ക്ലാസ്: ഒന്ന്
യൂണിറ്റ്: ആഹാ എന്താ സ്വാദ്
ടീച്ചറുടെ പേര്: വിൻസി വി കെ,
മേപ്പയ്യൂര്‍ എല്‍ പി എസ്,
മേലടി ബി ആര്‍ സി,
കുട്ടികളുടെ എണ്ണം: 22
ഹാജരായവർ:
തിയ്യതി: ...../…../….
പിരീഡ് ഒന്ന്, രണ്ട് |
പ്രവര്‍ത്തനം- വായനപാഠം
പഠനലക്ഷ്യങ്ങള്‍
തന്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങളും ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം ആ ലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.
ഒറ്റയ്ക്കും കൂട്ടായും രേഖപ്പെടുത്തലുകൾ ക്ലാസിൽ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് രചനകളിൽ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നു. സംയുക്തരചനാസന്ദർഭങ്ങളിൽ പങ്കാളിയാകുന്നു.
ക്ലാസ് നിലവാരത്തിന് അനുസരിച്ച് വായന സാമഗ്രികൾ പരസഹായമില്ലാതെ വായിക്കുന്നു.
പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
പ്രക്രിയാവിശദാംശങ്ങള്‍
പാഠപുസ്തകം പേജ് 74, 75 വായിക്കാം രസിക്കാം
കുട്ടികള്‍ പാട്ട് ടീച്ചറുമായി ഒത്തുപാടുന്നു
പാട്ടിലെ ഏറ്റവും വലിയ വാക്കുകള്‍ക്ക് അടിയില്‍ വരയിടാമോ?
വ്യക്തിഗത പ്രവര്‍ത്തനം
ഉദാഹരണം
കിളികളൊരിക്കല്‍
കുട്ടികള്‍ വരയിട്ട വാക്കുകള്‍ പറയിക്കുന്നു. അവ ടീച്ചര്‍ ബോര്‍ഡില്‍ എഴുതുന്നു
ചേര്‍ത്തുവായിക്കാന്‍ പരിശീലിപ്പിക്കുന്നു. പ്രധാനവാക്കുകളായി പിരിച്ചും പരിചയപ്പെടുത്തണം. വായനപരിശീലനത്തിനപ്പുറം പദം പിരിക്കലിലേക്ക് കുട്ടികളെ നിര്‍ബന്ധിക്കരുത്. പിരിച്ചെഴുതിപ്പിക്കേണ്ടതില്ല.
കി ളി ക ളൊ രി ക്ക ല്‍ - കിളികള്‍ ഒരിക്കല്‍- കിളികളൊരിക്കല്‍
മ ര ങ്ങ ള വ രെ- മരങ്ങള്‍ അവരെ- മരങ്ങളവരെ
ചില്ലകളവരെ
തളര്‍ന്നിറങ്ങി
ചിലരിതുകണ്ട്
കൂട്ടാനെത്തി
പറവകളിവിടെ
ചേക്കേറെരുതെന്നായി
പകര്‍ന്നുനല്‍കാനെത്തി
ദേശമതേതായാലും
പറവകളെന്നതു
ഒന്നാണെന്നതു
പാട്ടിനെ ചിത്രകഥയാക്കാം
ടീച്ചര്‍ വരികള്‍ പാടുന്നു. കുട്ടികള്‍ അനുയോജ്യമായ ചിത്രം വരയ്കുന്നു. ചിത്രത്തിന് താഴെ വരികളോ വരികളിലെ ആശയമോ എഴുതാം.
ചിത്രം 1
ദേശാടകരാം കിളികളൊരിക്കല്‍
വിരുന്നു വന്നു നാട്ടില്‍
ചിത്രം 2
മധുരിക്കുന്ന പഴങ്ങള്‍ നല്‍കി
മരങ്ങളവരെ വിളിച്ചു ( സംഭാഷണ സാധ്യത)
ചിത്രം 3
നാട്ടുകിളികളില്‍ ചിലരിത് കണ്ട്
കലപില കൂട്ടാനെത്തി ( സംഭാഷണ സാധ്യത)
ചിത്രം 4
തളര്‍ന്ന കിളികള്‍ ചിറകും വീശി
പറന്നുപൊങ്ങാന്‍ നില്‍ക്കേ
ചിത്രം 5
മറ്റൊരു കൂട്ടം കിളികള്‍ സ്നേഹം
പകര്‍ന്നു നല്‍കാനെത്തി ( സംഭാഷണ സാധ്യത)
ചിത്രം 6
ദേശമതേതായാലും നമ്മള്‍
പറവകളെന്നത് നേര്
വായനപാഠം പൂമ്പാറ്റത്തോട്ടം പേജ് 76
തനിയെ ചോദ്യം വായിച്ച് ഉത്തരം കണ്ടെത്തുക
രണ്ട് പേര്‍ക്ക് സന്തോഷമായി. ആര്‍ക്കൊക്കെയാണ് സന്തോഷമായത്?
കിലുകിലു കിക്കിലു ഇത് എന്തിന്റെ ശബ്ദമാണ്?
വിത്ത്- ചെടി- പൂവ്-………………..( അടുത്ത വാക്ക് ഏതാണ് ? കണ്ടെത്തി എഴുതൂ)
പിരീഡ് മൂന്ന്, നാല് |
ക്ലാസ് പി ടി എ
പ്രതീക്ഷിത സമയം രണ്ട് മണിക്കൂർ (2 pm - 4pm)
പഠന ലക്ഷ്യങ്ങൾ
1. ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കഥാപാത്രങ്ങളുടെ വേഷം, പോപ്പർട്ടികൾ ,രംഗസജ്ജീകരണം എന്നിവ തയ്യാറാക്കി രംഗവിഷ്കാരം നടത്തുന്നു.
2 പഠിച്ച പാട്ടുകൾ കൂട്ടുകാർക്ക് ഏറ്റുചൊല്ലാവുന്ന തരത്തിൽ താളവും ഈണവും പാലിച്ചു കൊണ്ട് പാടി കൊടുക്കുന്നു.
ക്ലാസ് സജ്ജീകരണം
വിജയോത്സവത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കണം
⭐ ചാർട്ടുകൾ ആകർഷകമായി ക്രമീകരിക്കൽ
⭐ വായനക്കാർഡുകളുടെ പ്രദർശനം
⭐ വായന മൂലയുടെ ക്രമീകരണം
⭐ തെരഞ്ഞെടുത്ത ഡയറി കളുടെ പ്രിന്റ് പ്രദർശനം
⭐ ഫോട്ടോകൾ
⭐ വാർത്തകൾ
⭐ വായനോത്സവ സാമഗ്രികൾ
⭐ ക്ലാസ് പത്രങ്ങൾ
⭐ടേം വിലയിരുത്തലിലെ സ്വതന്ത്ര രചനകൾ പ്രദർശിപ്പിക്കൽ
⭐ ഒരോ കുട്ടിയുടെയും പോർട്ട് ഫോളിയോ ഫയൽ
ക്ലാസ് പിടിഎയിൽ കുട്ടികളുടെ റിപ്പോർട്ട് അവതരണം ( ടീച്ചർ കുട്ടികളുടെ പങ്കാളിത്തത്തോടെ തയാറാക്കുന്ന റിപ്പോർട്ട് )
ഉദാഹരണം - രചനോത്സവം എന്തിനായിരുന്നു ? എന്നു തുടങ്ങി ?...
ക്ലാസ് പിടിഎ അജണ്ട ( കരട് )
നടത്തിയ പ്രധാന പ്രവർത്തനങ്ങളും കുട്ടികൾ നേടിയ പഠനശേഷികളും റിപ്പോർട്ട് അവതരണം ( തെളിവുകൾ വെച്ച് )
കുട്ടികളുടെ പ്രകടനങ്ങൾ
തൽസമയ വായന പ്രവർത്തനം ( ബാലസാഹിത്യകൃതികൾ, വായന കാർഡുകൾ)
തൽസമയ രചനാ പ്രവർത്തനം ( ചിത്രത്തെ ആസ്പദമാക്കി കഥാ സംഭാഷണം, വിവരണം തയ്യാറാക്കൽ, കൂട്ടെഴുത്ത് കുട്ടിപ്പത്രം- ഓരോ ഗ്രൂപ്പിനും ഓരോ പ്രവര്‍ത്തനം നല്‍കണം. കുട്ടികള്‍ മാറിയിരുന്ന് പ്രവര്‍ത്തനം നടത്തുമ്പോള്‍ ക്ലാസ് പിടിഎ തുടരണം)
രക്ഷിതാക്കളുടെ വിലയിരുത്തൽ
സംയുക്ത ഡയറി പ്രകാശനം, രചനോത്സവ ഉൽപ്പന്നങ്ങളുടെ പ്രകാശനം ,സംയുക്ത ഡയറി പ്രകാശനം എന്നിവയുടെ തീയതി തീരുമാനിക്കൽ, ചുമതലകള്‍ തീരുമാനിക്കല്‍.
കുട്ടികളുടെ പ്രകടനങ്ങൾ
ദേശാടകരാം കിളികൾ പാട്ട് തെരഞ്ഞെടുക്കുന്നു. ആവശ്യമായ പ്രോപ്പർട്ടികൾ ഉപയോഗിച്ച് രംഗാവിഷ്ക്കാരം നടത്തുന്നു. (സന്നദ്ധതയുള്ള രക്ഷിതാക്കൾക്ക് കുട്ടികളുമായി ചേർന്ന് അവതരിപ്പിക്കാം )
പേജ് 77 ലെ അക്ഷരമാല ചാര്‍ട്ട് വച്ച് ഇതുവരെ പരിചയപ്പെടുത്തിയ അക്ഷരങ്ങള്‍ പരിചയപ്പെടുത്തുന്നു
കൂട്ടക്ഷരങ്ങളും ചില്ലുകളും പരിചയപ്പെടുത്തുന്നു
യൂണിറ്റ് |
അക്ഷരങ്ങള്‍ |
ചിഹ്നങ്ങള്‍ |
|||||||||
പറവ പാറി |
പ |
ട |
റ |
വ |
ത |
ന |
ക |
ല |
ാ |
ി |
|
പൂവ് ചിരിച്ചു |
അ |
ആ |
ഴ |
ച |
മ |
ര |
ഞ |
ന്ന |
ൂ |
ു |
ം |
ച്ച |
ന്‍ |
|
|
|
|
|
|
െ |
് |
ീ |
|
മാനത്ത് പട്ടം |
ഇ |
ണ |
ള |
യ |
ത്ത |
പ്പ |
ട്ട |
ക്ക |
േ |
ൊ |
ോ |
ങ്ങ |
ണ്ട |
ള്ള |
ല്‍ |
ര്‍ |
|
|
|
|
|
|
|
പിറന്നാള്‍ സമ്മാനം |
എ |
ഐ |
ഓ |
സ |
ഷ |
മ്പ |
ന്ത |
റ്റ |
|
|
|
ല്ല |
മ്മ |
ഞ്ഞ |
ള്‍ |
|
|
|
|
|
|
|
|
മണ്ണിലും മരത്തിലും |
ഈ |
ങ |
ശ |
ഛ |
ച്ച |
ണ്ണ |
യ്യ |
|
|
|
|
പിന്നേം പിന്നേം ചെറുതായി പാലപ്പം |
ഉ |
ഏ |
ഹ |
ബ |
ദ |
ഥ |
ധ |
ച്ഛ |
ൈ |
റ |
യ |
യ്പ |
യ്ക്ക |
|
|
|
|
|
|
|
|
|
|
പെയ്യട്ടങ്ങനെ പെയ്യട്ടെ |
ജ |
ഘ |
ഞ്ച |
ഷ്ട |
ങ്ക |
യ്ത |
ക്ഷ |
ഭ |
|
|
|
ന്റ |
ഗ |
ന്ധ |
|
|
|
|
|
|
|
|
|
ആഹാ! എന്ത് സ്വാദ് |
അം |
ഫ |
ഊ |
ന്ദ |
|
|
|
|
വ |
ൃ |
|
റ/ര, വ, യ എന്നിവയുടെ ചിഹ്നത്തിന് പകരം ആ അക്ഷരമാണ് പട്ടികയിലുള്ളത്. ആ ചിഹ്നം മാത്രമായി ടൈപ്പ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് അങ്ങനെ നല്‍കിയിരിക്കുന്നത്. |
|||||||||||

No comments:
Post a Comment