ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, December 18, 2010

അല്ലപ്ര സ്കൂളിലെ ഏഴാം ക്ലാസില്‍ ഇംഗ്ലീഷ് ഇങ്ങനെ .

എറണാകുളം അല്ലപ്ര സ്കൂളില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് എത്തിയത്.സത്യത്തില്‍ ഒന്നാം ക്ലാസ് കാണാനാണ് ആഗ്രഹിച്ചത്‌.അന്ന് ഗീത ടീച്ചര്‍ അവധി.അപ്പോള്‍ ഏഴാം ക്ലാസില്‍ ഖദീജ ടീച്ചര്‍. ആനന്ദന്‍ മാഷ് ക്ലാസ് വിശേഷം തിരക്കി." ദാ ഇപ്പോള്‍ തീരും.കുട്ടികള്‍ അവസാന മിനുക്ക്‌ പണിയിലാ . നിങ്ങള്‍ അടുത്ത ക്ലാസോക്കെ കണ്ടു വരീന്‍.." ഞങ്ങള്‍ മറ്റധ്യാപകരെ കാണാന്‍ പോയി.അപ്പോള്‍ അവിടെ മറ്റൊരു കാഴ്ച സ്കൂള്‍ ഗണിതവത്കരണം നടന്നു കൊണ്ടിരിക്കുന്നു.ഒന്നാം ക്ലാസില്‍ കയറി ടീച്ചര്‍ ഇന്ന് ഇല്ലങ്കില്‍ എന്ത് കുട്ടികള്‍ സമര്‍ത്ഥര്‍.മാഷ്‌ ചോദിച്ചതിനൊക്കെ ഇംഗ്ലീഷില്‍ മറുപടി കിട്ടി.ചാര്‍ട്ടും വായിച്ചു കേള്‍പ്പിച്ചു.
അപ്പോഴേക്കും ഏഴാം ക്ലാസില്‍ നിന്നും ക്ഷണം.
ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഒരു ചടങ്ങ് നടക്കാന്‍ പോകുകയാണ്.ഇംഗ്ലീഷില്‍ ഒരു യൂനിറ്റ് തീര്‍ന്നതിന്റെ ആഘോഷം.
അവിടെ അങ്ങനെയാ.എല്ലായ്പോഴും .
  • പാഠം പഠിച്ചു കഴിയുമ്പോള്‍ അതിലെ വ്യവഹാര രൂപങ്ങള്‍ഉള്‍പ്പെടുത്തി ഗ്രൂപടിസ്ഥാനത്ത്തില്‍ പതിപ്പ് തയ്യാറാക്കും .
  • ഓരോ കുട്ടിയുടെയം ഒന്നിലധികം രചനകള്‍.
  • ഓരോ കുട്ടിയുടെയും എഴുത്ത് തനിമയുള്ളത്.സ്വന്തം ഇംഗ്ലീഷില്‍.
  • അത് ആ യൂണിറ്റിന്റെ ക്ലാസ് പോര്‍ട്ട്‌ ഫോളിയോ.
ഇത്തരം ധാരാളം പതിപ്പുകള്‍ ആ ക്ലാസില്‍ കണ്ടു .ചിത്രങ്ങള്‍ നോക്കൂ.
  • പതിപ്പുകളുടെ പ്രകാശന ചടങ്ങും ഗംഭീരം.ഓരോ ഗ്രൂപും വേദിയില്‍ .അദ്ധ്യക്ഷയും സ്വാഗതപ്രാസംഗികയും .ആശംസക്കാരും മുഖ്യ പ്രഭാഷകയും.ഉദ്ഘാടകയും .ഒക്കെ കുട്ടികള്‍.പതിപ്പ്പരിചയപ്പെടുത്തലും ഉണ്ട്.
  • എല്ലാം ഇംഗ്ലീഷില്‍
  • എല്ലാ കുട്ടികള്‍ക്കും അവസരം.
  • ഭാഷയിലെ ഒഴുക്ക് തിരിച്ചറിയാന്‍ -ഇംഗ്ലീഷിലെ പെര്‍ഫോമന്‍സ്.
  • ഇതാണ് പൊതു വിദ്യാലയ പഠിപ്പ്
പതിപ്പും പഠിപ്പും പ്രകാശനവും ആശയവിനിമയത്തില്‍ ആത്മവിശ്വാസവും.
ഇനി ഒരു ഇനം കൂടിയാകാം.പതിപ്പിലെ ഉള്ളടക്കത്തിന്റെ രംഗാവിഷ്കാരം.
ഇംഗ്ലീഷ് ക്ലാസ് പി ടി എ, കുട്ടികള്‍ നയിക്കുന്ന ക്ലാസ് പി ടി എ ഇവയുടെ നടത്തിപ്പിലൂടെ ശ്രദ്ധ നേടിയ ഈ സ്കൂള്‍ ഇനിയും മാതൃക സൃഷ്ടിക്കും.
.എല്ലാ സ്കൂളിലും ഇത് സാധ്യമാണ്.
രക്ഷിതാക്കള്‍ക്കും പൊതു വിദ്യാലയത്തില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകും.
അതിനു പുതിയ രീതിയില്‍ വിശ്വാസം അര്‍പ്പിക്കുക.

.

6 comments:

രമേശ്‌ അരൂര്‍ said...

വിദ്യാഭ്യാസ കേരളം കാണാന്‍ കൊതിക്കുന്ന എത്രയോ നല്ല കാഴ്ചകളില്‍ ഒന്ന് ...:)

suma teacher said...

....എന്നിട്ടും കാണേണ്ടവര്‍ ഇതൊന്നും കാണുന്നില്ലല്ലോ .അവര്‍ ഇപ്പോഴും അംഗീകാരം നല്‍കാന്‍ പുതിയ പുതിയ മിത്രങ്ങളെ തേടുകയല്ലേ?മലയാളം മീഡിയം സ്കൂളുകളെ അവജ്ഞയോടെ കാണുന്നവരും,പുതിയ പഠന രീതിക്കുനേരെ ചെളി വാരിയെരിയുന്നവരും ഇത്തരം അംഗീകാരങ്ങളെ ആഘോഷിക്കുകയല്ലേ ..എങ്കിലും നിരാശപ്പെടാതെ നല്ലൊരു നാളേക്കുവേണ്ടിയുള്ള പോരാട്ടം നമുക്ക് തുടരാം..കാണാന്‍ കൊതിക്കുന്ന പുത്തന്‍ കാഴ്ചകള്‍ക്കായി, ചൂണ്ടുവിരലിന്റെ അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു .

drkaladharantp said...

പ്രിയ രേമേഷ്,
കേരളം വന്നു കാണില്ല. കൊണ്ട് കാണിക്കണം.അതിനാണ് നാം തുനിയേണ്ടത്.
വളരെ രസകരമായ ഒരു സംഭവം ഈ ബ്ലോഗില്‍ ഒരു സംവാദം നടന്നു.അത് മറ്റൊരു ബ്ലോഗിലേക്ക് പടര്‍ന്നു.അപ്പോള്‍ ഞാന്‍ ഇത് പോലെ തെളിവുകള്‍ വെച്ചപ്പോള്‍ പൊതു വിദ്യാലയങ്ങളെ ഇകഴ്ത്തി പ്പരയാന്‍ മാത്രം ശ്രമിച്ച ഒരു മാന്യന്‍ തര്‍ക്കിച്ചു നില്‍കാന്‍ പ്രയാസപ്പെട്ടു.ഒടുവില്‍ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാരില്ലാതെ. ചര്‍ച്ച അവസാനിപ്പിച്ചു കളഞ്ഞു.അതായത് നാം പണി യുടെ ശക്തി കൂട്ടണം.എങ്കിലേ കാണൂ.
-- സുമ ടീച്ചര്‍, ചൂണ്ടു വിരല്‍ ചോദ്യങ്ങള്‍ ഉച്ചത്തില്‍ ചോദിക്കുന്നോര്‍ക്ക് കരുത്തു പകരും.
പ്രതീക്ഷയുടെ വിദ്യാലയ സങ്കല്പം.അത് വിവേചനങ്ങള്‍ ഉള്ളിടത്തോളം തുടരുന്ന പോരാട്ടമാണ്.
അടുത്ത ലക്കം ഇന്നുണ്ട്.നാം മറ്റൊരു കാഴ്ചയിലൂടെ കടന്നു പോകും.അതും പൊതു വിദ്യാലയത്തിനു മാത്രം അഭിമാനിക്കാവുന്നത്‌.
അമ്മൂമ്മയുടെ മണം കുട്ടികള്‍ പൊതിഞ്ഞു വക്കും പോലെ

മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ് said...

ഇത്തരം മാതൃകകളെ പിന്തുടരാനും പുതിയവ കണ്ടെത്താനും ഞങ്ങളുമുണ്ടേ..

drkaladharantp said...

കാളികാവില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.പ്രിയപ്പെട്ട സ്കൂളുകളില്‍ ചെല്ലാതെ വിശേഷങ്ങള്‍ ചൂണ്ടു വിരലിനു തരില്ലെന്ന് കരുതുന്നോ..നാട്ടുകാരറിയട്ടെ,

vinod kumar perumbala said...

yes we must keep it