വഴിവിളക്ക്
എന്ന അധ്യാപകക്കൂട്ടായ്മ
ഗവേഷണാത്മകമായ പ്രവര്‍ത്തനങ്ങളാണ്
ഏറ്റെടുക്കുന്നത്.
വിവിധ
വിഷയങ്ങളില്‍ ട്രൈ ഔട്ട്
നടക്കുന്നുണ്ട്.
ഭാഷയുമായി
ബന്ധപ്പെട്ട് തിരുവനന്തപുരത്തെ
വി എസ് ബിന്ദുടീച്ചര്‍ തയ്യാറാക്കിയ
വീഡിയോ പാഠമായിരുന്നു ട്രൈ
ഔട്ടിനായി തെരഞ്ഞെടുത്തവയില്‍
ഒരിനം.
അതിന്റെ വിശദാംശങ്ങളാണ്
ചുവടെ
ട്രൈ
ഔട്ടിന്റെ ലക്ഷ്യങ്ങള്‍
- ഒരു ശ്രാവ്യപാഠത്തെ ആസ്പദമാക്കി ഒന്നിലേറെ വ്യവഹാരരൂപങ്ങളില്‍ ആവിഷ്കാരം നടത്താനുളള അവസരം സ്വാഭാവികമായി ഒരുക്കാനാകുമോ?
- മികവുറ്റ ഭാഷയില്‍ ആശയപ്രകാശനം നടത്താന്‍ സഹായകമായ പ്രിയപ്പെട്ട പുസ്തകം എന്ന സങ്കല്പം സാധ്യമാണോ?
- ഓരോ കുട്ടിക്കും വഴങ്ങുന്ന സര്‍ഗാത്മകരചനാതലം ഏതാണെന്ന് കണ്ടെത്താനുളള അവസരം ഒരു പ്രവര്‍ത്തനത്തിലൂടെ സൃഷ്ടിക്കാനാകുമോ?
- രക്ഷിതാക്കളുടെ പിന്തുണയോടെയുളള കവിതാസ്വാദനവും രചനകളും കുട്ടിയുടെ പഠനത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നു കണ്ടെത്തല്‍
- വ്യത്യസ്ത വ്യവഹാരരൂപങ്ങളില്‍ രചനകള്‍ നടത്തുമ്പോള്‍ ഓരോ വ്യവഹാരരൂപത്തെക്കുറിച്ചും ഗുണാത്മക ഫീഡ് ബാക്ക് നല്‍ക്കുന്നതിനുളള ടീച്ചറുടെ കഴിവ് വളര്‍ത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്താനാകുമോ?
- പഠനത്തെളിവിന് പ്രമേയാടിസ്ഥാനത്തിലുളള ഭാഷാ പുസ്തകം എന്ന സാധ്യത പരിശോധിക്കല്‍.
നാട്ടുവൈവിധ്യവും
ആവിഷ്കാര വൈവിധ്യവും
- ഒരു രചനയിൽ നിന്ന് ഒന്നിലേറെ രചനകൾ സ്വാഭാവിക ഉല്പന്നങ്ങളായി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
- ഇതാ നാട്ടുപുസ്തക പൂന്തോട്ടത്തിനെക്കുറിച്ചുള്ള ഈ പാട്ട് അത്തരം ഒരു വാതിൽ തുറന്നിടുന്നു
- കുട്ടികൾ സ്വന്തം നാട്ടുപുസ്തകമാണ് തയ്യാറാക്കേണ്ടത്,
- അതൊരു സചിത്ര പുസ്തകമാണ്,
- ഓരോ താളും വ്യത്യസ്ത വ്യവഹാര രുപങ്ങൾ കൊണ്ട് ആഘോഷിച്ചിരിക്കും
- സ്വന്തം നാടിനെക്കുറിച്ച് കവിതകൾ, കവിതാ പൂരണം, പ്രധാന സ്ഥല വിവരണം,
- വർണന, സംഭാഷണത്തിലൂടെ നാടിനെ പരിചയപ്പെടുത്തൽ, നാടിനെക്കുറിച്ച് കഥകൾ, നാടുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പ്, നാട്ടുവാർത്തകൾ,നാടെഴുതുന്ന കത്ത്, ആകാശത്ത് നിന്ന് നാടിനെ നോക്കൽ,നാട്ടു കൗതുകങ്ങൾ, നാട്ടു പെരുമ
- എന്തുമാകാം
- കുട്ടിയുടെ സർഗാത്മക ചിന്തയെ വെല്ലുവിളിക്കൽ
- കുട്ടിയുടെ ടാലൻ്റ് കണ്ടെത്താനും സഹായകം
- ഓരോ പേജിലും ഭാഷാ ഭംഗി തുളുമ്പണം, അതിലാണ് അധ്യാപകർ ഫീഡ്ബാക്ക് നൽകേണ്ടത്
കുട്ടികള്‍ക്ക്
നല്‍കിയ നിര്‍ദേശങ്ങള്‍
മൂന്നു
ഘട്ടങ്ങളിലായാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. അവ വായിക്കൂ
എന്റെ
നാട്ടു പുസ്തകം
കുട്ടികളേ,
പാട്ടു
കേട്ടല്ലോ.
അതൊന്നു
പാടി നോക്കിയാലോ?
താളമിട്ട്
പാടണം.
അടുക്കളയിലുളള
സാധനങ്ങള്‍ വാദ്യോപകരണങ്ങളാക്കി
ഉപയോഗിച്ചാലും മനോഹരമായ
താളമുണ്ടാക്കാം.
സ്പൂണും
പ്ലേറ്റും ഗ്ലാസും കുപ്പിയുമെല്ലാം
.
ഓരോ
വസ്തുവും ഓരോ ശബ്ദമല്ലേ
ഉണ്ടാക്കുക.
മേശമേല്‍
താളം പിടിക്കാം.
തനിയെ
പാടണ്ട.
വീട്ടിലുളളവരെ
കൂടി കൂട്ടിക്കോളൂ.
എന്നിട്ട്
അത് റിക്കാര്‍ഡ് ചെയ്യണം.
വിഡിയോ
വേണ്ട.
ശബ്ദം
മാത്രം.
രണ്ടു
ടീമായി ചോദ്യോത്തരപ്പാട്ടായി'താളമിട്ടും
പാടാം.
റിക്കാര്‍ഡ്
ചെയ്തത് ടീച്ചര്‍ക്ക് അയച്ചു
തരണേ.
ദേ
പാട്ടിലെ വരികള്‍
നാട്ടു
പുസ്തക പൂന്തോട്ടത്തില്
വാർത്തയെന്തുണ്ട്?
നാളുനോക്കിയ
നാരങ്ങച്ചെടി പൂത്തു നിന്നല്ലോ
നാട്ടു
പുസ്തകപൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്?
പേരു
ചൊല്ലിയ പേരയ്ക്ക പഴുത്തു
വീണല്ലോ
നാട്ടു
പുസ്തക പൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്
നാലുമണിപ്പൂവിനിത്തിരി
നേരം വൈകീലോ
നാട്ടു
പുസ്തകപൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്
പുതിയ
പൂമരക്കാറ്റു വന്നൊരു കഥ
പറഞ്ഞല്ലോ
നാട്ടു
പുസ്തകപൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്
താമരക്കുളം
വറ്റുമെന്നൊരു വാർത്ത
വന്നല്ലോ
കൈതച്ചക്ക
കടച്ചക്ക,
കസ്തൂരിമുല്ല
കുടമുല്ല
കല്ലു
പോലൊരു പഴമാങ്ങ,
കയ്ച്ചിട്ടിറക്കാത്ത
പാവയ്ക്ക
തെളിഞ്ഞ
നീരു തെളിനീര്,
കൊണ്ടോയ്ത്തിന്നെ
ന്നണ്ണാറക്കണ്ണനും
വാഴക്കുരുവിയും
വാക്കു
തർക്കം മൂത്തു മൂത്തൊരു
വാഴക്കൈയ്യിമ്മേലൂഞ്ഞാലാടെ
പൊട്ടിച്ചിരിക്കുന്ന
കുഞ്ഞു നച്ചത്തിരം
ആകാശമുറ്റതതു
പാത്തു നിക്കുന്നേ
പാത്തു
നിക്കുന്നേ...
അടുത്ത
നിര്‍ദേശം കൂടി വായിക്കണേ.
2
ഒരു
നാട്ടു പുസ്തകം തയ്യാറാക്കണം. സ്വന്തം
നാടിനെക്കുറിച്ച്.
നാട്ടു
പുസ്തകവുമായി ഒന്നു പരിസരമൊക്കെ
ചുറ്റി നടന്നാലോ..അക്കാണും
കാഴ്ച കളിൽ കണ്ണുടക്കിയതൊക്കെ
വരച്ചോ എഴുതിയോ ഒക്കെ
നാട്ടുപുസ്തകത്തിൽ
ചേര്‍ക്കണം .വളരുന്ന
ഒരു നാട്ടു പുസ്തകപൂന്തോട്ടം
നമുക്കുണ്ടാക്കാം.
ഓരോ
പേജിലും ചിത്രങ്ങളുളള
പുസ്തകമാണിത്. ഒരു
ബുക്ക് എടുക്കുക. അതിന്
എന്റേ നാട്ടുപുസ്തകപ്പൂന്തോട്ടം
എന്നു പേരിടുക.( ഇഷ്ടമുളള
മറ്റു പേരുമാകാം)
ഉളളടക്കം
എഴുതാനായി ഒരു പേജ് മാറ്റിയിടുക.
അതിനു
ശേഷമുളള ആദ്യ പേജില്‍
കവിതാപൂരണമായിക്കോട്ടെ.
നാട്ടു
പുസ്തക പൂന്തോട്ടത്തില്
വാർത്തയെന്തുണ്ട്?
നാളുനോക്കിയ
നാരങ്ങച്ചെടി പൂത്തു നിന്നല്ലോ
നാട്ടു
പുസ്തകപൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്?
പേരു
ചൊല്ലിയ പേരയ്ക്ക പഴുത്തു
വീണല്ലോ
നാട്ടു
പുസ്തക പൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്
നാലുമണിപ്പൂവിനിത്തിരി
നേരം വൈകീലോ
നാട്ടു
പുസ്തകപൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്
..............................
നാട്ടു
പുസ്തകപൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്
..............................
നാട്ടു
പുസ്തകപൂന്തോട്ടത്തില്
വാർത്ത യെന്തുണ്ട്
താളം
പാലിച്ച് പുതിയ വരികള്‍
എഴുതിച്ചേര്‍ക്കണം. പരമാവധി
വരികളാകാം. നാട്ടു
കാഴ്ചകളാവണം വരേണ്ടത്.
അടുത്ത
പേജുകളിലെന്താ എഴുതേണ്ടത്? പറയാം
അടുത്ത നിര്‍ദേശത്തിലുണ്ട്
3
ഒരു
പേജില്‍ ഒരു കാര്യമേ പാടുളളൂ.
ഇടത്തേ
പേജില്‍ നിന്നും തുടങ്ങണം.
വലത്തേ
പേജില്‍ അവസാനിപ്പിക്കാം.
ചിത്രം
ഏതു പേജില്‍ വരയ്കണമെന്നു
നിങ്ങള്‍ തീരുമാനിക്കണം.
ചിത്രം
വരച്ചാല്‍ മാത്രം പോര
ഓരോ
താളും വ്യത്യസ്ത രീതിയിലെഴുതണം.
മനസിലായില്ല
അല്ലേ?
പ്രധാനപ്പെട്ട
ഒരു സ്ഥലത്തിന്റെ വിവരണമാകും
ഒരു പേജില്‍
മറ്റന്നില്‍
വർണിച്ചെഴുതലായിരിക്കും.
സംഭാഷണത്തിലൂടെ
നാടിനെ പരിചയപ്പെടുത്തലാകും
ആടുത്ത പേജില്‍.
നാടിനെക്കുറിച്ച്
കഥകളും എഴുതാമല്ലോ
നാടുമായി
ബന്ധപ്പെട്ട അനുഭവക്കുറിപ്പ്
തയ്യാറാക്കാം
നാട്ടുവാർത്തകൾ
വാര്‍ത്താരീതിയില്‍
ഉള്‍പ്പെടുത്തിയാലോ?
നാടെഴുതുന്നതായി
ഒരു കത്ത് തയ്യാറാക്കിയാല്‍
അത് രസകരമായിരിക്കും.
ആര്‍ക്കെഴുതുന്നത്
എന്ന് നിങ്ങള്‍ തീരുമാനിക്കണം
നാടിന്റെ
ആകാശത്ത് കൂടി പറന്നു പോയ
ദേശാടനക്കിളി നാട്ടു കാഴ്ചകള്‍
ഡയറിരൂപത്തിലെഴുതിയാലെങ്ങനെ
ഇരിക്കും?
നാട്ടു
കൗതുകങ്ങൾ,
നാട്ടു
പെരുമ എന്നിവയെക്കുറിച്ചുളള
ലേഖനം.
ആലോചിച്ചാല്‍
ഒത്തിരി സാധ്യതകള്‍
പുതിയ
കവിതകളുമാകാം.
ഓരോ
പേജിലും വൈവിധ്യം വേണം.
അതേ
പോലെ ചിത്രങ്ങള്‍ വരയ്കുമ്പോഴും
വൈവിധ്യം വേണം.
പെന്‍സിലുപയോഗിച്ചുളള
വര,
ക്രയോണ്‍സ്,
സ്കെച്ച്
പെന്‍,
വാട്ടര്‍
കളര്‍ ഒക്കെയാകാം.
( വീട്ടിലുണ്ടെങ്കില്‍
മതി)
നാട്ടുചിത്രങ്ങളുടെ
ഫോട്ടോയും ഒട്ടിക്കാം.
വരച്ചാലും
ഒട്ടിച്ചാലും അതിനെക്കുറിച്ച്
എഴുത്ത് നിര്‍ബന്ധമാണേ.
മറ്റൊരാള്‍ക്ക്
ആസ്വദിക്കണമല്ലോ.
രണ്ടോ
മൂന്നോ ദിവസം കൊണ്ട്
പൂര്‍ത്തിയാക്കിയാല്‍ മതി.
എത്ര
പേജുവേണമെന്നു നിങ്ങള്‍
തീരുമാനിക്കണം (
കുറഞ്ഞത്
നാലു പേജെങ്കിലും പറ്റില്ലേ?
)ബാക്കി
പിന്നീട് ചേര്‍ത്ത് വളരുന്ന
നാട്ടുപുസ്തകമാക്കാം.
ആകര്‍ഷകമാകണം
സസ്നേഹം
ടീച്ചര്‍
ഈ
പ്രവര്‍ത്തനം കുട്ടികള്‍
ഏറ്റെടുത്തു.
അതിന്റെ
തെളിവുകളും വിശകലനവും അടുത്ത
ലക്കത്തില്‍
2 comments:
നല്ല പാട്ട്...കുട്ടികൾക്ക് ഇഷ്ടമാവുന്ന വരികൾ...ഏറ്റെടുക്കാൻ പറ്റുന്ന തുടർപ്രവർത്തനങ്ങൾ...ചുറ്റും ഉള്ളതിലേക്ക് കണ്ണു തുറക്കാനും കാതു കൂർപ്പിക്കാനും പറയാതെ പറഞ്ഞു..ഏതു കുട്ടിയും ചെയ്തുപോകും..അഭിനന്ദനങ്ങൾ ടീച്ചർ..
വളരെ ആത്മവിശ്വാസം നൽകുന്ന കമന്റ്.ഏറെ നന്ദി. സ്നേഹം.
Post a Comment