(ആസൂത്രണത്തിന്റെ മാനസിക പ്രക്രിയ )
അതെങ്ങനെ ആണെന്ന് ആലോചിക്കാം .
- ഓരോ പ്രവര്‍ത്തനം നിര്‍ദേശിക്കുമ്പോഴും ഞാനാണ് കുട്ടി എന്നു കരുതുക.
- എങ്കില്‍ എനിക്ക് ഇതു മനസ്സിലാകുമോ?,
- ഞാന്‍ എങ്ങനെ സ്വീകരിക്കും
- എങ്ങനെ തുടങ്ങും ,
- നേരിടാവുന്ന പ്രശ്നങ്ങള്‍ ,ആഗ്രഹിക്കുന്ന സഹായങ്ങള്‍ ...ഒക്കെ ആലോചിക്കണം .ഇങ്ങനെ പറഞ്ഞാല്‍ പൊതു ആശയമേ ആകൂ.വ്യക്തത കിട്ടില്ല.(ട്രെയിനിങ്ങില്‍ ഉദാഹരണം നല്‍കാതെ ആശയം അവതരിപ്പിക്കുന്ന ആര്‍ പി മാരെ പോലെ ആകും.)
1. തന്നിട്ടുള്ള ഒന്നിലധികം ഇനങ്ങള്‍ നന്നായി വായിക്കണം
വായിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
- ആശയങ്ങള്‍
- ആവിഷ്കാര രീതി (-ഘടന/ക്രമം/..)
- ഭാഷ സവിശേഷതകള്‍ -
- കാഴ്ചപ്പാടുകള്‍ ./നിലപാടുകള്‍ /പ്രസക്തി.
- സമാനതകള്‍ പങ്കു വെക്കുന്നു-ഉദാഹരണം
- മികവുകള്‍ പുലര്‍ത്തുന്നു,
- വ്യത്യസ്തത പാലിക്കുന്നു.
ഇങ്ങനെ ആഴത്തില്‍ വായിക്കണം എങ്കില്‍ എനിക്ക് വായന രീതി സംബന്ധിച്ച് ആ തോന്നല്‍ /ധാരണ ഉണ്ടാകണം. അതു അധ്യാപിക ക്ലാസില്‍ ഒരുക്കാതെ ഞാന്‍ എന്തെങ്കിലും എഴുതിയിട്ട് ഗ്രൂപ്പില്‍ പങ്കു വെച്ചാല്‍ കുഴയും.
അതുകൊണ്ട് വായനക്ക് മുന്‍പ് ക്ലാസില്‍ ഒരു ചര്‍ച്ച /അല്ലെങ്കില്‍ രണ്ട് കാര്യങ്ങളുടെ താരതമ്യം ചെയ്യുമ്പോള്‍ എന്തെല്ലാം പരിഗണിക്കണം ഒരു ബ്രെയിന്‍ സ്റ്റോമിംഗ് നടക്കണം.
2 ഇനി കുറിപ്പിലേക്ക് കടക്കും മുമ്പ് ഞാന്‍ ചെയ്യേണ്ടത് എന്താണ് വായനില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ ചിട്ടപ്പെടുത്തണം.അല്ലങ്കില്‍ ഗ്രാഫിക് ഓര്‍ഗനൈസര്‍ രീതിയില്‍ താരതമ്യ ചാര്‍ട്ട് ഉണ്ടാക്കണം.
3ഇനി ഞാന്‍ കുറിപ്പ് എഴുതാന്‍ പോവുകയാണ്
എന്താണ് ആദ്യം പരിഗണിക്കേണ്ടത്-ഇവയില്‍ ഏത്? .
- ആശയങ്ങള്‍
- ആവിഷ്കാര രീതി (-ഘടന/ക്രമം/..)
- ഭാഷ സവിശേഷതകള്‍ -
- കാഴ്ചപ്പാടുകള്‍ ./നിലപാടുകള്‍ /പ്രസക്തി.
ഏതായാലും തുടക്കം വളരെ പ്രധാനം.
ഓരോ കാര്യവും ഉദാഹരണ സഹിതം വ്യക്തമാക്കണം
ശക്തമായ ക്രമം വേണം.-ഓരോ കാര്യവും ഉറപ്പിച്ചിട്ടു അടുത്തത് എന്നു തീരുമാനിക്കാം
താരതമ്യത്തിന്റെ ഭാഷ -ആവര്‍ത്തന വിരസതയില്ലാതെ ഉപയോഗിക്കണം.(അതില്‍ ഇങ്ങനെ, ഇതില്‍ അങ്ങനെ എന്നു എല്ലായിടത്തും എഴുതിയാലോ ..!)
എങ്ങനെ അവസാനിപ്പിക്കും അതും പ്രധാനം.
4 കുറിപ്പ് എഴുതിയ ശേഷം എനിക്ക് തിരുത്തല്‍ ആകാമോ.?
അതേ,
- വീണ്ടും രചനകളില്‍ ഒന്ന് കൂടി കടന്നു പോയി പ്രധാനപ്പെട്ടതു വിട്ടുപോയിട്ടില്ലെന്നു ഉറപ്പിക്കാം
- എഴുതിയ കുറിപ്പിലെ ആശയ ക്രമീകരണം മാറ്റാം,
- ഭാഷ വീണ്ടും മെച്ചപ്പെടുത്താം.
- ഒന്നിലധികം രചനകള്‍ വിശകലനം ചെയ്തു ആശയങ്ങള്‍ ,ആവിഷ്കാര രീതി (-ഘടന/ക്രമം/..),ഭാഷ സവിശേഷതകള്‍ -,കാഴ്ചപ്പാടുകള്‍ ,
നിലപാടുകള്‍ /പ്രസക്തി.എന്നിവ കണ്ടെത്താനുള്ള വായനാശേഷി - രണ്ട് രചനകളും മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ എങ്ങനെ സമാനതകള്‍ പങ്കു വെക്കുന്നു-ഉദാഹരണം,മികവുകള്‍ പുലര്‍ത്തുന്നു,വ്യത്യസ്തത പാലിക്കുന്നു എന്നു വിശകലനം ചെയ്തു കണ്ടെത്താനുള്ള കഴിവ്
- ഇവ പരിഗണിച്ചും അനുയോജ്യമായ ക്രമം പാലിച്ചും താരതമ്യത്തിന്റെ ഭാഷയില്‍ യുക്തിപൂര്‍വ്വം കണ്ടെത്തല്‍ എഴുതി ബോധ്യപ്പെടുത്താനുള്ള കഴിവ്.
കുട്ടി കഴിവ് നേടാനുള്ള ഇടപെടല്‍ ആണ് നിരന്തര വിലയിരുത്തല്‍ .
സ്വയം വിലയിരുത്താന്‍ ചെക്ക് ലിസ്റ്റ് നല്‍കിയാല്‍ കുട്ടികള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തും.
ഗ്രൂപ്പ് പ്രവര്‍ത്തനം വിലയിരുത്തുന്നത്തുമ്പോള്‍ വ്യവഹാര രൂപത്തെ മാനിക്കെണ്ടേ ?
ഞാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ
ഗ്രൂപ്പില്‍ ചെയ്യേണ്ടത്-ക്രമം.
- എന്തെല്ലാം ആശയങ്ങള്‍ ആണ് ഓരോ രചനയിലും ഉള്ളത് എന്ന് പങ്കിടണം.ഒരാള്‍ ഒരു ആശയം പറഞ്ഞാല്‍ മറ്റുള്ളവര്‍ അത് അംഗീകരിക്കാവുന്നതാണോ എന്ന് പരിശോധിക്കണം.എല്ലാവര്ക്കും അവസരം ലഭിക്കണം.
- ആശയപരമായ സമാനതകള്‍ പിന്നീടു പങ്കിടണം
- ആശയപരമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയത് പങ്കിടണം
- ആവിഷ്കാര രീതി താരതന്മ്യം ചെയ്തപ്പോള്‍ പരിഗണിച്ചത് പങ്കിടണം
- ഭാഷാപരമായ കാര്യങ്ങള്‍ താരതമ്യം ചെയ്തത് പങ്കിടണം.
- അതിനു ശേഷം എന്തെങ്കിലും കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ടോ എന്ന് ഗ്രൂപ്പ് പരിശോധിക്കണം
- ഓരോരുത്തരും താരതംയക്കുരിപ്പ് അവതരിപ്പിക്കണം.
- തുടക്കം ഇതാണ് നല്ലത്.ആരുടെ.ഇനിയും മെച്ചപ്പെടുത്താമോ,വേറെ രീതി സാധ്യമോ
- അവതരണ ക്രമം ആരുടെതാണ് നല്ലത് ഇനിയും അത് മെച്ചപ്പെടുത്താമോ,കൂടുതല്‍ നല്ല രീതി ഉണ്ടോ
- താരതമ്യ ഭാഷ ആരുടെതാണ് നല്ലത് ആരൊക്കെ എഴുതിയതില്‍ നിന്നും നല്ലത് എടുക്കാം
പൊതു അവതരണവും ഇതേ ക്രമം പാലിച്ചാനെങ്കില്‍ ധാരണ വികസിക്കും
ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു താരതമ്യ കുറിപ്പ് അവര്‍ക്ക് അപ്പോള്‍ തന്നെ എഴുതാന്‍ കഴിയും.വ്യക്തിഗതം.
അത് വിലയിരുത്താം.
അടുത്ത ഒരു സന്ദര്‍ഭത്തിലെ താരതമ്യ കുറിപ്പ് എഴുതുമ്പോള്‍ വളര്‍ച്ച ,ധാരണയുടെ സ്ഥായീ സ്വഭാവം ഇവ കണ്ടെത്തുകയും ആകാം.
ഒരു കാര്യം കുട്ടികള്‍ക്ക് ഓരോ സമയവും അധ്യാപിക നല്ക്കേണ്ട പിന്തുണ പ്രധാനം.അത് മുകളില്‍ സൂചിപ്പിച്ച പ്രക്രിയകളില്‍ ഊന്നല്‍ നല്‍കുന്ന സൂക്ഷ്മാംഷങ്ങളില്‍ ആകണം.