ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 12, 2025

പിറന്നാള്‍ സമ്മാനം ആസൂത്രണക്കുറിപ്പ് ആറ്


 

അക്ഷരബോധ്യച്ചാര്‍ട്ടിന്റെ വിശകലനവും ടീച്ചിംഗ് മാന്വലും

ക്ലാസ് : ഒന്ന്

യൂണിറ്റ് : 4

പാഠത്തിൻ്റെ പേര്  : പിറന്നാള്‍ സമ്മാനം

ടീച്ചറുടെ പേര് : അശ്വനി പി വി 

ചേന്ദമംഗലം എൽ പി സ്കൂൾ.

വടകര ബി ആർ സി

കുട്ടികളുടെ എണ്ണം  :.......

ഹാജരായവർ : .......

തീയതി : ..…../ 2025

ആസൂത്രണക്കുറിപ്പിലേക്ക് കടക്കും മുമ്പ് അക്ഷര, ചിഹ്നബോധ്യച്ചാര്‍ട്ടുകളിലെ കണ്ടെത്തലുകള്‍ എങ്ങനെ ടീച്ചിംഗ് മാന്വലില്‍ പ്രതിഫലിപ്പിക്കും എന്ന് ആലോചിക്കുകയാണ്,

ഇവിടെ മലപ്പുറം ജില്ലയിലെ ഒരു വിദ്യാലയത്തിലെ അക്ഷര ചിഹ്നബോധ്യച്ചാര്‍ട്ടാണ് വിശകലനം ചെയ്യുന്നത്. അശ്വിനി ടീച്ചര്‍ തയ്യാറാക്കിയ ടീച്ചിംഗ് മാന്വലിനെ ഈ അക്ഷര ചിഹ്നബോധ്യച്ചാര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ചുവടെ നല്‍കുന്ന ക്ലാസിലെ കുട്ടികളുടെ എണ്ണം കൂടുതലാണ്. ഒ ക്ലാസില്‍ മുപ്പത്തിനാല് പേരുണ്ട്. അസാധുദീന്‍ ജൂലൈ മാസം വന്ന ഇതരസംസ്ഥാനവിദ്യാര്‍ഥിയാണ്. 

 

അക്ഷരബോധ്യച്ചാര്‍ട്ട് വിശകലനം

  1. ഞ, ന്‍ എന്നീ അക്ഷരങ്ങളാണ് കൂടുതല്‍ കുട്ടികളും സ്വായത്തമാക്കാനുള്ളത് (20പേര്‍)
  2. ന്ന 18 പേര്‍
  3. ച്ച 8 പേര്‍
  4. ന, മ, ട (5 പേര്‍ വീതം )
  5. പ, വ, ക, ത, ആ, ഴ, ( 4 വീതം) 
  6. റ, ര (3 ) 

 ചിഹ്നബോധ്യച്ചാര്‍ട്ട് വിശകലനം

  1.  നാല് കുട്ടികള്‍ക്ക് എല്ലാ ചിഹ്നങ്ങളും വഴങ്ങി
  2. അഞ്ച് കുട്ടികള്‍ക്ക് ഒരു ചിഹ്നം ഒഴികെ എല്ലാം നേടാനായി
  3. 15കുട്ടികള്‍ക്ക് ഒരു ചിഹ്നവും വഴങ്ങിയിട്ടില്ല 

പ്രക്രിയാവിശദാംശങ്ങള്‍

പിരീഡ്:1


പ്രവർത്തനം 1 – അക്ഷരബോധ്യച്ചാര്‍ട്ട് വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള പിന്തുണ

പഠനലക്ഷ്യങ്ങൾ   

  • തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ – തെരഞ്ഞെടുത്ത ഡയറി.

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ പിന്തുണാവസരമാക്കല്‍ 10 മിനുട്ട്

സംയുക്ത ഡയറിയില്‍ ദിവസപ്പേരുകള്‍ എഴുതിയത് ശരിയാണോ?

  • ഞായര്‍

  • വെള്ളി

എന്നിവ പരസ്പരം പരിശോധിക്കുന്നു.

ഒരു ഡയറി ഞാന്‍ വായിക്കാം (11/9/25 ലെ തെരഞ്ഞെടുത്ത ഒരു ഡയറി വായിക്കുന്നു

ഇന്ന് ഞാന്‍ രണ്ട് തവളകള്‍ ചാടുന്നത് കണ്ടു.

ഞാനും അവരുടെ കൂടെ ചാടി.

അത് അടുത്തേക്ക് വന്നു.

ഞാന്‍ പേടിച്ചുപോയി.

ദേ ചിത്രം നോക്കൂ.

തവളയുടെ കൂടെ എങ്ങനെയായിരിക്കും ചാടിയത്? തവള അടുത്തോക്ക് വന്നത് മൂന്നാമതൊരു തവളയാണെന്ന് കരുതിയിട്ടായിരിക്കുമോ? ഇതില്‍ ഏത് അക്ഷരമായിരിക്കും രക്ഷിതാവ് എഴുതിക്കൊടുത്തത്? ഞാന്‍ വീണ്ടും വായിക്കാം.

ഈ ഡയറിയില്‍ ഒരു വാക്ക് മൂന്ന് തവണ വന്നിട്ടുണ്ട്. ഏതാണ്? കണ്ടുപിടിച്ചവരുണ്ടോ? പറയൂ.

എമിന്, ഫാത്തിമ റിദയ്ക് വന്ന് ബോര്‍ഡില്‍ വന്ന് എഴുതാമോ? (ഞാന്‍)

ഈ ഡയറിക്ക് ടീച്ചര്‍ ഒരു കുറിപ്പ് എഴുതാന്‍ ആഗ്രഹിക്കുന്നു. എന്താണ് എഴുതേണ്ടത്?

കുട്ടികളുടെ പ്രതികരണങ്ങള്‍

തവളച്ചാട്ടം നന്നായി.

ആരാ എനിക്ക് വേണ്ടി ഈ ഡയറിയില്‍ അതെഴുതുക? സഹായിക്കാമോ?

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ . ശ്രദ്ധേയമായ കാര്യങ്ങൾ വക്കുന്നു

പിറന്നാള്‍ സമ്മാനം എന്ന പാഠത്തില്‍ എത്ര കഥാപാത്രങ്ങളുണ്ട്? ആ പേരുകള്‍ ആര്‍ക്കെല്ലാം ബോര്‍ഡില്‍ വന്ന് എഴുതാം?

  1. കോഴി ( എഴുതേണ്ടത് ആദിദേവ്, പരിശോധിക്കേണ്ടത് അക്ഷര)

  2. താറാവ് ( എഴുതേണ്ടത് അയിശ മെഹ്റിന്‍, പരിശോധിക്കേണ്ടത് മുഹമ്മദ് സവാദ്)

  3. പൂച്ച ( എഴുതേണ്ടത് റിന്‍ഷ സിവി, പരിശോധിക്കേണ്ടത് അയിഷ മര്‍ജാന)

  4. തത്ത (എഴുതേണ്ടത് മുഹമ്മദ് ഫര്‍സാന്‍, പരിശോധിക്കേണ്ടത് തെന്‍സ)

  5. പട്ടി (എഴുതേണ്ടത് ഹഫീള, രിശോധിക്കേണ്ടത് മു ആദ് പി പി)

വായനപാഠം (തിരഞ്ഞെടുത്ത ഡയറിയെ വായനപാഠമാക്കല്‍) 5+5 മിനുട്ട്

ഇന്നത്തെ വായനപാഠം നിങ്ങള്‍ എഴുതിയ ഡയറിയാണ്. ദേ ചാര്‍ട്ടിലുണ്ട് വായിക്കാമോ?

ഇന്ന് ഞാന്‍ രണ്ട് തവളകള്‍ ചാടുന്നത് കണ്ടു.

ഞാനും അവരുടെ കൂടെ ചാടി.

അവര്‍ അടുത്തേക്ക് വന്നു.

ഞാന്‍ പേടിച്ചുപോയി.

ഓരോ വരിയായി വായിക്കണം ( അക്ഷരബോധ്യച്ചാര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഓരോ വാക്യത്തിനും ഒന്ന്, രണ്ട് യൂണിറ്റുകളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഇനിയും സ്വായത്തമാക്കാത്ത രണ്ട് പേരെ വീതം വിളിക്കുന്നു. വായിപ്പിക്കുന്നു.

വിലയിരുത്തൽ

  • അക്ഷരബോധ്യച്ചാര്‍ട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പ്രക്രിയ പ്രാദേശികവത്കരിച്ചത് പിന്തുണ വേണ്ട കുട്ടികള്‍ക്ക് സഹായകമായോ?

  • ഡയറിയില്‍ എഴുതേണ്ട ഫീഡ് ബാക്ക് വാക്യം കുട്ടികള്‍ക്ക് നിര്‍ദേശിക്കാന്‍ അവസരം കൊടുത്തതിനോട് അവര്‍ എങ്ങനെ പ്രതികരിച്ചു?


പിരീഡ്: 2 ,3

പ്രവർത്തനം: മേലെ മേലെ (എഴുത്ത്)

പഠന ലക്ഷ്യങ്ങൾ

  1. മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖനക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.

  2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.

  3. കഥയിലെ സംഭവചിത്രങ്ങൾക്ക് അനുയോജ്യമായ ലഘു സംഭാഷണങ്ങൾ രേഖപ്പെടുത്തുന്നു.

പ്രതീക്ഷിത സമയം 60 മിനിറ്റ്

കരുതേണ്ട സാമഗ്രികൾ-  ആട്,നായ,കോഴി, താറാവ്,പൂച്ച എന്നിവയുടെ കട്ടൗട്ടുകൾ, പേജ് 29 ( കുഞ്ഞെഴുത്ത്)

അക്ഷരബോധ്യച്ചാര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കി ഊന്നല്‍ നല്‍കേണ്ട അക്ഷരങ്ങളും ചിഹ്നങ്ങളും

  • , , , ട്ടി, കോ, ഴി, താ, റാ, വ്, ലെ, , മേ,

പ്രവർത്തന വിശദാംശങ്ങൾ

പൂച്ച വീണു. ആകെ വിഷമമായി. ഇനി എന്ത് ചെയ്യും? കൂട്ടുകാർ ആലോചിച്ചു. ഞാനൊരു വഴി പറയാം. പൂച്ച പറഞ്ഞു. പൂച്ച എന്തുവഴിയായിരിക്കും പറഞ്ഞിട്ടുണ്ടാവുക? കുട്ടികൾ സ്വതന്ത്രമായി പ്രതികരിക്കുന്നു. മേലെ മേലെ നിന്നാൽ മതി. എല്ലാവർക്കും സമ്മതം. ആട് ഇരുന്നു. എന്റെ മുകളിൽ കയറിക്കോ... പൂച്ചയെ നോക്കി ആട് പറഞ്ഞു.

മുള്ള് കൊണ്ടതാതാഴെ വീണതാഇനി എനിക്ക് വയ്യ. “

പിന്നീട് എന്ത് സംഭവിച്ചിട്ടുണ്ടാവുംകുട്ടികൾക്ക് പറയാൻ അവസരം നൽകുന്നു. നിങ്ങൾ പറഞ്ഞത് ശരിയാണോ എന്ന് നോക്കാം.... ടീച്ചർ സചിത്ര പ്രവർത്തന പുസ്തകത്തിലെ മേലെ മേലെ എന്ന തലക്കെട്ടുള്ള പേജിലെ ചിത്രം പ്രദർശിപ്പിക്കുന്നു.

കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുന്നു

അടിയിൽ ആരാ?            

അടിയിൽ ആട്

ആടിനു മുകളിൽ ആരാ?            

ആടിനു മുകളിൽ പട്ടി 

പട്ടിയുടെ മുകളിലോ?       

പട്ടിയുടെ മുകളിൽ കോഴി 

കോഴിയുടെ മുകളിലോ?   

കോഴിയുടെ മുകളിൽ താറാവ് 

എല്ലാവരും മേലെ മേലെ കയറി

കൊച്ചു പൂച്ച കയറിയില്ല.

കുട്ടികൾ പറയുന്ന ക്രമത്തിൽ ജീവികളുടെ ചിത്രം ചാർട്ടിൽ ഒട്ടിക്കുന്നു. കുട്ടികളുടെ പങ്കാളിത്തത്തോടെ ഒട്ടിക്കാം

കൂട്ടെഴുത്ത്

കുട്ടികളെ ഭിന്നനിലാവര ഗ്രൂപ്പുകൾ ആക്കുന്നു. ബഹുഭൂരിപക്ഷം അക്ഷരങ്ങളും കൂടുതല്‍ ചിഹ്നങ്ങളും സ്വായത്തമാക്കിയ കുട്ടികള്‍ ഓരോ ഗ്രൂപ്പിലും വരത്തക്കവിധം പഠനക്കൂട്ടം രൂപീകരിക്കുന്നു

പഠനക്കൂട്ടം

ലീഡര്‍

അംഗങ്ങള്‍

പഠനക്കൂട്ടം ഒന്ന്



പഠനക്കൂട്ടം രണ്ട്



പഠനക്കൂട്ടം മൂന്ന്



പഠനക്കൂട്ടം നാല്



പഠനക്കൂട്ടം അഞ്ച്



പഠനക്കൂട്ടത്തില്‍ നടക്കേണ്ടത്

  1. സചിത്ര പ്രവർത്തന പുസ്തകത്തിലെ ചിത്രങ്ങൾക്ക് നിറം കൊടുക്കണം

  2. അതിനുശേഷം ടീച്ചർ സാവധാനം വാക്യങ്ങൾ പറയുന്നത് എഴുതണം.

  3. ആദ്യം തനിയെ എഴുതണം. അതിന് ശേഷം എല്ലാവരും എഴുതിയത് ഒരുപോലെയാണോ എന്ന് നോക്കണം.

  4. സഹായം വേണ്ടവരെ സഹായിക്കണം. തെളിവ് നല്‍കണം.

  5. പരസ്പരം പരിശോധിച്ച് ലീഡര്‍ ശരി നല്‍കണം.

  6. അതിന് ശേഷം ആ വാക്യം വായിക്കണം

  7. തുടര്‍ന്ന് രണ്ടാം വാക്യം ടീച്ചര്‍ പറയും. ഇതുപോലെ ബാക്കിയും എഴുതണം.

അടിയിൽ ആട്

ആടിനു മുകളിൽ പട്ടി.

പട്ടിയുടെ മുകളിൽ കോഴി.

കോഴിയുടെ മുകളിൽ താറാവ് .

എല്ലാവരും മേലെ മേലെ കയറി.

കൊച്ചു പൂച്ച കയറിയില്ല.

വിലയിരുത്തൽ നടത്തം. അക്ഷരബോധ്യച്ചാര്‍ട്ട് കൈയില്‍ കരുതണം. ഒന്ന്, രണ്ട് യൂണിറ്റുകളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കാത്തവര്‍ എങ്ങനെ എഴുതി എന്ന് പരിശോധിക്കണം.

അക്ഷരങ്ങള്‍

  1. - ആട്, ആടിന്, കോഴിയുടെ

  2. - ആട്, ആടിന്

  3. - പട്ടി

  4. - കയറി, കോഴി, മുകളില്‍

  5. , താറാവ്

  6. - താറാവ്, കയറി

  7. - മുകളില്‍, മേലെ

  8. - മേലെ

  9. - കയറി

  10. ല്‍- മുകളില്‍

ചിഹ്നംങ്ങള്‍

  1. - പട്ടി, ആടിന്, കോഴി, കയറി, മുകളില്‍

  2. - താറാവ്

  3. - ആട്, ആടിന്, താറാവ്

  4. - മുകളില്‍

ബോർഡിൽ ഗ്രൂപ്പ് പ്രതിനിധികൾ വന്ന് ഓരോ വാക്യം വീതം എഴുതുന്നു. ടീച്ചര്‍ നിര്‍ദേശിക്കുന്നവരാണ് വന്ന് എഴുതേണ്ടത്. അക്ഷരബോധ്യച്ചാര്‍ട്ട് വച്ച് ആളെ വിളിക്കണം.

ഒരു പഠനക്കൂട്ടത്തിലെ അംഗം എഴുതിയാല്‍ മറ്റ് ഗ്രൂപ്പുകള്‍ അത് വിലയിരുത്തണം. ശരി അല്ലെങ്കില്‍ ആ പഠനക്കൂട്ടത്തിലെ ഒരാള്‍ വന്ന് മെച്ചപ്പെടുത്തണം.

എല്ലാ ലീഡര്‍മാരെയും അഭിനന്ദിക്കണം.

ടീച്ചറെഴുത്ത്.

ഏത് ഗ്രൂപ്പാണ് എല്ലാ വാക്യങ്ങളും ടീച്ചർ എഴുതിയതുപോലെ എഴുതിയത്? അവരെ അഭിനന്ദിക്കുന്നു.

സ്റ്റാർ നൽകുന്നു.

എല്ലാവരും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തി എഴുതണം.

പ്രതീക്ഷിത ഉൽപ്പന്നം- കുഞ്ഞെഴുത്തിലെ രേഖപ്പെടുത്തൽ. പേജ് നമ്പർ 29

വിലയിരുത്തൽ 

  • അക്ഷരബോധ്യച്ചാര്‍ട്ട് ആധാരമാക്കി പുനരനുഭവ സന്ദര്‍ഭത്തെ സൂക്ഷ്മപരിഗണനയോടെ സമീപിച്ച രീതി പിന്തുണവേണ്ടവര്‍ക്ക് എത്രത്തോളം സഹായകമായി?

വായനപാഠം

ആട് പറഞ്ഞു

കയറ് കയറ്

പൂച്ച പറഞ്ഞു

കയറില്ല വള്ളി തരാം

അത് കേട്ട് കോഴി ചിരിച്ചു

പട്ടി പൊട്ടിച്ചിരിച്ചു

താറാവ് കുടുകുടാ ചിരിച്ചു





No comments: