ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, September 10, 2025

പിറന്നാള്‍ സമ്മാനം ആസൂത്രണക്കുറിപ്പ് 4

 

ക്ലാസ് : ഒന്ന്

യൂണിറ്റ് : 4

പാഠത്തിൻ്റെ പേര്  : പിറന്നാള്‍ സമ്മാനം

ടീച്ചറുടെ പേര് : റീന. കെ,

കല്ലോട് ജി.എൽ.പി സ്കൂൾ,

പേരാമ്പ്ര ബി ആർ സി,

കുട്ടികളുടെ എണ്ണം  :.......

ഹാജരായവർ : .......

തീയതി : ..…../ 2025

പിരീഡ് ഒന്ന്

പ്രവർത്തനം 1 സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം. വായനപാഠം , ക്ലാസ് എഡിറ്റിംഗ് 

പഠനലക്ഷ്യങ്ങൾ:   

  1. കഥാവേളകളിൽ ചെറു സദസ്സിന് മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.

  5. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  • വളര്‍ത്തുജീവികളുമായി ബന്ധപ്പെട്ട് ടീച്ചർ എഴുതിയ ഡയറി വായിക്കുന്നു. ചിത്രവും കാണിക്കുന്നു

  • നിങ്ങളിലാരെങ്കിലും വീട്ടില്‍ വളര്‍ത്തുന്ന ജീവികളുടെ കാര്യം ഡയറിയില്‍ എഴുതിയിട്ടുണ്ടോ?

  • ഉള്ളവര്‍ എടുക്കൂ

  • ടീച്ചര്‍ അവ വായിക്കുന്നു. സംയുക്ത വായനരീതിയും സ്വീകരിക്കാം.

  • അവർ വരച്ച ചിത്രങ്ങൾ എല്ലാവരെയും കാണിക്കുന്നു

  • ഡയറിയിലെ സവിശേഷതകൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു. ആ സവിശേഷതകൾ ഗുണാത്മകമായി ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടുന്നു

  • ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .

  • മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ കാര്യങ്ങൾ വക്കുന്നു

വായനപാഠം വായിക്കൽ 5 മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ

  • ഇന്നലെ ഹാജരാകാത്ത കുട്ടികൾ ചാർട്ടിലെ വാക്യങ്ങൾ ഉപയോഗിച്ച് വായിക്കണം .

വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്

  • വളര്‍ത്തുജീവികള്‍ കഥാപാത്രമായി വരുന്ന കഥകള്‍ വായിച്ചവരാരെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ ആ കഥ പരിചയപ്പെടുത്തുക

  • വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു

പിരീഡ് രണ്ട്

പ്രവർത്തനം- മുത്തു തേടി ( വായന)

പഠന ലക്ഷ്യങ്ങൾ

  1. സചിത്ര പുസ്തകങ്ങൾ വായിച്ച് കഥ മറ്റുള്ളവരുമായി പങ്കിടുന്നു.

  2. പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിതസമയം :- 40 മിനിറ്റ്

ഭാവാത്മക വായനമത്സരം

  • തത്ത, താറാവ്, ആട്, പട്ടിക്കുട്ടി, പൂച്ച, കോഴി എന്നീ കഥാപാത്രങ്ങളായി സംഭാഷണം വായിച്ച് അവതരിപ്പിക്കുകയാണ് വേണ്ടത്. പഠനക്കൂട്ടങ്ങളാണ് അവതരണം നടത്തേണ്ടത്. മുന്‍ദിവസം തയ്യാറാക്കിയ മാസ്ക് ഉപയോഗിക്കാം.

  • നാരകത്തിന്റെ ചുവട്ടിലാണ് നില്‍ക്കുന്നത് എന്ന സങ്കല്പത്തില്‍ വേണം വായിക്കേണ്ടത്. ആംഗ്യവും ഭാവവും വേണം. ചലനവും ആകാം. സംഭാഷണം കാണാതെ പറയാന്‍ പാടില്ല. വായിക്കണം

  • അവതരണത്തിന് മുമ്പ് റിഹേഴ്സല്‍ നടത്തണം

  • തലേദിവസം ഹാജരാകാത്ത കുട്ടികള്‍ ഈ സമയം കുഞ്ഞെഴുത്ത് പഠനക്കൂട്ടത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കണം.

  • വായനയില്‍ പ്രയാസം നേരിടുന്നവരെ സഹായിക്കണം.

  • അവതരണം

  • ഓരോ പഠനക്കൂട്ടവും ഭാവാത്മക വായന നടത്തിക്കഴിഞ്ഞാല്‍ അവരോട് ചോദ്യം ചോദിക്കും

ചോദ്യങ്ങള്‍

പഠനക്കൂട്ടം ഒന്ന് ഉത്തരം പറയേണ്ടത്.

  1. മുത്ത് എന്ന പദം വരുന്ന വാക്യം ഏതാണ്?

  2. കൊമ്പിൽ എന്ന വാക്കു വരുന്ന എത്ര വാക്യങ്ങളുണ്ട്.കൈവിരൽ ഉപയോഗിച്ച് കാണിക്കണം തൊട്ടു വായിക്കാമോ?

  3. മുത്ത് എവിടെയാണെന്നാണ് കോഴി പറയുന്നത്?

പഠനക്കൂട്ടം രണ്ട് ഉത്തരം പറയേണ്ടത്.

  1. മുത്ത് എവിടെയാണെന്ന് പറയുന്ന വാക്ക് ഏതാണ്?

  2. അറ്റത്ത് എന്ന വാക്ക് എത്ര പ്രാവശ്യം വന്നിട്ടുണ്ട് കൈവിരലിൽ കാണിക്കാമോ?

  3. കൊമ്പിൽ എന്ന വാക്ക് എത്ര പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്?

പഠനക്കൂട്ടം മൂന്ന് ഉത്തരം പറയേണ്ടത്.

  1. എവിടെ എന്ന വാക്ക് എത്ര പ്രാവശ്യം, തൊട്ട് വായിക്കാമോ?

  2. അക്ഷരങ്ങൾ കണ്ടെത്തൽ 

  3. റ്റ എന്ന അക്ഷരം എത്ര പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്?

പഠനക്കൂട്ടം നാല് ഉത്തരം പറയേണ്ടത്.

  1. മ്പ  എന്ന അക്ഷരം എത്ര പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്?

  2. കോഴി പറഞ്ഞത് വായിക്കാമോ?

  3. തത്ത പറഞ്ഞത് വായിക്കാമോ?

  4. പൂച്ച പറഞ്ഞത് വായിക്കാമോ?

സഹവർത്തിത വായന, ചങ്ങല വായന

  1. കുട്ടികളെ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് ചാർട്ടിനരികിൽ വരിവരിയായി ഒന്നിന് പിന്നിൽ ഒന്നായി നിന്ന് കടലാസ് വടി ഉപയോഗിച്ച് ഓരോരുത്തരായി ഓരോ വാക്യം വീതം തൊട്ടു വായിക്കുന്നു.

  2. ഓരോ വാക്യവും വായിച്ച ശേഷം ആ ആൾ പിന്നിൽ പോയി നിൽക്കണം

പ്രതീക്ഷിത ഉൽപ്പന്നം: കുട്ടികൾ വായിക്കുന്ന വീഡിയോ

വിലയിരുത്തൽ 

  • എല്ലാ കുട്ടികൾക്കും വായിക്കാൻ കഴിഞ്ഞോ?

  • പ്രയാസം നേരിട്ടവർ ആരെല്ലാം? എത്ര?

  • ഏതെല്ലാം രീതിയിലാണ് പ്രയാസം നേരിട്ടത്? കുട്ടികൾക്ക് പിന്തുണ നൽകിയത്?

  • കണ്ടെത്തൽ വായന ഫലപ്രദമായിരുന്നോ?

  • വായന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എങ്ങനെ ആയിരുന്നു?

പിരീഡ് മൂന്ന്

പ്രവർത്തനം - മുത്ത് തേടി (എഡിറ്റിംഗ്)

പഠന ലക്ഷ്യങ്ങൾ

ഒറ്റയ്ക്കും കൂട്ടായും രേഖപ്പെടുത്തലുകൾ ക്ലാസ്സിൽ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് രചനകളിലെ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നു

പ്രതീക്ഷിത സമയം  : 30 മിനിറ്റ്

ക്ലാസ് എഡിറ്റിംഗ് 20 മിനുട്ട്

  • കഥാപാത്രങ്ങളുടെ പേരുകള്‍ ബോര്‍ഡില്‍ എഴുതുന്നു. ഓരോ പഠനക്കൂട്ടത്തിനും ഓരോ ജിവിയുടെ പേരിടുന്നു. ആ ജീവി പറഞ്ഞ കാര്യമാണ് എഴുതേണ്ടത്.എന്താണ് എഴുതേണ്ടതെന്ന് മറ്റൊരു പഠനക്കൂട്ടത്തിന് നിര്‍ദേശിക്കാം.

തത്ത: എവിടെ മുത്ത്

താറാവ്: ആ കൊമ്പില്‍

ആട്: തൊമ്പില്‍ എവിടെ

പട്ടി: അറ്റത്ത്

പൂച്ച: അറ്റത്ത് എവിടെ

കോഴി: ഇലയുടെ അടിയില്‍

  • പഠനക്കൂട്ടത്തിലെ പ്രതിനിധികള്‍ എഴുതിക്കഴിഞ്ഞാല്‍ എഡിറ്റിംഗ്.

  • ഒരു പഠനക്കൂട്ടം എഴുതിയത് മറ്റൊരു പഠനക്കൂട്ടമാണ് എഡിറ്റ് ചെയ്യേണ്ടത്.

  • തലേദിവസം ഹാജരാകാത്ത കുട്ടികള്‍ക്കായി റ്റ, മ്പ എന്നികുഞ്ഞെഴുത്ത് പൂരിപ്പിക്കാന്‍ നിര്‍ദേശവും നല്‍കണം

വിലയിരുത്തല്‍


വായനപാഠം

മുറ്റത്ത് അവര്‍ ഒത്തുകൂടി

ഒരു പൂച്ച, ഒരു താറാവ്, ഒരു കോഴി

ഒരു ആട്, ഒരു പട്ടി.

തത്ത മരക്കൊമ്പില്‍ ഇരുന്നു

"നീ താഴെ വാ.”

അവള്‍ താഴെ എത്തി.

ആറ് പേരും മുത്ത് കണ്ടു

ചന്തമുള്ള മുത്ത്

"അവള്‍ക്ക് ചേരും.”

ആര്‍ക്ക്?

………………………….



No comments: