ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, September 7, 2025

K TETപിന്തുണക്കുറിപ്പുകള്‍ ( സ്വയം പഠനവിഭവങ്ങള്‍)

 കെ ടെറ്റ് എഴുതാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ക്ക് സഹായകമായ കുറിപ്പാണിവ. ലളിതമായ രീതിയില്‍ വിവരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഓരോന്നിലും ക്ലിക്ക് ചെയ്താല്‍ വിശദമായ കുറിപ്പുകളിലെത്തും.

  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

 





പിറന്നാള്‍ സമ്മാനം അക്ഷരങ്ങള്‍

 










പിറന്നാള്‍ സമ്മാനം- വായനപാഠങ്ങള്‍

 

1







പിറന്നാള്‍ സമ്മാനം ആസൂത്രണക്കുറിപ്പ് 1

 

ക്ലാസ്: ഒന്ന്

യൂണിറ്റ്: 4

പാഠത്തിൻ്റെ പേര്: പിറന്നാള്‍ സമ്മാനം

ടീച്ചറുടെ പേര്: വിന്‍സി

 മേപ്പയ്യൂര്‍ എല്‍ പി എസ്,  

മേലടി ബി ആര്‍ സി,  

കോഴിക്കോട്

കുട്ടികളുടെ എണ്ണം :.......

ഹാജരായവർ: .......

തീയതി : ..…../ 2025

പിരീഡ് ഒന്ന്

പ്രവർത്തനം 1 - ഓണവിശേഷം  

പഠനലക്ഷ്യങ്ങൾ:   

  1. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  2. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.

  3. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം: 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ: കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,

പ്രക്രിയാവിശദാംശങ്ങൾ

ഓണവിശേഷം -സംയുക്ത ഡയറി- 30 മിനുട്ട്

എല്ലാവര്‍ക്കും അരപ്പേജ് വെള്ളപ്പേപ്പര്‍ നല്‍കുന്നു. ഓണക്കാലവുമായി ബന്ധപ്പെട്ട ഇഷ്ടപ്പെട്ട ഒരു ചിത്രം വരയ്കുന്നു.

പഠനക്കൂട്ടങ്ങളാകുന്നു.

നല്‍കിയ ചാര്‍ട്ടില്‍ ചിത്രങ്ങള്‍ ഒട്ടിക്കുന്നു. ഓരോ ചിത്രത്തെയുംകുറിച്ച് വരച്ചവര്‍ അനുഭവ വിവരണം നടത്തുന്നു. അതിന് ശേഷം കുറിച്ച് ഒന്നേ രണ്ടോ വാക്യങ്ങള്‍ ചാര്‍ട്ടില്‍ സ്കെച്ച് പേന വച്ച് എഴുതണം.

എഴുതുമ്പോള്‍ പരസ്പരം സഹായിക്കാം. എല്ലാവരുടെയും കൈയക്ഷരം വരണം.

തുടര്‍ന്ന് ചാര്‍ട്ട് പ്രദര്‍ശിപ്പിച്ച് ഓണവിശേഷം പറയലും വായിക്കലും

എല്ലാ ഗ്രൂപ്പുകളുടെയും അവതരണം കഴിയുമ്പോള്‍ ടീച്ചര്‍ വരച്ച ചിത്രവും എഴുതിയ വാക്യവും പരിചയപ്പെടുത്തണം.

സംയുക്ത ഡയറിയില്‍ ഓണാനുഭവങ്ങള്‍ എഴുതിയത് പങ്കിടാന്‍ അവസരം

ഓരോ ചിത്രത്തെക്കുറിച്ചും പറയിക്കണം.

വായനപാഠം വായിക്കൽ 5+5 മിനുട്ട് (പൊന്നോണ വായനക്ക് നല്‍കിയവ)

  • വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ

പിരീഡ് രണ്ട്

പ്രവർത്തനം 2: ഒരു പാട്ട് പാടാമോ? ( ഭാഷ, കലാ വിദ്യാഭ്യാസം)

പഠന ലക്ഷ്യങ്ങൾ

  1. ചൊല്ലി കേൾക്കുന്ന പാട്ടുകൾ ഈണവും താളവും പാലിച്ചുകൊണ്ട് ഏറ്റു ചൊല്ലുന്നു

  2. സംഭാഷണ ഗാനങ്ങൾ, ചോദ്യോത്തരപ്പാട്ടുകൾ എന്നിവ സദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്നു.

  3. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

  4. കുട്ടപ്പാട്ട്, പ്രദർശനം, പ്രകൃതി നടത്തം, കൂട്ടായി ചെയ്യേണ്ട മറ്റു പ്രവർത്തനങ്ങൾ എന്നിവകളിൽ ചുമതലകൾ ഏറ്റെടുക്കുന്നു

പ്രതീക്ഷിത സമയം: 30 മിനുട്ട്

കരുതേണ്ട സാമഗ്രികൾ: താളമിടാനുള്ള ഉപകരണങ്ങൾ

പ്രവർത്തന വിശദാംശങ്ങൾ:

ഘട്ടം ഒന്ന്

കുട്ടികൾക്ക് കവിത ഈണത്തിൽ ചൊല്ലി കൊടുക്കുന്നു.കുട്ടികൾ ഏറ്റുപാടുന്നു.

കൂട്ടുകാരെ പാടാമോ

കൂട്ടംകൂടി പാടാമോ 

ഒന്നിച്ചൊന്നായ് പാടാമോ

കാക്ക പാടും പാട്ടേത്?

കാ..........കാ..........

കാ.......... കാ.......... കാ..........കാ

കൂട്ടുകാരെ പാടാമോ

കൂട്ടംകൂടി പാടാമോ 

ഒന്നിച്ചൊന്നായ് പാടാമോ

കോഴി പാടും പാട്ടേത്?

കൊക്കൊ   കൊക്കൊ

കൊ ക്കൊ ക്കോ

ഘട്ടം രണ്ട്

പരിചിതമായ ജീവികളുടെ പേരുകൾ, ശബ്ദം എന്നിവ കുട്ടികൾ കൂട്ടിച്ചേർത്ത് ചൊല്ലണം

കൂട്ടുകാരെ പാടാമോ

കൂട്ടംകൂടി പാടാമോ 

ഒന്നിച്ചൊന്നായ് പാടാമോ

…….. പാടും പാട്ടേത്?

ഘട്ടം മൂന്ന്

ചോദ്യോത്തരപ്പാട്ടായി അവതരിപ്പിക്കണം ഒരു ഗ്രൂപ്പ്

കൂട്ടുകാരെ പാടാമോ

കൂട്ടംകൂടി പാടാമോ 

ഒന്നിച്ചൊന്നായ് പാടാമോ

……... ാടും പാട്ടേത്?

മറ്റു ജീവികളുടെ പേര് ചേർത്ത് പാടിക്കളി തുടരുന്നു

വിലയിരുത്തൽ  

1. വരികൾ കേട്ട് താളത്തിൽ പ്രതികരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞുവോ?

2. കൂടുതൽ ജീവികളുടെ പേര് ചേർത്ത് ശബ്ദ ഭംഗി ചോരാതെ കുട്ടികൾക്ക് പാടാൻ കഴിഞ്ഞുവോ?

പിരീഡ് മൂന്ന് നാല്

പ്രവർത്തന3:- നാരകത്തിലെ മുത്ത് (എഴുത്ത്)

പഠന ലക്ഷ്യങ്ങൾ

  1. മലയാളം ലിപികൾ അംഗീകൃത രീതിയിൽ( അക്ഷരങ്ങളുടെ വലിപ്പം,ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു

  2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു

പ്രതീക്ഷിത സമയം: 60 മിനുട്ട്

സാമഗ്രികൾ: കുഞ്ഞെഴുത്ത്, താറാവിന്റെ കട്ടൗട്ട് അല്ലെങ്കിൽ ഒറിഗാമി താറാവ് (ഒരു കുട്ടിക്ക് ഒന്നു വീതം)

ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍- , ന്ത, , മ്മ, , ള്‍

ഘട്ടം ഒന്ന് -കഥാനുഭവം 

സമ്മാനം തേടി കൂട്ടുകാർ നടന്നു. "പൂക്കൾ മതിയോ?” ആട് ചോദിച്ചു, "പഴങ്ങൾ മതിയോ?” പൂച്ച ചോദിച്ചു. "രണ്ടും വേണ്ട മുത്ത് മതി.” താറാവ് പറഞ്ഞു. "കഴുത്തിൽ മുത്തുമണി തൂക്കിയിട്ട് അമ്മുക്കിടാവ് തുള്ളി ചാടുന്നത് കാണാൻ നല്ല രസമായിരിക്കും.”

പക്ഷേ മുത്തെവിടെആരുടെ കൈയിലും മുത്തില്ല.അവർക്കെല്ലാം നിരാശയായി. കോഴി നടന്നു. കൊത്തിപ്പെറുക്കി ഓരോന്ന് തിന്നുതിന്ന് നടന്നുനടന്ന് നാരകത്തിന്റെ ചുവട്ടിൽ എത്തി.

കൂഹൂ”... ആരാ വിളിക്കുന്നത്? കോഴി ചുറ്റും നോക്കി. ആരെയും കാണാനില്ല.

കൂഹൂ”...... വീണ്ടും വിളി. മുകളിൽ നിന്നാണല്ലോ ശബ്ദം. കോഴി മുകളിലേക്ക് നോക്കി. നിറയെ നാരങ്ങ. വലിയ നാരങ്ങ.മഞ്ഞ നാരങ്ങ. നാരങ്ങ വിളിക്കുമോ? ഇലകളുടെ ഇടയിൽ നിന്നും ഒരു കുയിൽ പറന്നുപോയി. (കുയിലിന്റെ ശബ്ദാനുകരണം) വേറെയും കുയിലുണ്ടാകുമോ? കോഴി സൂക്ഷിച്ചുനോക്കി. അപ്പോൾ ഒരു കാഴ്ച കണ്ടു. അതാ ഇലകൾക്കിടയിൽ ഒരു തിളക്കം. എന്താ അത്? സൂക്ഷിച്ചുനോക്കി. ഒരു മുത്ത്! നല്ല ചേലാണ്. വെയിലേറ്റ് വെട്ടിത്തിളങ്ങുന്നു

കോഴി വീട്ടിലേക്ക് ഓടി. മുറ്റത്ത് എല്ലാവരും ഉണ്ട്. എല്ലാവരെയും വിളിച്ചുവാ...... വാ...…”

എന്താ കാര്യം? കോഴി പറഞ്ഞു - “ അവിടെ ഒരു മുത്ത്.” 

എവിടെ?” 

ആ നാരകത്തിൽ”  

എല്ലാവരും പുറപ്പെട്ടു. അവർ തിടുക്കത്തിൽ പോയി.

ആരാ മുമ്പിലെത്തുക? എല്ലാവരും ഓട്ടമായി. ഇതു പട്ടി കണ്ടു. ഇവരെല്ലാം എവിടേക്കോടിപ്പോവുകയാ? പട്ടി ആലോചിച്ചു. അതും അവരുടെ പിന്നാലെ പാഞ്ഞു. ആര് മുമ്പിലെത്തും?

(സ്വതന്ത്ര പ്രതികരണത്തിന് അവസരം നൽകുന്നു.)

എല്ലാവരും നാരകത്തിന്റെ ചുവട്ടിൽ എത്തി. മേലേക്ക് നോക്കി. നിറയെ നാരങ്ങ. താറാവ് മാത്രം മുത്ത് കണ്ടു. അത് വിളിച്ചുപറഞ്ഞു. (എന്തായിരിക്കും പറഞ്ഞത്പ്രതികരണങ്ങൾ )

"അതാ ഒരു മുത്ത്.”

"മുത്ത് എനിക്ക് തന്നെ വേണം.” താറാവ് ആഗ്രഹിച്ചു. മറ്റാരെങ്കിലും ആവശ്യപ്പെടുന്നതിനു മുമ്പ് താറാവ് ആഗ്രഹം ഉറക്കെ വിളിച്ചുപറഞ്ഞു (എന്തായിരിക്കും താറാവ് ഉറക്കെ വിളിച്ചു പറഞ്ഞത്? കുട്ടികൾ പറയുന്നു. സ്വതന്ത്ര പ്രതികരണം}

ആ മുത്ത് എനിക്ക് വേണം

കുഞ്ഞെഴുത്ത് പേജ് 25 എടുക്കുന്നു. ചിത്രത്തിൽ ആരൊക്കെയുണ്ട്? താറാവില്ലല്ലോ? എല്ലാവർക്കും താറാവിന്റെ കട്ടൗട്ട് നൽകുന്നു അത് ഒട്ടിച്ചു ചേർക്കുന്നു.എന്നിട്ട് താറാവ് പറഞ്ഞത് എഴുതണം.

ടീച്ചർ സാവധാനം പറയുന്നു ഓരോരോ വാക്യമായി പറയുന്നു.കുട്ടികൾ കേട്ട് എഴുതണം.

സംയുക്തയെഴുത്ത്

  • അതാ ഒരു മുത്ത് (ആദ്യ വരി). അതാ എന്ന് തനിയെ എഴുതിയ ശേഷം ഒരു എന്ന് എഴുതാന്‍ സഹായിക്കും

  • യുടെ ഘടന ടീച്ചര്‍ വ്യക്തമാക്കണം മുത്ത് എന്ന് തനിച്ച് എഴുതണം.

  • താറാവ് എന്തായിരുന്നു മുത്ത് കണ്ടപ്പോള്‍ ആഗ്രഹിച്ചത്?

  • ആ മുത്ത് എനിക്ക് വേണം  (തുടർന്നുള്ള വരികളിലായി എഴുതണം ) എഴുതുന്ന സമയത്ത് വിലയിരുത്തലും നടത്തണം.

  • യുടെ ഘടന വ്യക്തമാക്കണം. ബാക്കി എല്ലാം തനിയെ എഴുതണം.

സന്നദ്ധയെഴുത്ത്

  • ബോർഡിൽ വന്നെഴുതാൻ കുട്ടികൾക്ക് അവസരം. സന്നദ്ധതയുള്ളവർ വന്ന് എഴുതട്ടെ. എഴുതിയത് മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ ക്ഷണിക്കാം

ടീച്ചറെഴുത്ത്

  • ടീച്ചർ വാക്കകലം പാലിച്ച് ചാർട്ടിൽ എഴുതുന്നു. ബോര്‍ഡിലും എഴുതുന്നു.

പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തിയെഴുതൽ 

  • ടീച്ചർ എഴുതിയതുമായി കുട്ടികള്‍ എഴുതിയത് പൊരുത്തപ്പെടുത്തണം. മെച്ചപ്പെടുത്തണം.

വിലയിരുത്തല്‍

  • തനിയെ എഴുതിയപ്പോൾ ശരിയായി എഴുതിയവർക്ക് ഓരോ വാക്കിനും ശരിയടയാളം

  • ടീച്ചർ എഴുതിയതിന് ശേഷം മെച്ചപ്പെടുത്തിയവർക്ക് വാക്യത്തിന് ശരി അടയാളം നൽകണം.

  • വാക്കകലം പാലിച്ചവര്‍ക്ക് പ്രത്യേക ശരി

പിന്തുണ

  • , എ എന്നിവയ്ക് പിന്തുണ ആവശ്യമുള്ളവര്‍ക്ക് കട്ടിക്കെഴുത്ത്.

ഘട്ടം രണ്ട് 

പട്ടിക്കുട്ടിക്ക് കാര്യമൊന്നും മനസ്സിലായില്ല. ഈ താറാവ് എന്തിനാ മുത്തു വേണമെന്ന് പറയുന്നത്? പട്ടിക്കുട്ടി താറാവിനോട് ചോദിച്ചു. എന്തായിരിക്കും ചോദിച്ചത്? സ്വതന്ത്ര പ്രതികരണങ്ങൾ

എന്തിനാ മുത്ത്?

അപ്പോൾ കോഴി പറഞ്ഞു 

സമ്മാനം നൽകാനാ.

ടീച്ചറെഴുത്ത്

  • ന്തയുടെ ഘടന വ്യക്തമാക്കി സാവധാനം ടീച്ചർ എന്തിനാ എന്ന് എഴുതുന്നു.

  • സചിത്ര പുസ്തകത്തിൽ കുട്ടികൾ മുത്ത് എന്ന വാക്കും ചേര്‍ത്ത് എഴുതുന്നു.

  • സമ്മാനം നല്‍കാനാ എന്ന വാക്യം ടീച്ചറെഴുതുന്നു. , മ്മ എന്നിവയുടെ ഘടന വ്യക്തമാക്കണം.

പിന്തുണ നടത്തം 

  • ഓരോ കുട്ടിയുടെയും അക്ഷരഘടന പരിശോധിക്കുന്നു. ശരിയായി എഴുതിയവർക്ക് ശരി അടയാളം നൽകണം. അവർ ക്രയോൺസ് എടുത്ത് നാരക ഇലയ്ക്ക് നിറം നൽകണം.

  • സഹായം വേണ്ട കുട്ടികൾക്ക് പിന്തുണ ബുക്കിൽ സഹായം.ആവശ്യമെങ്കിൽ കട്ടിക്കെഴുത്ത് നടത്തണം.

  • എല്ലാവരും സചിത്ര പ്രവർത്തന പുസ്തകത്തിലെ നാരക ഇലകൾക്കും നാരകത്തിനും നാരങ്ങയ്ക്കും നിറം നൽകുന്നു മുത്തിന് ചുവപ്പുനിറം നൽകാം.

പാഠപുസ്തകവുമായി പൊരുത്തപ്പെടുത്തൽ

  • കഥയുടെ ആദ്യഭാഗമാണ് പാഠപുസ്തകത്തിലെ പേജ് 23ല്‍

  • കുഞ്ഞെഴുത്തിലെയും പാഠപുസ്തകത്തിലെയും ചിത്രങ്ങള്‍ നോക്കൂ. എന്തെല്ലാം വ്യത്യാസങ്ങള്‍?

  • ആട് ചോദിക്കുന്നതെന്താണ്? പൂക്കള്‍ മതിയോ?

  • ള്‍ എഴുതുന്ന വിധം പരിചയപ്പെടുത്തുന്നു. പൂച്ച ചോദിച്ചത് പഴങ്ങള്‍ മതിയോ എന്നാണ്. പഴങ്ങള്‍ എന്ന് തനിയെ എഴുതാമോ?

പിന്തുണ നടത്തം.

  • പഴങ്ങള്‍ എന്ന് പാഠപുസ്തകത്തില്‍ എല്ലാവരും എഴുതി എന്ന് ഉറപ്പാക്കല്‍

വിലയിരുത്തല്‍ പ്രവര്‍ത്തനം

പൂച്ച ചോദിച്ചു

"ആര്‍ക്കാ സമ്മാനം?”

അത് തനിയെ പൂരിപ്പെച്ചെഴുതാമോ?

കോഴി എന്താ മറുപടി പറഞ്ഞതെന്ന് അറിയാമോ?

"അമ്മുക്കിടാവിന് പിറന്നാള്‍ സമ്മാനം.”

പിറന്നാള്‍ സമ്മാനം എന്ന് തെളിവെടുത്ത് എഴുതാമോ?

വ്യക്തിഗത പ്രവര്‍ത്തനം. എല്ലാവരും എഴുതിയ ശേഷം പഠനക്കൂട്ടത്തില്‍ പരസ്പരം പരിശോധിച്ച് മെച്ചപ്പെടുത്തുന്നു. ടീച്ചറുടെ പിന്തുണ നടത്തം.

പ്രതീക്ഷിത ഉത്പന്നം: സചിത്ര പുസ്തകത്തിലെ രേഖപ്പെടുത്തൽ

വിലയിരുത്തൽ

  1. ടേം പരീക്ഷയില്‍ തനിയെ ചോദ്യം വായിച്ച് ഉത്തരം എഴുതിയവര്‍ തനിച്ചെഴുത്തിലും മികവ് നിലനിറുത്തിയോ?

  2. ടേം പരീക്ഷയില്‍ ചെറുസഹായം വേണ്ടി വന്നവര്‍ക്ക് പിന്തുണ ആവശ്യമായി വന്നുവോ?

  3. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി ടേം പരീക്ഷയിലൂടെ കണ്ടെത്തിയ കുട്ടികള്‍ക്ക് പഠനക്കൂട്ടത്തില്‍ ഓണവിശേഷം എഴുത്തിലും വായനയിലും പിന്തുണ ലഭിച്ചുവോ?

  4. അവരുടെ ലേഖനപ്രവര്‍ത്തനങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിന് പരിശീലനം നല്‍കിയോ?

പ്രവര്‍ത്തനം.

നിറം നല്‍കല്‍-മുത്തിനും ഇലകള്‍ക്കും പഴത്തിനും നിറം നല്‍കണം. സമയം കിട്ടുമ്പോള്‍ നിറം നല്‍കിയാല്‍ മതി.

വായനപാഠം

വായിച്ച് വരയ്കാമോ?



ഒരു പന്ത് കണ്ടോ?

എവിടെ?

കിഴക്ക്

കിഴക്ക് എവിടെ?

മലയുടെ മുകളില്‍.

എന്ത് നിറം?

ചുവപ്പ് നിറം.

ചന്തമുള്ള പന്ത്.

ഒരു തട്ട്

പന്ത് തെറിച്ചു

പന്ത് എവിടെ?

കടലില്‍ വീണു


2

എന്താണ് അത് എന്താണ്?

പൂവാണോ അത് കായാണോ?

 പഴമാണോ അത് വിത്താണോ?

എന്താണ് അത് എന്താണ്?


കാണാന്‍ ഒത്തിരി ചന്തമുണ്ടോ

എന്നാലത് ഒരു കൊച്ചുപൂവാകാം.

മഞ്ഞയാണോ നിറം? അഴകുണ്ടോ?

എന്നാലത് ഒരു കൊച്ചുപഴമാകാം

ചന്തമുണ്ട് നിറമുണ്ട് പൂവല്ല പഴമല്ല

 മിന്നിത്തിളങ്ങും മുത്താണേ.