ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, September 5, 2010

അധ്യാപകദിനം സ്പെഷ്യല്‍.

എം.പി.രഘുരാജ്‌

പ്രശ്‌നാധിഷ്‌ഠിത ബോധനം-ഒരു അനുഭവ പാഠം
അധ്യയന വര്‍ഷം തുടങ്ങുന്ന ദിവസത്തെ സ്റ്റാഫ്‌ മീറ്റിംഗ്‌.
പ്രിന്‍സിപ്പാള്‍ ഓരോരുത്തര്‍ക്കുമുള്ള ഡ്യൂട്ടികള്‍ തന്നു. യു.പി.സ്‌കൂളായതിനാല്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കണം. എന്റെ തലയില്‍ സാമൂഹ്യശാസ്‌ത്രമാണ്‌ വീണത്‌. സാമൂഹ്യപ്രശ്‌നങ്ങള്‍ എന്തും പറയാം ചര്‍ച്ച ചെയ്യാം.
രണ്ടാം ദിവസം തന്നെ ഞാന്‍ തുടങ്ങി. സമ്പദ്‌ വ്യവസ്ഥയെക്കുറിച്ചും കാര്‍ഷിക ഉല്‌പാദനത്തെക്കുറിച്ചും ഒരു കാലത്തെ കുറിച്ചും ഞാന്‍ പറയുകയാണ്‌. "പട്ടിണി എന്നു പറയുന്നത്‌ ഇന്ന്‌ കേരളത്തില്‍ ഇല്ലെന്ന്‌ തന്നെ പറയാം."
പട്ടിണിയെക്കുറിച്ചുള്ള എന്റെ ക്ലാസ്സ്‌ ഒരാഴ്‌ച നീണ്ടു നിന്നു. ബംഗാള്‍ ക്ഷാമം തുടങ്ങി ഒരുപാട്‌ കാര്യങ്ങള്‍ ഒരാഴ്‌ചകൊണ്ട്‌ പറഞ്ഞുതീര്‍ത്തു.

മിക്കദിവസവും കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം കൊടുക്കുമ്പോള്‍ തൊട്ടടുത്ത ഹൈ സ്കൂളിലെ ഒരു പയ്യന്‍ അവിടെകിടന്ന്‌ തിരിയുന്നത്‌ കാണാം. എന്റെ ഉള്ളില്‍ സംശയങ്ങള്‍ തലപൊക്കി. ഏഴാം തരത്തില്‍ അല്‌പം വലിയ പെണ്‍കുട്ടികളൊക്കെയുണ്ട്‌. ഇവന്‍ തിരിഞ്ഞ്‌കളിക്കുന്നതിന്റെ കാരണം അതുതന്നെ. അവന്റെ കളി പിടിച്ചിട്ടുതന്നെ കാര്യം. ഞാന്‍ ഉറപ്പിച്ചു. സഹാധ്യാപകരില്‍ ചിലരോട്‌ സംഗതി പറഞ്ഞു.
ഒരു വെള്ളിയാഴ്‌ച, ചോറുകൊടുക്കാന്‍ നേരത്ത്‌ നമ്മുടെ കഥാനായകന്‍ അവിടെ നിന്നു പരുങ്ങുന്നു. ഞങ്ങള്‍ ഒളിച്ചു നിന്നു. അല്‌പ്പം കഴിഞ്ഞപ്പോള്‍ ആളെ കാണാനില്ല.
തൊട്ടടുത്ത കമ്മ്യൂണിസ്റ്റ്‌ പച്ച പൊന്തക്കാട്ടില്‍ ആളനക്കം.
ഞാനുറപ്പിച്ചു, ഏതോ പെണ്‍കുട്ടിയെ. . . . . . . . . ഹൗ
ഞങ്ങള്‍ മൂന്നുപേരും പൊന്ത വകഞ്ഞുമാറ്റി അലറുകയായിരുന്നു.
പേടിച്ചരണ്ട അവന്‍-.... ഒരു വക്ക്‌ പൊട്ടിയ കിണ്ണത്തില്‍ നിന്നും ചോറും ചെറുപയറും ആര്‍ത്തിയോടെ തിന്നുകയായിരുന്നു. ഞങ്ങള്‍ ഞെട്ടിപ്പോയി. ഞാന്‍ ശരിക്കും ഞെട്ടി.

പിന്നീട്‌ 6 സി ക്ലാസ്സിലെ കുട്ടികള്‍ പറഞ്ഞു . "സാര്‍, ഞങ്ങളാണ്‌ ആ കുട്ടിക്ക്‌ ചോറുകൊടുക്കാറുള്ളത്‌."(അന്ന്‌ ഹെസ്‌കൂള്‍ ക്ലാസ്സിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം ഉണ്ടായിരുന്നില്ല.)
ചെറിയ ക്ലാസ്സിലെ കുട്ടികള്‍ കൊടുക്കുന്ന ചോറായിരുന്നു അവന്‍ ആരും കാണാതെ പൊന്തയിലിരുന്ന്‌ വക്ക്‌ പൊട്ടിയ ചട്ടിയില്‍ കഴിച്ചുകൊണ്ടിരുന്നത്‌. കൂനന്‍ എന്നാണവനെ കുട്ടികള്‍ വിളിക്കാറുള്ളത്‌. മുതുകിന് നല്ലൊരു വളവുണ്ട്‌. ശനി , ഞായര്‍ ദിവസങ്ങളില്‍ പൊന്നാനിയിലെ ഹോട്ടലുകളിലേക്ക്‌ വെള്ളവും വിറകും ഉന്തുവണ്ടിയില്‍ വലിച്ചെത്തിച്ചാണ്‌ അവന്‍ അവന്റെ അമ്മയും കൊച്ചനുജത്തിയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്‌.
പിറ്റേന്ന്‌ മുതല്‍ ഞാന്‍ ബംഗാള്‍ ക്ഷാമം നിര്‍ത്തി .
എന്റെ ചുറ്റുമുള്ള സാമൂഹ്യപ്രശ്‌നങ്ങളെ കാണാനും കാണിക്കാനും ശ്രമിച്ചു.

(KELAPPAN MEMORIAL GOVT.VHS SCHOOL, TAVANUR-ബ്ലോഗില്‍ നിന്നും. രണ്ടായിരത്തി ഒമ്പത് ഒക്ടോബര്‍ നാലിന് ബ്ലോഗ്‌ ചെയ്തത്.)

No comments: