ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 20, 2011

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -3

വിദ്യാഭ്യാസ നിലവാരവും രക്ഷിതാക്കളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയും തമ്മില്‍ ബന്ധം ഉണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ അക്കാദമിക പിന്തുണ നല്കാന്‍ മറ്റുള്ളവരെ പോലെ അധസ്ഥിതരായ രക്ഷിതാക്കള്‍ക്ക് കഴിയില്ല. ലോകത്തെയും അമേരിക്കയിലെയും  വിവിധ സാമ്പത്തിക നിലയുള്ള വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം വിശകലനം ചെയ്തു ശ്രി :Mel Riddile ഇക്കാര്യം  വ്യകതമാക്കുന്നു  .ദാരിദ്ര്യം കൂടുതലുള്ള പ്രദേശങ്ങളില്‍ താരതമ്യേന പഠന നിലവാരം കുറവാണ് 


Country Poverty Rate PISA score
United States < 10% 551
Finland 3.4% 536
Netherlands 9.0% 508
Belgium 6.7% 506
Switzerland 6.8% 501
United States 10%–24.9% 527
Canada 13.6% 524
New Zealand 16.3% 521
Japan 14.3% 520
Australia 11.6% 515
United States 25–49.9% 502
Estonia
501
Poland 14.5% 500
United States 50–74.9% 471
Austria 13.3% 471
Turkey
464
Chile
449
United States > 75% 446
Mexico
425
NASSP



കേരളത്തില്‍ അണ്‍ എയിഡഡു  വിദ്യാലയങ്ങളില്‍ പോകുന്നവര്‍ സാമ്പത്തികമായി ഭേദപ്പെട്ട നിലയില്‍ ഉള്ളവരാണ്. അവരുടെ മക്കള്‍ക്ക്‌ കിട്ടുന്ന വീട്ടു പിന്തുണ വയനാട്ടിലോ ഇടുക്കിയിലോ തീര പ്രദേശത്തോ  കിട്ടുമോ? ഇക്കാര്യം പരിഗണിക്കാതെ  ഉള്ളടക്ക  ഭാരം  ഉള്ള  സിലബസ്   അടിച്ചേല്‍പ്പിച്ചാല്‍  എന്താണ്  സംവിക്കുക  ?

കുട്ടികളെ  മനസ്സിലാക്കി പ്രക്രിയാപരമായ സൂക്ഷമാതയും നിരന്തര പരിഗണനയും ക്ലാസുകളില്‍ നല്‍കിയില്ലെങ്കില്‍ ഈ കുട്ടികള്‍ പിന്നിലാകും.  .പിന്നില്‍ നില്‍ക്കുന്ന കുട്ടികളെ പഠനാനുവത്തിന്റെ ദാരിദ്രവും രക്ഷിതാക്കളുടെ ദാരിദ്ര്യവും ഒരേ പോലെ  ബാധിക്കുന്നു. പോഷകസമൃദ്ധമായ പഠനാനുഭവത്തിന്റെ അവസരമാണ് വേണ്ടത് . അതു ഒരുക്കുവാനുള്ള ബഹുവിധ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ ആലോചിക്കാതെ ഏതെങ്കിലും വിദ്യാഭ്യാസ എജെന്സിയുടെ ഉള്ളടക്കം പാ0പുസ്തകത്തില്‍    നിറച്ചാല്‍ നിലവാരം കൂടുമെന്ന് പറയുന്നതില്‍  എന്ത് അര്‍ത്ഥമാണ് ഉള്ളത്?

---
തുടര്‍ ലക്കങ്ങളില്‍ 
  • ഫിന്‍ ലാന്റു   എങ്ങനെ ലോകത്ത് ഒന്നാമത് എത്തി?
  • ദല്‍ഹിയിലെ സി ബി എസ് ഇ സ്കൂളുകള്‍ 
  • സി ബി എസ്‌ ഇ നിലവാരം താരതമ്യ പഠനം 
  • ഏകീകൃതം ആണോ മുന്ഗണന ..

4 comments:

ashttagireesan said...

it is write, what you stated about the unique curriculum. but the point is how can we increase the strength in public schools. how much time will it take to convince the parents of new society including media. they are giving much more importance of CBSE/ICSE. such highlighting make the common people to think differently.
gireesh diet tvpm

ramakrishnanmash said...

നാട്ടിന്‍പുറങ്ങളില്‍ പോലും
നൂറു വീടുകളുളള ഒരു പ്രദേശത്തെ
സമപ്രായക്കാരായ കൂട്ടുകാര്‍
രാവിലെ,ആറു തരം സ്കൂളുകളില്‍ പോകുന്നു.

ഒറ്റ വിദ്യാഭ്യാസരീതിയിലേക്കുള്ള ചുവടുവെയ്പായി ഏകികൃതസിലബസ് എന്ന ആശയത്തെ മാറ്റിയെടുത്തുകൂടേ?
നമ്മളെന്തിനാണ് സിലബസുകളെ പേടിക്കുന്നത് ?

പാഠ്യപദ്ധതികള്‍ തേടിയുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം കുറച്ചെങ്കിലും അവസാനിച്ചാല്‍
അടുത്ത തലമുറയിലെങ്കിലും വീണ്ടും അയല്‍പക്കക്കാര്‍
ഒരുമിച്ചിരുന്ന് പഠിക്കുന്നത് നമുക്ക് യാഥാര്‍ഥ്യമാക്കാനാവില്ലേ ?

drkaladharantp said...

മാഷ്‌
നമ്മള്‍ക്ക് വേണ്ടത് നല്ല വിദ്യാഭ്യാസമാണോ ഏകീകൃത സിലബസ് ആണോ ?
നല്ല വിദ്യാഭ്യാസത്തിന്റെ പുറ എങ്ങനെ പണിയണം അതില്‍ എന്തൊക്കെ ചേരുവകള്‍ വേണം എന്നല്ലേ ആലോചിക്കേണ്ടത്
ഫിന്‍ ലാന്റ് നല്‍കുന്ന അപാഠം അടുത്ജ്ത പോസ്റ്റില്‍ ഉണ്ട് വായിച്ചുവോ മാഷ്‌
നമ്മള്‍ക്ക് വേണ്ടത് നല്ല വിദ്യാഭ്യാസമാണോ ഏകീകൃത സിലബസ് ആണോ ?
നല്ല വിദ്യാഭ്യാസത്തിന്റെ പുറ എങ്ങനെ പണിയണം അതില്‍ എന്തൊക്കെ ചേരുവകള്‍ വേണം എന്നല്ലേ ആലോചിക്കേണ്ടത്
ഫിന്‍ ലാന്റ് നല്‍കുന്ന അപാഠം അടുത്ജ്ത പോസ്റ്റില്‍ ഉണ്ട് വായിച്ചുവോ

Dr. P V Purushothaman said...

സി.ബി.എസ്.ഇ. സ്കൂളുകളുകള്‍ അധ്യാപകയോഗ്യതയില്‍,പഠനരീതിയില്‍,സര്‍ഗാത്മകത വളര്‍ത്തുന്നതില്‍ ഒക്കെ പിറകിലാണ് എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധി ആവശ്യമില്ല.അവിടുത്തെ അധ്യാപകര്‍ക്ക് പരിശീലനമില്ല.രക്ഷിതാക്കളുടെ സാമ്പത്തിക ചുറ്റുപാട്,വീട്ടില്‍ ലഭിക്കുന്ന പിന്തുണ,സ്കൂളില്‍ ഏര്‍പ്പെടുത്താനാവുന്ന സൗകര്യങ്ങള്‍ എന്നിവയുടെ ബലത്തിലാണ് അവ ഒറ്റപ്പെട്ട ചില മികവുകള്‍ പ്രകടിപ്പിക്കുന്നത്.പാഠ്യപദ്ധതി മിക്ക അളവുകോലുകള്‍ പ്രകാരവും കേരളത്തിലേതിനു പിറകിലാണ്.ഇക്കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച കലാധരന് അഭിവാദ്യങ്ങള്‍...