ഞാന്‍ കുറെ ക്ലാസുകള്‍ കണ്ടു. ഗ്രൂപ്പ് വര്‍ക്ക് നടക്കുന്നു. അതില്‍ചില ക്ലാസുകള്‍ അറിഞ്ഞോ അറിയാതെയോ ഒരു പാതകം ചെയ്യുന്നു.
അത് ദാസ്യം പരിശീലിപ്പിക്കുന്നു.
നിഷ്ക്രിയത നട്ട് വളര്‍ത്തുന്നു.
ആശ്രിത സമൂഹത്തെ രൂപപ്പെടുത്തുന്നു.
നിരന്തര വിലയിരുത്തല്‍ പ്രയോഗിക്കുന്ന കുറെ പേര്‍ക്ക് ഇനിയും ഇക്കാര്യത്തില്‍ തെളിച്ചം വേണം.
അവരെ സഹായിക്കാന്‍ ആരും മുതിരാതിരുന്നാലോ.
ഉദാഹരണം-ഒന്ന്.
ഒന്നാം ക്ലാസ്. ഓരോ ഗ്രൂപ്പിനും ഓരോ വര്‍ക്ക് ഷീറ്റ് വീതം നല്‍കുന്നു. കുട്ടികള്‍ വട്ടം കൂടി ഇരിക്കുന്നു. ഒരാള്‍ വര്ക്ഷീറ്റ് നോക്കുന്നു. . മറ്റു പലര്‍ക്കും തല തിരിഞ്ഞ കാഴ്ച.സമര്‍ത്ഥയായ കുട്ടി വര്‍ക്ക് തീര്‍ക്കുന്നു. ടീച്ചര്‍- എല്ലാരും ചെയ്തോ? ഓ . എങ്കില്‍ പറയൂ ..ഒരാള്‍ വിളിച്ചു പറയുന്നു.അത് ടീച്ചറെ തൃപ്തയാക്കി.
ഉദാഹരണം-രണ്ട്.
താഴെ ഉള്ള ചിത്രം .അംഗങ്ങള്‍ വര്‍ക്ക് ഏറ്റെടുക്കുന്നില്ല.
ഉദാഹരണം-മൂന്ന്.
കുട്ടികള്‍ പങ്കു വെക്കുന്നു. രണ്ട് പേര്‍ കേട്ടിരിക്കുന്നു. ഒടുവില്‍ പകര്‍ത്തി എഴുതുന്നു. ബുക്കില്‍ ഓണം ഉണ്ട പ്രതീതി. പക്ഷെ ...
ഗ്രൂപ്പ് അത്തം പോലെ
എല്ലാ പൂക്കള്‍ക്കും അതില്‍ റോള്‍ ഉണ്ട്. അത് തീരുമാനിക്കാതെ അത്തം ഇട്ടാലോ. ഏതു പൂവ് എവിടെ ഏതു ചേരുവയില്‍..... ഇങ്ങനെ മുന്‍കൂട്ടി രൂപകല്‍പന ചെയ്തു മാത്രമേ അത്തം ഇടാനകൂ.
എല്ലാ പൂക്കള്‍ക്കും അതില്‍ റോള്‍ ഉണ്ട്. അത് തീരുമാനിക്കാതെ അത്തം ഇട്ടാലോ. ഏതു പൂവ് എവിടെ ഏതു ചേരുവയില്‍..... ഇങ്ങനെ മുന്‍കൂട്ടി രൂപകല്‍പന ചെയ്തു മാത്രമേ അത്തം ഇടാനകൂ.
- എന്താണ് ലക്‌ഷ്യം.(അത് കുട്ടികളുടെ ഭാഷയില്‍ അവതരിപ്പിക്കണം)
- എന്തൊക്കെയാണ് ചെയ്യേണ്ടത്.
- ആദ്യം എന്ത് ചെയ്യണം .പിന്നീട് എന്ത് ചെയ്യണം.ഇങ്ങനെ ഗ്രൂപ്പ് പ്രവര്‍ത്തന പടവുകള്‍ഓരോന്നോരോന്നായി പറയണം.(അല്ലെങ്കില്‍ രൂപപ്പെടുത്തണം)
- ഇനി ഓരോരുത്തരുടെയും ചുമതല ഓരോ പടവിലും എന്തെന്ന് പറയണം.
പ്രക്രിയാ ഗര്‍ത്തങ്ങള്‍ ഉള്ള ടീച്ചിംഗ് മാന്വല്‍ പാടില്ല.
ഉദാഹരണം-നാല്
നാലാം ക്ലാസ്. ഈ വ്യാഴാഴ്ച.പതിനൊന്നു മണി.
കേരളത്തിലെ ഏതു ജില്ലയ്കാണ് കൂടുതല്‍ അയല്‍ ജില്ലകള്‍ ? ഇതാണ് മാഷ് കൊടുത്ത ജോലി.
വ്യക്തിഗതമായി (ഭൂപടം നോക്കി)എഴുതി.പട്ടിക.പലര്‍ക്കും പല ഉത്തരം.
എന്നിട്ട് ഗ്രൂപ്പില്‍ പങ്കു വെക്കാന്‍ പറഞ്ഞു.
കണ്ടെഴുത്ത് ,അതാണ് നടന്നത്. ഇത് അറിവിന്റെ നിര്‍മിതിയല്ല. ഈക്ലാസില്‍ അധ്യാപിക നിങ്ങളാണെങ്കില്‍
- നിങ്ങള്‍ എന്ത് നിര്‍ദേശം നല്‍കുമായിരുന്നു?.
- എങ്ങനെ പങ്കു വെച്ചാല്‍ എല്ലവരുടെയും ചിന്ത ഒരേ ധാരയിലാകും?.
- ഓരോ കുട്ടിയും ബോധ്യപ്പെട്ടു സ്വയം വിലയിരുത്തി തിരുത്തും?.
- ആദ്യം എന്താണ് എതിനമാണ് പരിശോധിക്കുക?.
- അന്തിമ ഉത്തരം ആണോ നോക്കേണ്ടത്.?അതോ
- ചിന്തയുടെയും അന്വേഷണത്തിന്റെയും വഴി പരിശോധിക്കാലോ.?
- എല്ലാവരും ആ പരിശോധനയില്‍ എങ്ങനെ പങ്കാളിയാകും?
- അപ്പോഴുണ്ടായ തിരിച്ചറിവ് പൊതു ധാരണ ആക്കുന്നതെങ്ങനെ?
- ഏതിനം അടുത്ത പരിശോധനയ്ക്ക് വിധേയമാക്കും?.
- ????????????????????????????????????????????
- ഭൂപടം നോക്കിയപ്പോള്‍ ഏതു ജില്ലയുടെ അയല്‍ ജില്ലകള്‍ എളുപ്പം കണ്ടു പിടിക്കാനായി?. അത്എല്ലാവര്ക്കും ആരെ പോലെയാണോ?
- ഒരു ദിക്കില്‍ നിന്നും പരിശോധിച്ച് വരുന്നതല്ലേ നല്ലത്?.
- ഓരോ ജില്ലയ്ക്കും ഓരോരുത്തരും കണ്ടെത്തിയ അയല്‍ ജില്ലകള്‍ പറഞ്ഞും ഭൂപടം പരിശോധിച്ച്ബോധ്യപ്പെട്ടും വേണം ഒരു ശരി ഉത്തരത്തില്‍ എത്താന്‍.
ഒരു ലീഡര്‍ ഉണ്ടാകണം. ഒരാള്‍ കിട്ടിയ ഉത്തരം വായിക്കണം.
യോജിക്കുന്നെങ്കില്‍ ശരി ഇടുക. ഇല്ലങ്കില്‍ ശരി കണ്ടെത്തുക.ആദ്യം തിരുവനന്തപുരം ജില്ലയുടെ അയല്‍ ജില്ലകള്‍ പങ്കിടുക. കൂടുതല്‍ പേരും എഴുതിയത് ഏതെന്നു നോക്കുക.
ഇതില്‍ ഇതാണ് നിങ്ങള്‍ സ്വീകരിക്കുന്ന രീതി?.
കുട്ടിയുടെ ചിന്ത പ്രധാനം. അറിവിന്റെ, ചിന്തയുടെ പങ്കുവെക്കലും കൂട്ടായ അന്വേഷണവും ആണ് ഗ്രൂപ്പിനെ ഒറ്റ ധാരയില്‍ നിര്‍ത്തുക.
- നിരന്തര വിലയിരുത്തല്‍ നടക്കുന്ന ക്ലാസില്‍ സ്വയം,പരസ്പരം വിലയിരുത്താന്‍ ഒരിടം കൂടിയാണ്ഗ്രൂപ്പ്.
- അത് ജനാധിപത്യത്തിന്റെ പരിശീലന വേള
- തുല്യവസരത്ത്തിന്റെ വേദി.
- അറിവിന്റെ (വിഭവത്തിന്റെ )നീതി പൂര്‍വകമായ വിതരണം നടക്കുന്ന സന്ദര്‍ഭം.
- അറിവിന്റെ ഉടമസ്ഥത എനിക്കും എന്ന് ആത്മ വിശ്വാസത്തോടെ പറയാന്‍ കരുത്തു പകരുന്നകൂട്ടായ്മ.
- കൂടുതല്‍ കഴിവിലേക്കുയരുന്ന മുഹൂര്‍ത്തം
മാറ്റം- അതിന്റെ പാതയിലായത് കൊണ്ടല്ലേ നാം ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുന്നത്.
(നിരന്തര വിലയിരുത്തല്‍ സംബന്ധിച്ച
വിശകലനങ്ങള്‍
നിരീക്ഷണങ്ങള്‍
അനുഭവങ്ങള്‍
തെളിവുകള്‍ തുടരും..
.
No comments:
Post a Comment