ക്ലാസ്: ഒന്ന്
യൂണിറ്റ്: 6
ടീച്ചറുടെ പേര്: അനു ഹരീഷ് ,
GUPS കാവാലം ,
വെളിയനാട് സബ്ജില്ല
ആലപ്പുഴ
കുട്ടികളുടെ എണ്ണം:...8....
ഹാജരായവർ: .......
തീയതി: .. ../ 2025 …
പിരീഡ് ഒന്ന് |
പഠനലക്ഷ്യങ്ങൾ:
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
ചിത്രസൂചനകളിൽ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു. സ്വന്തം കഥകൾക്ക് ചിത്രീകരണം നടത്തുന്നു
പ്രതീക്ഷിത സമയം – 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാർട്ടും ചിഹ്നബോധ്യച്ചാർട്ടും
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
1. തനിയെ എഴുതിയവർക്ക് അവസരം ( അതിഥി ആർ നായർ, ശിവാനി,ആദിൽ)
2. സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാൻ കഴിയുന്നവർക്ക് അവസരം - (അതിഥി അനീഷ്, ധ്യാൻ, ആർദ്ര)
3. ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാൻ അവസരം (കാർത്തിക്, സ്വാതി)
4. തിരഞ്ഞെടുത്ത ഡയറി (എഴുതിയത്..അതിഥി. ആർ. നായർ) ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാൻ അവസരം.
കാര്‍ട്ടൂണ്‍ ഡയറി പങ്കിടല്‍
ആരെങ്കിലും കാര്‍ട്ടൂണ്‍ ഡയറി എഴുതിയിട്ടുണ്ടോ? അത് പങ്കിടാമോ?
ഡയറിയില്‍ നിന്നും അഭിനയം
ഡയറിയില്‍ എഴുതിയ കാര്യം ആര്‍ക്ക് അഭിനയിക്കാം?
രചനോത്സവ ചിത്രകഥകളുടെ അവതരണം
ഇന്നലെ നല്‍കിയ രചനോത്സവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്രകഥാപുസ്തകം തയ്യാറാക്കിയത് പ്രകാശിപ്പിക്കുന്നു
ക്ലാസില്‍ അവതരിപ്പിക്കാന്‍ അവസരം
ആര്‍ക്കെല്ലാം പൂര്‍ത്തീകരിക്കാന്‍ സമയം വേണം? പിന്തുണക്കൂട്ടങ്ങള്‍ രൂപീകരിക്കല്‍
കാക്ക പായസം വച്ച കഥ എല്ലവരും എഴുതിയോ?
ഉച്ചയ്ക് ടീച്ചറെ കാണിക്കണം. ( വ്യത്യസ്തമായി എഴുതിയത് കുറിച്ച് വെച്ച് വിലയിരുത്തല്‍ക്കുറിപ്പ് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നുയ
പിരീഡ് 2 |
പ്രവര്‍ത്തനം: പോഷകമാണീ പാവയ്ക്ക -പാാഠപുസ്തകംപേജ് 50
പഠനലക്ഷ്യങ്ങള്‍:
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാാക്കുകളും ചെറുവാക്യങ്ങളുംപൂർത്തിയാക്കുന്നു.
പരിചിതാക്ഷരങ്ങളുള്ള ലഘുവാാക്യങ്ങൾ, പദങ്ങൾ, എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
പ്രതീക്ഷിതസമയം: 35 മിനിട്ട്
കരുതേണ്ട സാമഗ്രികള്‍: ചാര്‍ട്ട്, പാട്ടിന്റെ ഓഡിയോ.
ഊന്നൽ അക്ഷരങ്ങൾ :ച്ഛ, യ്പ
പ്രക്രിയാവിശദാംശങ്ങൾ
മുന്നറിവ് വിലയിരുത്തൽ
എല്ലാവരും രുചിയുള്ള ആഹാരം തിന്നാന്‍ പോവുകയാണ്. ഞാന്‍ മധുരം എന്ന് പറഞ്ഞാല്‍ മധുമരുളള എന്തെങ്കിലും ആഹാരം തിന്നുന്നതായി അഭിനയിക്കണം. മുഖത്ത് ഭാവം വരണം.
എല്ലാവരും തിന്ന ആഹാരസാധനങ്ങള്‍ പലതാണോ? പേര് പറയിക്കല്‍
ഇങ്ങനെ മറ്റ് രുചികളുള്ള ആഹാരങ്ങളും പേര് പറയുന്നതനുസരിച്ച് കഴിക്കുന്നതായി അഭിനയിക്കല്‍. അവയുടെ പേര് പറയല്‍.
മധുരമുള്ള ആഹാരസാധനങ്ങൾ
പുളിയുള്ള ആഹാരസാധനങ്ങൾ
കയ്പ്പുള്ള ആഹാരസാധനങ്ങൾ
മധുരമാണോ കയ്പ്പാണോ കൂട്ടുകാർക്ക് ഇഷ്ടം?
കയ്പ് എന്ന് കേൾക്കുമ്പോൾ കൂട്ടുകാരുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ആരാണ്?
കയ്പുള്ള പാവയ്ക്കയെക്കുറിച്ച് ഒരു പാട്ടു പഠിച്ചാലോ…പാഠപുസ്തകം പേജ് 50
ചൊല്ലി രസിക്കാം
ടീച്ചര്‍ പാട്ട് പൂര്‍ണമായി പാടുകയോ ഓഡിയോ കേള്‍പ്പിക്കുകയോ ചെയ്യുന്നു. വരികള്‍ പൂര്‍ത്തിയാക്കി എഴുതുന്നു. പൂരിപ്പിക്കേണ്ട വാക്ക് കുട്ടികൾ പറയുന്നു.
ടീച്ചറെഴുത്ത്
അച്ഛാ അച്ഛാ പാവയ്ക്ക
ബോർഡിൽ ഘടന പറഞ്ഞെഴുത്ത്
ഉച്ചാരണത്തില്‍ ശ്രദ്ധിക്കണം. (ച, ഛ, ച്ഛ)
അച്ഛാ എന്നും ച്ഛ എന്നും രണ്ടോ മൂന്നോ തവണ എഴുതുന്നു
പൂരിപ്പിച്ച് എഴുത്ത്
പാഠപുസ്തകത്തിൽ കുട്ടികള്‍ പൂരിപ്പിച്ച് എഴുതുന്നു. (അച്ഛാ)
പിന്തുണ നടത്തം കട്ടിക്കെഴുത്ത്. ശരി നൽകൽ.
തെളിവെടുത്തെഴുത്ത്
മറ്റുവരികള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ ചെറു ചോദ്യങ്ങളിലൂടെ പൂരിപ്പിക്കുന്നു. തെളിവെടുത്ത് പൂരിപ്പിക്കണം. തെളിവ് വാക്ക് കണ്ടെത്താത്തവരുണ്ടോ? പരസ്പരം സഹായിക്കണം.
അച്ഛാ അച്ഛാ പാവയ്ക്ക
പിച്ചാം മോനേ പാവയ്ക്ക
കയ്പാണച്ഛാ പാവയ്ക്ക
പോഷകമാണേ പാവയ്ക്ക
വയ്ക്കാം മോനേ പാവയ്ക്ക
കയ്പില്ലച്ഛാ പാവയ്ക്ക
തിന്നാം മോനേ പാവയ്ക്ക.
പാവയ്ക്കയുടെ രുചി പറയുന്ന വരി ഏതാണ്?
കയ്പില്ലച്ഛാ പാവയ്ക്ക എഴുതേണ്ടി വരുമ്പോള്‍ യ്പ പരിചയപ്പെടുത്തണം. ബോര്‍ഡെഴുത്ത് നടത്തണം
പരസ്പരം വിലയിരുത്തല്‍
പഠനക്കൂട്ടത്തിൽ ഓരോ വരിയും പൂരിപ്പിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കണം
പഠന പിന്തുണ വേണ്ടവർക്ക് കുട്ടിട്ടീച്ചറുടെ സേവനം പ്രയോജനപ്പെടുത്തൽ.
ടീച്ചറുടെ വിലയിരുത്തല്‍
പ്രതീക്ഷിത ഉല്പന്നം: പാഠപുസ്തകത്തിലെ രേഖപ്പെടുത്തല്‍
വിലയിരുത്തൽ:
ഛ ,യ്പ എന്നീ അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുന്നുണ്ടോ?
പിരീഡ് 3 |
പ്രവർത്തനം: പോഷക പാത്രം (സചിത്ര പ്രവർത്തന പുസ്തകം പേജ് 48)
പഠന ലക്ഷ്യങ്ങൾ
1. പലതരം ആഹാരം കഴിച്ചാലേ ശരിയായ വളർച്ച ഉണ്ടാകൂ എന്നും കളികളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാനും കഴിയൂ എന്ന ധാരണ നേടുന്നു.
2. വേദികളിൽ സങ്കോചം ഇല്ലാതെ ആശയവിനിമയം നടത്തുന്നു (സാമൂഹിക വൈകാരിക വികാസം)
3. ചുറ്റുപാടുമുള്ള വസ്തുക്കൾ നിരീക്ഷിച്ച് സ്വതന്ത്ര ചിത്ര രചന നടത്തുന്നു.
പ്രതീക്ഷിത സമയം: 20 മിനിറ്റ്
പ്രക്രിയാ വിശദാംശങ്ങൾ
ചർച്ച
നമ്മൾ ദിവസവും കഴിക്കുന്ന ആഹാരങ്ങൾ എന്തൊക്കെയാണ്?
എന്നും നമ്മൾ ഒരു പോലുള്ള ആഹാരം കഴിച്ചാൽ മതിയോ?
സ്വതന്ത്ര പ്രതികരണം
വ്യത്യസ്ത സാധനങ്ങൾ നമ്മൾ ദിവസവും കഴിക്കണം. നല്ല ആരോഗ്യത്തിന് പഴങ്ങൾ, പച്ചക്കറികൾ, മീൻ, മുട്ട, മത്സ്യം, മാംസം എന്നിവ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം.
സചിത്ര പ്രവർത്തന പുസ്തകം പേജ് 48 പോഷക പാത്രം നിറയ്ക്കാം
കുട്ടികളെല്ലാവരും പോഷകഹാരങ്ങളുടെ ചിത്രം പോഷകപാത്രത്തിൽ വരച്ചു ചേർക്കുന്നു
പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മുട്ട, മത്സ്യം, പാൽ,കിഴങ്ങ്, പയർ,എന്നിങ്ങനെ ക്രമീകരിക്കാൻ കൂട്ടുകാർക്ക് നിർദ്ദേശം നൽകണം.
ഓരോന്നും അടങ്ങിയ വിഭവങ്ങൾക്ക് ഓരോ രീതിയിൽ പൊതുവായ ഒരു ചിത്രീകരണം കുട്ടികളുടെ പങ്കാളിത്തത്തോടെ ക്ലാസ്സിൽ ചർച്ചയിലൂടെ തീരുമാനിക്കണം.
ക്ലാസിൽ ഒരു വലിയ പോഷക പാത്രം ചാർട്ടിൽ വരച്ച് പ്രദർശിപ്പിക്കണം. അടുത്ത ദിവസം എല്ലാവരും ഈ പോഷകപാത്രം നിറയ്ക്കണം. പടം വരയ്ക്കാം, വെട്ടിയൊട്ടിക്കാം.
പ്രതീക്ഷിത ഉൽപ്പന്നം: സചിത്ര പ്രവർത്തന പുസ്തകത്തിലെ രേഖപ്പെടുത്തൽ.
വിലയിരുത്തൽ
കുട്ടികൾ തുടർന്ന് എല്ലാ ദിവസവും ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന പ്രവർത്തനം എന്ന നിലയിലേക്ക് എത്താൻ പോഷക പാത്രം നിറയ്കാം എന്ന് പ്രവർത്തനത്തിന് കഴിഞ്ഞുവോ?
പിരീഡ് 4 |
പ്രവർത്തനം: വായിക്കാം നടിക്കാം പാഠപുസ്തകം പേജ് 52
പഠന ലക്ഷ്യങ്ങൾ
1. വ്യത്യസ്തമായ ആവിഷ്കാര തന്ത്രങ്ങൾ പരിചയപ്പെടുന്നു
2. വായിച്ചതും കേട്ടതുമായ കവിതകൾ വഴക്കമുള്ള ആവിഷ്കാര രീതിയിൽ സദസ്സിന് മുമ്പിൽ അവതരിപ്പിക്കുന്നു.
പ്രതീക്ഷിത സമയം: 30 മിനുട്ട്
പ്രക്രിയാ വിശദാംശങ്ങൾ
വീട്ടിൽ ദോശ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? എങ്ങനെയാണെന്ന് പറയാമോ? സ്വതന്ത്ര പ്രതികരണം
പൂച്ച ചേട്ടനും കുഞ്ഞനിയനും ദോശ ഉണ്ടാക്കിയത് എങ്ങനെയെന്ന് വായിച്ചാലോ?
പാഠപുസ്തകം പേജ് 52 പ്രവർത്തനം: വായിക്കാം നടിക്കാം.
ദോശമാവ് കലക്കി
പാകത്തിന് ഉപ്പ് ചേർത്തു
അടുപ്പിൽ തീ കത്തിച്ചു
ദോശക്കല്ല് ചൂടാക്കി
കല്ലിൽ എണ്ണ പുരട്ടി
മാവ് ഒഴിച്ച് പരത്തി
ദോശ മറിച്ചിട്ടു
പാത്രത്തിലെടുത്തു
കൈ കഴുകി വന്നു
വയർ നിറയെ തിന്നു.
പഠനക്കൂട്ടത്തിൽ വായിക്കുന്നു. കുട്ടി ടീച്ചർമാരുടെ സഹായം പ്രയോജനപ്പെടുത്തുന്നു.
വാക്യം കണ്ടെത്തൽ വായന
ആദ്യം എന്താണ് ചെയ്തത്?
മാവ് കലക്കിയ ശേഷം എന്ത് ചെയ്തു? ചൂണ്ടി വായിക്കാമോ?
കഴിയുന്നവർ കൈ ഉയർത്തുന്നു.. പിന്തുണ ആവശ്യമുള്ളവരെ ആദ്യം പരിഗണിക്കുന്നു.
വാക്ക് കണ്ടെത്തൽ വായന
ദോശ ഉണ്ടാക്കാൻ എന്തെല്ലാം സാധനങ്ങൾ വേണം?
അക്ഷരം കണ്ടെത്തൽ വായന
ണ്ണ എന്ന അക്ഷരം വരുന്ന പദം ഏതാണ്?
ശ എന്ന അക്ഷരം വരുന്ന വാക്ക് ഏതാണ്?
ചിഹ്നം ചേര്‍ന്ന അക്ഷരം കണ്ടെത്തല്‍ വായന
ദോ എന്ന അക്ഷരം എത്ര പ്രാവശ്യം വന്നിട്ടുണ്ട്?
ത്ര എന്ന അക്ഷരം എത്ര പ്രാവശ്യം വന്നിട്ടുണ്ട്?
കൈ എന്ന അക്ഷരം എത്ര പ്രാവശ്യം വന്നിട്ടുണ്ട്?
ത്തു, ന്നു, ച്ചു, ട്ടു ഏതാണ് കൂടുതല്‍?
പ്പ്, ല്ല്, ച്ച്, വ് ഏതാണ് കൂടുതല്‍?
ഓരോ വരിയും അഭിനയിക്കാമോ?
രണ്ട് സംഘങ്ങളായി മാറി ഒരു ഗ്രൂപ്പ് താളാത്മകമായി വായിക്കുന്നു.
മറു ഗ്രൂപ്പ് ഗ്രൂപ്പ് അത് അഭിനയിക്കുന്നു.ശേഷം ടീച്ചർ താളാത്മകമായി പറയുന്നത് കുട്ടികൾ ഒരുമിച്ച് അഭിനയിക്കുന്നു.
പ്രതീക്ഷിത ഉൽപ്പന്നം: കുട്ടികൾ വായിച്ച് അഭിനയിക്കുന്ന വീഡിയോ.
വായനപാഠങ്ങള്‍ ക്ലിക് ചെയ്യുക
