ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 7, 2023

കുഞ്ഞുങ്ങൾ സ്വതന്ത്രവായനക്കാരും എഴുത്തുകാരുമായി മാറിയിരിക്കുന്നു.

 ഇനിയുള്ള അഞ്ചു മാസം കൊണ്ട് ഇനിയും മക്കളെ ഒരുപാട് മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കും

ആദ്യം രക്ഷിതാവിന്റെ കുറിപ്പും തുടർന്ന് ടീച്ചറുടെ കുറിപ്പും വായിക്കാം.

"ഈ അധ്യയന വർഷം തുടങ്ങി 5 മാസം പൂർത്തിയായി. എന്റെ മകൾ മാസത്തിൽ ഒന്നാംക്ലാസ്സിൽ വരുമ്പോൾ എനിക്ക് സത്യത്തിൽ പേടി ആയിരുന്നു. കാരണം അവൾക്ക് അക്ഷരങ്ങൾ മാത്രമേ അറിയൂ കൂട്ടക്ഷരങ്ങളും ചിഹ്നങ്ങളും എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. എന്നാൽ സ്കൂൾ തുറന്നു രണ്ടു മാസം കഴിയുമ്പോഴേക്കും അവയൊക്കെ പഠിച്ചു . തിരുത്തികൊടുത്തുകൊണ്ട് മുന്നോട്ട് പോയി. അവൾ ഇപ്പോൾ തന്നെ എഴുതാനും വായിക്കാനും തുടങ്ങി. ഇതൊക്കെ അഭിമാനിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇനിയും കുറെകാര്യങ്ങളൊക്കെ തിരിച്ചറിയാനുണ്ട്. എവിടെയൊക്കെയാണ് കൂട്ടക്ഷരങ്ങൾ എഴുതിച്ചേർക്കേണ്ടതെന്നും ശരിയായ ചിഹ്നങ്ങൾ ഇടണമെന്നുള്ള തിരിച്ചറിവുകൾ വരാനുണ്ട് . നൽകാനും ഒരു ചിത്രം കാണിച്ചുകൊടുത്താൽ അത് ഒരു കഥാരൂപത്തിലോ പാട്ടിന്റെ രൂപത്തിലൂടെയോ സംഭാഷണത്തിലൂടെയോ അവൾക്ക് അത് അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. അതൊക്കെ നമുക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. ഇനിയുള്ള അഞ്ചു മാസം കൊണ്ട് ഇനിയും മക്കളെ ഒരുപാട് മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കും.അതുപോലെ എഴുതുമ്പോഴും വായിക്കുമ്പോഴും അവർക്ക് ഉണ്ടാകുന്ന തെറ്റുകൾ ഒക്കെ ഇനിയുള്ള അഞ്ചു മാസം ആകുമ്പോഴേക്കും പരിഹരിക്കാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. "

മഞ്ജുഷ ഗിരീഷ് ,M/O സാൻവിയ ഗിരീഷ്, എരമം നോർത്ത് എൽപി സ്കൂൾ

കുഞ്ഞുങ്ങൾ സ്വതന്ത്രവായനക്കാരും എഴുത്തുകാരുമായി മാറിയിരിക്കുന്നു.

"പയ്യന്നൂർ സബ്ജില്ലയിലെ എരമം നോർത്ത് എൽ.പി.സ്കൂൾ അധ്യാപികയാണ് ഞാൻ.

എന്റെ 24 വർഷത്തെ അധ്യാപന ജീവിതത്തിനിടയിൽ 2 തവണയായി മുമ്പ് ഒന്നാം ക്ലാസ് കൈകാര്യം ചെയ്തു. മറ്റു ക്ലാസുകളെക്കാൾ ഒന്നാം ക്ലാസാണ് എനിക്ക് ഏറെ തൃപ്തിയുണ്ടാക്കിയത്. അതു കൊണ്ട്  വീണ്ടും ഒന്നാം ക്ലാസ് ഏറ്റെടുത്തു. ഇപ്പോൾ തുടർച്ചയായി 4 വർഷമാകുന്നു

  • ഈ വർഷം സചിത്ര പുസ്തകം, സംയുക്ത ഡയറി, സംയുക്ത വായന, രചനോത്സവം തുടങ്ങിയവയൊക്കെ കൊണ്ട് വ്യത്യസ്തമാണ് ഇന്നത്തെ ഒന്നാം ക്ലാസ് . 
  • ഈ വർഷം സചിത്ര ബുക്കിന്റെ ഭാഗമായി നടപ്പിലാക്കിയ സംയുക്ത ഡയറി എന്ന ആശയം കുട്ടികളെ സ്വതന്ത്ര എഴുത്തുകാരും വായനക്കാരും ആക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
  • കഴിഞ്ഞ വർഷം ഞാൻ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ജനുവരി മാസം മുതൽ ഡയറി എഴുതാൻ നിർദ്ദേശം നൽകിയിരുന്നു. തുടക്കത്തിൽ 17 കുട്ടികളിൽ 6 പേർ മാത്രമാണ് എഴുതിയിരുന്നത്. അവർ എഴുതിയ ഡയറിക്കുറിപ്പുകൾ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ ഡയറി എഴുതുന്നവരുടെ എണ്ണം കൂടുകയും എല്ലാവരും ദിവസേന എഴുതുകയും ചെയ്തു.
  • ഈ വർഷം തുടക്കം മുതൽ തന്നെ ഡയറി എഴുത്തിനോടൊപ്പം ചിത്രവും ചേർക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി  ഏറെ മാധുര്യം കൂടുന്നു.
  • ആദ്യ കാലത്തെ ഡയറികളിൽ രക്ഷിതാക്കളുടെ പേന കൊണ്ടുള്ള എഴുത്ത് കൂടുതലായിരുന്നു. അത്ഒ ഴിവായി. കുട്ടികൾ തനിയെയാണ് ഇപ്പോൾ എഴുതുന്നത്.
  • 11 പേരിൽ 9 പേർ എല്ലാ ദിവസവും 2 പേർ ആഴ്ചയിൽ 2 തവണയുമായി ഡയറി എഴുതുന്നു. എഴുതിയ അനുഭവങ്ങൾ ക്ലാസിൽ പങ്കിടാനും വളരെയധികം താൽപ്പര്യം കാണിക്കുന്നുണ്ട്. 
  • 19 ന് വായനാ ദിനത്തോടനുബന്ധിച്ചായിരുന്നു ഡയറി എഴുത്ത് ആരംഭിച്ചത്.
  • 136, 110, 98 എണ്ണം ഡയറികൾ എഴുതിയ മിടുക്കരും ക്ലാസിലുണ്ട്.
  •     രചനോത്സവം കൂടെയായപ്പോൾ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ കുഞ്ഞുകഥകൾ എഴുതുകയും അതു വായനാ കാർഡുകളായി മാറുകയും ചെയ്തതോടെ കുഞ്ഞുങ്ങൾ സ്വതന്ത്രവായനക്കാരും എഴുത്തുകാരുമായി മാറിയിരിക്കുന്നു. 
  • മികച്ച ഡയറി എഴുത്തിനും കഥ എഴുതിയതിനും കുട്ടികളെ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
  • അതുപോലെ തന്നെ മക്കൾക്ക് ഭാഷണത്തിനും ഒരവസരം ഒരുക്കിക്കൊടുക്കാറുണ്ട്. എല്ലാ ദിവസവും ഓരോ വിഷയങ്ങൾ നൽകി അതേ കുറിച്ച് നാലഞ്ച് വാക്യങ്ങൾ ഭയമില്ലാതെ അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. 
  • പ്രധാനധ്യാപികയുടെ ഉത്തരവാദിത്തവും മറ്റ് പ്രതികൂല സാഹചര്യങ്ങളും മൂലം എല്ലാ കുട്ടികളെയും സംയുക്ത ഡയറിയുടെയും രചനാനുഭവത്തിന്റെയും എഴുത്തനുഭവത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും അത് തുടർന്നു വരുന്ന കുട്ടികളിൽ കാണുന്ന മാറ്റങ്ങൾ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.
  • രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള പിന്തുണയും സഹകരണവും വളരെ നല്ലതാണ്.
  • ഒന്നാം ക്ലാസിലെ കുഞ്ഞുമക്കൾ സ്കൂളിലും നമ്മുടെ പ്രദേശത്തും (സമൂഹ മാധ്യമങ്ങളിലൂടെ )അറിയപ്പെടുന്നവരായി മാറിക്കഴിഞ്ഞു. ഏറെ സന്തോഷം ... അഭിമാനം ...

രജനി.എം.

എരമം നോർത്ത് എൽ.പി.സ്കൂൾ