അധികാരം ജനങ്ങള്‍ക്ക് എന്നത് വിനയത്തിന്റെ മുദ്രാവാക്യമാണ്.സമൂഹത്തെ വഴങ്ങുന്ന ഒരു കാഴ്ചപ്പാട് അതിലുണ്ട്. സുതാര്യതയുടെ വിശുദ്ധിയും.
പേരാമ്പ്ര ബി അര്‍ സി വേറിട്ട് നില്‍ക്കുന്നത് അത് എല്ലാ പഞ്ചായത്തുകളുടെയും അംഗീകാരം തങ്ങളുടെ ഓരോ പ്രവര്‍ത്തനത്തിനും എല്ലാ മാസവും ഉറപ്പാക്കുന്നു എന്നതിലാണ്.
അതെ എല്ലാ മാസവും കൂടുന്ന ബി ഇ സി (ബ്ലോക്ക് വിദ്യാഭ്യാസ സമിതി ) ഇവിടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി വി ഷീബയുടെ അദ്ധ്യക്ഷതയില്‍ യോഗം നടക്കും.ബി പി ഒ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ അവലോകനം നടത്തും.പരിപാടികള്‍ കൂട്ടായി പ്ലാന്‍ ചെയ്യും.പി ഇ സി യോഗങ്ങള്‍ നിശ്ചയിക്കും..
പലര്‍ക്കും ജനങളുടെ പ്രതിനിധികളുടെ സാന്നിധ്യം എന്തോ ഇഷ്ടമല്ല. ഇഷ്ടക്കേട് പലകാരണങ്ങളാല്‍ .
നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ലാത്തവര്‍ക്കെ ജനങ്ങളെ അഭിമുഖീകരിക്കാനാകൂ.
പി ഇ സി കൂടുന്നതില്‍, ക്ലാസ് പി ടി എ ചേരുന്നതില്‍ ഒക്കെ ചിട്ടയില്ലായ്മ ഉണ്ടാകുന്നത് സ്വയം ചികിത്സിച്ചു മാറ്റണം.
വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പ്രധാന സവിശേഷത സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റി (എസ് എം സി ) രൂപീകരിക്കണം എന്നതാണ്. രക്ഷിതാക്കള്‍ക്ക് എഴുപത്തഞ്ചു ശതമാനം പ്രാതിനിധ്യമുള്ള കമ്മറ്റിയില്‍ അമ്പത് ശതമാനം വനിതകള്‍ ആയിരിക്കണം. ജനപ്രതിനിധിയും വിദ്യാര്‍ഥി പ്രതിനിധിയും ഉണ്ടാവണം.....ഇത് സഹിക്കാന്‍ കഴിയാത്തവര്‍ നമ്മുടെ നാട്ടിലുണ്ട്. ജനങ്ങളെ തങ്ങളുടെ സ്ഥാപനങ്ങളില്‍ അടുപ്പിക്കില്ല എന്ന് വാശിയുള്ളവര്‍.
അത്തരക്കാര്‍ക്കുള്ള മറുപടി നാം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ജനകീയ വല്കരിക്കുക എന്നതാണ്.
പേരാമ്പ്രയുടെ പ്രസക്തി ഇതാണ്.
സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള അനുഭവാല്‍മക മറുപടി
No comments:
Post a Comment