
തുടക്കം
ജൂണ്‍ ആദ്യം
ഏഴാം ക്ലാസ്.ആശയ രൂപീകരണം.ചര്‍ച്ച .തീരുമാനം.
കുട്ടികള്‍ അഞ്ചംഗ ഗ്രൂപ്പായി.
ഒരു ഗ്രൂപ്പിന് ഒരു ദിവസം
ഓരോ ദിവസവും ഓരോ പത്രം.ദിനപ്പത്രം.
പത്ര സ്വരൂപം
എ ഫോര്‍ പേപ്പരാണ് പത്ര സ്വരൂപം.ഇരു വശവും വാര്‍ത്തകള്‍.ക്രയോന്‍സ് ഉപയോഗിച്ചു .മള്‍ടി കളര്‍ പ്രിന്റിംഗ് പോലെ ആകര്‍ഷകം. അകവും ആകര്‍ഷകം തന്നെ..എ ഫോര്‍ സൈസില്‍ ഉള്ള ഫോള്‍ഡറില്‍ പത്രം വരും. ഫോള്‍ഡര്‍ സുതാര്യമാണ്.അതിനാല്‍ പത്രം കീറില്ല, മുഷിയില്ല .വായനയും മുഷിയില്ല .ക്ലാസിലും സ്കൂളിലും പരിസരത്തും നടക്കുന്ന വാര്‍ത്തകള്‍ പത്രം വായനക്കാരില്‍ എത്തിക്കും .
പത്ര സ്വാതന്ത്ര്യം
വിമര്‍ശനങ്ങളും വിലയിരുത്തലുകളും ഉണ്ട്.പത്ര സ്വാതന്ത്ര്യത്തില്‍ അധ്യാപകര്‍ കത്തി വെക്കില്ല.തുറന്നെഴുത്ത്തിനു മടി കുട്ടികളും കാട്ടാറില്ല. സര്ഗാല്‍മകതയ്ക്കും ഇടം.
മുഖ പ്രസംഗം കുട്ടികളുടെ ലോക വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു.
പത്തുമണി പുഷ്പം വിരിയുന്ന പോലെ എന്നും പത്രം -കൃത്യ സമയം പ്രകൃതി നിയമം
എല്ലാ കുട്ടികള്‍ക്കും അവസരം.
പത്രാധിപര്‍ ,ലേഖകര്‍,കത്തെഴുത്തുകാര്‍, സാഹിത്യ രചയിതാക്കള്‍...പല റോളില്‍ മാറി മാറി വര്ഷം മുഴുവന്‍..മറ്റൊന്ന് കൂടി- സ്വന്തം പത്രം ആയതോടെ മുഖ്യധാരാ പത്രങ്ങള്‍ ആഴത്തില്‍ വായിക്കുന്ന ശീലം കൂടി. പത്ര ഭാഷ വിശകലനം ചെയ്യും.
ചെലവു ടീച്ചര്‍ ഗ്രാന്റില്‍ നിന്നും.(എ ഫോര്‍ പേപ്പര്‍,ക്രയോന്‍സ്, ഫയല്‍ ഫോള്‍ഡര്‍..)
വഴി ഒരുക്കുന്നത്
ഏഴാം ക്ലാസിലെ മൂന്ന് ഡിവിഷനിലും എഴുത്തിന്റെയും വായനയുടെയും വിമര്‍ശനാല്മക വീക്ഷണത്തിന്റെയും വഴി ഒരുക്കുന്നത് നമ്മുടെ അബ്ദു റഷീദ് മാഷ്. ജി. യു. പി .എസ് kodiyaththur- -കോഴിക്കോട്.
വാര്‍ത്തയും ഫോട്ടോയും-ശ്രി.അബ്ദു റഹ്മാന്‍ (DIET,KOZHIKODE)
അനുബന്ധം
പോര്‍ട്ട് ഫോളിയോ
- ഈ പത്രങ്ങള്‍ പോര്‍ട്ട് ഫോളിയോ ആയി പരിഗണിക്കാമോ?.
- ഓരോ കുട്ടിയുടെയും കഴിവിന്റെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന വിധം എങ്ങനെ?
- ഓരോ കുട്ടിയും സ്വന്തം പത്രം തയ്യാറാക്കണമോ?
- ഓണത്തിനും പുതുവത്സരത്തിനും ..?
- അവ ഓരോ കുട്ടിയുടെയും ഫയലില്‍ വെച്ചാല്‍ മതിയോ?
പോര്‍ട്ട് ഫോളിയോ നിര്‍വചനം:
കുട്ടിയുടെ പ്രയത്നത്തെ, പുരോഗതിയെ, പഠന നേട്ടങ്ങളെ പ്രതിനിധീകരിക്കുന്ന സാമഗ്രികളുടെ ശേഖരം.
നിരന്തര വിലയിരുത്തല്‍ സംബന്ധിച്ച
വിശകലനങ്ങള്‍
നിരീക്ഷണങ്ങള്‍
അനുഭവങ്ങള്‍
തെളിവുകള്‍ തുടരും..
2 comments:
Recieved Ur blog with thanks
സാർ, പറഞ്ഞ പോസ്റ്റുകൾ കണ്ടു.വായിച്ചു..നല്ല നിർദ്ദേശങ്ങൾ..നടപ്പിലാക്കാൻ ശ്രമിക്കും.സസ്നേഹം
Post a Comment