വടക്കാഞ്ചേരി
ഗവ എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ അക്കു
പിണറായി വിജയന്റെ പത്രസമ്മേളനം
ചിത്രീകരിച്ചു.
കേരളത്തിന്റെ അതിജീവന ചരിത്രത്തിലെ നിര്‍ണായക സംഭവമാണ് ഈ പ്ത്രസമ്മേളനം കൊവിഡ്
സംബന്ധിച്ച വാര്‍ത്തകളാണ്
മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്.
അക്കുവിന്
ലോകത്തുളള എല്ലാവരും
ഉറുമ്പുകളാണ്.
അതിനാല്‍
മുഖ്യമന്ത്രിയും ഉറുമ്പു
തന്നെ.
നോക്കൂ
ആ ചിത്രം
"28-4-2020
രാത്രി 11.30 കഴിഞ്ഞാണിന്ന് വരയ്ക്കാൻ തോന്നീത്...
"ഇന്ന് എന്താ ചക്കൂ ഉണ്ടായത്....?"
"അക്കു സൈക്കിളീന്ന് വീണ് മുട്ടുപൊട്ടി...."
"ചോരേം വന്നു... വല്യ മുറിയാ..."☹️
"ആ..."
(ഒരു കുഞ്ഞിമുറിവ് പറ്റിയപ്പഴേയ്ക്കും "എന്റെ കാല് പോയേ...എനിക്കിനി നടക്കാൻ പറ്റൂല്ലേ...എന്റെ കാലനക്കാൻ വയ്യേ..."ന്നൊക്കെ പറഞ്ഞ് കരഞ്ഞതാ...അപ്പൊ വല്യ മുറിവാണെന്ന് തന്നെ സമ്മതിക്കണം....)
"ഞാനത് ഡയറിയെഴുതട്ടെ..."
ഇത്രേം വല്യസംഭവല്ലേ... എന്തായാലും എഴുതണല്ലോ....
സൈക്കിളീന്ന് വീണതും കാല് പൊട്ടീതും എഴുതീം വരച്ചും വന്ന് മുഖ്യമന്ത്രീടെ പ്രത്രസമ്മേളനം വരെയെത്തി...
ഉറുമ്പാക്കിയെങ്കിലും കണ്ണട മാത്രം ഗൂഗിളെടുത്ത് മുഖ്യമന്ത്രീടെ ഫോട്ടോയൊക്കെ നോക്കീട്ടാണ് വരച്ചത്....😅
പത്രസമ്മേളനമൊക്കെ കഴിഞ്ഞ് അക്കുറുമ്പ് ഇപ്പോ ഉറങ്ങിയേ ഉള്ളൂ....😴"( അക്കുവിന്റെ അമ്മ എഴുതിയത്)

അക്കു
ആരോഗ്യമന്ത്രി യെയും വരച്ചു.
അതാകട്ടെ
ശൈലജടീച്ചര്‍ നിയമസഭയില്‍
ദേഷ്യപ്പെട്ട് സംസാരിക്കുന്നത്
കണ്ടിട്ടാ.
അമ്മയുടെ
അടുത്തു ചെന്ന് "ചക്കൂ,
ഒന്ന് ദേഷ്യപ്പെട്ടേ,
നോക്കട്ടെ
"
എന്നു
പറഞ്ഞ് ദേഷ്യഭാവം മനസില്‍
ഒപ്പിയിട്ടാണ് ശൈലജടീച്ചറെ
വരച്ചത്.
വരയ്കുന്നതിനു മുമ്പു്
"ഗൂഗിളെടുത്ത് ടീച്ചമ്മേടെ മുഖം നോക്കിയപ്പോ ഒരു വലിയുള്ളീടെ ഷേപ്പ് പോലെയാത്രേ തോന്നീത്...😅
അങ്ങനെ വലിയുള്ളി മുഖമുള്ള ഉറുമ്പ് ടീച്ചറമ്മയായി...😍
ഏറ്റോം താഴെ എഴുതിയ ഡയലോഗ് ചക്കൂനെ സോപ്പിടാനാണോ ന്നൊരു സംശയം ഇല്ലാതില്ല.. .അതെഴുതി ക്കഴിഞ്ഞിട്ട് "ചക്കൂ... ആങ്കുട്ടികളും നല്ലോരാ..." ന്ന് പ്രത്യേകം എടുത്ത് പറയേം ചെയ്തപ്പോ അത് തീർച്ചയായി... 😜"
ഉറുമ്പുകളുടെ മുഖഭാവം അക്കുവിന് പ്രധാനമാണ്. അതാണ് ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിലൊന്ന്.

കൊടുങ്കാറ്റ്
വരുമ്പോള്‍ എന്താ മാനസികഭാവം?
അക്കുവിന്റെ കൂട്ടുകാരി കിങ്ങിണിയും അക്കൂം മന്ത്രിയും ഉറുമ്പു ചിത്രമായപ്പോള്‍. ഈ ചിത്രത്തിന് അക്കുവിന്റെ അമ്മ കൊടുത്ത വിശദീകരണം
അമ്മ ചിത്രകാരിയാണ്. ബെൻ,
സെൻ
എന്നീ രണ്ട് ഉറുമ്പുകളുടെ
കഥ ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലുണ്ട്.
ഒരു
ദിവസം അമ്മ ആ കഥാപാത്രങ്ങളെവരയ്ക്കാനിരുന്നപ്പോള്‍ അക്കുവടുത്തെത്തി. അതില്‍പ്പിന്നെ അക്കുവിന് എല്ലാം ഉറുമ്പുമയം
അക്കുവിന്റെ കൂട്ടുകാരി കിങ്ങിണിയും അക്കൂം മന്ത്രിയും ഉറുമ്പു ചിത്രമായപ്പോള്‍. ഈ ചിത്രത്തിന് അക്കുവിന്റെ അമ്മ കൊടുത്ത വിശദീകരണം
"ഇതാ
അക്കൂന്റെ സ്വന്തം മന്ത്രി..
ഇന്നലെ അക്കു പറഞ്ഞില്ലേ ഒരു മന്ത്രിയേക്കൂടി വരയ്ക്കുംന്ന്... വേറെ ഒരുപാട് മന്ത്രിമാരുണ്ടെങ്കിലും അക്കൂന് മന്ത്രീന്ന് പറഞ്ഞാൽ അത് "സഖാവ് എ.സി.മൊയ്തീനാ".. .തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രീന്നൊന്നും അറിയില്ല.... "മന്ത്രി"...അത്രേ അറിയുള്ളൂ... അക്കൂന് പണ്ടൊരൂസം ഗ്രീൻമൈത്രീല് വെച്ച് കണ്ടപ്പോ മിഠായി മേടിച്ച് കൊടുത്തപ്പോ തുടങ്ങിയ പരിചയാ...സ്കൂളില് പഴേ ക്ലാസൊക്കെ പൊളിച്ച് കളഞ്ഞ് പുതിയേ ക്ലാസ്ണ്ടാക്കാൻ ഒരു കോടി രൂപയും തന്നിട്ടുണ്ടല്ലോ...സ്കൂളില് പരിപാടിക്ക് വന്നപ്പോ ദുരിതാശ്വാസ നിധീല് അക്കു പൈസ കൊടുത്തതൊക്കെ മൈക്കില് പറഞ്ഞു...പിന്നെ ലൈബ്രറീല് പരിപാടിക്ക് എംടി അപ്പൂപ്പൻ സമ്മാനം തന്നപ്പഴും കൂടെയുണ്ടായിരുന്നു....അത് മാത്രല്ല അക്കൂന്റെ കൂട്ടുകാരി കിങ്ങിണീടെ അപ്പൂപ്പനാ... കിങ്ങിണീടെ വീട്ടിലൊരൂസം കളിക്കാൻ പോയപ്പോ അക്കൂം കിങ്ങിണീം കൂടെ കുറേ പാട്ടൊക്കെ പാടി, പിന്നെ കാറോടിച്ചും കളിച്ചു.... ഷീബാന്റീം ചക്കൂം ഫ്രണ്ട്സാ...ഷീബാൻറിയാ കിങ്ങിണീടമ്മ....ഒരൂസം ചക്കൂന് പുസ്തകങ്ങള് വാങ്ങാൻ തൃശൂര് പോയത് കിങ്ങിണീടെ മുത്തശ്ശീം ലിസിയാൻറീം ലിസിയാൻറീടെ അപ്പൂപ്പനും അക്കൂം ഒക്കെ കൂടെ ഒരുമിച്ച് കിങ്ങിണീടെ കാറിലാ...ജോസങ്കിളാ കിങ്ങിണീടെ ഡ്രൈവർ..

കഴിഞ്ഞ
പ്രളയകാലത്ത് സ്വന്തം
ചിത്രങ്ങള്‍ വിറ്റ്
മുപ്പത്തിനാലായിരം രൂപ അക്കു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന ചെയ്തത്
കേരളത്തിന് മറക്കാനാകുമോ?
‘വെള്ളം
കയറി ഉടുപ്പും കളിപ്പാട്ടവുമൊക്കെ
നഷ്‌ടപ്പെട്ട കൂട്ടുകാർക്ക്
അക്കുവിന്റെ ചിത്രങ്ങൾ
കൊടുത്താലോ’ എന്ന്
ചിത്രകാരികൂടിയായ അമ്മ
ഷസിയ പറഞ്ഞപ്പോള്‍.
‘എന്നാൽ,
നമുക്ക്
കുറെ ചിത്രം വരയ്‌ക്കാലേ’
എന്ന് അക്കു പ്രതികരിച്ചു.
അമ്മയുടെ
ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു
(അക്കുചക്കു
കഥകൾ)
വിൽപ്പന. മുഖ്യമന്ത്രിക്ക് സംഭാനചെയ്തതിന്റെ
സ്‌ക്രീൻ
ഷോട്ട് അക്കുവിനയച്ചുകൊടുത്ത്
രണ്ടുപേർ ആദ്യദിനംതന്നെ
ചിത്രം വാങ്ങിച്ചു. അപ്പോള്‍ അക്കു ഒന്നാം ക്ലാസില്‍ പഠിക്കുകയാണ്.
എഴുത്തും വരയും
"വരകൾക്കൊപ്പമുള്ള
എഴുത്തും അക്കു തന്നെയാണ്.
'ഭാഷ
കുറച്ചു കൂടി മെച്ചപ്പെടുമല്ലോ
എന്ന് ഞാൻ കരുതി.
വരയ്ക്കൊപ്പം
എഴുതാനുള്ളത് മോൻ തന്നെയാണ്
കണ്ടെത്തുന്നത്.
അവൻ
കൂട്ടുകാരോട് സംസാരിക്കുന്നത്,
എന്നോട്
സംസാരിക്കുന്നത്,
കാണുന്ന
കാഴ്ചകൾ ഇതൊക്കെയാണ് എഴുതുന്നത്.
അക്ഷരത്തെറ്റൊക്കെ
ഞാൻ തിരുത്തിക്കൊടുക്കും.'.അമ്മ
ഷസിയയുടെ
വാക്കുകൾ.
കുട്ടികളുടെ ഭാഷാവികാസത്തില്‍ ചിത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എല്ലാ ക്ലാസുകളിലും ചിത്രീകരണസഹിതമുളള രചനകള്‍ എല്ലാ വിഷയങ്ങള്‍ക്കും ആലോചിക്കാവുന്നതാണ്. ഗണിതത്തില്‍ കാര്‍ട്ടൂണുകളുടെ സാധ്യത പാഠപുസ്തകത്തില്‍ ഉപയോഗിച്ചെങ്കിലും കുട്ടികള്‍ക്ക് അത് അനുവദിക്കപ്പെട്ടില്ല. സര്‍ഗാത്മകചിന്തയും കൂടി ചേര്‍ന്നുളള രേഖപ്പെടുത്തലുകള്‍ കുട്ടികള്‍ക്ക് താല്പര്യജനകമാണ്. ചിത്രത്തിന്റെ ഭംഗിയല്ല പ്രശ്നം. വര എന്നത് സഹജമാണ്. ആവും വിധം വരയ്കുക. ഭാഷാമികവിനായുളള പാത കൂടിയായി മാറ്റുക. അക്കുവിന്റെ ചിത്രങ്ങള്‍ കുഞ്ഞുമലയാളം പരിപാടിയില്‍ ഉപയോഗിച്ചു. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുകമാത്രമല്ല ഓരോരോ ജിവികളെ കഥാപാത്രമാക്കി രചനയും നടത്തി.
6 comments:
ഓരോ ഉറുമ്പിന്റെയും കണ്ണിലൂടെ ഉദ്ദേശിക്കുന്ന ഭാവം വരുത്തുന്നത് വലിയൊരു കഴിവുതന്നെ. എത്ര തെളിമയാർന്ന ചിത്രങ്ങൾ. കുഞ്ഞുറുമ്പിലൂടെ വലിയ ലോകത്തെ വരച്ചു കാട്ടുന്ന കുഞ്ഞക്കുവിന്റെ വലിയ മനസിന് ഹൃദയാഭിവാദനം
കുട്ടികളുടെ ഭാവനയുടേയും രചനകളുടേയും പുതിയൊരു രീതി പരിചയപ്പെടാനായതിൽ സന്തോഷം. യു.പി. ക്ലാസുകളിൽ കാർട്ടൂൺ രചന പരിചയപ്പെgത്തിയപ്പോൾ അനുഭവപ്പെട്ട പ്രയാസങ്ങൾ പരിഹരിക്കുന്നതിന് പുതിയ തെളിച്ചമേകുകയാണ് ഈ പങ്ക് വെപ്പ്.
കഥാപാത്രങ്ങളുടെ മുഖത്ത് ഭാവങ്ങൾ വ്യക്തം.
സംഭാഷണങ്ങൾ / വിവരണങ്ങൾ മികച്ചത്. അക്കുവിന് അഭിനന്ദനങ്ങൾ.
കുട്ടികൾ ചേർന്ന് ചരിത്രസംഭവങ്ങൾ തറയിൽ വരച്ചും അഭിനയിച്ചം ദൃശ്യങ്ങൾ അധ്യാപകൻ ക്ലാസിലെ പ്രൊജക്ടർ ഉപയോഗിച്ച് കാണിച്ചം ചർച്ചകൾ സംഘടിപ്പിച്ചും എം.എം.സുരേന്ദ്രൻ മാഷ് ക്ലാസെടുക്കുന്നതാണ് ഓർമയിൽ എത്തിയത്. സർഗാത്മകമായ ക്ലാസ് റൂം എന്നു തന്നെ പറയാം. കുട്ടികളുടെ വ്യത്യസ്തമായ അഭിരുചികൾ പരിഗണിച്ചും ആവിഷ്കരണ രീതികൾ പ്രോത്സാഹിപ്പിച്ചുമുള്ള ആ ക്ലാസ് എല്ലാ കുട്ടികളെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരിഗണിക്കുന്നു . വഴക്കമുള്ള സ്കൂൾ അന്തരീക്ഷവും പ്രതിഭാശാലികളായ അധ്യാപകരും ഒന്നിക്കന്ന ഇടങ്ങളിൽ ഇത് വൻവിജയമാണ്.
നാരായണൻ മാഷ് വഴിയാണ് അക്കുവിന്റെ കഥകൾ പരിചയപ്പെടുന്നത്. പിന്നെ ഷാസിയ യുമായി കൂട്ടായി. ഒന്ന് രണ്ടു തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്.ചിത്രത്തിൽ നിന്ന് കഥ മെനയാൻ ഒരു അക്കു സ്റ്റൈൽ തന്നെ ഉണ്ട്. വളരെ കൗതുക പൂർവ്വം ദിവസവും നോക്കും അക്കു ചക്കൂ കഥകൾ! കുഞ്ഞുങ്ങളുടെ മനസ്സ് അറിഞ്ഞ് പ്രോത്സാഹനം കൊടുക്കുന്ന അമ്മ ഒരു മാതൃകയാണ്. ധാരാളം സർഗാത്മകത ഉള്ള കുട്ടി ആണ് അക്കു എന്ന് ഫേസ് ബുക്ക് പേജ് കണ്ടാൽ അറിയാം.പരിചയപ്പെടുത്തിയത് നന്നായി.
അക്കുവും ഉറുമ്പുകളും അതൊരു വലിയ ലോകമാണ്.. ആദ്യം കണ്ടപ്പോൾ ഈ ചെറിയ കുട്ടി എങ്ങനെ ഉറുമ്പുകളുടെ വലിയ ലോകം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചു.. ഇലപ്പച്ച യിൽ അടുത്തറിഞ്ഞപ്പോൾ അക്കുവും അമ്മയും തീർച്ചയായും സൂപ്പർ താരങ്ങൾ തന്നെ എന്ന് ഉറപ്പിച്ചു... രണ്ടു പേർക്കും അഭിനന്ദനങ്ങൾ..
Post a Comment