ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, May 21, 2020

ഓണ്‍ ലൈന്‍ ഗണിതാനുഭവത്തുടക്കം ( റീഷ്മടീച്ചറുടെ ഗണിതാന്വേഷണങ്ങള്‍- മൂന്ന്)

ഓണ്‍ലൈന്‍ പഠനരീതി സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം കുട്ടി ക്ലാസിലെപ്പോലെ ഒരു പഠനാന്തരീക്ഷത്തിലും സമയക്രമത്തിനുളളിലും അല്ലെന്നതാണ്. കുട്ടിയില്‍ നല്ല താല്പര്യം ഉണ്ടായില്ലെങ്കില്‍ കുട്ടി പ്രവര്‍ത്തനം ഏറ്റെടുക്കില്ല. ആദ്യ ദിനം നിര്‍ണായകവുമാണ്. അതിനാല്‍ത്തന്നെ കുട്ടിക്ക് ഉല്ലാസപൂര്‍വം ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍ തുടങ്ങണം. അത് ഇനി നടത്താനുദ്ദേശിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ആസ്വാദ്യകരവും വേറിട്ടതും ആണെന്ന ധാരണ ജനിപ്പിക്കാന്‍ പര്യാപ്തവുമായിരിക്കണം. കുട്ടി കണ്ടു പരിചയിച്ചതും പാഠപുസ്തകത്തിലേതുപോലെയുളളതുമായ പ്രവര്‍ത്തനങ്ങള്‍ വിരസത ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പഠനനേട്ടങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതാണ് നല്ലത്. പാഠങ്ങള്‍ ക്രമീകരിക്കണം. ഈ പാഠത്തിനു ശേഷം നല്‍കിയ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ലക്കത്തില്‍ പങ്കിട്ടത്. രൂപങ്ങളില്‍ നിന്നും ഭിന്നസംഖ്യയുടെ ലോകത്തേക്കാണ് കടന്നത്. രണ്ടോ മൂന്നോ ദിവസം ഭിന്ന സംഖ്യ . അതിനു ശേഷം മറ്റു ഉളളടക്ക മേഖലകള്‍. പിന്നീട് ഭിന്നസംഖ്യയിലേക്ക് തിരിച്ചുവരണം. തുടര്‍ച്ചയായി ഒരേ ഉളളടക്കമേഖലയില്‍ത്തന്നെ നില്‍ക്കുന്നത് കുട്ടിയുടെ താല്പര്യത്തെ ബാധിച്ചേക്കാം. അത് തീരുമാനിക്കേണ്ടത് കുട്ടികളുടെ പ്രതികരണങ്ങളെ ആസ്പദമാക്കിയാകണം.
ഓണ്‍ലൈന്‍ ഗണിതാനുഭവം ഒരുക്കുമ്പോള്‍ റീഷ്മ ടീച്ചര്‍ ഇത് 'കണക്കിലെ'ടുത്തിരുന്നു.
പ്രവര്‍ത്തനലക്ഷ്യങ്ങള്‍
    1. ഓണ്‍ലൈന്‍ർ ഗണിതാനുഭവത്തുടക്കം എങ്ങനെയായിരിക്കണം എന്നു കണ്ടെത്തുക
    2. ചിത്ര രചന, സംഭാഷണം, പാട്ടുണ്ടാക്കല്‍ എന്നിവയെ ഗണിതാനുഭവമാക്കി മാറ്റാമോ എന്നു പരിശോധിക്കല്‍
    3. കുട്ടികള്‍ക്ക് നല്‍കേണ്ട നിര്‍ദേശങ്ങളുടെ രീതി, നല്‍കേണ്ട പഠനവിഭവം, ഉല്പന്ന വിലയിരുത്തല്‍, ഫീഡ് ബാക്ക് എന്നിവയില്‍ തെളിച്ചം ഉണ്ടാക്കല്‍
പ്രവര്‍ത്തനനിര്‍ദേശങ്ങള്‍


*മക്കളേ ഈ വീട് കണ്ടോ*
*ഇഷ്ടമായോ എല്ലാവർക്കും*
ചിത്രം വരയ്കാം
*ഇതുപോലെ ഒരു വീടിന്റെ ചിത്രം നമുക്കും വരക്കാം*
*️"എങ്ങനെ വരയ്ക്കണം"*
*ഇതുപോലെ അകം കാണത്തക്ക വിധം വരക്കണേ*
*നിങ്ങളുടെ വീടിന്റെ ആയാലും മതി*
*നിറം നൽകി മനോഹരം ആക്കണം*
*ഇനി നമുക്കു വീട്ടിലെ ഓരോന്നിന്റെയും ആകൃതി പറഞ്ഞു നോക്കാം*
*ആകൃതി വെച്ചു നമുക്കു ഒരു പാട്ട് ഉണ്ടാക്കി നോക്കിയാലോ?*
പാട്ടുണ്ടാക്കാം
*എങ്ങനെ ഉള്ള പാട്ടാണ് പാടുക*
*വീട്ടിലെ എല്ലാ ഉപകരണങ്ങളും വസ്തുക്കളും ചേർത്തു ഒരു പാട്ട്*
*മാതൃക നോക്കു*
വട്ടത്തിലെന്തുണ്ട്  ചതുരത്തിലെന്തുണ്ട്
വട്ടത്തിൽ.....................
*ഈ രീതിയിൽ താളത്തിൽ ഉണ്ടാക്കി നോക്കു*
*വട്ടവും ചതുരവും എല്ലാം ചേർത്തു*
*‍‍‍അമ്മയും അച്ഛനും മക്കളും ചേർന്നു ഒന്നു പാടി നോക്കു*
*ടീച്ചേർക്കു അയച്ചു തരണം*
*ഏറ്റവും കൂടുതൽ വരികൾ കണ്ടെത്തുന്നവർക് സമ്മാനവും ഉണ്ട്*
*വരികൾ എഴുത്തുബോൾ കൂടെ ആകൃതിയും വരയ്ക്കണം* (മാതൃക പോലെ)
*ഇനി നമുക്കു പേനയും ബുക്കും എടുത്തു വിടും പരിസരവും നിരീക്ഷിക്കാം*
*വട്ടത്തിലും ചതുരത്തിലും അല്ലാതെ എന്തെകിലും വസ്തുക്കൾ ഉണ്ടൊ?*
*നിങ്ങൾ കണ്ടെത്തിയ എല്ലാം ഒന്ന് എഴുതി നോക്കു ആകൃതിയും ചേർത്തു എഴുതണം*
സംഭാഷണമെഴുതാം
*നമ്മുടെ വട്ടവും ചതുരവും പരസ്പരം മേനി പറഞ്ഞാൽ അവർ "എന്തൊക്കെ എങ്ങനെയെല്ലാം" പറയും*
*സംഭാഷണം ഒന്ന് എഴുതി നോക്കിയാലോ*
*ടീച്ചർക്ക്‌ ഫോട്ടോ എടുത്തു അയക്കണേ*
കുട്ടികളുടെ ഉല്പന്നങ്ങള്‍ പരിശോധിക്കാം.

 വീടിന്റെ ചിത്രം വരയ്കുമ്പോള്‍ സാധാരണ ലഭിക്കുന്ന കാഴ്ചക്ക് പകരം മുന്‍ഭിത്തി ഒഴിവാക്കികൊടുത്തത് കുട്ടികള്‍ക്ക് ഇഷ്ടമായി.
 നല്‍കിയ  വീടിന് മുന്‍ഭിത്തി വെച്ച് വാതിലുകളും ജനാലകളും വരയ്കാമായിരുന്നോ എന്നൊരു ചോദ്യസാധ്യതയുണ്ടായിരുന്നു. കൃത്യമായി അളവെടുത്തു വരയ്കാനും പറയാമായിരുന്നു. വാതിലിന്റെ സ്ഥാനവും ജനാലയുടെ സ്ഥാനവും അവ്ര്‍ എന്തു യുക്തിവെച്ച് തീരുമാനിക്കും എന്നറിയാമല്ലോ?
വരികള്‍ കൂട്ടിച്ചേര്‍ക്കല്‍ അവര്‍ ഏറ്റെടുത്തു. ഡി പി ഇ പി കാലത്ത് ഉപയോഗിച്ച പ്രവര്‍ത്തനമാണ്.
വട്ടത്തിൽ ചെമ്പുണ്ട്
ചതുരത്തിൽ  കട്ടിലുണ്ട്

വട്ടത്തിൽ കലമുണ്ട്
ചതുരത്തിൽ ടി വി  യുണ്ട്

വട്ടത്തിൽ കിണ്ണമുണ്ട്
ചതുരത്തിൽ ഫ്രിഡ്‌ജുണ്ട്
വട്ടത്തിൽ വളയുണ്ട്
ചതുരത്തിൽ ജനലുണ്ട്
വട്ടത്തിൽ പ്ലേറ്റുണ്ട് 
ചതുരത്തിൽ സോഫയുണ്ട്
വട്ടത്തിൽ കിണറുണ്ട്
ചതുരത്തിൽ വാതിലുണ്ട്
വട്ടത്തിൽ മൂടിയുണ്ട്‌
ചതുരത്തിൽ ജനലുണ്ട്
എന്നെല്ലാം എഴുതി. നോക്കുക


 സംഭാഷരചന നന്നായി. ഭാഷാപ്രവര്‍ത്തമെന്ന നിലയിലല്ല കണ്ടത്. രൂപങ്ങളും മനുഷ്യജീവിതവും എങ്ങനെ എന്ന് അവര്‍ പരിശോധിക്കുകയാണ്.ഈ മോള്‍ സംഭാഷണം അവസാനിപ്പിച്ചത് നോക്കുക.
 കടങ്കഥാരീതിയോടടുത്ത സംഭാഷണ സാധ്യത ഓര്‍മിപ്പിക്കുന്നതാണ് ചുവടെയുളള രചന
പോരായ്മ നിര്‍ദേശം കൊടുത്തതില്‍ വിട്ടുപോയ ഒരു കാര്യമാണ്. വൃത്തവും ചതുരവും അവരവരുടെ പ്രയോജനങ്ങള്‍ മാത്രം പറഞ്ഞാല്‍ പോര അവരവരുടെ സവിശേഷതകളും ( വശങ്ങള്‍, മൂലകള്‍ തുടങ്ങിയവ കൂടി ആകാമെന്നു സൂചിപ്പിക്കാമായിരുന്നു.
തിരിച്ചറിവുകള്‍
ഓണ്‍ലൈന്‍ രീതി കുട്ടികള്‍ എല്ലാവരും ഏറ്റെടുത്തു
അവര്‍ക്ക് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സമയം ഏറെ അനുവദിക്കണം ( മൊബൈല്‍ ലഭ്യതയാണ് പ്രശ്നം)
കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കില്‍ ഗണിതാശയരൂപീകരണത്തിലേക്ക് എത്തിക്കാനാകും
തുടക്ക പ്രവര്‍ത്തനം ഏറ്റെടുത്തു
സാധാരണ ക്ലാസില്‍ സംഭവിക്കുന്ന ഗണിതാനുഭവങ്ങളേക്കാള്‍ ചെറിയതോതില്‍ സര്‍ഗാത്മക ചിന്ത പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും
വൈവിധ്യമുളള പ്രവര്‍ത്തങ്ങള്‍ കണ്ടെത്താനാകും.
(തുടരും)
മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക




2 comments:

ഒന്നാം ക്ലാസ് said...

ഗണിതം ജീവിതഗന്ധിയാവട്ടെ.. ആശംസകൾ

dietsheeja said...

റീഷ്മ ടീച്ചർ ഏത് ക്ലാസിലെ കുട്ടികൾക്കാണ് ഈ ഓൺലൈൻ പഠനപ്രവർത്തനം നൽകിയത്? ടീച്ചറിന്റെ വിലയിരുത്തലിൽ വായിച്ചെടുത്തു നാലാം ക്ലാസ്സോ മുകളിലോട്ടോ എന്ന്‌ എന്റെ നിഗമനം തെറ്റാവാം.കുട്ടിക്ക് എന്ത് ഗണിതാശയം /പoന നേട്ടം ഉറപ്പിക്കാനാണ് ഇത് നൽകിയത്‌. നാലാം ക്ലാസ് കുട്ടിക്ക് നൽകുമ്പോൾ ഇത് രണ്ടാം ടേമിലെ പ്രവർത്തനമാണ് അതുകൊണ്ടു തന്നെ പഠിച്ചു കഴിഞ്ഞതാവാം. കുട്ടികൾ വൃത്തം, ചതുരം, ത്രികോണം എന്നീ രൂപങ്ങൾ തിരിച്ചറിയുന്നു, ചുറ്റളവ് കണ്ടു പിടിക്കുന്നതിനുള്ള വ്യത്യസ്തമാർഗങ്ങൾ വിശദീകരിക്കുന്നു. ഒരേ ചുറ്റളവുള്ള വ്യത്യസ്ത ചതുരങ്ങൾ നിർമ്മിക്കാൻ കഴിയുന്നു എന്നൊക്കെയാണ് പന നേട്ടങ്ങൾ ( മനസിൽ നിന്നെഴുതുന്നതു കൊണ്ട് ആശയം മാത്രമേ ശരിയാകൂ.) ഇവിടെ ടീച്ചർ വീട് വരപ്പിച്ചു. നിറം കൊടുത്തു, വ്യത്യസ്ത ആകൃതി നോക്കി, പാട്ടുണ്ടാക്കി കുട്ടി പാട്ടുണ്ടാക്കി.എന്നിട്ടോ കുട്ടി സംഭാഷണം തയ്യാറാക്കി. ചതുരം, വട്ടം, ത്രികോണം ഇവരാണ് സംഭാഷണം പറയുന്നത്. ഇത്രയും പ്രവർത്തനങ്ങൾ കുട്ടി ഏറ്റെടുത്തു വഴി കട്ടി നേടിയ പ0നനേട്ടം വ്യത്യസ്ത ആകൃതി തിരിച്ചറിയൽ ആണ്. അപ്പോഴും കുട്ടി ചതുരം/സമചതുരം/ നാലുവശമുള്ള ചതുരമല്ലാത്തത് തിരിച്ചറിഞ്ഞോന്ന് അറിയില്ല. പ്രധാനപ്പെട്ട മറ്റു രണ്ട് പ0ന നേട്ടങ്ങളും കയറി വന്നില്ല. സംഭാഷണത്തിൽ ചതുരവും വട്ടവും ത്രികോണവും പറഞ്ഞത് അവരുടെ ആകൃതിയിലുള്ള ഭൂപങ്ങളെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ഇത്രയും രൂപങ്ങൾ വരച്ച് വീട് മനോഹരമാക്കുന്ന തിരക്കിലാണവർ അല്ലാതെ വൃത്തവും ത്രികോണവും ചതുരവും എങ്ങനെ ശരിയായി വരയ്ക്കാം എന്ന ചിന്തയിലല്ല.കാരണം കൊച്ചു കുഞ്ഞുങ്ങൾ അങ്ങനെയാണ്. അങ്ങനെയാണ് ഭാഷ ഗണിതത്തെ വഴുങ്ങുന്നത്.' ത്രികോണവും സമചതുരവും അവരുടെ പഠന നേട്ടത്തിൽ പറഞ്ഞ പ്രത്യേകതകൾ പര പ്രേരണ കൂടാതെ സംഭാഷണത്തിൽ ഉൾപ്പെടുത്തുമ്പോഴാണ് അതിലെ ഗണിതം കുട്ടി തിരിച്ചറിഞ്ഞു വെന്ന് മനസിലാക്കുന്നത്. അല്ലാതെ വശത്തിന്റെ പ്രത്യേകത സംഭാഷണത്തിലെഴുതൂ മൂലകളുടെ പ്രത്യേകത സംഭാഷണത്തിലെഴുതൂ എന്നു പറഞ്ഞു കൊടുത്ത് സംഭാഷണം എഴുതിക്കലല്ല ഗണിത പംനം, ടീച്ചർ ആ പ്രത്യേകതകൾ കട്ടിയ്ക്ക് കണ്ടെത്താൻ അവസരം ശ്രദ്ധയോടെ ഇവിടെ നൽകിയില്ല (ടീച്ചർ കരുതി വരയ്ക്കുമ്പോൾ പഠിക്കുമെന്ന് ).കുട്ടി ഇപ്പോഴും ആകൃതിയിൽ നിൽക്കുന്നതേയുള്ളൂ. കുട്ടികൾ ചുറ്റുപാടും കാണുന്ന രൂപങ്ങൾ തരം തിരിച്ച് എഴുതി തരാൻ പറയുന്ന പ്രവർത്തനത്തിൽ നിന്ന് കുട്ടിക്ക് ആകൃതി തിരിച്ചറിയാൻ കഴിയുമോന്ന് അധ്യാപികയ്ക്ക് വിലയിരുത്താം. നാലിലെ ഒരു കുട്ടിയുടെ എത്ര സമയമാണ് രൂപങ്ങൾ തിരിച്ചറിയാൻ മാത്രം ചെലവായത്? ഈ പ്രവർത്തനത്തിലൂടെ കുട്ടി വശങ്ങളുടേയും മൂലകളുടേയും പ്രത്യേകത പറയുമോ? അതിന് ചതുരമല്ലാത്ത നാലു വശമുള്ള രൂപം കുട്ടി കാണണം. സമചതുരം ചതുരവും വേർതിരിച്ച് പറയാൻ കഴിയണം.അതിനുള്ള അവസരം ഇവിടെ ഒരുക്കിയോ? ഇതാണ് ഞാൻ പറഞ്ഞത് ഭാഷയുടെ അതിപ്രസരത്തിലൂടെ ഇതിലെ ഗണിതം കൈവിട്ടു പോയി.( വസ്തുക്കളുടെ ആകൃതി എന്നത് ഒഴികെ ) ഞാൻ ഈ യൂണിറ്റിൽ പ്രവർത്തനം തയ്യാറാക്കുമ്പോൾ ഏറ്റവും ശ്രദ്ധ കൊടുക്കുന്നത് പ്രത്യേകതക്കാണ് എങ്കിൽ മാത്രമേ ചുറ്റളവ് കണ്ടെത്താനുള്ള മാർഗം വിശദീകരിക്കാനാകൂ. അപ്രധാനമായ ആശയങ്ങൾക്ക് മുന്തിയ പരിഗണന നൽകുകയും ഹാർഡ് സ്പോട്ട് വഴിയിൽ കളയുകയും ചെയ്താൽ ഗന്നിതം കുട്ടി ആർജിക്കില്ല. ടീച്ചറിന്റെ ഊർജ്ജം ആഴത്തിലുള്ള ഗണിത ഉള്ളടക്ക മേഖലകളെ സ്പർശിക്കുന്നതാകട്ടെ. (ടീച്ചർ പാട്ടും സംഭാഷണവും എഴുതിയത് ഗണിതം ഇഷ്ടമില്ലാത്തവരെ എന്നാൽ ഭാഷ താല്പര്യമുള്ളവരെ ഗണിതം പഠിപ്പിക്കാൻ വേണ്ടിയല്ലേ. സമയവും ഊർജവും നേട്ടവും തമ്മിൽ ബന്ധപ്പെടുത്തൂ. ഇനി ഗണിതം താല്പര്യമുള്ള കുട്ടികൾക്ക് ഇത് ബോറാണ്. ഇഷ്ടമില്ലാത്ത പാട്ടും സംഭാഷണവും ഗണിതത്തിൽ ചേർന്നത് ആ കുട്ടി ഇഷ്ടപ്പെടില്ല. ഗണിതം ഏറ്റവും ഇഷ്ടപ്പെട്ട കുട്ടികളോട് സംവദിച്ചതിൽ നിന്നാണ് ഞാനിത് പറയുന്നത്. ടീച്ചറിനും അന്വേഷിക്കാം. ഒന്നിലേയോ രണ്ടിലേയോ കുട്ടിയാണിത് ചെയ്തതെങ്കിൽ ഭാഷയിലൂടെ കുറച്ച് ഗണിതം നല്ല പ്രവർത്തനം ! ലോക് ഡൗൺ കുടിയെ സന്തോഷിപ്പിക്കലാണെങ്കിൽ അതിനും നല്ല പ്രവർത്തനം.