ക്ലാസ്: ഒന്ന്
യൂണിറ്റ്: 7 പെയ്യട്ടങ്ങനെ പെയ്യട്ടെ
ടീച്ചറുടെ പേര്: അമീന ഇബ്രാഹിം,
ജി എല്‍ പി എസ് കൂടല്‍ ജംഗ്ഷന്‍, കോന്നി,
പത്തനംതിട്ട
കുട്ടികളുടെ എണ്ണം:.. 9
ഹാജരായവർ: .......
തീയതി: .1011/ 2025
പിരീഡ് ഒന്ന്, രണ്ട് |
പ്രവര്‍ത്തനം: കൂട്ടുവായന, കൂട്ടെഴുത്ത്, (പേജ് 57, 58)
പഠനലക്ഷ്യങ്ങള്‍
സചിത്രബാലസാഹിത്യ കൃതികളിലെ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നു
സന്ദർഭങ്ങളിൽ നിന്നും അപരിചിത പദങ്ങളുടെ അർത്ഥം ഊഹിക്കുന്നു
ലളിതമായ രചനകൾ മറ്റുള്ളവർക്കായി അംഗീകൃത ഉച്ചാരണമാതൃകകൾ പ്രകാരം വ്യക്തതയോടെ വായിക്കുന്നു.
കഥയിലെ സംഭവചിത്രങ്ങള്‍ക്ക് അനുയോജ്യമായ ലഘുസംഭാഷണങ
്ങള്‍ രേഖപ്പെടുത്തുന്നു.വായിച്ചുഗ്രഹിച്ച പാഠത്തിലെ ചുരുക്കം അവതരിപ്പിക്കുന്നു.
പ്രതീക്ഷിത സമയം: 40 മിനിറ്റ്
ഊന്നല്‍ നല്‍കുന്ന അക്ഷരം ന്ധ, ഘ
പ്രക്രിയാവിശദാംശങ്ങള്‍
ക്ലാസ് സജ്ജീകരണം.
പഠനഗ്രൂപ്പായി ഇരിക്കണം.
( സ്വന്തമായും കൃത്യമായും ഡയറി എഴുതി വരുന്നവർ -ബയാൻ , ഇശൽ, ഋതു, ക്രിസ്റ്റീനിയാ എന്നിവരിൽ ഒരാൾ എല്ലാ ഗ്രൂപ്പിലും ഉണ്ട് എന്ന് അധ്യാപിക ഉറപ്പുവരുത്തുന്നു.)
ക്ലാസിലെ ഡയറിയിൽ നിന്നുമുള്ള ഒരു ഭാഗം പ്രൊജക്റ്ററിൽ പ്രദർശിപ്പിക്കുന്നു
(ബയാൻ്റെ ഡയറി)
ടീച്ചര്‍ ഡയറി കുട്ടികളെകൊണ്ട് വായിപ്പിക്കുന്നു. ഡയറിയിൽ ഉള്ള ജീവികൾ എന്തെല്ലാം പറഞ്ഞുകാണും എന്ന് ചോദിക്കുന്നു.
ഒരാൾ പല്ലിയും മറ്റെയാൾ ഈയൽ ആയും സംഭാഷണം ക്ലാസിൽ അവതരിപ്പിക്കുന്നു.
( പിന്തുണ ആവശ്യമുള്ള യദു, കൗഷിക് എന്നിവർക്ക് പറയുന്നതിനുള്ള സഹായം നൽകുന്നു)
ഇതുപോലെനമ്മൾ കഴിഞ്ഞ ദിവസം കേട്ട കഥയിലെ കഥാപാത്രങ്ങൾ എന്തെല്ലാം പറഞ്ഞു എന്നറിയണ്ടേ? എന്ന ചോദ്യത്തിലൂടെ പാഠഭാഗത്തേക്ക് കടക്കുന്നു.
പേജ് 57, 58 ലെ ആശയവും സംഭാഷണവും അവതരിപ്പിക്കുന്നു. മുന്‍ സംഭവങ്ങളും ചേര്‍ത്താണ് കഥ പറയേണ്ടത്. പാഠപുസ്തകത്തിലെ വാക്കുകള്‍ വരും വിധമായിരിക്കണം കഥാവതരണം.
ശേഷം രണ്ടുപേരുടെ ടീമാക്കി അവര്‍ പരസ്പരം സഹായിച്ച് സംഭാഷണം എഴുതണം. ഭിന്ന നിലവാരത്തിൽ ഉള്ളവരെ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നു.
57ല്‍ ദുര്‍ഗന്ധം എന്ന വാക്കാണ് മൂന്ന് തവണയും തെളിവെടുത്തെഴുതാനുള്ളത്. ഈ സമയം ഘടനപറഞ്ഞ് എഴുതി കാണിക്കുന്നു.
യദുവിനും ആരാധന എന്നിവർക്ക് ടീച്ചര്‍ ഘടന പറഞ്ഞു എഴുതുന്നതോടൊപ്പം ചോക്ക് നൽകി tr നോടൊപ്പം എഴുതുവാൻ അവസരം നൽകുന്നു.
ദുര്‍ഗന്ധം എന്നത് ഭാവാത്മകമായി അവതരിപ്പിക്കല്‍ (ഓരോ പഠനക്കൂട്ടവും, ഉച്ചാരണം ശ്രദ്ധിക്കണം)
ഉച്ചാരണം കൃത്യത ഉറപ്പുവരുത്തുവാൻ ഈ വാക്ക് പറഞ്ഞശേഷം മുക്ക് പൊത്തുന്നു.
വ്യക്തിഗതമായി വാക്ക് പറഞ്ഞ് അഭിനയിപ്പിക്കുന്നു
പേജ് 58 - 1. മേഘം കനിഞ്ഞു, മഴ പെയ്തു, ഇനി വഴക്ക് വേണ്ട 2. നമ്മള്‍ക്ക് ആഘോഷിക്കാം, ചങ്ങാതികളാകാം
മേഘം, ആഘോഷിക്കാം എന്നീ വാക്കുകള്‍ മാത്രം ടീച്ചര്‍ ബോര്‍ഡില്‍ എഴുതണം. ഘയുടെ ഉച്ചാരണവും ഘടനയും ശ്രദ്ധിപ്പിക്കണം.
വാക്യത്തിലെ ബാക്കി ഭാഗം തനിച്ചെഴുത്ത്
പഠനക്കൂട്ടത്തില്‍ പരിശോധന
ബോര്‍ഡില്‍ സന്നദ്ധയെഴുത്ത്
എഴുതിയവ എഡിറ്റ് ചെയ്യലും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തലും.
പിന്തുണ നടത്തവും അംഗീകാരം നല്‍കലും.
പൂരിപ്പിച്ചെഴുതിയ ശേഷം ടീമുകള്‍ തുടര്‍ന്നുള്ള ഭാഗവും ചേര്‍ത്ത് വായിക്കണം
ഭാവാത്മക വായന.
എല്ലാ ഗ്രൂപ്പിനും അവസരം. എല്ലാ കുട്ടികളും വായിക്കണം. പേരുകൾ വിളിച്ചു വരികൾ വായിപ്പിക്കുന്നു
തവള പറഞ്ഞത് ആവണി വായിക്കുക
മുതല പറഞ്ഞത് ആരാധ്യ വായിക്കുക
എന്നിങ്ങനെ എല്ലാവർക്കും വായിക്കാൻ അവസരം നൽകുന്നു.
ജലഘോഷയാത്ര, ഗംഭീരമായി എന്നിവയുടെ ഉച്ചാരണപരിശീലനം നടത്തണം. (ഘ, ഗ, ഭ)
കണ്ടെത്തല്‍ വായനയില്‍ ചിഹ്നപരിഗണന
ക്ഷ വരുന്ന വാക്കുകുള്ള വാക്യങ്ങള്‍ ഏതെല്ലാം പേജുകളിലുണ്ട്?
റ്റ എഴതുമ്പോള്‍ ചിലര്‍ റയുടെ അകത്ത് റ എഴുതുന്ന രീതിയുണ്ടോ?
ചങ്ങാതി എന്നാണോ ചെങ്ങാതി എന്നാണോ എഴുതിയത്?
ബോര്‍ഡെഴുത്തും എഡിറ്റിംഗും
ദുര്‍ഗന്ധം, കുളം നിറയണം, മഴ പെയ്യണം, മേഘത്തെ വിളിക്കാം എന്നീ വാക്യങ്ങളാണ് എഴുതേണ്ടത്. ഓരോ പഠനക്കൂട്ടത്തിലെയും എല്ലാവരും എഴുത്തില്‍ പങ്കാളികളാകണം. ഓരോ പഠനഗ്രൂപ്പിനും പ്രത്യേകം സ്ഥലം നിശ്ചയിക്കണം. എഴുതിക്കഴിഞ്ഞാല്‍
എഡിറ്റിംഗ്
വാക്കകലം പാലിച്ചതേതെല്ലാം പഠനക്കൂട്ടം?
അക്ഷരഘടന (ഘ എന്ന അക്ഷരം ശരിയായ ഘടനപാലിച്ചെഴുതിയതേത് പഠനക്കൂട്ടം? ള , ഴ,യ എന്നിവ എഴുതിയതും വിലയിരുത്തണം
അക്ഷരം മാറിപ്പോയിട്ടുണ്ടോ?
ചിഹ്നങ്ങള്‍ മാറിപ്പോയിട്ടുണ്ടോ? വിട്ടുപോയിട്ടുണ്ടോ?
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം: പരസ്യം തയ്യാറാക്കാം (പേജ് 59) കൂട്ടെഴുത്ത്
പഠനലക്ഷ്യങ്ങള്‍
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.
പ്രതീക്ഷിത സമയം 30 മിനിറ്റ്
വ്യത്യാസം കണ്ടെത്താം പറയാം..
കുളങ്ങളുടെ ( വൃത്തിഹീനമായതും വൃത്തി ഉള്ളതുമായ ചിത്രങ്ങൾ) കാണിക്കുന്നു
രണ്ട് ചിത്രങ്ങളും തമ്മിലുള്ളവ്യത്യാസം പറയുന്നു
ക്ലാസ് സജ്ജീകരണം.
പഠനഗ്രൂപ്പുകളാക്കുന്നു. പരസ്പരം ആലോചിച്ച് മൂന്നു ചെറുവാക്യങ്ങള്‍ എഴുതണം. സാധ്യതാവാക്യങ്ങള്‍ ചുവടെ. അനുയോജ്യമായ മറ്റ് വാക്യങ്ങളും ആകാം.
കുളം മലിനമാക്കരുത്
ഈ കുളം നമ്മുടേത്
ചപ്പും ചവറും ഇടരുത്
....................
എല്ലാ ഗ്രൂപ്പുകളും എഴുതിക്കഴിഞ്ഞാല്‍ ബോര്‍ഡില്‍ വന്ന് വാക്യങ്ങള്‍ എഴുതണം.
എഡിറ്റിംഗ് നടത്താന്‍ മറ്റൊരു പഠനഗ്രൂപ്പിനെ ചുമതലപ്പെടുത്തണം.
എഴുതിയത് വായിക്കാന്‍ സഹായം
ബോര്‍ഡെഴുത്തിലും എഡിറ്റിംഗിലും പിന്തുണയുള്ളവര്‍ക്ക് അവസരം ഒരുക്കല്‍
പിരീഡ് ഒന്ന് നാല് |
പ്രവര്‍ത്തനം- കണ്ടെത്താം അടിക്കുറിപ്പെഴുതാം. കൂട്ടെഴുത്ത്
പഠനലക്ഷ്യങ്ങള്‍
കഥയിലെ സംഭവചിത്രങ്ങള്‍ക്ക് അനുയോജ്യമായ ലഘുസംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്നു.
വെള്ളം പാഴായി പോകുന്ന വിവിധ സന്ദർഭങ്ങൾ കണ്ടെത്തി ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.
പ്രതീക്ഷിത സമയം 30 മിനിറ്റ്
ക്ലാസ് സജ്ജീകരണം.
കുഞ്ഞെഴുത്ത് പേജ് 61 ലെ രംഗം നിങ്ങള്‍ കണ്ടു എന്നിരിക്കട്ടെ ഓരോരുത്തരോടും എന്തായിരിക്കും നിങ്ങള്‍ പറയുക? ഒരു ഉദാഹരണം ടീച്ചര്‍ അവതരിപ്പിക്കണം.
ചേട്ടാ പൈപ്പ് തുറന്നിട്ടാണോ മൊബൈല്‍ നോട്ടം?
പഠനഗ്രൂപ്പില്‍ ആലോചിച്ച് എഴുതണം. ഒരേ വാക്യമാണ് ഗ്രൂപ്പിലുള്ളവര്‍ എഴുതുന്നത്. പറഞ്ഞെഴുതണം. ഒരക്ഷരവും വിട്ടുപോകില്ല. ഓരോ വാക്കും എഴുതിയ ശേഷം പരസ്പരം പരിശോധിക്കാം
സാധ്യതാവാക്യങ്ങള്‍
അയ്യേ, ടാപ്പ് അടയ്കാതെ പല്ല് തേച്ച് വെള്ളം പാഴാക്കുന്നോ?
മോളേ, ഈ ചോരുന്ന ബക്കറ്റ് മാറ്റിക്കൂടേ?
ഈ ചേച്ചിയെപ്പോലെ വെള്ളം സൂക്ഷിച്ച് ഉപയോഗിക്കൂ?
പഠനക്കൂട്ടങ്ങള്‍ ബോര്‍ഡില്‍ അവര്‍ കണ്ടെത്തിയ വാക്യങ്ങള്‍ എഴുതണം
എഡിറ്റിംഗ്
അവരവരുടെ ബുക്കില്‍ തിരുത്തി എഴുതല്‍
കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിക്കുന്നതെങ്ങനെ?
ഓരോ കുട്ടി എഴുതിയ ഓരോ വാക്യത്തിനും ശരി നല്‍കണം.
ചേട്ടാ പൈപ്പ് തുറന്നിട്ടാണോ മൊബൈല്‍ നോട്ടം? എന്ന വാക്യം കേട്ടെഴുതിയപ്പോള്‍ തെറ്റിപ്പോയവരാരെല്ലാം? പൈപ്പ്, മൊബൈല്‍ എന്നീ വാക്കുകളിലെ ചിഹ്നം തെറ്റിയോ? അവരെ ഷൈനി, ബീബൈ എന്നീ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിച്ചോ?
ചേട്ടാ, നോട്ടം എന്നിവയിലെ ഏ, ഓ എന്നീ സ്വരങ്ങളുടെ ചിഹ്നം മാറിപ്പോയോ?
ഇരട്ടിപ്പ് എല്ലായിടത്തും ശരിയാണോ?
പരസ്യവാക്യം
ജലം മലിനമാക്കുന്നതിന് എതിരേ എന്തെല്ലാം കാര്യങ്ങള്‍ പരസ്യവാക്യങ്ങളാക്കാം
കുട്ടികളുടെ പ്രതികരണങ്ങള്‍
നമ്മുടെ ക്ലാസില്‍ എന്തെല്ലാം അറിയിപ്പുകള്‍ വെക്കാം?
എല്ലാവര്‍ക്കും നീളമുള്ള പേപ്പര്‍ നല്‍കുന്നു. അടുത്ത ദിവസം വരുമ്പോള്‍ ഏതെങ്കിലും പരസ്യവാക്യം എഴുതി വരാമോ? വീട്ടിലും ആകാം.
വായനപാഠം



No comments:
Post a Comment