ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, September 28, 2010

ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?





ഞാന്‍ അടുത്തിടെ ഏതാനും ഒന്നാം ക്ലാസുകള്‍ സന്ദര്‍ശിച്ചു.
ഒരു തരം അവഗണനയുടെ മണം , അല്ലെങ്കില്‍ കുട്ടികളുടെ വായനയെ കുറച്ചു കാണല്‍ ,അതുമല്ലെങ്കില്‍ സമയമായില്ലെന്നൊരു തെറ്റിദ്ധാരണ..
മറ്റു ക്ലാസുകളില്‍ വായനമൂല .രണ്ടിലും ഒന്നിലും കാര്യമായി ഒന്നുമില്ല.
കൊച്ചു കുട്ടികള്‍ക്ക് പറ്റിയ വായനാ സാമഗ്രികള്‍ കണ്ടെത്തി നല്‍കാന്‍ അധ്യാപകര്‍ മുതിരണം. അച്ചടിച്ച പുസ്തകങ്ങള്‍ ആണ് വായനാ സാമഗ്രികള്‍ എന്നൊരു വിശ്വാസം നില നില്ക്കുന്നുണ്ടോ. എങ്കില്‍ അത് പൊളിക്കണം. ഈ വഴിക്കൊരു അന്വേഷണം കഴിഞ്ഞ വര്ഷം നടത്തിയിരുന്നു. ഒരു ക്ലസ്റര്‍ പരിശീലനത്തില്‍ അത് പരിചയപ്പെടുത്തുകയും ചെയ്തു.ഒരു മാസം ആവേശത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പല സ്കൂളിലും നടന്നു. ചില സ്കൂളുകള്‍, ബി ആര്‍ സി കള്‍ ഇപ്പോഴും ആ പ്രവര്‍ത്തനം തുടരുന്നുണ്ട്..അത് നല്ല കാര്യം. നന്മകളെ അംഗീകരിക്കണം , പ്രോത്സാഹിപ്പിക്കണം. ഓര്‍മകളെയും അനുഭവങ്ങളെയും ഉണര്ത്തിയെടുക്കണം.

ഇതാണ് കുരുന്നു വായനക്കാര്‍ക്ക് വേണ്ടി ചെയ്യേണ്ടത്.
  • നല്ല കൊച്ചു കഥകള്‍ കണ്ടെത്തുക. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്നവ,
  • കൊച്ചു കൊച്ചു വാക്യങ്ങള്‍
  • മനോചിത്രം രൂപീകരിക്കാന്‍ കഴിയുന്നവ
  • അതില്‍ അവര്‍ക്ക് താല്പര്യം ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഘടകം വേണം
  • ഭാവന കണക്കിലെടുക്കണം
  • ഓര്‍ത്തു വെക്കാന്‍ മനസ്സില്‍ തട്ടുന്ന ഒരു തുണ്ട് സംഭവം ഉള്ളവ
  • അവ ഒരു ചാര്‍ട് പേപ്പറില്‍ എഴുതി ക്രയോന്‍സ് ഉപയോഗിച്ചു ചിത്രവും നിറവും നല്‍കിയാല്‍ മതി
  • പേജിന്റെ വലിപ്പം അധികമാകരുത്‌.
  • (ബോധവത്കരണ പുസ്തകം ആക്കരുതേ, സന്മാര്‍ഗഭാരമുള്ളവ ഉപദേശ തൊങ്ങലിട്ടവ ഒക്കെ വേറെ ഉണ്ടല്ലോ നാട്ടില്‍..എന്നാല്‍ നന്മയുള്ള മനസ്സുകള്‍ കണ്ടെത്തുന്ന കഥയില്‍ സാമൂഹ്യ മൂല്യങ്ങള്‍ ലയിച്ചിട്ടുണ്ടാവും. അത് മതി.)
ഇനി കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ മുഷിയാനും കീറാനും സാധ്യതയുണ്ട്. അത് പരിഹരിക്കണം.
സുതാര്യമായ വീതികൂടിയ സെല്ലോ ടേപ്പ് വാങ്ങാന്‍ കിട്ടും.അത് ശ്രദ്ധയോടെ പേജിന്‍ ഇരു വശവും നിറഞ്ഞു ഒട്ടിച്ചാല്‍ മതി..
ക്ലാസില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയും കഥകള്‍ രൂപീകരിക്കാം.
ബിഗ്‌ ബുക്കുകള്‍ ആയി ഇവയ്ക്കു മാറാനും കഴിയും.( വലിയ താളില്‍ എഴുതണം)

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ബി ആര്‍ സി തയ്യാറാക്കിയ വായനാ സാമഗ്രികള്‍ ബഹു : വിദ്യാഭാസ സാംസ്കാരിക വകുപ്പ് മന്ത്രി താല്പര്യത്തോടെ വായിക്കുന്നതാണ് ചിത്രത്തില്‍.
എന്ത് കൊണ്ടാണ് നാം കുട്ടികളുടെ വായനയെ പറ്റി കൂടുതല്‍ അസ്വസ്ഥര്‍ ആകാത്തത് .
വായിച്ചു വളര്‍ന്നവരല്ലേ നാം.

2 comments:

sree said...

ഞങ്ങള്‍ UBUNTU LINUX ഉപയോഗിക്കുന്നവരാണ് .
ഈ ബ്ലോഗിലെ ചില FONTS (Egഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ? .) വായിക്കാന്‍ കഴിയുന്നില്ല .
unicode font അല്ലാത്തതാണ് പ്രശ്നം .
പരിഹരിക്കുമല്ലോ ..

Nidhin Jose said...

@sree
ഞാനും ഒരു ഉബുണ്ടനാണ്. താങ്കള്‍ ചൂണ്ടി കാണിച്ച പ്രശ്നം എനിക്കില്ലല്ലോ?

ആ ക്യാരക്ടേഴ്സ് യുണികോഡ് തന്നെയാണല്ലോ....

താങ്കളുടെ പ്രശ്നം സ്ക്രിന്‍ ഷോട്ട് എടുത്ത് അയച്ചു തരാമോ?
എന്റെ വിലാസം nidhin84@gmail.com