ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, May 2, 2020

സുധടീച്ചറുടെ വീഡിയോ പാഠം രക്ഷിതാക്കളും ആസ്വദിച്ചു


പേര്. സുധ
ആകെ സർവ്വീസ്: 28 വർഷം
വിദ്യാഭ്യാസ യോഗ്യത: B.A, TTC. ,B. Ed
മൂന്നാം ക്ലാസ്സ്:  14 വർഷം -മൂന്നില്‍ മലയാളം, ഇംഗ്ലീഷ് പഠിപ്പിക്കുന്നു
കുട്ടികളുടെ എണ്ണം: 3 B യിൽ 3l കുട്ടികൾ
(ആകെ: മുന്ന് ഡിവിഷൻ: 83 കുട്ടികൾ)
സ്ക്കൂൾ: മലയാളം മീഡിയം മാത്രം 
മൊത്തം: 560 കുട്ടികൾ
എല്‍ പി പതിനൊന്നും യു പിയില്‍ പത്തും ഡിവിഷനുകള്‍
രക്ഷിതാക്കളുടെ വിദ്യാ: നില: സർക്കാർ ഉദ്യോഗസ്ഥർ: 3
ബാക്കിയുള്ളവർ: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും, വിവിധ മേഖലകളിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുമാണ്
ഇത്രയും ആമുഖമായി പറയുന്നത് ഈ കുറിപ്പ് വായിക്കുമ്പോള്‍ ഉണ്ടാകാവുന്ന സംശയങ്ങള്‍ തീര്‍ക്കനാണ്.
കഴി‍ഞ്ഞ ദിവസം സുധടീച്ചര്‍ മലയാളം കവിതയെ ആസ്പദമാക്കി ഇംഗ്ലീഷ് ചിത്രകഥ കുട്ടികളെക്കൊണ്ട് നിര്‍മിച്ചത് ചൂണ്ടുവിരലില്‍ പങ്കിട്ടിരുന്നു. ചില വീഡിയോപാഠങ്ങള്‍ ആളുകളെ പലരീതിയില്‍ സ്വാധീനിക്കും. കൊളളാം നല്ല രീതി എന്നു പറയും ചിലര്‍, മറ്റു ചിലരാകട്ടെ ഞാനും ഇതുപോലെ ചെയ്യും ഭാവിയില്‍ എന്നു പറയും. ഓ ഇതൊക്കെ ഞാനെത്ര നാളായി ചെയ്തുവരുന്നു എന്നും ചിലര്‍ പറയും. ചിലരാകട്ടെ ഉടന്‍ സാധ്യത അന്വേഷിക്കുകയായി. കാരണം അവര്‍ ചെയ്തുനോക്കി സ്വയം ശക്തിപ്പെടുന്നവരാണ്. സുധടീച്ചര്‍ മലയാളത്തിലെ വീഡിയോ പാഠം കണ്ടശേഷം ഇംഗ്ലീഷില്‍ അതിന്റെ സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു.
അതിനെക്കുറിച്ച് രക്ഷിതാക്കള്‍ പറഞ്ഞതു നോക്കാം. ( രക്ഷിതാക്കളുടെ പ്രതികരത്തില്‍ കൂടുതൽ ഞാനെന്ത് എഴുതാനാ എന്നാണ് സുധടീച്ചറുടെ പക്ഷം. )
1.
"ഒരുപാട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ടീച്ചറെ കണ്ടപ്പോൾ അവന് വളരെയധികം സന്തോഷം തോന്നി
. ക്ലാസ് റൂമിൽ ടീച്ചറുടെ മുന്നിലിരിക്കുന്നത് പോലെയാണ് അവനിന്നലെ ടീച്ചറുടെ വീഡിയോയ്ക്ക് മുന്നിലിരുന്നത്. ടീച്ചർ ചോദിച്ച ഓരോ ചോദ്യത്തിനും അവൻ ആവേശത്തോടെ ഉത്തരം പറയുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് വളരെയധികം സന്തോഷം തോന്നി. ടീച്ചർ കഥ പറയുന്നതിന്റെ രീതി വളരെ നന്നായിരുന്നു. നിർത്തി നിർത്തി ഭാവം ഉൾക്കൊണ്ടുകൊണ്ട് ടീച്ചർ കഥ പറയുമ്പോൾ അവന്റെ മുഖത്തും ഭാവങ്ങൾ മിന്നിമറയുന്നത് ഞങ്ങൾ കണ്ടു. ഇതുവരെ കൊടുത്ത പ്രവർത്തനങ്ങൾ വെച്ചു നോക്കുമ്പോൾ കുട്ടികൾ  ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വീഡിയോ ക്ലാസ് തന്നെയാണ്നമ്മുടെ കുട്ടികൾക്ക് വേണ്ടി ഇത്തരം ക്ലാസുകൾ ഇനിയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
വിഡിയോ  ക്ലാസ്സ്‌  നല്ലതായിരുന്നു. കുട്ടികൾക്ക്  അത്  ഒരു  പുതിയ അനുഭവം  ആയിരുന്നു. എഴുതിയത്  വായിച്ചു  മനസിലാകുന്നതിനേക്കാളും വീഡിയോയിലൂടെ  കുട്ടികൾക്കു  വേഗം  മനസിലാക്കാൻ സാധിച്ചു. ക്ലാസിൽ  ഇരിക്കുന്ന ഒരു  അന്തരീക്ഷം  കുട്ടികൾക്കു  ഉണ്ടായി. കുറേ  നാളുകൾക്കു  ശേഷം  കുട്ടികൾക്കു  ടീച്ചറെ  കാണാനും അവസരമുണ്ടായി. എന്തായാലും  വീഡിയോ  ക്ലാസ്സ്‌  നല്ലൊരു  അനുഭവമായിരുന്നു. നമ്മുടെ  കുട്ടികൾക്കു വേണ്ടി  കുറച്ചു  സമയം  മാറ്റിവച്ച  ടീച്ചർക്ക്‌  ഹൃദയത്തിന്റെ  ഭാഷയിൽ  നന്ദി പറയുന്നു. ഇനിയും  ഇതുപോലുള്ള  വിഡിയോ  ക്ലാസ്  പ്രതീക്ഷിക്കുന്നു.
2.
ടീച്ചറെ Activity 36 നന്നായിട്ടുണ്ട് . വളരെ ലളിതമായ English - ൽ ഒരു കഥാ പൂരണം ഇതിലൂടെ സാധ്യമാകുന്നുണ്ട്. Speech, Expression, spelling ഇവയും ഈ വീഡിയോവിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നുണ്ട്. ഇംഗ്ലീഷിനെ വല്ലാതെ പേടിക്കുന്ന കുട്ടികൾക്ക് പോലും ഈ വീഡിയോ Presentation ആകർഷമാക്കുന്നുണ്ട്. എന്റെ മകൻ പ്രിയ രഞ്ജൻ ഇത് വളരെ ആവേശത്തോടെ ചെയ്തിട്ടുണ്ട്. Lock down കാലത്ത് എല്ലാ ദിവസവും English - ലെ കുട്ടികളുടെ സമഗ്ര ശേഷിയും ശേമുഷിയും അളക്കാനും വളർത്താനും ടീച്ചറുടെ ഈ കഠിന പ്രയത്നത്തിലൂടെ കഴിയുന്നുണ്ട്. പൊതുവിദ്യാഭ്യസത്തിന്റെ വളർച്ചയുടെ പടവുകൾക്ക് ഒരു പടി കൂടി പിന്നിടുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ടീച്ചറുടെ ഈ അധ്യാപനം - എന്നെ പ്പോലുള്ള രക്ഷിതാക്കളെ ഏറെ ആവേശം കൊള്ളിക്കുന്നുണ്ട് ഇത്തരം പരിശ്രമങ്ങൾ - നന്ദി ടീച്ചർ
3
വളരെ സന്തോഷമുണ്ട് സാധാരണ സ്കൂൾ അവധിക്കാലത്ത് പുസ്തകം ഒന്ന് എടുത്തു നോക്കാൻ തന്നെ കുട്ടികൾക്ക് വളരെ മടിയാണ്. പക്ഷെ ഇപ്പോൾ ടീച്ചർമാർ ഫോണിലൂടെ തരുന്ന പ്രവർത്ത നങ്ങൾ ചെയ്യുവാൻ ഇഷ്ടമാണ്. വാട്സപ്പ് ഗ്രുപ്പ്പിലൂടെ ഓരോ കുട്ടിയും പ്രവർത്തനങ്ങൾ ചെയ്ത് കാണിക്കുമ്പോഴും ടീച്ചർ അതിന് തരുന്ന പ്രോത്സാഹനവും ഉത്തേജനവും അവരെ ഓരോ പ്രവർത്ത നവും വേഗത്തിൽ ചെയ്യുവാൻ തോന്നിപ്പിക്കുന്നു. സാധാരണ കുട്ടികൾക്ക് ഫോൺ വലിയ ഇഷ്ടമാണ് അതുകൊണ്ട് തന്നെ ടീച്ചർ ഫോണിലൂടെ ഓരോ ആക്ടിവിറ്റി യെ കുറിച്ച് വീഡിയോ ക്‌ളാസുകൾ തരുമ്പോൾ അവർക്ക് ക്‌ളാസിൽ നിന്ന് കേൾക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നു.
രക്ഷിതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും നമ്മുക്ക് വ്യാഖ്യാനിക്കാവുന്നത്
  • ടീച്ചറുടെ ക്ലാസില്‍ രക്ഷിതാക്കളും പങ്കെടുക്കുന്ന പ്രതീതിയാണ് ഉണ്ടായത്.
  • അധ്യാപിക എങ്ങനെയാണ് ക്ലാസെടുക്കുന്നതെന്ന് എല്ലാവര്‍ക്കും ശരിക്കും ബോധ്യപ്പെട്ടു.
  • മാത്രമല്ല കുട്ടികളുടെ ഉല്പന്നങ്ങള്‍ അവരെ തൃപ്തിപ്പെടുത്തുകയും ചെയ്തു.
  • ജനകീയ ഓഡിറ്റിംഗിന് സ്വയം വിട്ടുകൊടുക്കുകയാണ് സുധടീച്ചര്‍.
  • ക്ലാസിൻ്റെ വീഡിയോ കാണാൻ ലിങ്ക്
  • https://youtu.be/na7A7nodkDs
ഞാന്‍ ടീച്ചറോട് ചോദിച്ചു ഈ വീഡിയോ പാഠം കേരളത്തിലെ അധ്യാപകര്‍ക്ക് പങ്കിടട്ടെ എന്ന്. ഞാന്‍ ഒരു സാധാരണ ടീച്ചറാണ്. സാറിന് ഇതു പങ്കിടണമെന്നു തോന്നുന്നുവെങ്കില്‍ ആകാം എന്ന വിനയമാണ് ടീച്ചര്‍ പ്രകടിപ്പിച്ചത്. ടീച്ചര്‍ ആദ്യം നല്‍കിയ വീഡിയോ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. (പുല്‍ച്ചാടിക്ക് പകരം പൂമ്പാറ്റയെ ഉള്‍പ്പെടുത്തി. കേരളത്തിലെ എല്ലാ കുട്ടികള്‍ക്കുമായി പോകുമ്പോള്‍ ഗ്രാസ് ഹോപ്പര്‍ ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് കഥ എഴുത്തിന് പ്രയാസമായാലോ എന്നാലോചിച്ചാണ് അങ്ങനെ ചെയ്തത്) ദൈര്‍ഘ്യം അല്പം കുറച്ചു. പൂച്ചക്കുഞ്ഞിനെയും ഗ്രാസ് ഹോപ്പറിനെയും കഥപാത്രമാക്കിയ വീഡിയോപാഠത്തിനോട് കുട്ടികള്‍ പ്രതികരിച്ചത് നോക്കുക.
കുട്ടികളുടെ ഉല്പന്നങ്ങള്‍ നോക്കാം.
മലയാളം മീഡിയക്കാരാണ് എന്ന് ആമുഖമായി സൂചിപ്പിച്ചത് വെച്ചു വേണം വിലയിരുത്താന്‍.
കുട്ടികളുടെ മനസുമായി സംവദിക്കുന്ന ലാളിത്യമുളള സമീപനം പ്രധാനമാണ്
സ്റ്റീഫന്‍ ക്രാഷന്‍ ഇതരഭാഷാാര്‍ജനവുമായി ബന്ധപ്പെട്ടു പറഞ്ഞ comprehensible input, affective filter hypothesis എന്നിവ ഈ ടീച്ചറുടെ ക്ലാസില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്.
സുധടീച്ചര്‍ രണ്ടു വര്‍ഷമേ ആയുളളൂ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്.
ചിത്രീകരണസഹിതമുളള എഴുത്ത് ഏറെ ഫലപ്രദമാണെന്നും ഈ രചനകള്‍ വിളിച്ചു പറയുന്നു. ( എഡിറ്റ് ചെയ്യാത്ത രചനകളാണ്. ഫീഡ് ബാക്ക് നല്‍കുന്നതിനും മുമ്പ്. എങ്ങനെ ഫീഡ്ബാക്ക് നല്‍കുമെന്നതിനെക്കുറിച്ച് ചിന്തിക്കണം- ഉല്പന്നവൈവിധ്യമുളള ക്ലാസുകളില്‍ ) ചിത്രീകരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം? അതും ആശയവിനിമയത്തിന്റെ തലത്തില്‍ പരിശോധിക്കണം. ഫീഡ്ബാക്ക് നല്‍കുകയും വേണം.
 
 
 
 
 
 


 
 
 
 
 
 
 
 കഥയും സംഭാഷണവും നോക്കുക
നീ തിന്നാല്‍ എന്റെ കുഞ്ഞുങ്ങള്‍ കരയും എന്നു പറയുന്ന പുല്‍ച്ചാടി , എന്നോട് ഒരു ജിവിയോടും ക്രൂരമായി പെരുമാറരുതെന്നു അമ്മപറഞ്ഞത് ഓര്‍ക്കുന്ന പൂച്ചക്കുട്ടി. പൂച്ചക്കുട്ടിക്ക് വിശപ്പുമാറ്റാന്‍ മീന്‍കുളത്തിലേക്കും എലിവീട്ടിലേക്കും കൊണ്ടുപോകുന്ന പുല്‍ച്ചാടി. കഥയുടെ തുടര്‍ച്ചയില്‍ കുട്ടികള്‍ നന്നായി ഇടപെട്ടിരിക്കുന്നു.











Language acquisition does not require extensive use of conscious grammatical rules, and does not require tedious drill.

Acquisition requires meaningful interaction in the target language - natural communication - in which speakers are concerned not with the form of their utterances but with the messages they are conveying and understanding.

... 'comprehensible input' is the crucial and necessary ingredient for the acquisition of language.

The best methods are therefore those that supply 'comprehensible input' in low anxiety situations, containing messages that students really want to hear.”

-Krashen


3 comments:

ബിന്ദു .വി എസ് said...

കൊറോണക്കാലത്തെ ഏറ്റവും ഇഷ്ടമായ പോസ്റ്റുകളില്‍ ഒന്ന് .വളരെ പ്രതിസന്ധിയുള്ള ഈ കാലത്ത് തന്റെ വിദ്യാര്‍ഥികളെ കൂട്ടി യോജിപ്പിച്ച് കൊണ്ട് സുധ ടീച്ചര്‍ അതി ഗംഭീരമായ ഇംഗ്ലീഷ് പഠനം സാധ്യമാക്കിയിരിക്കുന്നു .ഒരു കഥയെ അവര്‍ എങ്ങനെയാണ് ആസ്വദി ച്ച തെന്നും അതിലൂടെ ഭാഷാര്‍ജ്ജനം നടത്തിയതെന്നുമുള്ള കൃത്യമായ പ്രക്രിയാ ബോധ്യം ഇത് വായിക്കുമ്പോള്‍ ലഭിക്കുന്നു .സാവധാനം ഇതള്‍ വിരിഞ്ഞു വരുന്ന പ്രതികരണങ്ങള്‍ അത് വ്യക്തമാക്കുന്നു .ഇത്രയും കൂടുതല്‍ അവര്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിഞ്ഞു എന്നതും നേട്ടം .യാന്ത്രികതയ്ക്കും ബഹള ങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല .ടീച്ചര്‍ ചെയ്ത വീഡിയോ പാഠം കൂടി കാണാന്‍ ആഗ്രഹമുണ്ട് . കുട്ടികളുടെ ഉല്‍പ്പന്നങ്ങളിലൂടെ കടന്നു പോകമ്പോള്‍ കഥയുടെ അവതരണം ,തെരഞ്ഞെടുക്കുന്ന സാമഗ്രിയുടെ പാകപ്പെടുത്തല്‍ തല്‍സമയ ഫീഡ് ബാക്ക് നിറങ്ങളുടെ അനിവാര്യത ഇമേജുകളുടെ നിര്‍മ്മിതി ഭാഷയുടെ ഘടന തുടങ്ങിയവയിലെല്ലാം ധാരാളം അനുബന്ധ ചിന്തകള്‍ ഉണ്ടാകുന്നു .അത് ഈ ക്ലാസിന്റെ വിജയമാണ് സുധടീച്ചര്‍ അഭിനന്ദനങ്ങള്‍ .

jayasree.k said...

സുധ ടീച്ചർ ഇംഗ്ലീഷിൽ വീഡിയോ പാഠം ആയി കഥ പറഞ്ഞത് ഗംഭീരമായി എന്ന് ഉത്പന്നങ്ങൾ, അമ്മമാരുടെ പ്രതികരണങ്ങൾ എന്നിവയിൽ നിന്നും മനസിലായി. അഭിനന്ദനത്തിൻടെ പൂച്ചെണ്ടുകൾ! ഓൺലൈനിൽ ഇംഗ്ലീഷിൽ കഥ പറഞ്ഞപ്പോൾ ഉള്ള മുഖഭാവം, വോയ്സ് മോഡുലേഷൻ, അവർക്ക് മനസിലാകും വിധത്തിലുള്ള വേഗത നിയന്ത്രണം, കണ്ണുകളൂടേയും അവതരണത്തിന്റെയും കോർഡിനേഷൻ , മുഖത്തെ പ്രസന്നത .. ഇതൊക്കെ വീഡിയോ പാഠത്തെ കുട്ടികളുടെ മനസിലേക്ക് ആവാഹിക്കാൻ സഹായകരം ആയിരിക്കും എന്ന് ഊഹിക്കുന്നു.

കേരള കരിക്കുലം ഫ്രേംവർക്കിൻടെ ഭാഗമായി നടന്ന ഇംഗ്ലീഷ് പാഠ്യപദ്ധതി പരിഷ്കരണം, അതിന് മുന്നോടിയായി നടന്ന നൂറ്റിക്ക് നൂറ് ഗവേഷണ പരിപാടിയിലെ ഇംഗ്ലീഷ് ഇടപെടലുകൾ എന്നിവ ഓർമയിൽ തിളങ്ങുന്നു.

കലാധരൻ മാഷ് സൂചിപ്പിച്ച സ്റ്റീഫൻ ക്രാഷൻടെ ഇതര ഭാഷാപഠനവുമായി ബന്ധപ്പെട്ട comprehensible input, affective filter hypothesis എന്നിവ ഒക്കെ ആനന്ദൻ മാഷ് നേതൃത്വം നൽകിയ അന്നത്തെ രണ്ടാം ഭാഷാ ക്ളാസ് മുറികളിൽ സജീവത നിലനിർത്തിയിരുന്നു. പിന്നെ എന്തിന്റെ പേരിലാണ് കഥകളുടെ അവതരണവും ഒന്നാം ക്ലാസിൽ ഉപയോഗിച്ച് വന്നിരുന്ന കോഡ് സ്വിച്ചിങ്ങ് ഒക്കെ ക്ളാസ് മുറികളിൽ നിന്നും ഓടിയൊളിച്ചത്?
ഇത്തരം അന്വേഷണങ്ങൾ നടത്തുകയും തെളിവുകൾ സഹിതം പങ്ക് വെക്കുകയും ചെയ്യുന്ന കലാധരൻ മാഷ്ക്കും ചൂണ്ടുവിരലിനും അഭിനന്ദനങ്ങൾ

drkaladharantp said...

വീഡിയോയുടെ ലിങ്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്