എഴുത്തഴക് മൂന്നാം ക്ലാസില്‍ നടത്തുന്ന സവിശേഷ പഠനപിന്തുണാപരിപാടിയാണ്. ഭാഷയില്‍ കൂടുതല്‍ പിന്തുണവേണ്ട കുട്ടികളാണ് ലക്ഷ്യഗ്രൂപ്പ്. അവര്‍ വായനയിലും എഴുത്തിലും കൈത്താങ്ങ് ആവശ്യമുള്ളവരാണ്. എഴുത്തഴകിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവയാണ്
- ഭിന്നതലപഠനപ്രക്രിയ പാലിക്കുന്ന ടീച്ചിംഗ് മാന്വലുകള്‍
- പഠനക്കൂട്ടങ്ങള്‍
- വ്യക്തിഗത പിന്തുണ
- നോട്ട് ബുക്ക് പൂര്‍ണതയുള്ളതാക്കലും അംഗീകാരവും പ്രോത്സാഹനവും
- കുട്ടിയുമായുള്ള സൗഹൃദബന്ധം- എല്ലാദിവസവും വിശേഷങ്ങള്‍ ആരായല്‍
- സംയുക്തഡയറിയെഴുത്ത്
- വീട്ടില്‍ ബാലസാഹിത്യകൃതികള്‍ വായിച്ച് കേള്‍ക്കല്‍
- കൂട്ടെഴുത്ത് പത്രം
- പ്രതിദിന വായനപാഠം
വായന പാഠം, ക്ലാസില്‍ ഇത്തരം കുട്ടികള്‍ ഉണ്ട് എന്ന ചിന്തയോടെ ലളിതവായനസാമഗ്രികള്‍ വികസിപ്പിക്കേണ്ടതുണ്ട്. രണ്ടും മൂന്നും പേജ് ദൈര്‍ഘ്യമുള്ള വായനസാമഗ്രികള്‍ ഇവര്‍ക്ക് വഴങ്ങില്ല.
- വായിക്കാന്‍ കൗതുകം ജനിപ്പിക്കുന്നതും
- ചിന്തയെ നിര്‍ബന്ധിക്കുന്നതും
- ആകര്‍ഷകവും
- കുറിയ വാക്യങ്ങളിലുള്ളതും
- വേഗം വായിച്ച് തീര്‍ക്കാവുന്നതുമാകണം ഇവരെ മുന്നില്‍ കണ്ടുള്ള വായനസാമഗ്രികള്‍.
- മറ്റു കുട്ടികള്‍ക്കും താല്പര്യം ഉണ്ടാക്കുന്നതുമാകണം.
ഓരോ ദിവസവും ഓരോ വായനപാഠം വീതം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിടണം. അത് വായിച്ചവര്‍ ലൈക്ക് ചെയ്താല്‍ മതി. ക്ലാസില്‍ പ്രിന്റെടുത്ത് പ്രദര്‍ശിപ്പിക്കുകയും ആകാം.
കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികള്‍ സഹായത്തോടെ വായനപാഠം വായിച്ചുവെന്ന് ഉറപ്പാക്കണം. വായനരജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം.
വായനപാഠങ്ങള്‍ ചുവടെ നല്‍കുന്നു.
*അടിക്കുറിപ്പ് തയ്യാറാക്കാം
ഈ പ്രവർത്തനം തുടർ പ്രവർത്തനമായാണ് നൽകിയത്. അടിക്കുറിപ്പ് തയ്യാറാക്കുക എന്ന ഈ പ്രവർത്തനം വളരെ താല്പര്യത്തോടെ കൂടി തന്നെയാണ് കുട്ടികൾ ഏറ്റെടുത്തത്. ഇതിനായി സൈജ ടീച്ചർ അയച്ചു തന്ന പൂച്ചയുടെ ചിത്രവും ഒന്ന് രണ്ട് മാതൃകകളും ഗ്രൂപ്പിൽ നൽകിയിരുന്നു. ഓരോ കുട്ടിയും എഴുതിയത് വ്യത്യസ്തമായ ആശയത്തോടുകൂടിയ അടിക്കുറിപ്പുകൾ തന്നെ ആയിരുന്നു. പഠന പിന്നാ ക്കം നിൽക്കുന്ന കുട്ടി രക്ഷിതാവിന്റെ സഹായത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത്. കുട്ടികൾ എഴുതി കൊണ്ടുവന്നതിൽ ചെറിയ അക്ഷര പിശകുകൾ കണ്ടത് കുട്ടി സ്വന്തമായി എഴുതിയതാണ് എന്നതിന്റെ തെളിവായി കണക്കാക്കാം. ഇത്തരം പ്രവർത്തനങ്ങൾ ഭാവനാത്മക ലോകത്തിലേക്ക് കുട്ടിയെ പിടിച്ചു കയറ്റാൻ കഴിയും എന്നതിൽ സംശയമില്ല
No comments:
Post a Comment