ക്ലാസ്സ്: ഒന്ന്
യൂണിറ്റ് : 8-ആഹാ എന്ത് സ്വാദ്
ടീച്ചറിന്റെ പേര് : അശ്വതി,
കൊടുങ്ങല്ലൂര്‍, തൃശൂര്‍
കുട്ടികളുടെ എണ്ണം : 17
ഹാജരായവർ:
തീയതി
പീരിയഡ് 1 |
പ്രവർത്തനം : ഡയറി വായന
പ്രതീക്ഷിത സമയം 10 മിനിറ്റ്
കുട്ടികളുടെ ഡയറി വായന:
ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി
സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)
ഇന്ന് വോട്ടിന്റെ ചുമരെഴുത്ത് തുടങ്ങി.
ചുവന്ന ചായവും വെളുത്ത ചായവും നീല ചായവും ഉണ്ടായിരുന്നു.
ചേട്ടൻ നീല ചായവും ചുവന്ന ചായവും എടുത്തു.
എന്നിട്ട് മിക്കിയെ വരച്ച് ചായം കൊടുത്തു.
അക്ഷര ബോധ്യ ചാർട്ടിന്റെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ വിളിക്കുന്നു( ഒ, ഓ,എ എന്നീ സ്വരങ്ങൾ ഉള്ള വാക്കുകൾ കണ്ടെത്തുന്നു)
കാര്‍ട്ടൂണ്‍ ഡയറിയുടെ അവതരണം
കാർട്ടൂൺ ഡയറികൾ പരസ്പരം കൈമാറി വായിക്കാൻ അവസരം നൽകുന്നു. ഇന്നും വരുന്ന വാക്കുകൾ കണ്ടെത്തുന്നു. പഠന പിന്തുണ വേണ്ട കുട്ടികൾക്ക് ചേർത്തു വായിക്കാൻ അവസരം നൽകുന്നു.
രചനോത്സവ കഥയുടെ പങ്കിടല്‍
പ്രതീക്ഷിത സമയം 10 മിനിറ്റ്
ചിത്രത്തിൽ നിന്ന് കഥ പൂർത്തിയാക്കൽ, ചെറു ചോദ്യങ്ങളുടെ അവതരണം
വായനപാഠവായന 10 മിനിറ്റ്
ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രകഥ -അവതരണം.
പഠനക്കൂട്ടത്തില്‍ സഹായത്തോടെ എഴുതാത്തവര്‍ എഴുതല്‍ ( കൂടുതല്‍ പിന്തുണ വേണ്ടവര്‍)
പരസ്പരം എഡിറ്റ് ചെയ്യല്‍
കൂടുതല്‍ പിന്തുണവേണ്ടവരെ പരിഗണിക്കുന്ന ഉപപാഠങ്ങള്‍ 10 മിനിറ്റ്
ടീച്ചറും കുട്ടികളും ചേര്‍ന്ന് പാട്ട് പാടുന്നു. തുടര്‍ന്ന് പാട്ട് കേട്ടെഴുതാന്‍ അവസരം. ഓരോ വരിയും സാവധാനം പറയണം. ആ വരി കുട്ടികള്‍ എഴുതിക്കഴിഞ്ഞ് ടീച്ചറെഴുത്ത്. കുട്ടികള്‍ പൊരുത്തപ്പെടുത്തല്‍. തെറ്റിപ്പോയതിന് വട്ടമിട്ട് ശരിയായ വാക്ക് എഴുതല്‍. ( ചിഹ്നങ്ങള്‍ക്ക് ഊന്നല്‍)
കാക്ക കരഞ്ഞു കാ കാ കാ
കോഴികള്‍ കൊക്കി കൊ ക്കൊ ക്കോ
പ്രാവുകള്‍ കുറുകി കുറു കുറു കൂ
കുയിലുകള്‍ കൂവി കൂ കൂ കൂ
………………………………..
പീരിയഡ് രണ്ട് |
പ്രവർത്തനം- ശാസ്ത്രാനുഭവം
പഠനലക്ഷ്യങ്ങൾ
നമുക്ക് ചുറ്റുമുള്ള വ്യത്യസ്ത പഴങ്ങൾ നിരീക്ഷിച്ച് അതിൻ്റെ സവിശേഷതകൾക്ക് അനുസരിച്ച് തരം തിരി ക്കാൻ (നിറം, വലുപ്പം, വിത്തുകളുടെ എണ്ണം, രുചി, മണം)
പഞ്ചേന്ദ്രിയങ്ങളിൽ മൂക്കുപയോഗിച്ച് പഴങ്ങളുടെ മണം തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്താൻ കഴിയുന്നതിന്
കായയും പഴങ്ങളും നിരീക്ഷിച്ചും തൊട്ടുനോക്കിയും മണത്തും കഴിച്ചും പഴുക്കുമ്പോൾ ഉണ്ടാകുന്ന മാ റ്റങ്ങൾ കണ്ടെത്തി പറയുന്നു അത് രേഖപ്പെടുത്തുന്നു
ക്ലാസ് നിലവാരത്തിന് അനുസരിച്ച് വായന സാമഗ്രികൾ പരസഹായമില്ലാതെ വായിക്കുന്നു.
പ്രതീക്ഷിത സമയം മിനിറ്റ്
കരുതേണ്ട സാമഗ്രികൾ -പാഠപുസ്തകം പേജ് 70, 71
രുചിപ്പരീക്ഷയും മണപ്പരീക്ഷയും
കുട്ടികൾ കണ്ണടച്ച് നിൽക്കണം. ഓരോരുത്തരുടെയും വായിൽ ഒരു പഴക്കഷണം സ്പൂണിൽ ഇട്ടുകൊടുക്കും. രുചിച്ച് പഴം ഏതെന്ന് പറയണം.
രണ്ട് റൗണ്ട് നടത്തിയ ശേഷം കൃത്യമായി പറഞ്ഞവരെ അഭിനന്ദിക്കണം
തുടർന്ന് മണപ്പരീക്ഷ. വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ പഴക്കഷണങ്ങൾ മണപ്പിച്ച് ഏത് പഴമാണെന്ന് പറയണം. (പഴം മൂക്കിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കണം)
പാട്ടരങ്ങ്
ഓരോ പഠനക്കൂട്ടവും പാട്ട് പാടി അവതരിപ്പിക്കുന്നു (ഏത് പഴം പാഠപുസ്തകം -പേജ് 70)
ചോദ്യോത്തരപ്പാട്ടായി അവതരിപ്പിക്കണം. പഴത്തിന്റെ പേര് ചേര്‍ത്ത് ഒരു ഗ്രൂപ്പ് ചോദിക്കുമ്പോള്‍ മണം, രുചി, തൊട്ടറിയല്‍ എന്നിവ ഏതെങ്കിലും യോജിക്കുന്നത് ചേര്‍ത്ത് ഉത്തരവരികള്‍ പാടണം. മാതൃക ടീച്ചര്‍ നല്‍കണം. ഉദാ
മാങ്ങ പഴുത്തതറിഞ്ഞോ നീ
മാങ്ങ പഴുത്തതറിഞ്ഞു ഞാന്‍
എങ്ങനെയറിഞ്ഞു പഴുത്തെന്ന്
മണത്തറിഞ്ഞു പഴുത്തെന്ന്.
പാട്ട് അടുത്ത ദിവസം വരികള്‍ ചേര്‍ത്ത് എഴുതിവരാന്‍ നിര്‍ദേശിക്കാം.
വാഴക്കുലയുടെ നിറം മാറ്റം
പച്ചക്കുലയിൽ നിന്നും പഴുത്ത കുലയിലേക്കാണ് വാഴക്കുലകൾ കെട്ടിത്തൂക്കിയിരിക്കുന്നത്.
ഓരോരുത്തരും ഒന്നാമത്തെ കുലയ്ക്ക് പച്ച നിറം നൽകുന്നു, തുടർന്നുള്ള കുലകളിൽ ഏറ്റവും നന്നായി പഴുത്തത് അവാസനത്തേതാണ്.
ബാക്കി എല്ലാത്തിനും നിറം നൽകൂ. (പഴക്കുല നിരീക്ഷിച്ച അനുഭവം പങ്കിട്ട ശേഷം ചെയ്യാം)
പഴങ്ങൾ തരംതിരിക്കാം
എങ്ങനെയൊക്കെ തരം തിരിക്കാം? ( പഠനക്കൂട്ടത്തില്‍ ആലോചിച്ച് പൂരിപ്പിക്കുന്നു)
മണമുള്ളവ |
മണമില്ലാത്തവ |
|
|
|
|
|
|
പഠനക്കൂട്ടങ്ങളിൽ അവർക്ക് ഇഷ്ടപ്പെട്ട മാനദണ്ഡപ്രകാരം തരം തിരിച്ചെഴുതുന്നു.
ഓരോന്നിൻ്റെയും പേര് പറഞ്ഞ് എല്ലാവരും ഒരേ ക്രമത്തിൽ എഴുതണം.
എഴുതാൻ പരസ്പരം സഹായിക്കണം.
തുടർന്ന് പഠനക്കൂട്ടങ്ങളുടെ അവതരണം
ചര്‍ച്ച
ടീച്ചറുടെ ക്രോഡീകരണം
ടീച്ചറെഴുതിയതുമായി പൊരുത്തപ്പെടുത്തി ലിസ്റ്റ് ശരിയാക്കല്‍
നിറത്തിലും വലുപ്പത്തിലും മണത്തിലും രുചിയിലും പഴങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന ആശയത്തിലെത്തണം.
പീരിയഡ് മൂന്ന് |
പ്രവർത്തനം - മധുരിക്കുന്ന പാഠങ്ങളിലൂടെ
പഠനലക്ഷ്യങ്ങൾ
തന്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങളും ഉപയോഗിച്ച് ലളിതമായ വാക്യ ങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം ആ ലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.
ഒറ്റയ്ക്കും കൂട്ടായും രേഖപ്പെടുത്തലുകൾ ക്ലാസിൽ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വി ശകലനം ചെയ്ത് രചനകളിൽ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നു. സംയുക്തരചനാസന്ദർഭങ്ങളിൽ പങ്കാളിയാകുന്നു.
ക്ലാസ് നിലവാരത്തിന് അനുസരിച്ച് വായന സാമഗ്രികൾ പരസഹായമില്ലാതെ വായിക്കുന്നു.
പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
സചിത്ര ബാലസാഹിത്യകൃതികളിലെ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നു.
സന്ദർഭങ്ങളിൽ നിന്നും അപരിചിത പദങ്ങളുടെ അർത്ഥം ഊഹിക്കുന്നു.
ലളിതമായ രചനകൾ മറ്റുള്ളവർക്കായി അംഗീകൃത ഉച്ചാരണ മാതൃകകൾ പ്രകാരം വ്യക്തതയോടെ വായിക്കുന്നു.
വായിച്ചു ഗ്രഹിച്ച പാഠത്തിലെ ചുരുക്കം അവതരിപ്പിക്കുന്നു.
കലാനുഭവം
ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കഥാപാത്രങ്ങളുടെ വേഷം, പ്രോപ്പർട്ടികൾ, രംഗസജ്ജീകരണം എന്നിവ തയ്യാറാക്കി രംഗാവിഷ്‌കാരം നടത്തുന്നു.
താളവൈവിധ്യം ഉള്ള പാട്ടുകൾ ഒറ്റയ്ക്കും കൂട്ടമായും ചൊല്ലുന്നു.
ഗദ്യഭാഗം താളാത്മകമായി വായിക്കുന്നു
പാടി പഠിച്ച പാട്ടുകൾ കൂട്ടുകാർക്ക് ഏറ്റു ചൊല്ലാവുന്ന തരത്തിൽ താളവും ഈണവും പാലിച്ചുകൊണ്ട് പാടിക്കൊടുക്കുന്നു.
പ്രക്രിയ
ആഹാ എന്ത് സ്വാദ് എന്ന പാഠത്തിൽ ഏത് കിളിയെക്കുറിച്ചാണ് കഥ? മൈന
നമ്മൾ ഇതുവരെ പഠിച്ച പാഠങ്ങളിൽ ഏതെല്ലാം കിളികളുണ്ട്? മറ്റു ജീവികളും? കണ്ടെത്താമോ?
പാഠം |
പക്ഷികൾ |
മറ്റ് ജീവികൾ |
പറവകൾ പാറി |
|
|
പൂവ് ചിരിച്ചു |
|
|
ആർപ്പോ ഇർറോ |
|
|
പിറന്നാൾ സമ്മാനം |
|
|
മണ്ണിലും മരത്തിലും |
|
|
പിന്നേം പിന്നേം |
|
|
പെയ്യട്ടങ്ങനെ പെയ്യട്ടെ |
|
|
ആഹാ എന്ത് സ്വാദ് |
മൈന, |
ആന, കുരങ്ങ്, ജിറാഫ്, മുയൽ, പുലി, സംഹം, മാൻ |
എല്ലാ യൂണിറ്റും പരിശോധിച്ച് കണ്ടെത്തി എഴുതണം. ചിത്രങ്ങളാണ് നോക്കേണ്ടത്.
കൂടുതൽ പിന്തുണ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം.
വായനക്കൂട്ടം
ഒന്നാം പാഠപുസ്തകം തീരുകയാണ്. അതിലെ എല്ലാ പാഠങ്ങളിലൂടെയും വീണ്ടും കടന്നു പോവുന്നതിനുള്ള പ്രവർത്തനം.
ഓരോ പഠനക്കൂട്ടത്തിനും ഓരോ പാഠവും അതില്‍ വായിക്കേണ്ട പേജുകളും നല്‍കണം.
പഠനക്കൂട്ടക്കില്‍ സഹവര്‍ത്തിത വായന നടത്തിയ ശേഷം പൊതുവായി പഠനക്കൂട്ടം ചങ്ങല വായന നടത്തണം.
നാല് പാഠങ്ങള്‍ ഇങ്ങനെ ചെയ്തതതിന് ശേഷം ബാക്കി ക്ലാസ് പിടിഎയിലേക്ക് മാറ്റി വയ്കണം.
രംഗാവിഷ്കാരം
ക്ലാസ് പി ടി എയില്‍ പാഠം നാടകമായി അവതരിപ്പിക്കുന്നതിനുള്ള റിഹേഴസല്‍ നടത്തുന്നു
വായന പാഠം.
ചിത്രകഥയാക്കാമോ?. എല്ലാവര്‍ക്കും ഏ ഫോര്‍ഷീറ്റിന്റെ പകുതിക്ക് മുറിച്ച നാല് കഷണം വീതം നല്‍കുന്നു,
കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
കിട്ടിയ പേപ്പറിനെ രണ്ടായി മടക്കണം
ഒരു പകുതിയില്‍ ചിത്രം വരച്ച് മറുപകുതിയില്‍ എഴുതണം.
ഇങ്ങനെ നാല് പുറത്തും എഴുതുകയും വരയ്കുകയും വേണം.
ഒരു ഷീറ്റ് കവര്‍ പേജിനുള്ളതാണ്. അതില്‍ നിങ്ങള്‍ ഒരു ചിത്രം വരച്ച് കഥയുടെ പേരും നിങ്ങളുടെ പേരും എഴുതണം,
ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ വായനപാഠം നല്‍കും.
അത് വീട്ടില്‍ വച്ച് വായിച്ച് ചിത്രകഥയാക്കി വരണം.
(ആശയഗ്രഹണവായനയ്കുള്ള പ്രവര്‍ത്തനമാണ്. കുട്ടി തനിയെ ചെയ്യേണ്ടതാണെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കണം,)
കഥ
1
സിംഹം എല്ല് കടിച്ചു.
പല്ല് പോയി. സിംഹം വായ പൊത്തി.
മൃഗങ്ങള്‍ സന്തോഷിച്ചു.
ഇനി ശല്യമില്ല.
2
സിംഹം വൈദ്യരെ വിളിച്ചു.
"വൈദ്യരേ, പുതിയ പല്ല് വേണം.”
"സിംഹത്തിന്റെ പല്ല് കിട്ടാനില്ല.”
വൈദ്യര്‍ പറഞ്ഞു,
3
"ഏതെങ്കിലും പല്ല് വച്ച് താ,”
സിംഹം പറഞ്ഞു
"പശുവിന്റെ പല്ലുണ്ട് മതിയോ?”
"മതി.”
4
സിംഹത്തിന് പുതിയ പല്ല് കിട്ടി.
"ഇനി പുല്ല് തിന്നാല്‍ മതി.”
വൈദ്യര്‍ പറഞ്ഞു.
സിംഹം കരഞ്ഞു.
മൃഗങ്ങള്‍ ചിരിച്ചു,


No comments:
Post a Comment