സഹവർത്തിതരചന ക്ലാസിൽ നടക്കേണ്ടതുണ്ട്. ഒന്നാം ക്ലാസിൽ. പരസ്പരം ചുമതലകൾ വീതിച്ചും സഹായിച്ചും മറ്റുള്ളവരുടെ കഴിവുയർത്തിയും ലക്ഷ്യത്തിലെത്തിച്ചേരുന്ന പ്രവർത്തനമാണ്. ആശയാവതരണ രീതിയിൽ സഹവർത്തിത രചനക്ക് നിർണ്ണായകസ്ഥാനമാണ് ഉള്ളത്.
ഒന്നാം ക്ലാസിലെ കുട്ടികൾ കൂട്ടെഴുത്തിലൂടെ പത്രം തയ്യാറാക്കുമോ?
ഈ ഒരു ആശയം ട്രൈ ചെയ്തു നോക്കാൻ കുറെ അധ്യാപകർ സന്നദ്ധമായി.
അറിയിപ്പ് മാത്രം അവർക്ക് കൈമാറി.
തിങ്കളാഴ്‌ച ( 20/11/23) ട്രൈ പരിശോധിച്ചു.
അതിന്റെ അനുഭവക്കുറിപ്പുകളാണ്. പപത്ര മാതൃകകൾ അനുബന്ധമായി നൽകി.
1
സഹവർത്തിത പഠനം സാധ്യമാണ്.
പ്രവർത്തനം തുടങ്ങിയ സമയം - 11.15
അവസാനിച്ച സമയം : 12.45
ആകെ കുട്ടികൾ : 11
രൂപീകരിച്ച ഗ്രൂപ്പുകൾ : 3
രൂപകരിച്ച ഉൽപ്പന്നങ്ങൾ കുട്ടികൾ വായിക്കുന്നുണ്ട്.
കുട്ടികളുമായി വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു.ഗ്രൂപ്പുകൾ വിഷയങ്ങൾ തിരഞ്ഞെടുത്തു എഴുതിത്തുടങ്ങി.
നേട്ടങ്ങൾ :
- കുട്ടികൾക്ക് കൂട്ടായി എഴുതാനുള്ള അവസരം..
- സഹവർത്തിത പഠനം സാധ്യമാണ്.
- ഗ്രൂപ്പിലുള്ള മറ്റു കുട്ടികളുടെ ലേഖനത്തിൽ തെറ്റുകൾ വരുത്തുമ്പോൾ ധാരണയുള്ള കുട്ടികൾ അത് തിരുത്തി പറഞ്ഞു കൊടുക്കുന്നതായി കാണുന്നു.
- വ്യക്തിഗതമായി എഴുതാൻ പ്രയാസമുള്ള /മടി കാണിക്കുന്ന കുട്ടികൾ കൂട്ടെഴുതുന്നതിൽ താൽപ്പര്യം കാണിക്കുന്നുണ്ട്.
- ഒരേ പേപ്പറിൽ പല കുട്ടികൾ വ്യത്യസ്തമായി എഴുതുമ്പോൾ ലേഖനത്തിൽ പാലിക്കേണ്ട വാക്ക് അകലം /അക്ഷര വലിപ്പം / അക്ഷരങ്ങളുടെ സ്ട്രോക്ക് ഇവയെല്ലാം കുട്ടികൾ ശ്രദ്ധിക്കുകയും ഇവ കൃത്യമായി പാലിക്കാത്ത കുട്ടികളെ തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
- ഓരോ വാക്യം എഴുതി കഴിയുമ്പോഴും മറ്റു കുട്ടികൾ അത് വായിച്ചു നോക്കുന്നുണ്ട്.
- ഓരോ കുട്ടിയുടെയും സ്വന്തം ആശയത്തെ എഴുതാൻ സാധിക്കുന്ന സന്തോഷം കണ്ടു.
പോരായ്മകൾ...
- നന്നായി എഴുത്തിലും വായനയിലും ധാരണയുള്ള കുട്ടികൾ മറ്റ് കുട്ടികളുടെ എഴുതാനുള്ള അവസരം ഏറ്റെടുക്കുന്ന പ്രവണത കാണിക്കുന്നുണ്ട്.
- ഓരോ ഗ്രൂപ്പിനും ഉള്ള ചാർട്ട് ഒട്ടിക്കുകയും അതിലേക്ക് കുട്ടികൾ നേരിട്ട് എഴുതുകയും തിരുത്തൽ നടത്തുകയും ചെയ്യുന്നു ചെയ്യാം.
- ഓരോ ഗ്രൂപ്പിന്റെയും കോഴ്സുകൾ എഡിറ്റിംഗ് നടത്തുന്ന സമയത്ത് എല്ലാ കുട്ടികൾക്കും അത് മനസ്സിലാക്കാനും കാണാനുമുള്ള അവസരം ഉണ്ടാക്കാം.
എസ്എൻഡിപി എൽപി സ്കൂൾ തിരുമേനി
പയ്യന്നൂർ സബ് ജില്ല
കണ്ണൂർ
2
വളരെ താത്പര്യത്തോടെ, ആവേശത്തോടെ ഏറ്റെടുത്തു
35 കുട്ടികളിൽ 32 പേർ ഇന്ന് ക്ലാസിൽ വന്നു. 6 ഗ്രൂപ്പുകൾ. ആദ്യം ക്ലാസിൽ പൊതുവായി കുട്ടികളുടെ അനുഭവ വിവരണം . വീട്ടിലും സ്കൂളിലും ക്ലാസിലും നടന്ന വിവിധ അനുഭവങ്ങൾ പങ്കുവെച്ചു. അതിൽ നിന്നും അവർക്കിഷ്ടപ്പെട്ട 6 വിഷയങ്ങൾ തിരഞ്ഞെടുത്തു. എല്ലാ ഗ്രൂപ്പുകളിലും ,മികച്ചവർ ശരാശരി, പിന്നോക്കമുള്ളവർ എന്നിങ്ങനെ ഉൾപ്പെടുത്തുക. പത്രം തയ്യാറാക്കാൻ എല്ലാവരും പങ്കാളികളായിരുന്നു.
കുട്ടികൾക്ക് വളരെ ആവേശമായിരുന്നു . ചില അക്ഷരങ്ങൾ മാത്രമേ എനിക്ക് സഹായിക്കേണ്ടി വന്നുള്ളൂ.
അതാതു ഗ്രൂപ്പുകളിൽ തന്നെ ലീഡർമാരുടെ നേതൃത്വത്തിൽ എഡിറ്റിംഗ് നടന്നു. ഗ്രൂപ്പിംഗിനും പൊതു ചർച്ചയ്ക്കും ശേഷം 10.15 ന് ഞങ്ങൾ തുടങ്ങി. 11.40 ന് എല്ലാ ഗ്രൂപ്പും പൂർത്തിയാക്കി. ചില ഗ്രൂപ്പുകൾ അതിനു മുമ്പേ തന്നെ ചെയ്തു. ഓരോ വാർത്തയുടെയും തലക്കെട്ടുകൾ കുട്ടികൾ തന്നെയാണ് പറഞ്ഞത്. പത്രത്തിന്റെ വായനയും നടന്നു. ഉച്ചയ്ക്ക് 1.40 ന് സ്കൂൾ ഹെഡ്മിസ്ട്രസ് സഹ അധ്യാപകരുടെ സാന്നിധ്യത്തിൽ പത്രം പ്രകാശനം ചെയ്തു
* നേട്ടങ്ങൾ *:
- കുട്ടികളിൽ ആത്മവിശ്വാസം വർധിച്ചു. കാരണം ഇന്ന് ഉണ്ടായ ഉൽപന്നം അവരുടെ സ്വന്തം ആണ്.
- രചനയിലെ തെറ്റുകൾ കണ്ടെത്താനും അത് തിരുത്താനും മിക്കവർക്കും കഴിയുന്നുണ്ട്.
- കുട്ടികൾ വളരെ താത്പര്യത്തോടെ, ആവേശത്തോടെ ഏറ്റെടുത്തു.
* പ്രയാസങ്ങൾ *:
- കുട്ടികളുടെ എണ്ണക്കൂടുതൽ - - എല്ലാ ഗ്രൂപ്പുകളിലും ഇടപെടാൻ സമയക്കൂടുതൽ വേണ്ടി വന്നു.
- വിഷയമുണ്ടായിട്ടും ചില കുട്ടികൾക്ക് ആശയ ദാരിദ്ര്യം അനുഭവപ്പെട്ടു.
(ടീച്ചറുടെ ഇടപെടൽ )
ജിഎൽ പി സ്കൂൾ, ചാത്തമംഗലം
കുന്ദമംഗലം സബ് ജില്ല
കോഴിക്കോട്
3
എരമം നോർത്ത് എൽപി സ്കൂൾ
ഇന്ന് ഹാജരായ 9 കുട്ടികളെ 3 പേരടങ്ങുന്ന സംഘങ്ങളായി സ്കൂളിലും ക്ലാസിലും നാട്ടിലും ഉള്ള വിശേഷങ്ങളെ കുറിച്ച് പൊതുവായി ചർച്ച നടത്തുകയും തുടർന്ന് രചനയിലേക്ക് കടക്കുകയും ചെയ്തു.11.45 മുതൽ 3 മണി വരെ യൂണിയൻ ചർച്ചയ്ക്കും എഴുത്തുമായി ഉപയോഗിച്ചു. ചർച്ചയിലും എഴുത്തിലും എല്ലാവരുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഗ്രൂപ്പിൽ തന്നെ വായനയും പരസ്പരം തിരുത്തലുകളും നടത്തുകയുണ്ടായി. പരിചിതമല്ലാത്ത അക്ഷരങ്ങൾ (ഞ്ച, ഡ,ണ്ട ) ബോർഡിൽ എഴുതി കാണിക്കേണ്ടി വന്നു. കുട്ടികൾ ഇത്തരത്തിൽ വാർത്തകൾ എഴുതി തയ്യാറാക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടക്ഷരങ്ങൾ എഴുതുമ്പോഴും ചിഹ്നങ്ങൾ ചേർക്കുമ്പോഴും അൽപ്പം പ്രയാസങ്ങൾ നേരിട്ടുവെങ്കിലും മക്കൾ വളരെ നല്ല രീതിയിൽ തന്നെ ആ പ്രവർത്തനം നടത്തി കാണിച്ചു. മറ്റ് ക്ലാസുകളിലെ കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ 5-ാം ക്ലാസിലെ കുട്ടികൾക്ക് നൽകികൊണ്ട് പത്രത്തിന്റെ പ്രകാശനം നടത്തി. എന്റെ കുഞ്ഞുമക്കളുടെ ചിരിക്കുന്ന കാണുമ്പോൾ എനിക്ക് ഏറെ സന്തോഷവും അഭിമാനവും തോന്നി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒന്നാം ക്ലാസിലെ മക്കൾക്ക് കഴിയും എന്ന കാര്യം ഈ ഒരു പ്രവർത്തനത്തിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു...
4ക്ലാസ് പത്രം കൂട്ടെഴുത്തിലൂടെ
മലപ്പുറം പരപ്പനങ്ങാടി ജി എം എൽ പി ടൗൺ സ്കൂളിലെ ഒന്നാം ക്ലാസിൽ പങ്കാളിത്ത എഴുത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി നടന്ന പ്രവർത്തന ക്ലാസ് ആയിരുന്നു പത്രം നിർമ്മാണം . കൂട്ടത്തിലൂടെ സ്വതന്ത്ര രചനകൾ ആവിഷ്കരിക്കാനുള്ള അവസരം ക്ലാസുകളിൽ ഉണ്ടായി. 44 കുട്ടികളുള്ള ക്ലാസ് മുറിയിൽ 36 കുട്ടികളായിരുന്നു ഇന്ന് വന്നിട്ടുള്ളത്. മുഴുവൻ കുട്ടികളെയും എട്ട് ഗ്രൂപ്പുകളും ആക്കി കുട്ടികളുടെ താൽപ്പര്യം പരിഗണിച്ച് വിഷയം തിരഞ്ഞെടുത്തു.ക്ലാസ് പത്ര രൂപീകരണം നടന്നു.അസംബ്ലി, സ്കൂളിലെ പച്ചക്കറിത്തോട്ടം, കരാട്ടെ ക്ലാസ് , കാഴ്ചകൾ ,എന്റെ ഉമ്മമാർ , കളികൾ,തുടങ്ങിയ വിഷയങ്ങൾ നൽകി കൊണ്ടാണ് പത്രം രൂപീകരിച്ചത് കൂട്ടെഴുത്തിലൂടെയും കൂട്ടപ്പറച്ചിലിലൂടെയും സഹായകമായി. ഒരാൾ എഴുതിയതിന് തുടർച്ചയായി മറ്റെയാൾ എഴുതുകയും കൂടി ചെയ്തപ്പോൾ സ്വന്തമായി ഒരു രൂപ രൂപപ്പെട്ട സന്തോഷത്തിലായിരുന്നു കുട്ടികൾ കൂട്ടെഴുത്തിൻറെ ഏറ്റവും നല്ല കോഴ്സുകൾ ക്ലാസ് പത്രം ......
5
ക്ലാസിലെ പത്രം എന്ന ആശയം ഒന്നാം ക്ലാസുകാർക്ക് പുതുമയുണർത്തുന്നതായിരുന്നു .
മക്കളോട് പത്രം തയ്യാറാക്കാമെന്ന് പറഞ്ഞപ്പോൾ കുട്ടികൾ ആകാംക്ഷയിലായി. കുറിപ്പുകൾ വേഗത്തിൽ എഴുതാൻ തുടങ്ങി.3.15നാണ് ഞങ്ങൾ തുടങ്ങിയത് ഓട്ടോ വന്നപ്പോൾ കുറച്ചുപേർ പോയിരുന്നു. എങ്കിലുംയുള്ള ബാക്കിവർ വളരെ ഉത്സാഹത്തോടെ എഴുതി. ചാർട്ട് എടുത്ത് വരക്കുമ്പോഴേക്കും അവർ തന്നെ പശ കുപ്പി കൊണ്ടുവന്ന് പശയെടുത്ത് ഒട്ടിക്കാൻ സഹായിച്ചു. ബെല്ലടിച്ചിട്ടും കുട്ടികൾ ചിത്രം വരയ്ക്കുകയും ചെയ്തു. നാളെ നമുക്ക് നമ്മുടെ പത്രം ഭംഗിയാക്കാം ടീച്ചറേ എന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിലേക്ക് പോയത്.
ജിഎംഎൽപിഎസ് പെരിങ്ങോട്ടുകര തൃശൂർ
6
ഞാൻ മലപ്പുറം ജില്ലയിലെ താനൂർ സബ്ജില്ലയിലെ എ എം യു പി എസ് പാറക്കല്ലിലെ 1 ബി ക്ലാസ്സിലെ ടീച്ചറാണ്. എന്റെ ക്ലാസ്സിൽ 22 കുട്ടികളാണ് ഉള്ളത്. അവർക്ക് ക്ലാസ് പത്രം എന്നപ്രവർത്തനം 20/11/23 തിങ്കളാഴ്ച ആണ് ഞാൻ നൽകിയത്. ആദ്യമായി അവരോട് നിങ്ങളുടെ നാട്ടിലോ സ്കൂളിലോ ക്ലാസ്സിലോ നടന്ന സംഭവങ്ങൾ പറയാൻ പറഞ്ഞു കുട്ടികൾ കുറെ കാര്യങ്ങൾ പങ്കു വെച്ചു. അതിൽ നിന്നും 5 എണ്ണം തിരഞ്ഞെടുത്ത് അവരെ 5 ഗ്രൂപ്പുകളാക്കി തിരിച്ചു... എന്നിട്ട് അവരുടെ ഗ്രൂപ്പിന് കിട്ടിയ സംഭവങ്ങൾ ഓരോരുത്തരും അവരുടെ വാക്ക്യത്തിൽ ഒരേ ഫയൽ പേപ്പറിൽ എഴുതാൻ പറഞ്ഞു. കുട്ടികൾ അവരുടേതായ രീതിയിൽ എഴുതാൻ ശ്രമിച്ചു. ഗ്രൂപ്പിലെ എല്ലാ കുട്ടികളുടെയും വരികൾ അവരുടെ കൈയ്യക്ഷരത്തിൽ അവർ തനിയെ എഴുതിയിരുന്നു. ശേഷം വേണ്ട തിരുത്തലുകൾ അധ്യാപികയായ എന്റെ സഹായത്തോടെ നടത്തി.. (ചില വാക്കുകൾ എഴുതുമ്പോൾ അവരുടെ ഭാഷയിൽ അവർ എഴുതിയിരുന്നു.അത് തിരുത്തി പറഞ്ഞു കൊടുക്കും അവർ തന്നെ എഴുതാൻ ശ്രമിക്കാറുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ മയിലിന്റെ കൂടെ മണ്ടി.. അത് അവരുടെ സംസാര രീതിയാണ് കുറച്ചു കൂടി മെച്ചപ്പെടുത്തി എഴുതുമ്പോൾ ഓടി എന്ന് മാറുന്നു.. കുട്ടികൾ തന്നെ സ്വയം തിരുത്തിയതാണ്. വേണ്ട പിന്തുണ നൽകി)
. വാർത്തകൾക്ക് പേരുകളും നൽകി. നാട്ടു വാർത്ത, സ്കൂൾ വാർത്ത എന്ന രീതിയിൽ വാർത്തകളെ പത്രത്തിൽ ഉൾപ്പെടുത്തി... കുട്ടികൾ അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ എഴുതാൻ ശ്രമിച്ചിരുന്നു.. ചിത്രങ്ങളും കുട്ടികളിൽ ഒരാൾ തന്നെയാണ് വരച്ചത്... കുട്ടികളുടെ താല്പര്യവും ഉത്സാഹവും കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി... പത്രത്തിന്റെ പേര് 'കുട്ടിപ്പത്രം ' എന്നാണ് നൽകിയത്..സ്കൂളിലെ ഹെഡ് മാസ്റ്ററെ കൊണ്ട് പ്രകാശനം ചെയ്യിച്ചു...
7
സ്വതന്ത്രരചനകൾ കൂട്ട എഴുത്തിലൂടെ മികച്ചൊരു പ്രവർത്തനമായി. 33 പേരിൽ ഇന്ന് 8 പേർ ലീവായിരുന്നു. ബാക്കിയുള്ളവരെ 8 ഗ്രൂപ്പുകളാക്കി. സംയുക്ത എഴുത്തിനും അവസരം നൽകുന്നതിനാൽ എല്ലാവരുടേയും പൂർണ പങ്കാളിത്തം. കുട്ടികൾ പറഞ്ഞു കൊണ്ടാണെഴുതിയത്. 1 മണിക്കൂർ സമയമാണ് വേണ്ടി വന്നത്. എല്ലാവർക്കും സന്തോഷം. കൂടുതൽ അവസരങ്ങൾ നൽകുന്ന പ്രവർത്തനങ്ങളുടെ വേഗത കൂട്ടാനാകുമെന്ന് കരുതുന്നു . എ.എൽ.പി.എസ്.അമ്മന്നൂർ, പട്ടാമ്പി സബ് ജില്ല, പാലക്കാട്
8
ക്ലാസ് പത്രം കൂട്ടെഴുത്തിലൂടെ
................................
ജി യു പി എസ് മൂളിയാർ മാപ്പിളയിലെ 1 ക്ലാസിൽ നടന്ന വേറിട്ട ഒരു പ്രവർത്തനമായിരുന്നു ക്ലാസ് പത്ര നിർമ്മാണം.
കൂട്ടെഴുത്തിലൂടെ സ്വതന്ത്ര രചനകൾ ആയിരുന്നു ക്ലാസ് പത്രത്തിൽ നിറഞ്ഞുനിന്നത്. 27 കുട്ടികളുള്ള ക്ലാസ് മുറിയിൽ ഇന്ന് ഹാജരായ 24 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തനം ചെയ്തത്. ഒരു മണിക്കൂർ ആയിരുന്നു ഈ പ്രവർത്തനത്തിന് വേണ്ടി വന്നത്. നാലു പേരടങ്ങുന്ന 6 ഗ്രൂപ്പുകളിൽ ആയാണ് പ്രവർത്തനം നടന്നത്
ക്ലാസ് പത്ര രൂപീകരണത്തിന് തിരഞ്ഞെടുത്തത്.ക്ലാസ് മുറി,എന്റെ ഇഷ്ടപ്പെട്ട ആഹാരം, കലോത്സവവിശേഷം, എന്റെ നാട്, നബിദിനാഘോഷം ഇഷ്ടപ്പെട്ട വ്യത്യസ്ത കളികൾ എന്നിവയായിരുന്നു വിഷയങ്ങൾ. വളരെ ഉത്സാഹത്തോടെ കുട്ടികൾ ഈ പ്രവർത്തനം ഏറ്റെടുത്തു 6 വിഷയത്തെപ്പറ്റിയും ക്ലാസ് മുറിയിൽ ചർച്ച നടത്തി വ്യത്യസ്തമായ അഭിപ്രായങ്ങൾ കുട്ടികൾ പറഞ്ഞു.അനുസരിച്ച് 6 ഗ്രൂപ്പുകൾ ആക്കി ഓരോ ഗ്രൂപ്പിനും ഓരോ വിഷയങ്ങൾ കൊടുത്തു. വീണ്ടും അവരുടെ വിഷയത്തെപ്പറ്റി ഗ്രൂപ്പുകളിൽ ചർച്ച നടത്തുകയും ഓരോരുത്തർക്കും പറയുവാൻ അവസരം നൽകുകയും ചെയ്തു. എഴുതാൻ നൽകിയ പേപ്പറിൽ ഗ്രൂപ്പിലെ ഓരോരുത്തരും,ഒരാൾ എഴുതിയതിനുശേഷം തുടർച്ചയായി എഴുതുകയും ഗ്രൂപ്പിലെ ഒരാൾ എഴുതുകയും ചെയ്യുന്നത് എല്ലാവരും വായിച്ചു നോക്കുകയും അതിലെ തെറ്റുകൾ അവർ തന്നെ കണ്ടെത്തുകയും അവർ തന്നെ പരസ്പരം തെറ്റുകൾ തിരുത്തുകയും എഴുതുകയും ചെയ്തു. പൂർണ്ണമാക്കാതെ ഒറ്റവാക്കിൽ എഴുതിയ കൂട്ടുകാർക്ക് പരസ്പരം പിൻതാങ്ങലുകൾ നൽകി വാക്യങ്ങൾ ആക്കി എഴുതിപ്പിക്കുകയും ഓരോ ഗ്രൂപ്പുകാർക്കും ഏറ്റവും മികച്ച എഴുത്തുപന്നങ്ങൾ നൽകുകയും ചെയ്തു. കൂട്ടായി,ഒരാൾ എഴുതിയതിന്റെ തുടർച്ചയായി അവർക്ക് കിട്ടിയ വിഷയത്തെപ്പറ്റി സ്വതന്ത്രചന നടത്തുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി.അവർ എഴുതിയ സ്വന്തം രചനകൾ കൂട്ടുകാർ കൂടി വായിച്ചപ്പോൾ ക്ലാസ് പത്രം എന്ന പ്രവർത്തനം ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നായി.
കൂട്ടെഴുത്തിന്റെ ഏറ്റവും നല്ല മഴകൾ ആയിരുന്നു ക്ലാസ് പത്രത്തിൽ ഉണ്ടായത്..
1. എ
ഗുപ്സ്. മുളിയാർ മാപ്പിള.
No comments:
Post a Comment