ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 10, 2010

.വളരുന്ന പഠനോപകരണം- സാധ്യതയോ ബാധ്യതയോ?-സംവാദം
പന്തളം ഉപ ജില്ലയിലെ ക്ലസ്റര്‍ പരിശീലന ദൃശ്യങ്ങള്‍.
-
ഒന്ന് രണ്ടു ക്ലാസുകളിലെ വളരുന്ന പഠനോപകരണം (ബിഗ്‌ പിക്ചര്‍) സംബന്ധിച്ച് പാലക്കാട്ട് നിന്നും സുഹൃത്തുക്കള്‍ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി.
ഒന്ന്) ഇത് കുട്ടിയുടെ ഭാവനയെ തടസ്സപ്പെടുത്തും.മനോചിത്രം രൂപപ്പെടല്‍ പ്രക്രിയയെ ബാധിക്കും
രണ്ടു) ആര്ടിസ്ടുകളെ ആശ്രയിക്കേണ്ടി വരുന്നു. അതിനാല്‍ വളരുന്നില്ല.
മൂന്ന്) കൂടുതല്‍ ടീച്ചര്‍മാര്‍ക്കും പഠനോപകരണം ഉണ്ടാക്കാന്‍ കഴിയുന്നില്ല.അത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു.
നാല്) എപ്പോളെങ്ങനെ ഉപയോഗിക്കണം എന്ന് തിട്ടമില്ല.
അഞ്ച് ) കുട്ടികളുടെ റോള്‍ വ്യക്തമല്ല.
  • എന്താണ് നിങ്ങളുടെ അഭിപ്രായം?
  • എങ്ങനെ നിങ്ങള്‍ ഇത് ഉപയോഗിച്ചു, അധ്യാപകരെ സജ്ജമാക്കി.സഹായിച്ചു?
ഫീല്‍ഡില്‍ ഇത് പ്രയോഗിച്ച അധ്യാപകരുടെ അനുഭവം കൊടുക്കുന്നു.
  • ബിഗ്‌ പിക്ച്ചറിന്റെ സഹായം വന്നപ്പോള്‍ ആഖ്യാനത്തിന് തുടര്‍ച്ച വന്നു.-ജയന്തി ജി എല്‍ പി എസ് നൂമ്പിഴി, പന്തളം.
  • പഠനത്തില്‍ താല്പര്യം കൂടി.-അനിതാകുമാരി.എന്‍ എസ് എസ് എല്‍ പി എസ് പാറക്കര .
  • ആഖ്യാനം അവതരിപ്പിക്കുമ്പോള്‍ കഥാ പത്രങ്ങളെ കാണുന്നത് കൊണ്ട് കൂടുതല്‍ ശ്രദ്ധയോടെ അത് ഉള്‍ക്കൊള്ളുന്നുണ്ട്.-സിന്ധുകുമാരി , എം എസ് എല്‍ പി എസ്
  • സംഖ്യാ ബോധം ,സങ്കലനം, വ്യവകലനം എന്നിവ മനസ്സിലക്കുനതിനു സഹായകം.സംഭാഷണം പറയുന്നതിനും-രീജമോള്‍ എസ്,മുട്ടക്കോണം ജി എല്‍ പി എസ്
  • ആഖ്യാനത്തിന്റെ തുടര്‍ച്ച കുട്ടികളില്‍ ഒര്‍മപ്പെടുത്താന്‍ -സഹായിക്കുന്നു. കുട്ടികളുടെ ഉല്‍പ്പന്നങ്ങളുടെ പുനരുപയോഗത്തിന് ഉപയോഗിക്കുന്നു-രേഖ സി വി.
  • സംഭാഷണം സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ കഴിയുന്നു.-വി കെ വത്സല, ജി എല്‍ പി എസ് തട്ടയില്‍.
  • ഇ വി എസില്‍ ജീവികളെ താരതമ്യം ചെയ്യനന്‍ സഹായകം-ആലീസ്, എം ടി എല്‍ പി എസ് മുടിയൂര്കോണം.
  • ഓരോ കഥാ പാത്രങ്ങളെയും പെട്ടെന്ന് അറിയുന്നു. കഴിഞ്ഞ ക്ലാസില്‍ പറഞ്ഞതും തുടര്‍ന്ന് സംഭാവിക്കാനിട ഉള്ളതും കുട്ടികള്‍ ബിഗ്‌ പിക്ച്ചറിന്റെ സഹായത്താല്‍ പറയുന്നുണ്ട്-ചന്ദ്രമതി, ജി വി എല്‍ പി എസ് കടയ്ക്കാട്.
ഇത് പന്തളം ഉപ ജില്ലയിലെ അധ്യാപകരുടെ അനുഭവം.(അവിടെ സി ആര്‍ സി തലത്തില്‍ വളരുന്ന പഠനോപകരണ ശില്പശാല നടത്തിയിരുന്നു.)
എന്നാലും കാതലായ ചോദ്യങ്ങള്‍ ബാക്കി.
പ്രതികരണങ്ങള്‍ അനുഭവങ്ങള്‍ ഇവ ഇ മെയില്‍ ചെയ്യുക.ഈ വിലാസത്തില്‍.

(മലയാളം ടൈപ്പിംഗ് അറിയില്ലെങ്കില്‍ ബ്ലോഗിന്റെ വലത്ത് മുകളില്‍ ഉള്ള MALAYALAM TYPING എന്നതിന് താഴെയുള്ള സൂചനയില്‍ ക്ലിക്ക് ചെയ്തു ഗൂഗിള്‍ സൈറ്റില്‍ ചെന്ന് ഇടതു മുകളില്‍ ഉള്ള ഭാഷ സൂചനയില്‍ മലയാളം ഒപ്റ്റ് ചെയ്ത ശേഷം ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിച്ചു മലയാളം ടൈപ്പ് ചെയ്തു കോപ്പി എടുക്കുക. മെയില്‍ കമ്പോസ്‌ ബോക്സില്‍ പേസ്റ്റു ചെയ്യുക)

tpkala@gmail.com.

2 comments:

Unknown said...

ആശയം നല്ലത്.പക്ഷെ അതിന്റെ പ്രക്രിയ ആസൂത്രണം ചെയ്യാന്‍ അധ്യാപകര്‍ക്ക് കൈത്താങ്ങ്‌ ആവശ്യമുണ്ട് .ആഘ്യനത്തെ ബിഗ്‌ പിച്ടുരുമായി കന്നിചെര്‍ക്കുന്നത് എവിടെ? എങ്ങിനെ? കുട്ടിയുടെ ചിന്തയിലൂടെ എങ്ങനെ പുറത്തെടുക്കും? ടീച്ചറുടെ റോള്‍ എന്ത്?ഓരോ കുട്ടിയുടെയും റോള്‍ എന്ത് ?സൂക്ഷ്മ തലത്തില്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ ഇത് ബാധ്യതയായി മാറും.

Unknown said...

ബിഗ് പിക്ചര്‍ എന്താണന്ന് വിശദീകരിച്ചിരുന്നു എങ്കില്‍ 1 2 ക്ലാസിലെ അധ്യാപകര്‍ അല്ലാത്തവര്‍ക്കും കൂടി പ്രതികരിക്കാമായിരുന്നു.
----------------------
മലയാളം ഇന്‍ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട് പരിശിലിക്കുന്നത് വളരെ നല്ലതാണ്. 7 ക്ലാസിലെ ICT പാഠപുസ്തകത്തില്‍ അധ്യായം 4 ല്‍ അത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പുസ്തകം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫൊണറ്റിക്ക് രീതി(മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന രീതി) പരിശിലിച്ചാല്‍ തെറ്റുകള്‍ കൂടുതല്‍ കടന്നു കൂടാന്‍ സാദ്ധ്യതയുണ്ട്. ഇപ്പോള്‍ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ സ്റ്റിക്കര്‍ ലഭ്യമാണ്. തുടക്കക്കാര്‍ക്ക് അത് ഉപയോഗിക്കാം. (ഉപയൊഗിക്കാതിരിക്കുന്നതാണ് നല്ലത്. പിന്നെ അതില്ലാതെ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടും.)
ഇന്‍സ്ക്രിപ്റ്റ് രീതിയുടെ ഏറ്റവും വലിയ പ്രത്യേകത, ഇത് പരിശിലിച്ചാല്‍ നിങ്ങള്‍ക്ക് ഏത് ഇന്‍ഡ്യന്‍ ഭാഷയിലും ടൈപ്പ് ചെയ്യാം എന്നതാണ്. ഹിന്ദി അധ്യാപകര്‍ക്ക് കൂടുതല്‍ ഉപകരിക്കുമെന്ന് പറയേണ്ടതില്ലല്ലോ......

മലയാളം കമ്പ്യൂട്ടിംഗിനെ പറ്റി കൂടുതല്‍ അറിയന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (ഒഫിഷ്യല്‍ വെബ് പോര്‍ട്ടല്‍)


പരസ്യം
-----
സ്കൂള്‍ദിനങ്ങളില്‍ ഒരു പുതിയ പോസ്റ്റു കൂടി.
ഓര്‍മച്ചെപ്പിലെ ചില മുത്തുകള്‍ : അല്പം ശാസ്ത്രവും. വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക