( പഠനപിന്തുണപരിപാടിയുടെ ഭാഗമായി മൂന്നാം ക്ലാസില്‍ നടപ്പിലാക്കുന്ന അക്കാദമിക പ്രവര്‍ത്തനമാണ് എഴുത്തഴക്. ദൈനംദിന ക്ലാസ് റൂം പ്രക്രിയയില്‍ എങ്ങനെ കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് പരിഗണന നല്‍കാനാകും എന്ന ആലോതനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഭിന്നതല പ്രവര്‍ത്തനാസൂത്രണക്കുറിപ്പാണ് ചുവട)
ക്ലാസ്: മൂന്ന്
വിഷയം മലയാളം
യൂണിറ്റ്: മൂന്ന്
പാഠത്തിൻ്റെ പേര്: പലഹാരക്കൊതി
ടീച്ചറുടെ പേര്:സൈജ എസ്
ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ: .......
തീയതി : ..…../ 2025
പ്രവർത്തനം എനിക്കിഷ്ടപ്പെട്ട വാക്കുകൾ
പഠനലക്ഷ്യങ്ങള്‍
അകാരാദിക്രമത്തിൽ നിഘണ്ടു തയ്യാറാക്കുന്നു
കരുതേണ്ട സാമഗ്രികള്‍- എ ഫോര്‍ ഷീറ്റുകള്‍
സമയം 25 മിനിറ്റ്
പ്രവര്‍ത്തന വിശദാംശങ്ങള്‍
(റീഡേഴ്സ് തീയറ്റര്‍ നടക്കുന്നതിന്റെ ഭാഗമായി വായന നടക്കുമ്പോള്‍, വായിക്കുന്നത് കേള്‍ക്കുമ്പോള്‍ രസകരമായ വാക്കുകള്‍ക്കും പദക്കൂട്ടത്തിനും അടിയില്‍ വരയിടാന്‍ പറയണം.
ഉദാഹരണം പേജ് 40-അപ്പാണ്യം
പേജ് 41-………………..)
പഠനപ്രശ്നം അവതരിപ്പിക്കുന്നു
പലഹാരക്കൊതിയന്മാര്‍ എന്ന പാഠത്തില്‍ നമ്മുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടത് ഒരേ വാക്കുകളാണോ? ഇഷ്ടപ്പെടാനുള്ള കാരണവും ഒന്നുതന്നെയാണോ?
പ്രതികരണങ്ങള്‍
കണ്ടെത്താം. നിര്‍ദേശങ്ങള്‍ നല്‍കുന്നു.
അടിയില്‍ വരയിട്ടതില്‍ നിന്നും പത്ത് വാക്കുകള്‍ ബുക്കിലേക്ക് പകര്‍ത്തി എഴുതണം ( ടീം പ്രവര്‍ത്തനം- കൂടുതല്‍ പിന്തുണ വേണ്ട കുട്ടികള്‍ക്ക് തനിയെ വായിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ പഠനപ്രയാസം നേരിടുന്ന കുട്ടിയുടെ കൂടെ ഉറപ്പായും സഹായിക്കാൻ കഴിയുന്ന ഒരു സഹപഠിതാവാകണം ഉണ്ടാകേണ്ടത്. )
ജോഡികളായി സാവധാനം ഓരോ ഖണ്ഡികയും വായിച്ച് രസകരമായി തോന്നിയത് ചര്‍ച്ച ചെയ്ത് കണ്ടെത്തണം.
നാല് പേജും വായിക്കുന്നതിന് സമയം എടുക്കും അതിനാല്‍ ഒന്നിടവിട്ട ജോഡികള്‍ക്ക് പേജുകള്‍ വിഭജിച്ച് കൊടുക്കുന്നു. ആദ്യ രണ്ട് പേജ് ജോഡി 1, അടുത്ത രണ്ട് പേജ് ജോഡി 2, ഇതേക്രമത്തില്‍ മറ്റ് ജോഡികള്‍ക്കും
എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ ഓരോ ടീമും വന്ന് ബോര്‍ഡില്‍ ഓരോ വാക്ക് വീതം എഴുതണം. വ്യക്തതയോടെ എഴുതണം.
ഒരു ടീം എഴുതിയത് ആവര്‍ത്തിക്കാതെ വേണം അടുത്ത ടീം എഴുതേണ്ടത്.
ബോര്‍ഡില്‍ എഴുതിയ വാക്ക് ബുക്കിലെഴുതിയ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അതിന് ശരി അടയാളം നല്‍കണം.
എന്തുകൊണ്ടാണ് ആ വാക്ക് രസകരമായി തോന്നിയത് എന്നതിന്റെ വിശദീകരണം നല്‍കണം.
ഉദാ- ഉടച്ചുടച്ച്- ഒരേ വാക്ക് ആവര്‍ത്തിക്കുന്നു. വീണ്ടും വീണ്ടും ഉടയ്കുന്നതിന്റെ കാഴ്ചപോലെ തോന്നും.
ടീച്ചറും ചില വാക്കുകള്‍ ബോര്‍ഡില്‍ എഴുതേണ്ടതുണ്ട്
അതിന്റെയൊരു. ( ആസ്വാദ്യ ഭാവം പ്രതിഫലിക്കുന്നു)
ഇല്ല ചോണാ ( വിഷമഭാവത്തോടെ പറയുമ്പോള്‍ രസം തോന്നും)
വായില്‍ വെള്ളം നിറഞ്ഞു
പരസ്പരവിലയിരുത്തല്‍
ജോഡികള്‍ ബുക്കുകള്‍ പരസ്പരം കൈമാറി എഴുതിയ വാക്കുകള്‍ക്ക് ശരി നല്‍കുന്നു. തെറ്റിപ്പോയ വാക്കുകളുണ്ടെങ്കില്‍ വട്ടം വരയ്കുന്നു.
തിരികെ കിട്ടുമ്പോള്‍ വട്ടം വരച്ച വാക്കുകള്‍ സഹപഠിതാവിന്റെ സഹായത്തോടെ ശരിയാക്കണം.
ക്രോഡീകരണം
വായിക്കുമ്പോള്‍ ആശയം മാത്രം മനസ്സിലാക്കിയാല്‍ പോര. രചനയിലുള്ള വാക്കുകളും പ്രയോഗങ്ങളും ശ്രദ്ധിക്കണം. അപ്പോഴാണ് രചന ആസ്വദിക്കാന്‍ പറ്റുക.
ടീച്ചറുടെ വിലയിരുത്തല്‍ക്കുറിപ്പുകള്‍
അനുഭവക്കുറിപ്പുകൾ
ക്ലാസിൽ ഈ പ്രവർത്തനം ചെയ്തവർ ഗ്രൂപ്പിൽ പങ്കിട്ടത്
പലഹാരക്കൊതിയന്മാർ എന്ന പാഠത്തിലെ ഇഷ്ടപ്പെട്ട പദങ്ങൾ കണ്ടെത്തുക എന്ന പ്രവർത്തനം വരെയാണ് ഇന്ന് ക്ലാസ്സിൽ നടന്നത്.
- 8 പഠനക്കൂട്ടങ്ങളാണ് ഇ തിനായി രൂപീകരിച്ചത്.
- പഠന പ്രയാസം നേരിടുന്ന കുട്ടികളെ വായിപ്പി ക്കു ന്നതിനും ഇഷ്ട പദം കണ്ടെത്തി വട്ടം വരയ്ക്കുന്നതിനും മറ്റു കുട്ടികൾ വളരെ ഉത്സാഹപൂർവ്വം സഹായിക്കുന്നതായി കണ്ടു.
- നോട്ടുപുസ്തകത്തിൽ എഴുതിച്ചതിനുശേഷം ഓരോരുത്തർക്കായി ബോർഡിൽ എഴുതാനുള്ള അവസരം ഒരുക്കിയപ്പോൾ എല്ലാവരും മുന്നോട്ടു വന്നു.
- പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു വാക്ക് ഏതെല്ലാം ഗ്രൂപ്പ് ഒരു ചലഞ്ച് ആയി ഏറ്റെടുക്കുമെന്ന് ചോദിച്ചപ്പോൾ കുട്ടികൾ വളരെ മത്സരബുദ്ധിയോടുകൂടി തന്നെ ലളിതമായ വാക്കുകൾ അഞ്ച് മിനിറ്റിനുള്ളിൽ കുട്ടികളെ പരിശീലിപ്പിച്ചു.
- വ്യത്യസ്തമായ അഞ്ചു വാക്കുകൾ എന്റെ ക്ലാസിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന അഞ്ചു കുട്ടികൾ വളരെ ആത്മവിശ്വാസത്തോട് കൂടി ബോർഡിൽ എഴുതുന്നത് കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നിയ നിമിഷമായിരുന്നു ഇന്ന്.
- ഇതിൽനിന്നും മനസ്സിലാക്കാൻ സാധിച്ചു പഠന സമീപന രീതികൾ മാറേണ്ടിയിരിക്കുന്നു.
- ഇത്തരത്തിൽ ഉള്ള പരിശീലനങ്ങൾ ആദ്യ തലങ്ങളിൽ തന്നെ നൽകുമ്പോൾ പഠന പിന്നാക്കാവസ്ഥ എന്ന പ്രശ്നത്തെ വളരെ മികച്ച രീതിയിൽ പരിഹരിക്കാൻ നമുക്ക് കഴിയുന്നതാണ്.
Bindu. A. V
N. M. A. L. P. S. K. Puram
നമ്മുടെ പ്രവർത്തന പാക്കേജിലെ എനിക്കിഷ്ടപ്പെട്ട വാക്കുകൾ ട്രൈ ഔട്ട് വളരെയധികം മെച്ചപ്പെട്ട പ്രവർത്തനമായിരുന്നു. എന്റെ ക്ലാസ്സിൽ 31 കുട്ടികളാണുള്ളത്. അതിൽ 2 കുട്ടികൾ തീരെ അക്ഷരം അറിയാത്തവരുണ്ട്. ചില അക്ഷരങ്ങളും ചിഹ്നങ്ങളും അറിയാത്തവരും ഉണ്ട്. ഞാനവരെ 5 പഠന ഗ്രൂപ്പാക്കി തിരിച്ചു. ട്രൈ ഔട്ടിൽ പറഞ്ഞ പോലെ വായനക്കുശേഷം ഇഷ്ടപ്പെട്ട വാക്കുകൾ നോട്ടുബുക്കിൽ എഴുതി. ശേഷം ഓരോ ഗ്രൂപ്പിനുo ബോർഡിൽ ആ വാക്കുകൾ എഴുതാനുള്ള അവസരം കൊടുത്തു. കാണാതെ വേണമല്ലോ എഴുതാൻ. അതിനുള്ള നിർദേശം നൽകിയിരുന്നു. വളരെയധികം സപ്പോർട്ടിവായ കാര്യമാണ് അവിടെ നടന്നത്. സാധാരണ എഴുതുമ്പോൾ അക്ഷരത്തെറ്റു വരുത്തുന്ന കുട്ടികൾ എല്ലാവരും തന്നെ അവർ എഴുതേണ്ട വാക്കുകൾ ഹൃദിസ്ഥമാക്കി എന്നു വേണം പറയാൻ. പിന്നോക്കക്കാർക്ക് അതിനു അനുസരിച്ചുള്ള simple ആയ വാക്കുകൾ അവർ തന്നെ കണ്ടെത്തി നൽകി. അവരെക്കൊണ്ടും വാക്കുകൾ എഴുതിപ്പിക്കാൻ കഴിഞ്ഞു. തീരെ അക്ഷരമറിയാത്ത രണ്ടു കുട്ടികളും വാക്കുകൾ എഴുതി. പക്ഷേ ചിഹ്നങ്ങൾ മാറി എഴുതി എന്നു മാത്രം. ഒരു ദിവസം കൊണ്ടു തന്നെ ഇത്രയും പോസിറ്റീവായി ഒരു പ്രവർത്തനം നടത്താൻ കഴിഞ്ഞതിൽ വലിയ ചാരിതാർത്ഥ്യം തോന്നി. സന്തോഷവും .
ഇത് തുടരുകയാണെങ്കിൽ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും. ഗുണകരമായ മാറ്റങ്ങൾ.
എനിക്കു പ്രതീക്ഷയുണ്ട്.
ഗീതാലക്ഷ്മി.
പുല്ലാനൂർ
No comments:
Post a Comment