ക്ലാസ്സ്: ഒന്ന്
യൂണിറ്റ് : 8-ആഹാ എന്ത് സ്വാദ്
ടീച്ചറിന്റെ പേര് : ഉമ്മുൽ ഖൈർ. യു,
ജി.എം.എൽ.പി.എസ് കൂമണ്ണ
വേങ്ങര, മലപ്പുറം
കുട്ടികളുടെ എണ്ണം :29
ഹാജരായവർ:
തീയതി
പീരിയഡ് 1 |
പ്രവർത്തനം : ഡയറി വായന
പ്രതീക്ഷിത സമയം 10 മിനിറ്റ്
കുട്ടികളുടെ ഡയറി വായന:
നീരജ് , ഫർസാന, അനുഗ്രഹ എന്നിവർ ഡയറി വായിക്കുന്നു
ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി ക്ലാസിൽ പൊതു വായന
ബെഞ്ചടിസ്ഥാനത്തിൽ ഡയറി കൈമാറി വായന
സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)
അക്ഷര ബോധ്യചാർട്ടിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ധിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം. കുട്ടിക്കൂട്ടത്തിൻ്റെ സഹായം ഉറപ്പിക്കൽ)
കാര്‍ട്ടൂണ്‍ ഡയറിയുടെ അവതരണം
മികച്ച കാർട്ടൂൺ ഡയറി ക്ലാസ് ഗ്രൂപ്പിൽ പങ്കിടൽ
രചനോത്സവ കഥയുടെ പങ്കിടല്‍
പ്രതീക്ഷിത സമയം 10 മിനിറ്റ്
ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രകഥ -അവതരണം.
വായനപാഠവായന 10 മിനിറ്റ്
ചങ്ങലവായന
പഠനക്കൂട്ടത്തില്‍ സഹായത്തോടെ തുടര്‍ച്ച എഴുതല്‍ ( കൂടുതല്‍ പിന്തുണ വേണ്ടവര്‍) 10 മിനിറ്റ്
പരസ്പരം എഡിറ്റ് ചെയ്യല്‍
പീരിയഡ് രണ്ട് |
പ്രവർത്തനം - പൂരിപ്പിക്കാം
പഠനലക്ഷ്യങ്ങൾ
പുതിയ സന്ദർഭങ്ങളിൽ ആശയാവിഷ്കാരത്തിനായി പരിചയപ്പെട്ട അക്ഷരങ്ങൾ വാക്കുകൾ ഉൾപ്പെടുന്ന വാക്യങ്ങൾ എഴുതുന്നു
പ്രതീക്ഷിതസമയം …. മിനിറ്റ്
പ്രക്രിയ
ടീച്ചർ സന്ദർഭം പറയുന്നു
ജിറാഫിനെ കണ്ട കുരങ്ങ് പറഞ്ഞു.
"അന്നത്തെ ഫോട്ടോയെടുപ്പ് നല്ല രസമായിരുന്നു. ഇപ്പോൾ ഇവിടെ
എല്ലാവർക്കും പഴം വേണം. മരത്തിൽ കയറി അവർക്ക് പറിക്കാനാകുമോ? പറിച്ചുകൊടുത്ത് ഞാൻ കുഴഞ്ഞു.”
"നീ വന്നത് നന്നായി നിനക്ക് കഴുത്തിന് നീളമുണ്ടല്ലോ.”
ജിറാഫ് ചുറ്റും നോക്കി. എല്ലായിടത്തും പഴമരങ്ങൾ.
വൃക്ഷങ്ങളിൽ നിറയെ മധുരഫലങ്ങൾ.
ജിറാഫ് വന്നതറിഞ്ഞ് ധാരാളം മൃഗങ്ങളും വന്നിട്ടുണ്ട്
എല്ലാവർക്കും മധുരഫലങ്ങൾ വേണം.
ഇത്രയും കേട്ടതിൻ്റെ അടിസ്ഥാനത്തിൽ കുഞ്ഞെഴുത്ത് പേജ് 660 ലെ അവസാനത്തെ മൂന്ന് വരി പൂരിപ്പിക്കണം.
തനിച്ചെഴുത്ത്
മധുരഫലങ്ങൾ, മൃഗങ്ങൾ, ഞങ്ങൾക്കും ഫലങ്ങൾ വേണം എന്നിവയാണ് എഴുതേണ്ടത്. ധ, ഫ, മൃ എന്നിവ ശരിയായി എഴുതാനാണ് പിന്തുണ വേണ്ടിവരിക.
സാവധാനം ശരിയായി ഉച്ചരിച്ച് വാക്ക് ബോധ്യപ്പെടുത്തി എഴുതിക്കണം. ( ധ, ഫ എന്നിവ ഉച്ചാരണത്തിലൂടെ തിരിച്ചറിയണം)
മുന്നേ പഠിച്ച അക്ഷരങ്ങൾ തെറ്റിച്ചവർക്ക് വോയിസ് ടൈപ്പ് വഴി കാണിക്കുന്നു, തിരുത്തുന്നു
സന്നദ്ധയെഴുത്ത്
വാക്കുകള്‍ സന്നദ്ധരായ കുട്ടികള്‍ വന്ന് ബോര്‍ഡില്‍ എഴുതണം
മറ്റുള്ളവര്‍ക്ക് പ്രതികരിക്കാം.
ടീച്ചറെഴുത്ത്
കുട്ടികൾ എഴുതിയ ശേഷം ബോർഡിൽ ടീച്ചറെഴുതണം.
ഒത്തുനോക്കി മെച്ചപ്പെടുത്തണം.
എല്ലാവരുടെയും രചനകള്‍ പരിശോധിച്ച് അംഗീകാരം നല്‍കല്‍
വായന
പേജ് (66 ലെ എല്ലാ വാക്യങ്ങളും)
തനിച്ച് വായന
പഠനക്കൂട്ടത്തില്‍ വായന
പൊതുവായന, ബെഞ്ചടിസ്ഥാന വായന
പീരിയഡ് മൂന്ന് |
പ്രവര്‍ത്തനം -പാട്ടരങ്ങ്
പഠന ലക്ഷ്യങ്ങള്‍
1. ലളിതമായ കവിതകളും പാട്ടുകളും ആസ്വാദ്യതയോടെ ചൊല്ലി അവതരിപ്പിക്കുന്നു
1.1 ഭാവം, ആംഗ്യം എന്നിവയോടെ പാട്ടുകളും കവിതകളും അവതരിപ്പിക്കുന്നു
1.2 സംഭാഷണ ഗാനങ്ങൾ ചോദ്യോത്തര പാട്ടുകൾ എന്നിവ സദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്നു
1.3 പരിചിതമായ പാട്ടുകൾ അനുയോജ്യമായ താളം നൽകി ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായും സദസ്സിന് മുമ്പാകെ ചൊല്ലി അവതരിപ്പിക്കുന്നു.
2. സ്വന്തമായി ചെറുകവിതകളും പാട്ടുകളും നിർമ്മിക്കുന്നതിന് കഴിവ് നേടുന്നു
2.1. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു
2.2 പാട്ടുകളുടെയും കവിതകളുടെയും ആശയം ഉൾക്കൊണ്ട് തുടർ വരികളിൽ പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു
പ്രതീക്ഷിത സമയം
പ്രക്രിയ
കുഞ്ഞെഴുത്ത് പേജ് 67 ൻ്റെ താഴെ പഴങ്ങളുടെ ലിസ്റ്റ് ഉണ്ട്. അത് പൂരിപ്പിക്കണം.
നിങ്ങൾക്കറിയാവുന്ന പഴങ്ങളുടെ പേര് എഴുതിയാൽ മതി.
ആദ്യം ലിസ്റ്റിലുള്ളത് വായിക്കണം, പിന്നെ ഓരോരുത്തരായി പഴങ്ങളുടെ പേര് പറയണം. അത് എല്ലാവരും എഴുതണം.
എഴുതാന്‍ പരസ്പരം സഹായിക്കണം.
പിന്തുണനടത്തം ( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിച്ച്)
പൂരിപ്പിക്കാം പാടാം.
മൃഗങ്ങള്‍ക്കെല്ലാവർക്കും പലതരം പഴങ്ങളാണ് കിട്ടിയത് പഴങ്ങളുടെ പേര് ചേർത്ത് അവർ പാടിരസിച്ചു
നമ്മൾക്കും ആ പാട്ട് പാടാം
പഠനക്കൂട്ടത്തിൽ കുഞ്ഞെഴുത്ത് പേജ് 67 പാട്ട് പൂരിപ്പിക്കണം.
നേരത്തെ പൂരിപ്പിച്ച പഴങ്ങളുടെ പട്ടിക പ്രയോജനപ്പെടുത്തണം.
ബോർഡിൽ പഴങ്ങളുടെ പേര് എഴുതാൻ അവസരം നൽകാം
പരസ്പരം പരിശോധിക്കണം
ബോർഡ് എഡിറ്റിംഗ് നടത്താം
പിന്തുണനടത്തവും അംഗീകാരം നല്‍കലും
എഴുതിയത് പാടി അവതരിപ്പിക്കണം.
ഓരോ പഠനക്കൂട്ടമായാണ് അവതരിപ്പിക്കേണ്ടത്
പഠനക്കൂട്ടത്തിലെ ഓരോരുത്തരും രണ്ട് വരി വീതം പാടണം. മറ്റുള്ളവര്‍ ഏറ്റ് ചൊല്ലണം
കുട്ടികള്‍ കൂട്ടിച്ചേര്‍ത്ത വരികള്‍ താളാത്മകമാക്കി ചാര്‍ട്ടില്‍ എഴുതണം
അത് പൊതുവായി ചൊല്ലണം
കണ്ടെത്തല്‍ വായന
ടീച്ചര്‍ നിര്‍ദേശിക്കുന്ന വരികളും വാക്കുകളും
വായനപാഠമാക്കി മാറ്റണം.

No comments:
Post a Comment