ സംതൃപ്തമായി ക്ലാസെടുക്കാൻ കഴിയുന്നില്ല.
- ബോർഡ് എഴുത്ത് ശരിക്കും മക്കളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്.
- ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ മൂന്നു കാര്യങ്ങളും ( സംയുക്ത ഡയറി, സചിത്ര ബുക്ക്, രചനോത്സവം ) അടിച്ചേൽപ്പിക്കേണ്ടതില്ല.
No comments:
Post a Comment