ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, September 9, 2010

മഴത്തുള്ളിക്കിലുക്കം


നല്ലപേര്.ഓര്‍മകളെ അനുഭവങ്ങളെ വിളിച്ചുണര്‍ത്തും.
മഴ എന്നും ആവേശവും അനുഭൂതിയുമാണ്.മഴയുടെ വരവറിയിച്ചു ആദ്യം പെയ്ത തുള്ളി മിടുക്കി.മഴ ഉപസംഹരിച്ച അവസാനത്തുതുള്ളി മോശം എന്നൊന്നും നാം കരുതാറില്ല.ഓരോ തുള്ളിയും മഴയുടെ പൊന്നോമനകള്‍.
മഴത്തുള്ളിക്കിലുക്കം : പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പ്രാപ്തരാക്കുന്ന അനുഭവാധിഷ്ടിത ദ്വിദിന സഹവാസ ക്യാമ്പ്.മഴത്തുള്ളിക്കിലുക്കം
പ്രവര്‍ത്തനങ്ങള്‍:

* താളമേളം-പീപ്പി, മഞ്ചാടിക്കുരു, കല്ല്‌ കുപ്പി,വെള്ളം നിറച്ച കുപ്പി, കിലുക്കം, ഓലപ്പീപ്പി, സോടമൂടി, ടിക്ക് ടിക്ക് ചിരട്ട, സ്പൂണ്‍,ഗ്ലാസ്, ബലൂണ്‍ എന്നിങ്ങനെ വാദ്യോപകരണങ്ങള്‍.പാട്ടിനു താളം നല്‍കല്‍.ആദ്യം താളഭംഗം ഉണ്ടായെങ്കിലും പിന്നെ താളമികവ്
* കളിവീട്- വാഹനക്കളി,പാര്‍കിംഗ് കളി, സംഖ്യ കളം, ഇലാസ്ടിക് ഗയിം, ആളെ കണ്ടെത്തല്‍, കുടയില്‍ കയറ്റം.ഗണിത പഠനത്തിനു തിയേറ്റര്‍ ഗയിം സാധ്യത പ്രയോജനപ്പെടുത്തി.പഠന താല്പര്യം വര്‍ധിച്ചു. നേതൃത്വശേഷി, സഹകരണം.

* ചിത്രശാല- മെഴുകുചിത്രം, നൂല്ചിത്രം, പച്ചക്കറി അച്ചടി, മാര്ബിലിംഗ്, ഊതി ചിത്രമെഴുത്ത്‌.രചനയുടെ വ്യാഖ്യാനം ,ആത്മവിശ്വാസം, സര്‍ഗാല്‍മകത, സ്വയം തിരിച്ചറിയല്‍ എന്നിവ ലക്‌ഷ്യം.
* ശില്പശാല- കളിമണ്‍ രൂപങ്ങള്‍, മൈദാ രൂപങ്ങള്‍,മണല്ത്തടം, ക്യാന്‍വാസ്‌ആശയ പ്രകാശനത്തിനുള്ള മാധ്യമമായി നിര്‍മാണം.
* ചങ്ങാതിക്കണക്ക് - അളക്കാന്‍ പഠിക്കല്‍ ( ലിറ്റര്‍, ഗ്ലാസ്, ബക്കറ്റു , മീറ്റര്‍ സ്കയില്‍, ക്ലോക്ക്, വെയിംഗ് മെഷീന്‍, തൂക്കകട്ട, ത്രാസ്,മരച്ചീനി,വഴുതിന,ഉള്ളി, വെള്ളം,) ഭാരം ,നീളം,സമയം, മഴ,
* ക്യാന്‍വാസ്‌ ചിത്രരചന
* സിനിമാലോകം-കളിനോട്ടു കൊടുത്തു ടിക്കറ്റ് എടുത്തു സിനിമാ കാണല്‍.ഇട വേളയില്‍ കളിനോട്ടു കൊടുത്തു കടല വാങ്ങല്‍. കുട്ടികളുടെ സിനിമ, കാര്‍ടൂണ്‍ ഫിലിം, പാവനാടകം,സിനിമ ചര്‍ച്ച.
* പഠനോദ്യാനം- .ഞാനും എന്റെ കളിവീടും

പുതിയ അനുഭവം.മഴത്തുള്ളിക്കിലുക്കം
മറ്റു കുട്ടികളുംക്യാമ്പില്‍.
ഒപ്പത്തിനൊപ്പം എന്ന തോന്നല്‍ ശക്തമാക്കി.മഴത്തുള്ളിക്കിലുക്കം
ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസത്തിന്റെ സാധ്യത തിരിച്ചറിഞ്ഞു.മഴത്തുള്ളിക്കിലുക്കം
പ്രത്യക പരിഗണന മാറി നിറുത്ത്തിയല്ല പഠനം നടക്കുമ്പോള്‍ തന്നെ നല്‍കാന്‍ കഴിയും എന്ന അനുഭവം നല്‍കി മഴത്തുള്ളിക്കിലുക്കം
എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്ന് ബോധ്യപ്പെടാനും അവസരം .മഴത്തുള്ളിക്കിലുക്കം
സമാന്തരമായി പാരന്റിംഗ് നടത്തി.-

മഴത്തുള്ളിക്കിലുക്കം എല്ലാ ജില്ലയിലും വരും. കാസര്‍ഗോടാണ്‌ തുടക്കം.
എസ് എസ് എ ഒരു മാതൃക കൂടി സൃഷ്ടിക്കുന്നു.
പൊലിപ്പിക്കാം നമ്മള്‍ക്കും മഴത്തുള്ളിക്കിലുക്കം
മഴത്തുള്ളിക്കിലുക്കം

No comments: