"എന്റെ ക്ലാസിൽ 30 പേരുണ്ട്. 29 പേർ അധ്യയന വർഷം തുടക്കം മുതൽ ഉള്ളവരും ഒരു കുട്ടി കഴിഞ്ഞ മാസം വന്നതുമാണ്. ആദ്യത്തെ 29 പേരും 22/6/23 CPTA ക്ക് ശേഷം 23/6/23 മുതൽ സംയുക്ത ഡയറി എഴുതുന്നവരാണ്. പുതിയ കുട്ടി പിന്തുണയോടെ എഴുതിത്തുടങ്ങിരിക്കുകയാണ്. ആദ്യമൊക്കെ അമ്മയെഴുത്ത് കൂടുതലാന്നെങ്കിലും പിന്നീടങ്ങോട്ട് തീരെ ഇല്ലാതായി.
- കുട്ടികളുടെ ദിവസങ്ങൾ , ആഘോഷങ്ങൾ , സന്തോഷങ്ങൾ സങ്കടങ്ങൾ എന്നിവയെല്ലാം ഡയറിയിൽ കൂടി അവർ പ്രതിഫലിപ്പിക്കാൻ തുടങ്ങി.
- അവരുടെ എല്ലാ വിശേഷങ്ങളും പങ്കിടുന്നതിലൂടെ കുട്ടികളുടെ ചുറ്റുപാടിനെ പറ്റി മനസ്സിലാക്കാനും സാധിക്കുണ്ട്.ക്ലാസിലുള്ള തുടക്കത്തിലുള്ള 29 കുട്ടികളും വളരെ നന്നായി ഡയറി ഏറ്റെടുക്കാൻ തുടങ്ങി.
- അവർക്ക് പൂർണ്ണ പിന്തുണയും സപ്പോർട്ടുമായി രക്ഷിതാക്കളും ഉണ്ടായിരുന്നു.
- ഏതാണ്ട് 100 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു നമ്മുടെ ഈ ഡയറി .
- രക്ഷിതാക്കളുടെ അഭിപ്രായത്തിൽ ആദ്യമൊക്കെ പൂർണ്ണപിന്തുണ നൽകി ഇപ്പോൾ തീരെ ഒരു പിന്തുണയും ഇല്ലാതെ തന്നെ വളരെ നന്നായി മക്കൾ അവരുടെ ആശയത്തിനും ഭാവനക്കും അനുസരിച്ച് സ്വന്തമായി സംയുക്ത ഡയറി എഴുതുകയാണ്.
- ആദ്യമാദ്യം ഒന്നും രണ്ടും വരികളിൽ എഴുതിയ സംയുക്ത ഡയറി ഇപ്പോൾ അര പേജും ഫുൾ പേജും ആയിട്ടാണ് അവരുടെ ഓരോ ദിവസത്തെ കാര്യങ്ങളും വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളും ഭാവനകളുമെല്ലാം എഴുതി പങ്കിടുന്നത്.
വളരെയധികം അഭിമാനത്തോടുകൂടി പറയാൻ കഴിയും ക്ലാസിലെ ആദ്യമുള്ള 29 കുട്ടികളും ഇപ്പോൾ ഒരു ദിവസം പോലും മുടങ്ങാതെ വളരെ നന്നായി സ്വന്തം ഭാഷയിൽ അവരുടെ ചിന്തകളും അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും അവരുടെ എല്ലാ കാര്യങ്ങളും അവരുടെ ഡയറിയിൽ സ്വന്തം ഭാഷയിൽ എഴുതുന്നുണ്ട്..
- സ്കൂൾ ഉള്ള ദിവസമാകട്ടെ അവധിയുള്ള ദിവസങ്ങൾ ആകട്ടെ, ഒരു ദിവസം പോലും ഡയറി മുടക്കിയിട്ടില്ല. രക്ഷിതാക്കൾ ആ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
- അതുകൊണ്ടുതന്നെ അവരുടെ മലയാളം അക്ഷര സമ്പത്തിലും പദസമ്പത്തിലും വളരെ മുന്നേറ്റമുണ്ട്.
- ഇപ്പോൾ സ്വന്തമായി തന്നെ പുതിയ (പഠിപ്പിക്കാത്ത) അക്ഷരങ്ങൾ പോലും അവർ ഡയറിയിൽ എഴുതുന്നത് കാണാറുണ്ട്.
- രക്ഷിതാക്കൾക്ക് അതിൽ വളരെയധികം സന്തോഷമുണ്ട് .
- പല രക്ഷിതാക്കളും ഈ കാര്യങ്ങൾ പലതവണ എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. ഒന്നാം ഒന്നാന്തരമായി മാറി. അതിനുള്ള പ്രധാനകാരണം ഈ സംയുക്ത ഡയറിയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല .
ഈ അധ്യായന വർഷത്തെ പുതിയ പരിഷ്കാരങ്ങളിൽ പ്പെട്ട സംയുക്തഡയറി മക്കളുടെ എല്ലാവിധത്തിലുള്ള , പ്രത്യേകിച്ച് മലയാളഭാഷയുടെ എല്ലാവിധത്തിലുള്ള മെച്ചപ്പെടലിനും കാരണമാകുന്നുണ്ട്.
Kenza ( NIS LP SCHOOL PALOTTUPALLY ,Mattannur sub ,Kannur)എഴുതിയ സാങ്കൽപ്പിക ഡയറിയും ആദ്യത്തെ ഡയറിയും നോക്കുക. തീയതി പരിശോധിക്കൂ. എഴുത്തിൽ വളർച്ചയുണ്ടോ?
29 മക്കളും ഡയറി രണ്ടാം ഭാഗത്തിലേക്ക് കടന്നിരിക്കുകയാണ്.
രചനോത്സവ രചനകളിലും കുട്ടികൾ താത്പര്യത്തോടെ പങ്കു ചേരാറുണ്ട്.
- രക്ഷിതാക്കൾ വളരെയധികം താല്പര്യത്തോടെ കൂടിയാണ് രചനോത്സവവും സംയുക്ത ഡയറിയും അതുപോലെ സചിത്ര പുസ്തകവും ഏറ്റെടുത്തിരിക്കുന്നത്
- അവരുടെ അഭിപ്രായത്തിൽ മുൻവർഷങ്ങളിൽ അവരുടെ മുതിർന്ന കുട്ടികൾ ഒന്നാംക്ലാസിൽ പഠിക്കുന്ന സമയം ഇതുപോലെയുള്ള ഒരു പഠന രീതി അല്ലാത്തത് കാരണം മലയാളം ഇപ്പോഴും അക്ഷരങ്ങളും വാക്കുകളൊക്കെ എഴുതാനും വായിക്കാനും ഒക്കെ പ്രയാസം നേരിടുന്നുണ്ട് , അവരെക്കാൾ എത്രയോ മുൻപന്തിയിലാണ് ഇപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന അവരുടെ ചെറിയ മക്കൾ.
✒️
അഫീഫ ടീച്ചർ
NISLP SCHOOL PALOTTUPALLY
Mattannur sub
Kannur
അനുബന്ധം
കുട്ടികൾ എഴുതിയ ഡയറികൾ
No comments:
Post a Comment