ക്ലാസ്: ഒന്ന്
യൂണിറ്റ്: 4
പാഠത്തിൻ്റെ പേര്: പിറന്നാള്‍ സമ്മാനം
ടീച്ചറുടെ പേര്: രാഗി പി പി
മയ്യന്നൂർ എൽ പി സ്കൂൾ
തോടന്നൂർ ബി ആർ സി
കുട്ടികളുടെ എണ്ണം:.......
ഹാജരായവർ: .......
തീയതി: ..…../ 2025
പിരീഡ് 1 |
പ്രവർത്തനം1: സംയുക്ത ഡയറി , കഥാവേള , വായനക്കൂടാരം . വായനപാഠം ,
പഠനലക്ഷ്യങ്ങൾ:
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,
പ്രക്രിയാവിശദാംശങ്ങൾ
- സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
- വായനപാഠം വായിക്കൽ 5+5 മിനുട്ട് .
- വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്
- സവിശേഷ സഹായസമയം-15 മിനുട്ട്
പിരീഡ് 2, 3 |
പ്രവർത്തനം: ആര് പറിക്കും? (എഴുത്ത്) സചിത്ര പ്രവർത്തന പുസ്തകം: പേജ് 28
പഠന ലക്ഷ്യങ്ങൾ:
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.
പരിചിതാക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
പ്രതീക്ഷിത സമയം: 1 മണിക്കൂർ
ഊന്നൽ നൽകുന്ന അക്ഷരങ്ങൾ: ഷ, ഞ്ഞ
പ്രവർത്തന വിശദാംശങ്ങൾ
കഥാനുഭവം തുടരുന്നു .
കഴിഞ്ഞ ദിവസത്തെ കഥാഭാഗം ഓർമ്മിപ്പിച്ച ശേഷം അധ്യാപിക അടുത്ത ഫ്രെയിം അവതരിപ്പിക്കുന്നു.
"ആരാണ് ആ മുത്ത് എനിക്ക് പറിച്ചു തരിക?’’ താറാവ് ചോദിച്ചു. എന്നിട്ട് താറാവ് ആടിനെ നോക്കി. ആട് പട്ടിയെ നോക്കി.പട്ടി കോഴിയെ നോക്കി. അവർ ചുറ്റും നോക്കി. അവർ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക?........
ആര് പറിക്കും?
നിങ്ങൾ ഇതിൽ ഏതെങ്കിലും ജീവി മരത്തിൽ കയറുന്നത് കണ്ടിട്ടുണ്ടോ? (കുട്ടികൾ സ്വതന്ത്ര പ്രതികരണം.)
എല്ലാവരും പറഞ്ഞു.
“പൂച്ചേ..............നീ കയറ്”
“പൂച്ചേ.......... നീ കയറ്””
എല്ലാവരും പൂച്ചയെ നിർബന്ധിച്ചു. പൂച്ച സമ്മതിച്ചു. പൂച്ച പറഞ്ഞു............... എന്തായിരിക്കും പൂച്ച പറഞ്ഞിട്ടുണ്ടാവുക?
“ഞാൻ കയറാം”
പൂച്ച പിന്നെ എന്തു ചെയ്തു കാണും?
പൂച്ച നാരകത്തിൽ കയറി.
സചിത്ര പ്രവർത്തന പുസ്തകം എടുത്ത് ആരു പറിക്കും എന്ന തലക്കെട്ടുള്ള പേജിൽ എഴുതണം.
ടീച്ചർ പൂച്ച വലിഞ്ഞ് നാരകത്തിൽ കയറുന്ന ആക്ഷൻ കാണിക്കുന്നു പെട്ടെന്ന് കൈയിൽ മുള്ള് കൊണ്ടത് പോലെ അഭിനയിക്കണം. മ്യാവു മ്യാവു വിളിക്കുന്നു.
എന്ത് പറ്റിയിട്ടുണ്ടാകും? കുട്ടികൾ പറയുന്നു. കുട്ടികളുടെ പ്രതികരണം.
മുള്ള് കൊണ്ടു.
ആദ്യം വാക്യം ടീച്ചർ എഴുതാം. ള്ള യുടെ ഘടന വ്യക്തമാകും വിധം ടീച്ചർ ചാർട്ടിലും തുടർന്ന് ബോർഡിലും എഴുതുന്നു.
സചിത്ര പുസ്തകത്തിൽ എല്ലാവരും എഴുതുന്നു. തുടർന്നുള്ള വാക്യങ്ങൾ തനിച്ചെഴുത്തിനാണ്. ടീച്ചർ സാവധാനം വാക്യങ്ങൾ പറയണം.
കൊച്ചുകാല് മുറിഞ്ഞു
കൊച്ചുപൂച്ച വീണു
പൂച്ച താഴെ വീണു.
പൂച്ച വീണപ്പോൾ പൂച്ചയ്ക്ക് എന്ത് തോന്നിയിട്ടുണ്ടാകും
അതിന് വിഷമമായി
കുട്ടികൾക്ക് പറയാൻ അവസരം നൽകുന്നു.. ടീച്ചർ പൂച്ച വിഷമിച്ചു എന്ന് ചാർട്ടിൽ എഴുതുന്നു തുടർന്ന് അക്ഷരഘടന ‘’ഷ’’ വ്യക്തമാക്കുന്ന വിധത്തിൽ ബോർഡിൽ എഴുതുന്നു. കുട്ടികൾ സചിത്ര പ്രവർത്തന പുസ്തകം എഴുതി പൂർത്തിയാക്കുന്നു.
പൂച്ച വിഷമിച്ചപ്പോൾ കൂട്ടുകാർക്ക് എന്തു തോന്നിയിട്ടുണ്ടാകും ?കൂട്ടുകാർക്കും വിഷമമായി.
പട്ടി ചോദിച്ചു ഇനി എങ്ങനെ പറിക്കും?
താറാവ് എന്ത് പറഞ്ഞിട്ടുണ്ടാകും?
ഞാന്‍ കയറാം
(താറാവിന് മുകളിലായി സംഭാഷണക്കുമിള വരച്ച് എഴുതണം)
നിറം നൽകൽ
ചിത്രത്തിന് നിറം നൽകണം.
പിന്തുണനടത്ത സമയത്ത് ശരിയായി എഴുതിയവർക്ക് ശരി നല്‍കുന്നു. അവര്‍ പട്ടിക്കുട്ടിക്ക് പുള്ളി വരച്ചു ചേർക്കട്ടെ. .
പട്ടിക്കുട്ടിയും താറാവും പറയുന്നതെന്ത് ?
വായിക്കാൻ കഴിഞ്ഞവർക്ക് എഴുന്നേറ്റ് നിൽക്കാം.
എഴുന്നേൽക്കാത്തവരുണ്ടെങ്കിൽ ആ വാക്യം ബോർഡിൽ എഴുതി സംയുക്ത വായന നടത്തണം (ഇനി എങ്ങനെ പറിക്കും?)
വിലയിരുത്തൽ
പാഠപുസ്തകം പേജ് 24 വായിപ്പിക്കണം
തനിച്ചെഴുത്തിൽ എത്ര കുട്ടികൾക്കാണ് സഹായം വേണ്ടിവന്നത്?
ഷ,ള്ള എന്നിവയുടെ ഘടന പാലിക്കുന്നതിന് പിന്തുണ നടത്തമാണോ കട്ടിക്കെഴുത്താണോ സ്വീകരിച്ചത് ?
സ്വതന്ത്രവായന പാഠം (അനുബന്ധം )
പിരീഡ് നാല് |
പ്രവർത്തനം - അഭിനയിക്കാം (അരങ്ങനുഭവം )
പഠന ലക്ഷ്യങ്ങൾ
വിവിധ വസ്തുക്കൾ, അവസ്ഥകൾ,ജീവജാലങ്ങൾ,സന്ദർഭങ്ങൾ എന്നിവ തിയേറ്റർ ഗെയിമുകളിലൂടെ കൂട്ടായി നിസ്സങ്കോചം സദസ്സിനു മുൻപാകെ ആവിഷ്കരിക്കുന്നു.
പ്രതീക്ഷിത സമയം -15 മിനിറ്റ്
പ്രവർത്തന വിശദാംശങ്ങൾ
ടീച്ചർ നിർദ്ദേശങ്ങൾ നൽകുന്നു.
എല്ലാവരും പൂച്ചകളായി നിൽക്കുക.
പൂച്ചകൾ ഇപ്പോൾ നടക്കുകയാണ്.
പൂച്ചകൾ ഇപ്പോൾ കരയുന്നുണ്ട്.
പൂച്ച നാരകത്തിൽ നോക്കുന്നു നാരകത്തിൽ അള്ളിപ്പിടിച്ച് കയറുന്നു.
പൂച്ചയ്ക്ക് മുള്ളുകൊള്ളുന്നു.
പൂച്ച കരഞ്ഞുകൊണ്ട് താഴെ വീഴുന്നു.
പ്രതീക്ഷിത ഉൽപ്പന്നം: അവതരണത്തിന്റെ വീഡിയോ
വിലയിരുത്തൽ
അവതരണത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നോ?
ഏത് രംഗമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടത് ?
ഈ പ്രവർത്തനം വിലയിരുത്തി കുട്ടികൾ പറഞ്ഞതെന്താണ്?
പിരീഡ് നാല് |
പ്രവർത്തനം - ഓമനച്ചങ്ങാതി (വരയനുഭവം)
പഠന ലക്ഷ്യങ്ങൾ
തീമുമായി ബന്ധപ്പെട്ട് സ്വയം രൂപപ്പെടുത്തിയതോ നിർദ്ദേശിക്കുന്നതോ ആയ സന്ദർഭങ്ങൾ എന്നിവ സ്വതന്ത്രമായി ചിത്രീകരിക്കുന്നു.
സ്വന്തം ചിത്രങ്ങളിലെ ആശയങ്ങൾ കൂട്ടുകാരുമായി പങ്കിടുന്നു.
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.
ചുറ്റുപാടുമുള്ള വസ്തുക്കൾ നിരീക്ഷിച്ച് സ്വതന്ത്രമായി ചിത്രരചന നടത്തുന്നു.
സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു.
പ്രതീക്ഷിത സമയം: 15 മിനിറ്റ്
സാമഗ്രികൾ: A 4 ഷീറ്റ് പേപ്പർ, ക്രയോൺ
പ്രവർത്തന വിശദാംശങ്ങൾ
അധ്യാപികയും കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു
നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും വളർത്തു ജീവികൾ ഉണ്ടോ?അതിനെ നിങ്ങൾക്ക് ഇഷ്ടമാണോ? അതുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവം പറയാമോ? കുട്ടികൾ സംസാരിക്കുന്നു.
ആ ജീവിയുടെ ചിത്രം വരയ്ക്കാമോ?
വളർത്തു ജീവികൾ വീട്ടിൽ ഇല്ലാത്തവർ ഇഷ്ടമുള്ള ഒരു വളർത്തു ജീവിയുടെ ചിത്രം വരയ്ക്കട്ടെ.
കുട്ടികൾക്ക് A4 ഷീറ്റ് പേപ്പർ നൽകുന്നു.
കുട്ടികൾ ചിത്രം വരയ്ക്കുന്നു.
നിറം നൽകുന്നു.
ഓരോരുത്തരും അവരവർ വരച്ച ചിത്രത്തിലെ ജീവികളെക്കുറിച്ച് സംസാരിക്കുന്നു. പേര്, ഓമനപ്പേര് (വളർത്തുജീവിയാണെങ്കിൽ)
കുട്ടികൾക്ക് കണ്ടെത്താൻ കഴിയുന്ന സവിശേഷതകൾ ഉൾപ്പെടുത്തി അവരവർ വരച്ച ചിത്രങ്ങളെ കുറിച്ച് അവർ തന്നെ ക്ലാസ്സിൽ സംസാരിക്കട്ടെ.
തുടർന്ന് കുട്ടികൾ വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് ക്ലാസ് മുറിയിൽ പ്രദർശനം സംഘടിപ്പിക്കാം.
പരസ്പരം വിലയിരുത്തി പ്രതികരിക്കുന്നു
പ്രതീക്ഷിത ഉൽപ്പന്നം: വരച്ച ചിത്രങ്ങൾ
വിലയിരുത്തൽ
ചിത്രങ്ങൾ ജീവികളുടെ പ്രകടമായ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നുണ്ടോ?
നിറം നൽകിയത് അനുയോജ്യമാണോ?
എന്ത് ഫീഡ്ബാക്കാണ് എല്ലാവർക്കും നൽകിയത് ?
പ്രദർശന സംഘാടനമായി ബന്ധപ്പെട്ട ആസൂത്രണ ചർച്ചയിൽ കുട്ടികളുടെ പങ്കാളിത്തം എങ്ങനെ ?
വായനപാഠം
1
മുറ്റത്ത് നാരകം
മുള്ളുള്ള നാരകം
മുത്തുള്ള നാരകം
2
പണ്ടൊരു കുഞ്ഞുപൂച്ച
നാരകത്തില്‍ കയറി
മുള്ളുണ്ട് കയറരുതേ
കാറ്റ് വന്ന് പറഞ്ഞിട്ടും
കുഞ്ഞുപൂച്ച കയറി
പറ്റിപ്പിടിച്ച് കയറി
വലിഞ്ഞുകയറി
കാറ്റടിച്ചു കൊമ്പിളകി
കാലിടറി താഴെ വീണു
പാവം കുഞ്ഞുപൂച്ച
5
മുള്ള് കൊണ്ട വിഷമം
മുള്ള് തിന്നാല്‍ തീരുമോ?
No comments:
Post a Comment